Yogi Adityanath – malayalees.ch https://malayalees.ch Malayalam Online News Portal Sat, 26 Mar 2022 11:07:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Yogi Adityanath – malayalees.ch https://malayalees.ch 32 32 യുപിയിൽ സൗജന്യ റേഷൻ നീട്ടി; തീരുമാനം രണ്ടാം യോഗി സർക്കാരിൻ്റെ ആദ്യ ക്യാബിനറ്റ് യോഗത്തില്‍ https://malayalees.ch/up-govt-extends-free-ration-scheme-by-3-months/ Sat, 26 Mar 2022 11:07:28 +0000 https://malayalees.ch/?p=59140 ഉത്തർ പ്രദേശിൽ സൗജന്യ റേഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. രണ്ടാം യോഗി സർക്കാരിൻ്റെ ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. ജനസംഖ്യയിൽ ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ക്രമസമാധാനം മെച്ചപ്പെടുത്തുക എന്നത് തന്നെയാവും രണ്ടാം ഭരണത്തിലും യോഗിക്ക് മുന്നിലെ പ്രധാന വെല്ലുവിളി.

അക്രമങ്ങളും, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും വലിയ വെല്ലുവിളിയായി നിലനിന്നിരുന്ന സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിച്ചു എന്നാണ് ബിജെപി തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടിയത്. ഹാത്രസ്, ഉന്നാവ്, ലഖിംപൂർഖേരി ഉൾപ്പടെ വിവിധ സംഭവങ്ങൾ കഴിഞ്ഞ ഭരണകാലത്ത് യോഗിക്ക് വെല്ലുവിളി ഉയർത്തിയിരുന്നു. ഏത് വലിയ നേതാവിനും അടിപതറാൻ ഇടയുള്ള സ്ഥലത്തുനിന്നാണ് യോഗി ആദിത്യനാഥ് രണ്ടാം തവണയും ഭരണത്തിലേറിയത്.

ഇന്ത്യയിൽ പട്ടിണിയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് ഇപ്പോഴും യുപി. തൊഴിലില്ലായ്മയും ഉയരുകയാണ്. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നത് തന്നെയാവും രണ്ടാം ഭരണത്തിലും യോഗിക്ക് മുന്നിലെ പ്രധാന വെല്ലുവിളി.

]]>
യോഗി 2.0: യുപിയെ നയിക്കാൻ യോഗി; സത്യപ്രതിജ്ഞ ഇന്ന്, ഒരുക്കങ്ങൾ പൂർത്തിയായി https://malayalees.ch/yogi-adithyanadh-oath-today/ Fri, 25 Mar 2022 04:39:24 +0000 https://malayalees.ch/?p=59044 ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്‌ ഇന്ന് ചുമതലയേൽക്കും. ഇന്നലെ നടന്ന ബിജെപി എംഎൽഎമാരുടെ യോഗം, യോഗിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. അമിത് ഷാ പങ്കെടുത്ത  എംൽഎമാരുടെ യോഗമാണ് എതിരില്ലാതെ യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്.

ആയിരത്തിലേറെ അതിഥികൾക്ക് ചടങ്ങുകളിൽ പങ്കെടുക്കാവുന്ന തരത്തിലുള്ള വലിയ വേദിയാണ് സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനമായ ലക്‌നൗവിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെപി നദ്ദ എന്നിവർക്ക് ഒപ്പം മുൻകാല ഉത്തർപ്രദേശ് ബിജെപി അധ്യക്ഷന്മാരും, ചടങ്ങിൽ പങ്കെടുക്കും. അക്ഷയ് കുമാർ, കങ്കണ റണൗത്ത് തുടങ്ങിയ സിനിമാ താരങ്ങൾക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.

ഇതിനു പിന്നാലെ ഗവർണറെ കണ്ട യോഗി ആദിത്യ നാഥ്‌ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. 403 അംഗ നിയമസഭയിൽ 273 സീറ്റുകളിലും വിജയിച്ച ബിജെപിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് രണ്ടാം യോഗി മന്ത്രി സഭ. പതിനഞ്ച് മുതൽ ഇരുപത് വരെ പുതുമുഖ മന്ത്രിമാർ രണ്ടാം യോഗി സർക്കാരിന്‍റെ സഭയുടെ ഭാഗമാകും. പഴയ മന്ത്രി സഭയിലെ ഇരുപതോളം പേരെയും പുതിയ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. മന്ത്രി സഭാ അംഗങ്ങളാകാൻ സാധ്യതയുള്ള ചില നേതാക്കളെ യോഗി ആദിത്യ നാഥ്‌ ഇന്ന് പ്രഭാത ഭക്ഷണത്തിനും ക്ഷണിച്ചിട്ടുണ്ട്.

]]>
തുടര്‍ഭരണത്തിലേക്ക് യോഗി; യുപി മുഖ്യമന്ത്രിയായി 25 ന് സത്യപ്രതിജ്ഞ ചെയ്യും https://malayalees.ch/yogi-adityanath-take-oath-as-up-chief-minister-march-25/ Sat, 19 Mar 2022 04:09:25 +0000 https://malayalees.ch/?p=58780 രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാര്‍ച്ച് 25 ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 25 ന് വൈകീട്ട് 4 മണിക്ക് ലഖ്‌നൗവിലെ ഭാരതരത്‌ന അടല്‍ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചടങ്ങ്.

50,000ത്തോളം കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ 200ഓളം വിവിഐപികള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് ഉത്തര്‍പ്രദേശില്‍ ബിജെപി നടത്തിയത്. 41.3 ശതമാനം വോട്ട് വിഹിതത്തോടെ 255 സീറ്റുകള്‍ നേടാന്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് കഴിഞ്ഞു. എന്‍ഡിഎയ്ക്ക് 274 സീറ്റുകളാണ് ലഭിച്ചത്. അതേസമയം മുഖ്യ എതിരാളിയായ സമാജ്വാദി പാര്‍ട്ടിക്ക് 32.1 ശതമാനം വോട്ടോടെ 111 സീറ്റുകള്‍ നേടാന്‍ സാധിച്ചു. എസ് പി സഖ്യത്തിന് ലഭിച്ചത് 124 സീറ്റുകളാണ്.

വര്‍ഗീയ ധ്രുവീകരണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍, സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍, ദളിത്, മുസ്ലീം വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നതായുള്ള വാര്‍ത്തകള്‍, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച, സമ്പദ് രംഗത്തെ മുരടിപ്പ്, കര്‍ഷകരുടെ അസംതൃപി തുടങ്ങി ഭരണവിരുദ്ധ വികാരം രൂപം കൊള്ളാന്‍ ഒട്ടനവധി കാരണങ്ങള്‍ നിലനിന്നിരുന്ന പശ്ചാത്തലത്തിലാണ് ബിജെപിയുടെ മുന്നേറ്റം. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണവും നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവവും ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് നേട്ടമായെന്നാണ് പൊതുവായി വിലയിരുത്തപ്പെടുന്നത്.

1985 ന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി. 1972 ല്‍ ഗൊരഖ്പൂരില്‍ ജനിച്ച യോഗി ആദിത്യനാഥ് ആദ്യമായി ഉത്തര്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത് മാര്‍ച്ച് 17, 2017നാണ്. അതിന് മുന്‍പ് അഞ്ച് തവണ ഗൊരഖ്പൂര്‍ എംപിയായിരുന്നു.

]]>
കോവിഡ് ഭീതിക്കിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: യു.പിയില്‍ അധ്യാപകരുടെ കൂട്ടമരണമെന്ന് സംഘടനകള്‍ https://malayalees.ch/death-toll-of-teachers-increased-due-to-poll-duty/ Wed, 19 May 2021 06:02:07 +0000 https://malayalees.ch/?p=44333 തെരഞ്ഞെടുപ്പ് ചുമതലയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ എണ്ണം ആയിരം കവിഞ്ഞതായി അധ്യാപക സംഘടനകള്‍. കോവിഡ് പശ്ചാതലത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ചുമതല നിര്‍വഹിച്ചതോടെ, കോവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ എണ്ണം 706 ല്‍ നിന്നും 1,621 ആയി ഉയര്‍ന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ സംഘടന പറഞ്ഞു. പ്രാഥമിക് ശിക്ഷക് സംഘ് എന്ന സംഘടനയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. മരണപ്പെട്ട അധ്യാപകരുടെയും മറ്റു സ്റ്റാഫുകളുടെയും വിവരങ്ങള്‍ ഉള്‍പ്പടെയാണ് സംഘം മുഖ്യമന്ത്രിക്ക് കത്തയച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിട്ടുള്ളത്.

ഏപ്രില്‍ അവസാനത്തോടെയാണ് യു.പിയിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയാകുന്നത്. കോവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയില്‍ ഹരജിയും സമര്‍പ്പിച്ചു. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതിനാല്‍ ഹരജി കോടതി തള്ളുകയാണുണ്ടായത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരിച്ചവരെ കോവിഡ് പോരാളികളായി പ്രഖ്യാപിക്കണമെന്നും, ഓരോരുത്തരുടെയും കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തി അറുന്നൂറിനും മേലെയായിരിക്കുമെന്ന ആര്‍.എസ്.എസ് അനുകൂല അധ്യപക സംഘടനയായ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘും പറഞ്ഞു.

]]>
‘കൂടുതല്‍ സംസാരിച്ചാല്‍ എനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും’: യു.പി ബിജെപി എംഎല്‍എ https://malayalees.ch/uttar-pradesh-bjp-mlas-sedition-charge-worry-if-he-speaks-too-much/ Tue, 18 May 2021 05:32:03 +0000 https://malayalees.ch/?p=44254 ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ രാകേഷ് റാത്തോഡ്. കോവിഡ് പ്രതിരോധത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സീതാപൂര്‍ എംഎല്‍എയാണ് അദ്ദേഹം. സീതാപൂരില്‍ ട്രോമ സെന്‍റര്‍ സജ്ജമാക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്ന് എംഎല്‍എ പറഞ്ഞു- “ഞാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ എംഎല്‍എമാര്‍ക്ക് എന്ത് സ്ഥാനമാണുള്ളത്? ഞാൻ കൂടുതല്‍ സംസാരിക്കുകയാണെങ്കിൽ, രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടേക്കും”.

എംഎല്‍എയ്ക്ക് സ്വന്തം സര്‍ക്കാരിനെ പ്രതിനിധീകരിക്കാന്‍ കഴിയുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ‘എം‌എൽ‌എമാർക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞാൻ മുമ്പ് ചോദ്യങ്ങൾ ഉന്നയിച്ച കാര്യം നിങ്ങൾക്കറിയാമല്ലോ’ എന്നായിരുന്നു മറുപടി.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള റാത്തോഡിന്‍റെ ഓഡിയോ ക്ലിപ്പ് വൈറലായതോടെ ബിജെപി നേതൃത്വം വിശദീകരണം തേടുകയുണ്ടായി. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ പാത്രം കൊട്ടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ റാത്തോഡ് മറ്റൊരു ബിജെപി നേതാവിനോട് സംസാരിക്കുന്നതിന്‍റെ ഓഡിയോ ആണ് പുറത്തായത്. ‘കയ്യടിച്ച് കൊറോണയെ ഇല്ലാതാക്കാന്‍ കഴിയുമോ? നിങ്ങൾ വിഡ്ഢിത്തങ്ങളുടെ റെക്കോർഡ് തകർക്കുകയാണ്. ശംഖ് ഊതിയതുകൊണ്ട് കൊറോണ പോകുമോ? നിങ്ങളെപ്പോലുള്ള ആളുകൾ വിഡ്ഢികളാണ്’, എന്നാണ് രാകേഷ് റാത്തോഡ് ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞത്. 2017ലെ തെരഞ്ഞെടുപ്പിന് മുന്‍പായാണ് രാകേഷ് റാത്തോഡ് ബിജെപിയില്‍ ചേരുന്നത്. നേരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ബി.എസ്.പിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2017ലെ തെരഞ്ഞെടുപ്പിന് മുന്‍പായാണ് രാകേഷ് റാത്തോഡ് ബിജെപിയില്‍ ചേരുന്നത്. നേരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ബി.എസ്.പിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

]]>
വര്‍ഗീയതയുമായി പഞ്ചാബില്‍ വരരുത്: യോഗിക്ക് മറുപടിയുമായി അമരീന്ദര്‍ സിങ് https://malayalees.ch/bjps-attempts-to-drive-communal-wedge-will-backfire-amarinder-singh/ Mon, 17 May 2021 06:39:03 +0000 https://malayalees.ch/?p=44210 പഞ്ചാബില്‍ പുതുതായി രൂപീകരിക്കുന്ന മലേര്‍കോട്ട്‌ല ജില്ലക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തുന്ന ബി.ജെ.പിക്കാര്‍ക്കെതിരെ മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പഞ്ചാബില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവര്‍ക്ക് അത് തിരിച്ചടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഞ്ചാബില്‍ മുസ്‍ലിം ഭൂരിപക്ഷമുള്ള മലേര്‍കോട്ട്ല, ജില്ലയായി പ്രഖ്യാപിച്ചതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. ജില്ലാ രൂപീകരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം. ജില്ലാ രൂപീകരണം കോണ്‍ഗ്രസിന്റെ വഞ്ചനാപരമായ നയത്തിന്റെ ഭാഗമാണെന്നും യോഗി കുറ്റപ്പെടുത്തി. ഇത് മറ്റു ബി.ജെ.പി നേതാക്കളും ഏറ്റുപിടിക്കുകയായിരുന്നു. ഇതിനെതിരെയാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയത്.

പഞ്ചാബില്‍ വര്‍ഗീയ ബോംബിന് തിരികൊളുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍ അത് അവര്‍ക്കുതന്നെ തിരിച്ചടിയാകും. കെട്ടഴിഞ്ഞ നിയമവ്യവസ്ഥയും വര്‍ഗീയവും ജാതീയവുമായ വിഭജനവും നടത്തി ഭരണം നടത്തി ഭരണഘടനയെ നശിപ്പിക്കാന്‍ മാത്രം അറിയുന്ന യോഗി ആദിത്യനാഥ് ആണ് ഭരണഘടനയുടെ കാര്യത്തില്‍ ആശങ്കപ്പെടുന്നത്. സര്‍ക്കാരിന്റെ വീഴ്ച്ച കാരണം കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍, സഹായം ചോദിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുന്ന സര്‍ക്കാരാണ് ഉത്തര്‍പ്രദേശിലേതെന്നും അമരീന്ദര്‍ സിങ് കുറ്റപ്പെടുത്തി. വ്യവസ്ഥാപിതമായി ഭരണഘടനയെ തകര്‍ക്കുന്ന പണിയാണ് ബി.ജെ.പി ചെയ്യുന്നത്. സി.എ.എ വിരുദ്ധ സമരത്തെയും കര്‍ഷക സമരത്തെയും വര്‍ഗീയ ആരോപണങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്തിയ യു.പി മാതൃകയേയും പഞ്ചാബ് മുഖ്യമന്ത്രി പരാമര്‍ശിച്ചു. യോഗി ആദിത്യനാഥിന്റെ വര്‍ഗീയ വാക്കുകള്‍ ഏറ്റുപിടിക്കും മുന്‍പ് പഞ്ചാബിന്റെ ചരിത്രം അറിഞ്ഞിരിക്കുന്നത് ബി.ജെ.പിക്കാര്‍ക്ക് നല്ലതായിരിക്കുമെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. ഗുജറാത്ത് മുതല്‍ ഇപ്പോള്‍ ബംഗാളില്‍ വരെ അക്രമവും വര്‍ഗീയതയും പ്രചരിപ്പിച്ചുള്ള ചരിത്രമാണ് ബി.ജെ.പിക്കുള്ളതെന്നും പഞ്ചാബ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

]]>
യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് യോഗി ആദിത്യനാഥ്, ക്ഷാമം ഉണ്ടെന്ന് കേന്ദ്രമന്ത്രി https://malayalees.ch/oxygen-shortage-in-bareilly-union-minister-writes-to-yogi-adityanath-139922/ Mon, 10 May 2021 04:38:32 +0000 https://malayalees.ch/?p=43932 ഓക്സിജന്‍ ക്ഷാമവും വെന്‍റിലേറ്ററുകളുടെയും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുടെയും കരിഞ്ചന്തയും ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്‍വറിന്‍റെ കത്ത്. തന്‍റെ മണ്ഡലമായ ബറേലിയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിയുടെ കത്ത്. യു.പിയില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും അഭ്യൂഹം പരത്തുന്നവരെ ജയിലില്‍ അടയ്ക്കുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രമന്ത്രി തന്നെ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞത്. ബറേലിയിലെ ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കണമെന്ന് കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്‍വര്‍ കത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്ന പ്രക്രിയ ലളിതമാക്കണം. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഫോണ്‍ വിളികളോട് പ്രതികരിക്കുന്നില്ല. ഇത് കോവിഡ് രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

കത്തിനെ കുറിച്ച് ചോദിച്ചപ്പോൾ ജനങ്ങളിൽ നിന്ന് പരാതികളും നിർദേശങ്ങളും ലഭിച്ചിട്ടുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് കൈമാറുകയാണ് ചെയ്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു- ജനങ്ങള്‍ ഉന്നയിച്ച കാര്യങ്ങൾ പ്രസക്തമാണ്. ഇവയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഞാൻ കരുതുന്നു. ഓക്സിജൻ ക്ഷാമം ഒരു താൽക്കാലിക പ്രശ്നമാണെന്ന് തോന്നുന്നു. അത് പരിഹരിക്കപ്പെടും. പക്ഷേ കരിഞ്ചന്ത ഉണ്ടാകരുത്”. യു.പിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാദം. കോവിഡ് ബാധിതരായ എല്ലാവര്‍ക്കും ഓക്സിജന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. കിംവദന്തികള്‍ പ്രചരിപ്പിച്ചാല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കാനും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും യോഗി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഓക്സിജന്‍ ക്ഷാമത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയ പലരും അറസ്റ്റിലാവുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ഉള്‍പ്പെടെ മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടുകയുണ്ടായി. മെഡിക്കല്‍ ഉപകരണങ്ങളുടെ കരിഞ്ചന്തയും പൂഴ്തിവെയ്പ്പും നടക്കുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് സമ്മതിച്ചു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓക്സിജന്‍ ക്ഷാമത്തെ കുറിച്ച് പ്രിയങ്ക ഗാന്ധി യോഗി സര്‍ക്കാരിനോട് പറഞ്ഞതിങ്ങനെയാണ്- “മുഖ്യമന്ത്രി, സംസ്ഥാനത്ത് ഓക്സിജൻ അടിയന്തരമായി ആവശ്യമുണ്ട്. എനിക്കെതിരെ കേസെടുക്കുകയും, എന്റെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തോളൂ. പക്ഷേ ദൈവത്തെ ഓര്‍ത്ത് സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ജനങ്ങളുടെ ജീവൻ രക്ഷിക്കൂ,

]]>
കിസാൻ മഹാപഞ്ചായത്ത് നടക്കേണ്ട സഹാറൻപൂരിൽ നിരോധനാജ്ഞ; യോഗിയും പ്രിയങ്കയും നേർക്കുനേർ https://malayalees.ch/congress-kisan-mahapanchayath-in-saharanpur/ Wed, 10 Feb 2021 09:00:51 +0000 https://malayalees.ch/?p=39980 ലഖ്‌നൗ: പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കിസാൻ മഹാപഞ്ചായത്ത് നടക്കാനിരിക്കെ സഹാറൻപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സഹാറൻപൂരിലെ ഛിൽകാനയിലാണ് കോൺഗ്രസ് ഇന്ന് മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, സഹാറൻപൂരിലെ ഗാന്ധിപാർക്കിൽ ഫെബ്രുവരി എട്ടിന് നിശ്ചയിച്ചിരുന്ന കിസാൻ സംവാദത്തിനും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.

ബേഹാതിലെ ശകുംഭാരി ദേവി ക്ഷേത്രത്തിലും റായ്പൂരിലെ ഷാ അബ്ദുൽ റഹീം ദർഗയിലും സന്ദർശനം നടത്തിയ ശേഷമാകും പ്രിയങ്ക ഇവിടെയെത്തുകയെന്ന് സഹാറൻപൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുസഫർ അലി ഗുർജാർ അറിയിച്ചിരുന്നു. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

കോൺഗ്രസിന് ഏറെ സ്വാധീനമുള്ള സഹാറൻപൂരിൽ പാർട്ടിക്ക് രണ്ട് എംഎൽഎമാരുണ്ട്. ബേഹാതിൽ നിന്ന് നരേഷ് സൈനിയും സഹാറൻപൂർ ദേഹാതിൽ നിന്ന് മസൂദ് അക്തറും. ഇതിന് പുറമേ, മുൻ എംഎൽഎ ഇംറാൻ മസൂദിനും ജില്ലയിൽ നിർണായക സ്വാധീനമുണ്ട്.

അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾ. എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിലൂടെ കിസാൻ മഹാപഞ്ചായത്ത് നടക്കിലെന്ന് അധികൃതർ കണക്കുകൂട്ടുന്നു. ഇതോടെ പ്രിയങ്കാ ഗാന്ധിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒരിക്കൽക്കൂടി നേർക്കുനേർ വരുമെന്ന് ഉറപ്പായി. യോഗിയുടെ നയങ്ങളെ നിരന്തരം വിമർശിക്കുന്ന പ്രിയങ്ക ഈയിടെ റിപ്പബ്ലിക് ദിന പരേഡിൽ മരിച്ച കർഷകന്റെ ബന്ധുക്കളെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് കർഷകരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസ് കൂടുതൽ ശ്രദ്ധ കൊടുത്തത്.

സംസ്ഥാനത്തുടനീളം ജയ് ജവാൻ ജയ് കിസാൻ എന്ന പ്രചാരണ പരിപാടിക്ക് പാർട്ടി രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 27 ജില്ലകളിലും കർഷക പരിപാടികൾ വിഭാവനം ചെയ്തിട്ടുള്ളത്. സഹാറൻപൂരിലെ മഹാപഞ്ചായത്തായിരുന്നു ഇതിൽ ആദ്യത്തേത്. ഷംലി, മുസഫർ നഗർ, ഭാഗ്പത്, മീററ്റ്, ബിജിനോർ, ഹാപുർ, ബുലന്ദ്ഷഹർ, അലിഗർ, ഹാത്രസ്, മഥുര, ആഗ്ര, ഫിറോസാബാദ്, ബദായുൻ, ബറേലി, റാംപൂർ, പിലിഭിത്, ലഖിംപൂർഖേർ, സീതാപൂർ, ഹർദോയി ജില്ലകളിലും കോൺഗ്രസ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

]]>
യോഗിക്ക് 104 ബ്യൂറോക്രാറ്റുകളുടെ കത്ത്; യുപി വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രം https://malayalees.ch/up-epicentre-of-hate-politics-104-former-bureaucrats-to-yogi/ Wed, 30 Dec 2020 09:10:35 +0000 https://malayalees.ch/?p=37720 ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ സംസ്ഥാനത്തെ വിദ്വേഷത്തിന്റെ പ്രഭവ കേന്ദ്രമാക്കി മാറ്റിയെന്ന് യുപിയിലെ മുന്‍ ഉന്നത ബ്യൂറോക്രാറ്റുകള്‍. വിദ്വേഷ, വിഭജന, മതാന്ധ രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമായി യുപി മാറി എന്നാണ് ബ്യൂറോക്രാറ്റുകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ കുറ്റപ്പെടുത്തിയത്.

മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടികെഎ നായര്‍ തുടങ്ങി 104 ബ്യൂറോക്രാറ്റുകളാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.

‘ഒരിക്കല്‍ ഗംഗ-യമുന നാഗരികതയുടെ കളിത്തൊട്ടിലായിരുന്നു യുപി. ഇപ്പോള്‍ വിദ്വേഷ-വിഭജന രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമായി മാറി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സാമുദായിക വിഷം കുത്തിവച്ചിട്ടുണ്ട്’ – കത്തില്‍ പറയുന്നു.

പൊലീസ് പലയിടത്തും അക്രമങ്ങള്‍ക്കെതിരെ നിശ്ശബ്ദത പാലിക്കുകയാണ്. മുറാദാബാദില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ രണ്ട് യുവാക്കളെ വലിച്ചിഴച്ചു കൊണ്ടു പോയത് ഇതിന്റെ ഉദാഹരണമാണ്. സംഭവത്തില്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു എന്ന ആരോപണത്തില്‍ ഇരകള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്- കത്തില്‍ അവര്‍ വ്യക്തമാക്കി.

പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്ന കയറ്റമാണ് ഈയിടെ പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമമെന്നും അവര്‍ കുറ്റപ്പെടുത്തി. അലഹബാദ് ഹൈക്കോടതി അടക്കം നിരവധി ഉന്നത കോടതികള്‍ ഈ സ്വാതന്ത്ര്യത്തെ വിധികളില്‍ വകവച്ച് നല്‍കിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

]]>