Youth Congres – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Feb 2021 11:41:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Youth Congres – malayalees.ch https://malayalees.ch 32 32 പിഎസ്‍സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണ; യൂത്ത് കോണ്‍ഗ്രസ് സമരപന്തലിലെത്തി ധര്‍മ്മജന്‍ https://malayalees.ch/dharmajan-bolgatty-in-youth-congress-protest/ Sat, 20 Feb 2021 11:41:09 +0000 https://malayalees.ch/?p=40470 പിഎസ്‍സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്‍റെ സമരപന്തല്‍ സന്ദര്‍ശിച്ച് നടന്‍ ധര്‍മ്മജന്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ശബരിനാഥന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉദ്യോഗാര്‍ത്ഥികള്‍ക്കും നേതാക്കളുടെ നിരാഹാര സമരത്തിനും പിന്തുണ അര്‍പ്പിക്കാന്‍ എത്തിയതാണ് ധര്‍മജന്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്കില്ലെന്ന് ധര്‍മജന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സംവിധായകന്‍ അരുണ്‍ ഗോപിയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സമരപ്പന്തലില്‍ എത്തിയിരുന്നു.

അതേസമയം പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം ഒത്തുതീർപ്പാക്കാൻ ഉദ്യോഗസ്ഥതല ചർച്ച വൈകിട്ട് 4.30ന് നടക്കും. സി.പി.ഒ, എൽ.ജി.എസ് ഉദ്യോഗാർഥികളുമായാണ് ചർച്ച. ആഭ്യന്തര വകുപ്പ് സെക്രട്ടറി ടി.കെ ജോസും എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചർച്ച നടത്തുക. ചർച്ചക്കുള്ള കത്ത് സർക്കാർ ഉദ്യോഗാർഥികൾക്ക് കൈമാറി. സി.പി.ഒ, എൽ.ജി.എസ് വിഭാഗങ്ങളിലെ മൂന്ന് പേരെ വീതമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

അതേസമയം ഉദ്യോഗസ്ഥതല ചർച്ചയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. കേരളത്തിൽ ഉദ്യോഗസ്ഥ ഭരണമാണോ എന്ന് സിപിഎം മറുപടി പറയണമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ ചോദിച്ചു.

]]>