YouTube – malayalees.ch https://malayalees.ch Malayalam Online News Portal Sat, 24 Jun 2023 04:45:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png YouTube – malayalees.ch https://malayalees.ch 32 32 ഫാന്‍ അക്കൗണ്ടുകൾക്ക് പൂട്ട്; മറ്റുള്ളവരുടെ ഉള്ളടക്കം പകര്‍ത്തുന്ന ചാനലുകള്‍ നിരോധിക്കാന്‍ യൂട്യൂബ് https://malayalees.ch/youtube-updates-its-policy-to-crackdown-on-fan-accounts/ Sat, 24 Jun 2023 04:31:44 +0000 https://malayalees.ch/?p=83259 ഫാന്‍ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ യൂട്യൂബ്. സിനിമ താരങ്ങൾക്കും സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയയിൽ താരങ്ങളായ കണ്ടന്റ് ക്രിയേറ്റേഴ്സിന് വരെ യൂട്യൂബിൽ ഫാൻ അക്കൗണ്ടുകൾ ഉണ്ട്. ഇഷ്ട താരങ്ങളെ കുറിച്ചുള്ള ഉള്ളടക്കങ്ങളാണ് ഈ അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ഫാന്‍ അക്കൗണ്ടുകള്‍ കൂടാതെ പ്രമുഖ വ്യക്തികളുടെ അക്കൗണ്ടുകളുടെ തനിപ്പകര്‍പ്പുകളും ഇപ്പോൾ നിലവിലുണ്ട്. ഇത് ആൾമാറാട്ടമായി കണക്കാക്കി ഈ പ്രശ്നം പരിഹരിക്കാൻ തങ്ങളുടെ പോളിസി പരിഷ്‌കരിക്കുകയാണ് യൂട്യൂബ്.

ഇനിമുതൽ ഫാന്‍ അക്കൗണ്ടുകള്‍ ആണെങ്കില്‍ അത് പേരില്‍ തന്നെ വ്യക്തമാകണം. യഥാര്‍ത്ഥ ക്രിയേറ്ററുമായോ, കലാകാരന്മാരുമായോ സെലിബ്രിറ്റികളുമായോ യാതൊരു ബന്ധവുമില്ലെന്നും പേജിൽ വ്യക്തമാകണം. ചില ഫാന്‍ പേജുകള്‍ ഫാന്‍ പേജ് ആണെന്ന് വ്യക്തമാക്കുമെങ്കിലും യഥാര്‍ത്ഥ ക്രിയേറ്ററുടേയോ ആരാധിക്കുന്ന വ്യക്തിയേ കുറിച്ച് മറ്റാരെങ്കിലും നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ആണ് തങ്ങളുടെ ചാനലില്‍ റീ അപ്ലോഡ് ചെയ്യുന്നത്. ഈ രീതി തുടരാൻ ഇനി അനുവദിക്കില്ല എന്നും യൂട്യൂബ് വ്യക്തമാക്കി.

യഥാര്‍ത്ഥ വ്യക്തിയുടെ അല്ലെങ്കില്‍ ചാനലിന്റെ അതേ പേര്, ചിത്രം ഇവ അതേപോലെ ഉപയോഗിക്കുന്ന ചാനലുകളെല്ലാം തടയും. കൂടാതെ പേരിലെ അക്ഷരങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുന്ന ചാനലുകളും തടയും. നേരത്തെ ഫാന്‍ അക്കൗണ്ടുകളെ തടയാന്‍ യൂട്യൂബിന് പോളിസി വ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇപ്പോൾ ഇതിന്റെ മറവിൽ ആള്‍മാറാട്ടവും യഥാര്‍ത്ഥ ക്രിയേറ്ററുടെ ഉള്ളടക്കങ്ങള്‍ വ്യാപകമായി റീ അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയതും ഇങ്ങനെ നടപടികള്‍ സ്വീകരിക്കുന്നതിലേക്ക് യൂട്യൂബിനെ നയിച്ചത്. അക്കൗണ്ടുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക, ക്രിയേറ്റര്‍മാര്‍ക്കും ആരാധകര്‍ക്കും അനുകൂലമായ സാഹചര്യം ഒരുക്കുക, കണ്ടന്റ് ക്രിയേറ്റര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിലുണ്ട്

]]>
ബലാത്സംഗത്തിൽ ഗർഭിണിയായി; യൂട്യൂബ് വിഡിയോകൾ നോക്കി പ്രസവിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി 15 വയസുകാരി https://malayalees.ch/rape-girl-pregnant-youtube-baby-murder/ Tue, 07 Mar 2023 04:54:00 +0000 https://malayalees.ch/?p=77514 മഹാരാഷ്ട്രയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി 15 വയസുകാരി. ബലാത്സംഗത്തിൽ ഗർഭിണിയായ കുട്ടിയാണ് പ്രസവ ശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയത്. യൂട്യൂബ് വിഡിയോകൾ നോക്കി സ്വയം പ്രസവിക്കുകയായിരുന്നു പെൺകുട്ടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആളാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് കുട്ടി പറഞ്ഞതായി പൊലീസ് വിശദീകരിക്കുന്നു. മാസങ്ങൾക്കു മുൻപാണ് ഇൻസ്റ്റഗ്രാമിലൂടെ കുട്ടി ബലാത്സംഗത്തിനിരയാക്കിയ ആളെ പരിചയപ്പെടുന്നത്. താക്കൂർ എന്ന ഐഡിയിൽ നിന്നാണ് ഇയാൾ ചാറ്റ് ചെയ്തിരുന്നത്. ആളുടെ മുഴുവൻ പേരോ വിലാസമോ മറ്റ് വിവരങ്ങളോ ഒന്നും കുട്ടിക്ക് അറിയുമായിരുന്നില്ല. വോയിസ് കോളുകളിലൂടെയും മെസേജിലൂടെയുമാണ് ഇയാൾ ചാറ്റ് ചെയ്തിരുന്നത്. തൻ്റെ മൊബൈൽ നമ്പരും ഇയാൾ കുട്ടിക്ക് നൽകിയിരുന്നില്ല. ഇത് കൊണ്ടുതന്നെ ഇയാളെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടാണെന്ന് പൊലീസ് പറയുന്നു. ഏതാനും ആഴ്ചകൾക്കു മുൻപ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ ദേഷ്യപ്പെട്ട് അമ്മ ഈ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു. പിന്നീട് അമ്മയുടെ ഫോണാണ് കുട്ടി ഉപയോഗിച്ചിരുന്നത്. ബ്രൗസിംഗ് ഹിസ്റ്ററിയും ഡൗൺലോഡ് ചെയ്ത ഫയലുകളും കുട്ടി ഡിലീറ്റ് ചെയ്തിരുന്നു.

മാർച്ച് രണ്ടിനാണ് കുട്ടി പ്രസവിച്ചത്. മാളിൽ ജോലി ചെയ്യുന്ന അമ്മ വെള്ളിയാഴ്ച രാത്രി തിരികെ വീട്ടിലെത്തിയപ്പോൾ പല സ്ഥലങ്ങളിലും രക്തം കിടക്കുന്നതായി കണ്ടു. മകളെ വളരെ ക്ഷീണിതയായും അവർ കണ്ടെത്തി. ആർത്തവ രക്തമാണ് നിലത്തുകിടക്കുന്നതെന്ന് അമ്മയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് കുട്ടി സത്യം തുറന്നുപറഞ്ഞു. കുഞ്ഞിൻ്റെ കരച്ചിൽ അയൽവാസികളുടെ ശ്രദ്ധ ക്ഷണിക്കാൻ തുടങ്ങിയപ്പോൾ ബെൽറ്റ് കൊണ്ട് കുഞ്ഞിൻ്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി ടെറസിൻ്റെ മുകളിൽ വച്ചു എന്നും പെൺകുട്ടി അമ്മയെ അറിയിച്ചു.

വിവരമറിഞ്ഞ അമ്മ കുട്ടിയെയും കൊണ്ട് ആശുപത്രിയിലെത്തി. ആശുപത്രി അധികൃതരാണ് പൊലീസുകാരെ വിവരമറിയിച്ചത്. സുഹൃത്തിൻ്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകിയ ശേഷം താക്കൂർ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

പെൺകുട്ടിയുടെ വയർ വീർത്തുവരുന്നത് അമ്മയുടെയും അയൽവാസികളുടെയും ശ്രദ്ധയിൽ പെട്ടെങ്കിലും അസുഖബാധിതയാണെന്നു പറഞ്ഞ് കുട്ടി ഇവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

]]>
ടിക്ടോക്കിന് തളർത്താനായില്ല; സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പ്രിയം യൂട്യൂബ് തന്നെ; സർവേ റിപ്പോർട്ട് https://malayalees.ch/youtube-still-reigns-as-tiktok-surges-among-teen-social-media-users-survey-says/ Thu, 11 Aug 2022 12:36:46 +0000 https://malayalees.ch/?p=66266 2015 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിരമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിരിക്കുന്നു. പ്യൂ റിസർച്ച് സെന്റർ നടത്തിയ ഏറ്റവും പുതിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യു.എസിലെ കൗമാരക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള പ്ലാറ്റ്‌ഫോമാണ് യൂട്യൂബ് എന്നും ജനസംഖ്യയുടെ 95% പേരും സൈറ്റോ മൊബൈൽ ആപ്പോ വഴി യുട്യൂബ് ഉപയോഗിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങളിലേക്കുള്ള ചേക്കേറൽ ഇന്റർനെറ്റ് ഉപയോഗം ആളുകൾക്കിടയിൽ ഗണ്യമായ രീതിയിൽ വർധിക്കാൻ കാരണമായി.

യു.എസിലെ പകുതിയോളം കൗമാരക്കാർ സ്ഥിരമായി ഓൺലൈനിലാണെന്നും 2015 ലെ റിപ്പോർട്ട് പ്രകാരം 24 ശതമാനത്തിൽ നിന്ന് 46 ശതമാനമായാണ് എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. യുഎസിൽ സ്ഥിരമായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം കഴിഞ്ഞ 7 വർഷത്തിനിടെ ഏകദേശം ഇരട്ടിയായി എന്നും പഠനം ചൂണ്ടികാണിക്കുന്നു. 95% കൗമാരക്കാരും യൂട്യൂബ് ഉപയോഗിക്കുന്നുണ്ട്. മാത്രവുമല്ല 19 ശതമാനം ആളുകൾ സ്ഥിരമായി യൂട്യൂബ് ഉപയോഗിക്കുന്നവരാണ്. ഉപയോഗത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ് ടിക്ടോക്. 67% കൗമാരക്കാരാണ് ഇത് ഉപയോഗിക്കുന്നത്, 16% സ്ഥിരമായി ടിക്ടോക് ഉപയോഗിക്കുന്നു എന്നും കണ്ടെത്തി.

ആൺകുട്ടികൾ കൂടുതലായും യൂട്യൂബിലേക്കാണ് ആകർഷിക്കപ്പെടുന്നത്. പെൺകുട്ടികൾ കൂടുതലായും ടിക്‌ടോക്, ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയവയാണ് ഉപയോഗിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. മൂന്നാം സ്ഥാനത്ത് ഇൻസ്റ്റഗ്രാം ആണ്. 62% കൗമാരക്കാരാണ് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത്. 59% കൗമാരക്കാർ സ്‌നാപ്ചാറ്റും ഉപയോഗിക്കുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപെടുത്തിയിരിക്കുന്നത്.

]]>
യൂട്യൂബ് മ്യൂസിക് ആപ്പില്‍ സ്ലീപ്പ് ടൈമര്‍ പരീക്ഷിക്കാനൊരുങ്ങി ഗൂഗിള്‍ https://malayalees.ch/youtube-music-for-android-could-soon-get-a-sleep-timer-feature/ Sat, 23 Jul 2022 07:58:37 +0000 https://malayalees.ch/?p=65306 ആന്‍ഡ്രോയിഡിനായി യൂട്യൂബ് മ്യൂസിക് ആപ്പില്‍ സ്ലീപ്പ് ടൈമര്‍ ചേര്‍ക്കുന്നതിന്റെ സാധ്യത ഗൂഗിള്‍ പരിശോധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ആപ്‌കെ ഇന്‍സൈറ്റ് തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടിലാണ് പുതിയ അപ്‌ഡേറ്റിനെക്കുറിച്ചുള്ള പ്രവചനങ്ങളുള്ളത്. മുന്‍പ് തന്നെ ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ സ്ലീപ് ടൈമര്‍ ഫീച്ചര്‍ ഉണ്ടായിരുന്നു. ഇത് യൂട്യൂബിലേക്ക് കൂടി കൊണ്ടുവരുന്നതിനാണ് ഗൂഗിള്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലേ മ്യൂസിക്കില്‍ നിന്ന് വ്യത്യസ്തമായി യൂട്യൂബ് മ്യൂസിക്കിന്റെ പ്ലേ ബാക്ക് കണ്‍ട്രോള്‍ സെറ്റിംഗ്‌സില്‍ തന്നെ സ്ലീപ്പ് ടൈമര്‍ ഉണ്ടാകുമെന്നാണ് സൂചന.

പാട്ടുകള്‍ കേട്ടുകഴിഞ്ഞ് കൃത്യസമയത്ത് കേള്‍വിക്കാരെ ഉറങ്ങാന്‍ സഹായിക്കുന്ന ഫീച്ചറാണ് സ്ലീപ് ടൈമര്‍. എത്ര സമയം ആപ്പ് ഉപയോഗിക്കണമെന്നും ഏത് സമയത്ത് ഉറങ്ങണമെന്നും മുന്‍കൂട്ടി തീരുമാനിച്ച് നമ്മുക്ക് ടൈമര്‍ സെറ്റ് ചെയ്യാനുള്ള ഫീച്ചറാണ് വരാനിരിക്കുന്നത്. 30 മിനിറ്റ്, 45 മിനിറ്റ്, ഒരു മണിക്കൂര്‍, രണ്ട് മണിക്കൂര്‍ തുടങ്ങി നിരവധി ടൈം സ്ലോട്ടുകള്‍ ഇതിനായി തെരഞ്ഞെടുക്കാം. നമ്മള്‍ പ്ലേ ചെയ്ത മ്യൂസിക്ക് ഈ സമയപരിധി കഴിയുമ്പോള്‍ താനേ അവസാനിക്കും.

നിലവില്‍ നിരവധി മ്യൂസിക്ക് ആപ്പുകള്‍ക്ക് സ്ലീപ് ടൈമിംഗ് ഫീച്ചറുണ്ട്. ഈ ഫീച്ചര്‍ ഡിവൈസിന്റെ ബാറ്ററിയ്ക്കും ഉപയോക്താക്കളുടെ ഉറക്കത്തിന്റെ പാറ്റേണ്‍ മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

]]>
20 യൂട്യൂബ് ചാനലുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍ https://malayalees.ch/youtube-channels-banned-by-central-govt-alleged-pak-relation/ Tue, 21 Dec 2021 13:11:46 +0000 https://malayalees.ch/?p=54393 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും നിര്‍ത്തലാക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പാകിസ്താനുമായി ബന്ധമുള്ളവയാണ് നിരോധിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഈ ചാനലുകള്‍ ഇന്റര്‍നെറ്റില്‍ രാജ്യ വിരുദ്ധ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചതിനാണ് ഇത്തരത്തിലൊരു നീക്കമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ചാനലുകള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഭൂരിഭാഗവും സെന്‍സിറ്റിവും വസ്തുതാ വിരുദ്ധവുമാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

കശ്മീര്‍, ഇന്ത്യന്‍ സൈന്യം, രാമക്ഷേത്രം, ന്യൂനപക്ഷ സമുദായങ്ങള്‍, അന്തരിച്ച സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്ത് എന്നിവ ഉള്‍പ്പെട്ട കണ്ടന്റുകള്‍ പ്രസ്തുത ചാനലുകള്‍ തെറ്റായി പോസ്റ്റ് ചെയ്യാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ‘കര്‍ഷകരുടെ പ്രതിഷേധം, പൗരത്വ ഭേദഗതിനിയമവുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവ പോസ്റ്റ് ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിനെതിരെ മതന്യൂനപക്ഷങ്ങളെ ഇളക്കിവിടാന്‍ ചില ചാനലുകള്‍ ശ്രമിച്ചു’, എന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

]]>
പുതിയ ഐ.ടി നയം; പാലിക്കാൻ സമ്മതമറിയിച്ച് ഗൂഗ്‌ൾ https://malayalees.ch/google-youtube-to-comply-with-new-it-rules/ Wed, 26 May 2021 09:18:05 +0000 https://malayalees.ch/?p=44656 കേന്ദ്രസർക്കാരിന്റെ പുതിയ ഐ.ടി നിയമം പാലിക്കാൻ തയ്യാറെന്ന് ഗൂഗ്​ളും യൂട്യൂബും. ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളെ ലക്ഷ്യമിട്ട്​ രാജ്യത്ത്​ നടപ്പിൽവരുന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നാണ് ഗൂഗ്​ൾ അറിയിച്ചിരിക്കുന്നത്. ഉള്ളടക്ക നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിർദേശം എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗ്ള്‍ വ്യക്തമാക്കി. നിയമപ്രകാരം പ്രവർത്തിക്കുകയെന്ന വിഷയത്തിൽ അതത്​ സർക്കാറുകൾക്കൊപ്പം നിലയുറപ്പിക്കുന്ന നീണ്ട ചരിത്രമാണ്​ കമ്പനിയുടെതെന്നും ഇനിയും അത്​ തുടരുമെന്നും യൂട്യൂബ്​ കൂടി ഭാഗമായ ഗൂഗ്​ൾ പറഞ്ഞു.’

‘ഇന്ത്യയുടെ നിയമനിർമാണ പ്രക്രിയയെ ബഹുമാനിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും പാലിച്ചിട്ടുണ്ട്. സർക്കാർ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട ഉള്ളടക്കം ഒഴിവാക്കുന്നതാണ്​ നീണ്ട കാലമായുള്ള കമ്പനിയുടെ ചരിത്രം. നിയമവിരുദ്ധ ഉള്ളടക്കം കയറിവരാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ഇതിനുവേണ്ടി നിലവിലുള്ള സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഇനിയും തയ്യാറാണ്’- പ്രസ്താവനയിലൂടെ കമ്പനി വ്യക്​തമാക്കി. ഗൂഗ്​ളിന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമുണ്ടായെങ്കിലും ഫേസ്ബുക്കും ട്വിറ്ററും ഉൾപെടെ ഈ വിഷയത്തിൽ ഇതുവരെയും വ്യക്തമായി പ്രതികരിച്ചിട്ടില്ല. ഐടി നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും ചില വിഷയങ്ങളില്‍ ചര്‍ച്ച നടക്കുന്നതായും ഫേസ്ബുക്കിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വരുന്നുണ്ട്.

]]>