youth festival – malayalees.ch https://malayalees.ch Malayalam Online News Portal Tue, 09 May 2023 12:19:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png youth festival – malayalees.ch https://malayalees.ch 32 32 കേരള സർവകലാശാല യുവജനോത്സവത്തിൽ സംഘർഷം; ലാത്തിച്ചാർജ്, മത്സരാർത്ഥിക്കും അമ്മയ്ക്കും പരിക്ക് https://malayalees.ch/clash-at-kerala-university-youth-festival/ Tue, 09 May 2023 12:15:22 +0000 https://malayalees.ch/?p=80962 അമ്പലപ്പുഴയിൽ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിൽ സംഘർഷം. സംഘനൃത്തം ഫലം അട്ടിമറിച്ചെന്നാരോപിച്ച് വിദ്യാർഥികളും സംഘാടകരും ഏറ്റുമുട്ടി. മത്സരാർത്ഥിക്കും അമ്മയ്ക്കും പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരായ സംഘാടകർക്ക് നേരെ പൊലീസ് ലാത്തി വീശി. ലാത്തിച്ചാർജിൽ ഏരിയാ സെക്രട്ടറിയടക്കം പത്തോളം പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തിൽ ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.

നാല് ദിവസമായി നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിന്റെ പ്രധാന വേദിയായ അമ്പലപ്പുഴ ഗവ: കോളജിലാണ് വിദ്യാർഥികളും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. സംഘനൃത്തത്തിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ് രാവിലെ ഏതാനും വിദ്യാർഥിനികൾ ഓഫീസിൽ കയറി മത്സരത്തിന് അപ്പീൽ നൽകാനെന്ന വ്യാജേന ഫലവുമായി ഓടി രക്ഷപ്പെട്ടതായി സംഘാടക സമിതി പറയുന്നു. ഇതേച്ചൊല്ലി ഏതാനും വിദ്യാർഥികളും സംഘാടകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

സംഘർഷത്തിൽ മത്സരാർത്ഥിക്കും മാതാവിനും പരിക്കേറ്റു. തുടർന്നാണ് സ്ഥലത്തുണ്ടായിരുന്ന അമ്പലപ്പുഴ പൊലീസ് ലാത്തി വീശിയത്. SFI മാന്നാർ ഏരിയ സെക്രട്ടറി അനന്തു കൃഷ്ണൻ, അമ്പലപ്പുഴ ഏരിയ കമ്മിറ്റിയംഗം ഷമീറ, അരൂർ ഏരിയ കമ്മിറ്റിയംഗം ഇർഷാദ് തുടങ്ങിയവർക്ക് പരിക്കേറ്റു. കാര്യമറിയാതെ പൊലീസ് മർദ്ദിക്കുകയായിരുന്നു എന്നാണു എസ്എഫ്ഐയുടെ ആരോപണം. അതേസമയം പൊലീസിനെ ആക്രമിച്ചതിനും വിദ്യാർത്ഥികളെ മർദ്ദിച്ചതിനും 20 ഓളം SFI പ്രവർത്തകർക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു.

]]>
കലകളുടെ പൂരത്തിനായി പൂത്തൊരുങ്ങി കൊല്ലം; കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്ന് തുടക്കം https://malayalees.ch/kerala-university-youth-festival-today/ Sat, 23 Apr 2022 04:39:12 +0000 https://malayalees.ch/?p=60578 കേരള സര്‍വകലാശാല യൂണിയന്‍ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. 9 വേദികളിലായി 250ലധികം കോളേജുകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരയ്ക്കും. യുവജനോത്സവം ഈ മാസം 27 നാണ് സമാപിക്കുക.

കൊല്ലം എസ് എന്‍ കോളേജിലെ കെപിഎസി ലളിത നഗര്‍ ആണ് കലോത്സവത്തിന്റെ പ്രധാന വേദി. ഇതിന് പുറമെ എസ് എന്‍ കോളേജിലെ തന്നെ ബിച്ചു തിരുമല നഗര്‍, എസ് എന്‍ വനിത കോളേജില്‍ ക്രമീകരിച്ചിട്ടുള്ള നെടുമുടി വേണു നഗര്‍, എസ് പി ബാലസുബ്രഹ്മണ്യം നഗര്‍, ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ലതാ മങ്കേഷ്‌കര്‍ നഗര്‍, പി എസ് ബാനര്‍ജി നഗര്‍, ടി കെ എം ആര്‍ട്ട്‌സ് കോളേജിലെ വി എം കുട്ടി നഗര്‍, പി ബാലചന്ദ്രന്‍ നഗര്‍, ഫാത്തിമ മെമ്മോറിയല്‍ ടെയിനിങ് കോളേജിലെ കൈനകരി തങ്കരാജ് നഗര്‍ എന്നി വേദികളിലും മത്സരങ്ങള്‍ നടക്കും. 102 മത്സര ഇനങ്ങളാണ് ഉള്ളത്. ഇതില്‍ മൂവായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. കലോത്സവത്തിനായി കൊല്ലം നഗരം ഒരുങ്ങി കഴിഞ്ഞു. പ്രതിഭകള്‍ പരിശീലന തിരക്കിലാണ്.

ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക് കൊല്ലം എസ്എന്‍ കോളേജിലെ പ്രധാനവേദിയില്‍ കലോത്സവത്തിന് തിരിതെളിയും. മത്സരാര്‍ത്ഥികള്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ക്യാമ്പസുകളില്‍ ഒരുക്കിയിരിക്കുന്നത്. കലോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്ന് മോഹിനിയാട്ടം, കഥകളി, ഗസല്‍ എന്നീ മത്സരങ്ങള്‍ നടക്കും.

]]>