Yogi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Jun 2021 09:06:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Yogi – malayalees.ch https://malayalees.ch 32 32 സ്ഥാനം തെറിക്കുമോ? അമിത്ഷായ്ക്കും നദ്ദയ്ക്കും പിറകെ പ്രധാനമന്ത്രിയുമായും ചർച്ച നടത്താന്‍ യോഗി https://malayalees.ch/amid-dissent-in-uttar-pradesh-cm-yogi-adityanath-to-call-on-pm-modi-today/ Fri, 11 Jun 2021 09:05:55 +0000 https://malayalees.ch/?p=45447 മന്ത്രിസഭാ പുനസംഘടനാ ചർച്ച പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയതിനു പിറകെയാണ് യോഗി ഇന്ന് മോദിയെ വിളിക്കുന്നത്. യോഗിയുടെ ഭരണ പരാജയത്തില്‍ മോദിയടക്കമുള്ള ബിജെപി ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി നിലനില്‍ക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ബാക്കിനിൽക്കെയാണ് ഉത്തർപ്രദേശിൽ മന്ത്രിസഭാ പുനസംഘടനയ്ക്കു നീക്കം നടക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പാർട്ടിക്കകത്തുനിന്നു തന്നെ ശക്തമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് ദേശീയ നേതൃത്വം ഇടപെട്ടത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യോഗിയെ മാറ്റിനിർത്തുമെന്നും സൂചനയുണ്ട്. ഇതിനിടെ, മുൻ കോൺഗ്രസ് നേതാവും യുപിയിലെ പ്രബല ബ്രാഹ്‌മണ കുടുംബത്തിലെ അംഗവുമായ ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നതും പുതിയ നീക്കത്തിനുള്ള സാധ്യത സജീവമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനുമുന്‍പ് സര്‍ക്കാരിന്‍റെ മുഖംമിനുക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്.

അതിനിടെയാണ് യോഗി പാർട്ടി നേതൃത്വത്തെ കാണാൻ ഇന്നലെ ഡൽഹിയിൽ നേരിട്ടെത്തിയത്. അമിത് ഷായുമായും നദ്ദയുമായും ഏറെനേരം ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്.

ഉത്തർപ്രദേശ് ബിജെപി പ്രസിഡന്റ് സ്വതന്ത്രദേവ് സിങ്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സുനിൽ ബൻസൽ എന്നിവരുമായി ബുധനാഴ്ച ലക്ക്‌നൗവിൽ വച്ച് യോഗി സുപ്രധാന ചർച്ച നടത്തിയിരുന്നു. യോഗത്തിൽ പങ്കെടുക്കാനായി സുനിൽ ബൻസൽ ഹെലികോപ്ടറിലാണ് ലക്ക്‌നൗവിലെത്തിയത്. സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയുടെ റിപ്പോർട്ട് കൈമാറാനാണ് യോഗി ഡൽഹിയിലെത്തിയതെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്ന വിശദീകരണം.

എന്നാൽ, പാർട്ടിക്കുള്ളിൽ വിമർശനം പുകയുന്നതിനിടെ ദേശീയ നേതൃത്വത്തെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യോഗി ഡല്‍ഹിയിലെത്തിയതെന്നാണ് അറിയുന്നത്. വിമര്‍ശനങ്ങള്‍ക്കു വിശദീകരണം നല്‍കുകയും ഉന്നതനേതാക്കളുടെ പിന്തുണ ഉറപ്പാക്കുകയുമാകും സന്ദര്‍ശനലക്ഷ്യം. അതേസമയം, അപ്‌നാദൾ എംപി അനുപ്രിയ പട്ടേൽ അമിത്ഷായുമായി ചർച്ച നടത്തിയിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചിനായിരുന്നു അമിത്ഷായുടെ വസതിയിൽവച്ച് കൂടിക്കാഴ്ച നടന്നത്. യുപിയിൽ ബിജെപി സർക്കാരുമായി സഖ്യം ചേരാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് സൂചനയുണ്ട്. വരാണസി മേഖലയിലടക്കം ഒബിസി സമുദായങ്ങൾക്കിടയിൽ സ്വാധീനമുള്ള പാർട്ടിയാണ് അപ്‌നാദൾ.

]]>
‘യഥാര്‍ത്ഥ ‘അനാമിക’ തൊഴില്‍രഹിതയാണ്, യുപി സര്‍ക്കാര്‍ അവരോട് മാപ്പുപറയണം; വീണ്ടും പ്രിയങ്ക ഗാന്ധി https://malayalees.ch/real-anamika-unemployed-apologise-to-her-priyanka-to-up-govt/ Thu, 11 Jun 2020 05:00:53 +0000 https://malayalees.ch/?p=26882 ഉത്തര്‍പ്രദേശില്‍ അനാമിക ശുക്ല എന്ന വ്യാജപ്പേരില്‍ ഒരു അധ്യാപിക ഒരു കോടിയോളം രൂപ തട്ടിയെടുത്തത് വിവാദമായിരുന്നു. പിന്നാലെയാണ് യഥാര്‍ത്ഥ അനാമിക ശുക്ല രംഗത്ത് എത്തിയത്.

ഉത്തര്‍പ്രദേശില്‍ അനാമിക ശുക്ല എന്ന വ്യാജപ്പേരില്‍ ഒരു അധ്യാപിക ഒരു കോടിയോളം രൂപ തട്ടിയെടുത്തത് വിവാദമായിരുന്നു. പിന്നാലെയാണ് യഥാര്‍ത്ഥ അനാമിക ശുക്ല രംഗത്ത് എത്തിയത്. ഈ യഥാര്‍ത്ഥ അനാമിക തൊഴില്‍ രഹിതയാണെന്നും അവള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും സര്‍ക്കാര്‍ അവരോട് മാപ്പ് പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

ഈ തട്ടിപ്പ് പുറത്തായതിന് പിന്നാലെ ജോലിക്ക് അപേക്ഷ കൊടുത്ത പല ഉദ്യോഗസ്ഥരെയും അനാമിക കണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ഇടപെടല്‍. തൊഴിലും സുരക്ഷയും നല്‍കി അനാമികയ്ക്ക് നീതി ലഭ്യമാക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

അനാമിക ശുക്ല എന്ന വ്യാജപ്പേരില്‍ ഒരേസമയം 25 സ്‌കൂളുകളില്‍ ജോലി ചെയ്തു ഒരു കോടിയോളം തട്ടിയെന്നാണ് കേസ്. തട്ടിപ്പുനടത്തിയ മണിപ്പൂരുകാരിയായ ‘അദ്ധ്യാപികയെ’ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രേരണ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായിട്ടാണ് ഇവര്‍ അറ്റന്‍ഡന്‍സ് ശരിയാക്കിയിരുന്നത്. ഉത്തര്‍പ്രദേശില്‍ പിന്നാക്ക വിഭാഗക്കാരിലെ പെണ്‍കുട്ടികള്‍ക്കായുള്ള കസ്തുര്‍ബ ഗാന്ധി ബാലിക വിദ്യാലയങ്ങളിലാണ് തട്ടിപ്പ് നടന്നത്. ഓണ്‍ലൈനായി അധ്യാപകരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നതിനിടെയാണ് തട്ടിപ്പു പുറത്തായത്.

]]>
വേണമെങ്കില്‍ ബി.ജെ.പി ബാനര്‍ കെട്ടി ബസുകള്‍ ഓടിച്ചോളൂ; യോഗിയോട് പ്രിയങ്ക https://malayalees.ch/priyanka-gandhi-targets-cm-adityanath-over-migrants-2/ Thu, 21 May 2020 04:37:47 +0000 https://malayalees.ch/?p=25860 ”ഇന്നലെ മുതല്‍ ബസുകള്‍ രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കിടക്കുകയാണ്. അതിര്‍ത്തി കടക്കാന്‍ പോലും അനുമതി നല്‍കുന്നില്ല…’

അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് തിരിച്ചെത്തിക്കുന്നതിന് 1000 ബസുകള്‍ ഏര്‍പ്പെടുത്താനുള്ള കോണ്‍ഗ്രസ് നീക്കം തടയുന്ന യോഗി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ 1,000 ബസുകള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കില്‍ 72,000 തൊഴിലാളികളെങ്കിലും നാടുകളിലെത്തുമായിരുന്നെന്നും പ്രിയങ്ക ഓര്‍മ്മിപ്പിച്ചു. ഡിജിറ്റല്‍ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു പ്രിയങ്ക ഗാന്ധി യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനെതിരെ തിരിഞ്ഞത്.

യോഗി സര്‍ക്കാര്‍ അനാവശ്യ തടസങ്ങള്‍ ഉന്നയിച്ച് വൈകിപ്പിക്കുകയാണ്. ഇപ്പോള്‍ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല. ഇന്നലെ മുതല്‍ ബസുകള്‍ രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കിടക്കുകയാണ്. അതിര്‍ത്തി കടക്കാന്‍ പോലും അനുമതി നല്‍കുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.

രാഷ്ട്രീയം കളിക്കാന്‍ ആഗ്രഹമില്ലെന്നും പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ബി.ജെ.പി സ്റ്റിക്കറുകള്‍ പതിച്ചിട്ടായാല്‍ പോലും ബസുകള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കണം. എല്ലാ പാര്‍ട്ടികളും രാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങളെ സഹായിക്കാന്‍ തയ്യാറാവണമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങള്‍ക്കൊടുവില്‍ സര്‍വീസിനുള്ള അനുമതി നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രജിസ്‌ട്രേഷനായി ബസുകള്‍ ലക്‌നൗവില്‍ എത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കിലോമീറ്ററുകള്‍ കാലിയായി ബസുകള്‍ ഓടിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. ഇല്ലെങ്കില്‍ ഗാസിയബാദ്, നോയിഡ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് കൈമാറണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് പാലിക്കണമെങ്കില്‍ ആദ്യം ബസുകള്‍ അതിര്‍ത്തിയില്‍ നിന്നും കടത്തിവിടണം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.

അതിര്‍ത്തിയില്‍ നിന്നും യു.പിയിലേക്ക് ബസുകള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി സന്ദീപ് സിങിനും യു.പി പി.സി.സി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനും എതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. അതിഥി തൊഴിലാളികള്‍ക്കായുള്ള ബസ് സര്‍വീസിനെ ചൊല്ലിയുള്ള യുപി സര്‍ക്കാര്‍ – കോണ്‍ഗ്രസ് തര്‍ക്കം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ട്രക്ക് അപകടത്തില്‍ 26 തൊഴിലാളികള്‍ മരിച്ചതിന് പിന്നാലെ പ്രിയങ്ക നടപടിയെടുക്കണമെന്ന് യു.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. അതിര്‍ത്തി കടന്ന് നടന്നോ സൈക്കിളിലോ ട്രക്കുകളിലോ ഒരു തൊഴിലാളിയേയും സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നാണ് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതോടെ അതിര്‍ത്തിയില്‍ തൊഴിലാളികള്‍ തിങ്ങിക്കൂടിയതോടെയാണ് പ്രിയങ്ക ബസ് സര്‍വീസിന് അനുമതി ചോദിച്ചത്.

]]>
യുപിയില്‍ യോഗി – കോണ്‍ഗ്രസ് പോര് മുറുകുന്നു: പ്രിയങ്കയുടെ പേഴ്സണൽ സെക്രട്ടറിക്കും പിസിസി അധ്യക്ഷനുമെതിരെ കേസ് https://malayalees.ch/up-govt-congress-bus-row/ Wed, 20 May 2020 04:27:38 +0000 https://malayalees.ch/?p=25810 യുപി – രാജസ്ഥാൻ അതിർത്തിയായ നാഗ്ലയിൽ ബസുകൾ അനുമതി കാത്ത് കിടക്കുകയാണ്.

അതിഥി തൊഴിലാളികൾക്കായുള്ള കോൺഗ്രസ് ബസ് സർവീസിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുന്നു. യുപിയിലേക്ക് അനുമതി കൂടാതെ ബസുകൾ കടത്തിവിടാൻ ശ്രമിച്ചതിന് പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി സന്ദീപ് സിങിനും യുപി പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനും എതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. യുപി – രാജസ്ഥാൻ അതിർത്തിയായ നാഗ്ലയിൽ ബസുകൾ അനുമതി കാത്ത് കിടക്കുകയാണ്.

അതിഥി തൊഴിലാളികൾക്കായുള്ള ബസ് സർവീസിനെ ചൊല്ലിയുള്ള യുപി സർക്കാർ – കോൺഗ്രസ് തർക്കം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സന്ദീപ് സിങിനും അജയ് കുമാർ ലല്ലുവിനും എതിരെ ഹസ്രത്ത് ഗഞ്ച് പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതോടെ പോര് മുറുകി. 1000 ബസുകളാണ് യുപി രാജസ്ഥാൻ അതിർത്തിയിൽ അനുമതി കാത്തുകിടക്കുന്നത്.

സർവീസിനുള്ള അനുമതി നൽകിയ ഉത്തർപ്രദേശ് സർക്കാർ രജിസ്ട്രേഷനായി ബസുകൾ ലക്നൗവിൽ എത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ ഗാസിയബാദ്, നോയിഡ ജില്ലാ മജിസ്ട്രേറ്റുമാർക്ക് കൈമാറണമെന്നുമാണ് സർക്കാർ നിർദേശം. ലക്നൗവിലേക്ക് ബസുകള്‍ എത്തിക്കാൻ ആകില്ലെന്ന് പ്രിയങ്ക ഗാന്ധി സർക്കാരിനെ അറിയിച്ചിരുന്നു. നോയിഡയിലേക്കോ ഗാസിയബാദിലേക്കോ എത്തിക്കാൻ ബസ് അതിർത്തിയിൽ നിന്നും കടത്തിവിടണം എന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് നാഗ്‌ലയിൽ അജയ് കുമാർ ലല്ലു അടക്കമുള്ള കോൺഗ്രസ് നേതാക്കൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനു ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

അതിഥി തൊഴിലാളികളെ സഹായിക്കുന്നത് തടയാനാണ് യോഗി സർക്കാർ ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം ഡൽഹിയിൽ 300 ബസ്സുകൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പിസിസി നൽകിയ അപേക്ഷയ്ക്ക് കെജ്‌രിവാൾ സർക്കാർ മറുപടി നൽകിയിട്ടില്ല.

]]>