young man died – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Dec 2022 05:03:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png young man died – malayalees.ch https://malayalees.ch 32 32 പൊലീസ് ഓടിച്ചതിനെ തുടര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ച സംഭവം; നീതി തേടി കുടുംബം https://malayalees.ch/young-man-fell-into-well-and-died-after-police-chased-family-seeks-justice/ Mon, 12 Dec 2022 05:03:18 +0000 https://malayalees.ch/?p=72697 കാസര്‍ഗോഡ് ചിറപ്പുറത്ത് പൊലീസ് ഓടിച്ചതിനെ തുടര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം. യുവാവ് മരിച്ച് എട്ട് വര്‍ഷത്തിനിപ്പുറവും നിയമ പോരാട്ടത്തിലാണ് ബന്ധുക്കള്‍. ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടായിട്ടും സംഭവത്തില്‍ പൊലീസിന് പങ്കില്ലെന്ന നിഗമനത്തിലാണ് ഒടുവിലെ ക്രൈംബ്രാഞ്ച് അന്വേഷണവും എത്തിയത്.

2014 ജനുവരി മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മര്‍ദ്ദിക്കുന്ന കണ്ടതിനെ തുടര്‍ന്നാണ് മരിച്ച ശശിധരനും മറ്റൊരു സുഹൃത്തും ഭയന്ന് ഓടിയത്.

ശശിധരന്റെ കൂടെ കിണറ്റില്‍ വീണ സുഹൃത്ത് ഉള്‍പ്പടെ മൂന്ന് പേരും പൊലീസിനെതിരെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസും പിന്നീട് വന്ന ക്രൈംബ്രാഞ്ചും പൊലീസിന് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണം ഫുള്‍ സ്റ്റോപ്പിട്ടു. അന്നത്തെ നീലേശ്വരം എസ്.ഐ ആയിരുന്ന കെ.ടി മൈക്കിളിനെതിരെയുള്ള നടപടി കേവലം സസ്‌പെന്‍ഷനില്‍ ഒതുങ്ങി.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. സംസ്ഥാന പൊലീസ് മേധാവിയും വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

]]>
വൈദ്യുതിവേലിയില്‍ നിന്ന് ഷോക്കേറ്റ് വളര്‍ത്തുനായ്ക്കള്‍ ചത്തു; രക്ഷിക്കാന്‍ ശ്രമിച്ച യുവാവും മരിച്ചു https://malayalees.ch/tamil-nadu-young-man-died-of-electric-shock/ Mon, 14 Nov 2022 04:41:05 +0000 https://malayalees.ch/?p=71244 തമിഴ്‌നാട് മധുരയില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പുതുപ്പട്ടി സ്വദേശി മാണിക്യമാണ് മരിച്ചത്. വളര്‍ത്തുപട്ടികള്‍ക്ക് ഷോക്കേറ്റത് കണ്ട് അവയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മാണിക്യത്തിന് ഷോക്കേറ്റത്. അഞ്ച് നായകളും ചത്തു. സ്ഥലമുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

കാട്ടുപന്നികളെ വേട്ടയാടാനാണ് മാണിക്യം ഇന്നലെ രാത്രിയില്‍ പറമ്പിലിറങ്ങിയത്. കൂട്ടിന് അഞ്ച് വളര്‍ത്തുനായ്ക്കളും കൂടെയുണ്ടായിരുന്നു. കൊണ്ടയാംപെട്ടി ഭാഗത്തെ അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപം എത്തിയപ്പോഴാണ് നായ്ക്കള്‍ക്ക് വൈവദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റത്. ഇവയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മാണിക്യത്തിനും ഷോക്കേറ്റു. തത്ക്ഷണം മരണം സംഭവിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് തോട്ടത്തിന് സമീപം മാണിക്യത്തിന്റെയും നായകളുടെയും മൃതദേഹം നാട്ടുകാര്‍ കണ്ടത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വാടിപ്പെട്ടി ആശുപത്രിയിലേക്ക് മാറ്റി. സംഭവശേഷം സ്ഥലമുടമ ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.

]]>