youth – malayalees.ch https://malayalees.ch Malayalam Online News Portal Wed, 12 May 2021 13:23:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png youth – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നു https://malayalees.ch/more-youngsters-dies-of-covid-in-second-wave/ Wed, 12 May 2021 13:23:32 +0000 https://malayalees.ch/?p=44070 സംസ്ഥാനത്ത് കോവിഡ് ബാധിതരായ യുവാക്കളുടെ മരണം കൂടുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍. മീഡിയവണ്‍ എക്സ്ക്ലൂസീവ്. മെയ് ഒന്ന് മുതല്‍ 10 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കോവിഡ് ബാധിച്ച് മരിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആരോഗ്യ വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം 18 നും 40നും ഇടയില്‍ 24 പേര്‍, 41 നും 59 നും ഇടയില്‍ 131 പേര്‍- മൊത്തം 155 പ്രായം കുറഞ്ഞവരാണ് മരിച്ചത്. ഒന്നാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സെപ്തംബര്‍- ഒക്ടോബര്‍ മാസത്തില്‍ മരിച്ചത് 272 പേരാണ്. ആ സമയത്ത് പോലുമില്ലാത്ത വേഗതയിലാണ് ഇപ്പോള്‍ മരണ നിരക്ക് കൂടുന്നത്.

ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത അന്ന് മുതല്‍ മെയ് 10 വരെ 5879 പേരാണ് മരിച്ചത്. അതില്‍ 18നും 59നും ഇടയില്‍ 1445 പേരും 13 കുട്ടികളുമാണ് മരിച്ചത്. സംസ്ഥാനത്തെ മരണനിരക്ക് 0.3 ശതമാണെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് മരണങ്ങളും കൂടുന്നു. കോവിഡ് നെഗറ്റീവ് ആയി ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. പക്ഷേ അതൊന്നും കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തുന്നില്ല.

]]>
“യുവാക്കൾക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയം” രാഹുൽ ഗാന്ധി https://malayalees.ch/rahul-gandhi-again-attacks-govt-claims-india-won-t-be-able-to-give-jobs-to-youth/ Thu, 20 Aug 2020 13:54:58 +0000 https://malayalees.ch/?p=30560 വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്മയെയും സമ്പദ്‌വ്യവസ്ഥയുടെ നാശത്തെയും കുറിച്ചുള്ള സത്യം മറച്ചുവെക്കാനാവില്ല രാഹുൽ ഗാന്ധി ട്വിറ്റ് ചെയ്തു

യുവാക്കൾക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാരിന് പരാജയമെന്ന് രാഹുൽ ഗാന്ധി.”കോവിഡ് മൂലം കനത്ത നഷ്ടമുണ്ടാകുമെന്ന് ഞാൻ രാജ്യത്തിന് മുന്നറിയിപ്പ് നൽകിയപ്പോൾ മാധ്യമങ്ങൾ എന്നെ വിമര്‍ശിച്ചിരുന്നു. വരുന്ന മാസങ്ങളില്‍ ഇന്ത്യയിലെ യുവാക്കളുടെ അവസ്ഥ കൂടുതല്‍ മോശമാക്കും. ഇത് ഇന്ത്യയെ എത്രത്തോളം ബാധിക്കുമെന്ന് കാത്തിരുന്നു കാണം ”രാഹുൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

കഴിഞ്ഞ നാല് മാസത്തിനിടെ രണ്ട് കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. “കഴിഞ്ഞ നാല് മാസത്തിനിടെ രണ്ട് കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. രണ്ട് കോടി കുടുംബങ്ങളുടെ ഭാവി ഇരുട്ടിലായി. ഫേസ്ബുക്കിൽ വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നതിലൂടെ തൊഴിലില്ലായ്മയെയും സമ്പദ്‌വ്യവസ്ഥയുടെ നാശത്തെയും കുറിച്ചുള്ള സത്യം രാജ്യത്ത് നിന്ന് മറച്ചുവെക്കാനാവില്ലെന്നും രാഹുല്‍ ട്വിറ്റ് ചെയ്തിരുന്നു.

]]>