youth congress march – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 May 2023 09:29:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png youth congress march – malayalees.ch https://malayalees.ch 32 32 യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം; കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ പങ്കെടുക്കും https://malayalees.ch/dk-shivakumar-will-attend-youth-congress-state-convention/ Thu, 25 May 2023 04:20:52 +0000 https://malayalees.ch/?p=81695 തൃശ്ശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പൊതുസമ്മേളനം നടക്കും. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ വൈകിട്ട് മൂന്നു മണിക്കാണ് പൊതുസമ്മേളനം. ഒരു ലക്ഷത്തിലധികം യുവാക്കൾ പൊതുസമ്മേളനത്തിന്റെ ഭാഗമായി പങ്കെടുക്കും. പൊതുസമ്മേളനത്തിൽ കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ പങ്കെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. 

കൂടാതെ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എന്നിവർ പങ്കെടുക്കും. നാളെയാണ് പ്രതിനിധി സമ്മേളനം നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 750 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

തിരിച്ചുവരവിന് ഒരുങ്ങുന്ന കോൺഗ്രസിന് മുതൽക്കൂട്ടാകുന്ന ചർച്ചകൾ യൂത്ത് കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. സംഘടനാ വിഷയങ്ങളും പ്രതിനിധി സമ്മേളനത്തിൽ ചർച്ചയാകും. ഇന്നലെ സമ്മേളനത്തോടനുബന്ധിച്ച് പഴയകാല പ്രവർത്തകരുടെ കുടുംബ സംഗമം സംഘടിപ്പിച്ചിരുന്നു.

]]>
വി.ടി ബല്‍റാം എം.എല്‍.എ ഉള്‍പ്പെടെ 200 ഓളം പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് https://malayalees.ch/about-200-people-including-vt-balram-mla-have-been-booked-under-the-non-bailable-section/ Fri, 18 Sep 2020 04:43:15 +0000 https://malayalees.ch/?p=31989 പൊലീസിനെ മർദ്ദിച്ചത് ഉൾപെടെയുളള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്, കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്

പാലക്കാട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ വി.ടി ബൽറാം എം.എൽ.എ ഉൾപെടെ ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു. പൊലീസിനെ മർദ്ദിച്ചത് ഉൾപെടെയുളള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് സംഘഷത്തിൽ കലാശിക്കുകയും പൊലീസിനും, വി.ടി ബൽറാം എം.എൽ.എ ഉൾപെടെ നിരവധി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പൊലീസിനെ മർദ്ദിച്ചു, കൃത്യനിർവ്വഹണം തടസപ്പെടുത്തി, കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. പൊലീസിനെ മർദിച്ചു എന്നത് ജാമ്യമില്ല വകുപ്പാണ്. 12 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഒരു പൊലീസുകാരന്‍റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്.പൊലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി

]]>