Youth league – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Jul 2023 11:13:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Youth league – malayalees.ch https://malayalees.ch 32 32 ‘പി ജയരാജനെതിരെ കേസെടുക്കണം, ഖാദി ബോർഡിൽ നിന്നും നീക്കണം’: കെ സുരേന്ദ്രൻ https://malayalees.ch/k-surendran-against-p-jayarajan-2/ Thu, 27 Jul 2023 11:13:36 +0000 https://malayalees.ch/?p=85137 യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഇതിന് മുമ്പും പലരെയും മോർച്ചറിയിലേക്ക് അയച്ച നേതാവാണ് പി ജയരാജൻ. നിരവധി കൊലക്കേസുകളിൽ പ്രതിയായ ജയരാജൻ വീണ്ടും നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. ജയരാജന്റെ ഭീഷണിക്ക് മുമ്പിൽ മുട്ടുമടക്കുന്നവരല്ല യുവമോർച്ചക്കാരെന്ന് സിപിഐഎം മനസിലാക്കണം. കൊലക്കത്തി താഴെവെക്കാൻ സിപിഐഎം തയ്യാറല്ലെന്ന സന്ദേശമാണ് ജയരാജൻ നൽകുന്നത്. ഭരണത്തിന്റെ ഹുങ്കിൽ അക്രമരാഷ്ട്രീയം അഴിച്ചുവിടാൻ ശ്രമിച്ചാൽ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കാൻ ബിജെപി തയ്യാറാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഗണപതി ഭഗവാനെ അപമാനിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഹിന്ദുക്കളെ അമ്പല നടയിൽ പച്ചയ്ക്ക് കെട്ടിത്തൂക്കുമെന്ന് മുസ്ലിംലീഗ് വർഗീയവാദികൾക്ക് മുദ്രാവാക്യം വിളിക്കാനുള്ള ധൈര്യം കൊടുത്തത് സർക്കാരാണ്. ഷംസീറിനെതിരെ നടപടിയെടുത്തിരുന്നെങ്കിൽ മുസ്ലിംലീഗുകാർ ഹിന്ദുക്കൾക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കില്ലായിരുന്നു. കേരളത്തിൽ ഹിന്ദുവിരുദ്ധ ശക്തികളെ സർക്കാർ സ്പോൺസർ ചെയ്യുകയാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

]]>
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വാഴ നട്ട് യൂത്ത് ലീഗ് പ്രതിഷേധം https://malayalees.ch/youth-league-protest-against-muhammed-riyas/ Mon, 08 Aug 2022 08:32:07 +0000 https://malayalees.ch/?p=66084 പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വാഴ നട്ട് യൂത്ത് ലീഗ് പ്രതിഷേധം.കോഴിക്കോട് മീഞ്ചന്ത ജംഗ്ഷനിലെ കുഴിയിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് വാഴ നട്ടു.

സംസ്ഥാനത്തെങ്ങും റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. തകർന്ന് കിടക്കുന്ന റോഡുകളും കനത്ത മഴയും നിരത്തുകളെ അപകടക്കെണിയാക്കുകയാണ്. സർക്കാരിനെതിരെ രൂക്ഷ പ്രതിഷേധമാണ് ഇതിനോടകം ഉയരുന്നത്. റോഡിലെ കുഴിൽ വീണ് ഒരു യാത്രക്കാരൻ മരിച്ചതും പ്രതിഷേധം ശക്തമാക്കി. ഇതോടെയാണ് വാഴ നട്ട് പ്രതിഷേധിക്കാൻ യൂത്ത് ലീഗ് തീരുമാനിച്ചത്.

അതേസമയം ദേശീയ സംസ്ഥാന പാതകളിലെ അപകടകരമായ കുഴികൾ മൂടണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടന്നു. ആലുവ PWD ഓഫീസിലേക്ക് അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.

]]>
കെ റെയില്‍ വിശദീകരണം; പ്രതിഷേധിക്കാനെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍ https://malayalees.ch/youth-league-workers-into-custody-for-protest-against-pinarayi-vijayan/ Sat, 05 Mar 2022 13:10:09 +0000 https://malayalees.ch/?p=58097 കെ റെയില്‍ വിശദീകരണത്തിന് കോഴിക്കോട് എത്തിയ മുഖ്യന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിക്കാന്‍ എത്തിയ യൂത്ത് ലീ​ഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലാ പ്രസിഡന്‍റ് മിസ്ഹബ് കീഴരിയൂര്‍ അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി എത്തിയ പരിപാടിയിലെ തിരക്ക് കാരണം റോഡ് ബ്ലോക്കായത് ചോദ്യം ചെയ്ത് ബഹളമുണ്ടാക്കിയയാളെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം കെ. റെയിൽ പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോസ്ഥനെ അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും കൊടിക്കുന്നിൽ സുരേഷ് എംപിക്ക് എതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചെങ്ങന്നൂർ മുളക്കുഴയിൽ ഇന്നലെ ആയിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസമായി സിൽവർ ലൈൻ പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവിടെ സർവ്വേ നടക്കുകയാണ്. ഇതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

]]>
‘മകൻ പിതാവിന്റെ പൊരുളാണ്’; പി ജയരാജനെതിരെ യൂത്ത് ലീഗ് https://malayalees.ch/youth-league-against-jain-rajan/ Wed, 07 Apr 2021 11:54:42 +0000 https://malayalees.ch/?p=42604 കൂത്തുപറമ്പിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിക്കുന്ന തരത്തിൽ ഫേസ്ബുക്ക് കുറിപ്പിട്ട ജയിൻ രാജനെതിരെ മുസ്ലിം യൂത്ത് ലീഗ്. മകൻ പിതാവിന്റെ പൊരുളാണ് എന്ന് യൂത്ത് ലീഗ് സീനിയർ ഉപാധ്യക്ഷനും പെരിന്തൽമണ്ണ യുഡിഎഫ് സ്ഥാനാർത്ഥിയുമായ നജീബ് കാന്തപുരം ആരോപിച്ചു. ഫേസ്ബുക്കിലാണ് നജീബിന്റെ പ്രതികരണം.

കുറിപ്പിന്‍റെ പൂര്‍ണ രൂപം

അറബിയിൽ ഒരു ചൊല്ലുണ്ട്. “മകൻ പിതാവിന്റെ പൊരുളാണ്”. അരും കൊലകൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച പിതാവിന് അതിനെ ന്യായീകരിക്കുന്ന മക്കളില്ലെങ്കിലേ അത്ഭുതമുള്ളൂ. ഭരണം കയ്യിലിരിക്കുന്ന ഹുങ്കിൽ എല്ലാക്കാലത്തും പാവങ്ങൾക്ക് മേൽ അധികാരത്തിന്റെ ദണ്ഡ് പ്രയോഗിക്കാമെന്നു കരുതേണ്ട. ഭരണം മാറും, നല്ല നാളുകൾ വരും.

‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി…’ എന്നാണ് ജയിന്‍ രാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. അതേസമയം, ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് യോജിക്കുന്നില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പി ജയരാജന്‍ വ്യക്തമാക്കി.

]]>
യൂത്ത് ലീഗിന് ദേശീയ തലത്തിൽ പുനഃസംഘടന വേണം ; നേതാക്കൾ തങ്ങളെ കണ്ടു https://malayalees.ch/leaders-demand-reorganisation-of-iumyl-national-leadership/ Sat, 27 Feb 2021 04:15:23 +0000 https://malayalees.ch/?p=40801 യൂത്ത് ലീഗ് ദേശീയ പുനഃസംഘടന ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. ദേശീയ വൈസ് പ്രസിഡന്‍റ് മുഈന്‍ അലി തങ്ങളുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഹൈദരലി തങ്ങളുടെ സാന്നിധ്യത്തിൽ ദേശീയ ഭാരവാഹി യോഗം വിളിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

മുസ്ലീം യൂത്ത് ലീഗ് ആരോപണങ്ങളില്‍ പെട്ടുലയുന്നതിനിടെയാണ് ദേശീയ നിര്‍വാഹക സമിതി യോഗം ഉടന്‍ വിളിക്കണമെന്നും പുനസംഘടന നടത്തണമെന്നും ആവശ്യം ഉയരുന്നത്. ദേശീയ പ്രസിഡന്‍റ് സാബിര്‍ ഗഫാര്‍ രാജി വെക്കാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്നും, രാജി വെച്ച ഒഴിവിലേക്ക് താത്കാലിക അധ്യക്ഷനെ നിയമിച്ചത് കൂടിയാലോചനകള്‍ ഇല്ലാതെയാണെന്നും ഒരു വിഭാഗം നേതാക്കള്‍ ഹൈദരലി തങ്ങളെ അറിയിച്ചു. ഡൽഹി സ്വദേശി ആസിഫ് അൻസാരിയാണ് നിലവിൽ യൂത്ത് ലീഗ് ദേശീയ അധ്യക്ഷ ചുമതല വഹിക്കുന്നത് .

കത്വ ഫണ്ട് വിവാദവും, സഹപ്രവര്‍ത്തകയെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രാജി വെച്ച സാഹചര്യവും വിശദമായി ചര്‍ച്ച ചെയ്യണമെന്നാണ് ഒരു വിഭാഗം യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗങ്ങളുടെ ആവശ്യം. ദേശീയ വൈസ് പ്രസിഡന്‍റ് മുഈന്‍ അലി തങ്ങളുടെ നേതൃത്വത്തില്‍ ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ.കെ എം ഹനീഫ, നിസാര്‍ ചേലേരി, പി ളംറത്ത് തുടങ്ങിയവരാണ് മുസ്ലീം ലീഗ് അധ്യക്ഷനെ സന്ദര്‍ശിച്ചത്.

തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ യോഗം വിളിച്ച് പുനഃസംഘടന നടത്തണമെന്ന് ഹൈദരലി ശിഹാബ് തങ്ങളോട് യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. സികെ സുബൈറിന്‍റെ രാജിയുമായി ബന്ധപ്പെട്ട് ഇത് വരെയും യൂത്ത് ലീഗ് , മുസ്ലിം ലീഗ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

]]>
കണ്ണൂർ മോഡൽ അക്രമരാഷ്ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാൻ സിപിഎം ശ്രമം: പി.കെ ഫിറോസ് https://malayalees.ch/pk-firos-on-pandikkadu-case/ Thu, 28 Jan 2021 08:52:43 +0000 https://malayalees.ch/?p=39245 കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഫിറോസ് പറഞ്ഞു.

പാണ്ടിക്കാട് ഒറവമ്പുറത്ത് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒറവുംപുറം അങ്ങാടിയിൽ രണ്ട് കുടുംബങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് സംഘർഷത്തിന് കാരണമായത്. തടയാൻ ചെന്ന ബന്ധു കൂടിയായ സമീറിന് കുത്തേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതിനിടെ, കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്‌ളാദ പ്രകടനത്തിനിടെ ഉണ്ടായ തർക്കം കുടുംബങ്ങൾ തമ്മിലുളള പ്രശ്‌നമായി മാറുകയായിരുന്നു. ഈ സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സമീർ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ പങ്കെടുത്തത് മുഴുവൻ രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കൊലപാതകം ആസൂത്രിമാണോ അല്ലയോ എന്നും രാഷ്ട്രീയ കൊലപാതകമാണോ എന്നും ഇപ്പോൾ പറയാനാകില്ല- ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു.

]]>
31 നിയമസഭ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യൂത്ത് ലീഗിന് നിര്‍ദ്ദേശം https://malayalees.ch/the-youth-league-has-been-directed-to-focus-on-31-assembly-constituencies/ Sat, 23 Jan 2021 04:28:03 +0000 https://malayalees.ch/?p=39039 31 നിയമസഭ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യൂത്ത് ലീഗിന് മുസ്ലീംലീഗിന്‍റെ നിർദ്ദേശം. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച 24 മണ്ഡലങ്ങൾക്ക് പുറമേ 7 മണ്ഡലങ്ങളിൽ കൂടി ലിസ്റ്റിലുണ്ട്. പാണക്കാട് മുനവ്വറലി തങ്ങളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 31 മണ്ഡലങ്ങളിലുമെത്തി നേതാക്കളെയും പ്രവർത്തകരെയും കാണും.

2016ൽ മുസ്ലിംലീഗ് വിജയിച്ച 18 മണ്ഡലങ്ങൾ.ഒപ്പം പരാജയപ്പെട്ട കൊടുവള്ളിയും തിരുവമ്പാടിയും ബാലുശ്ശേരിയും താനൂരും ഗുരുവായൂരും പുനലൂരും പുറമേ ലീഗ് ഇത്തവണ മത്സരിക്കുമെന്ന് കരുതുന്ന തളിപ്പറമ്പ്, കണ്ണൂർ, കൂത്തുപറമ്പ്, ബേപ്പൂർ, കുന്ദമംഗലം, പട്ടാമ്പി, പൂഞ്ഞാർ മണ്ഡലങ്ങളിൽ കൂടി സജീവമായി ഇടപെടാനാണ് മുസ്ലീംലീഗിന്‍റെ നിർദ്ദേശം.

ഇതോടെ ഫെയ്സ് ടു ഫെയ്സ് എന്നപേരിൽ ഫെബ്രുവരി 1 മുതൽ 14 വരെ സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി തങ്ങളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഈ മണ്ഡലങ്ങളിലെത്തും.

]]>