Yogi Adithyanath – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 Oct 2023 05:22:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Yogi Adithyanath – malayalees.ch https://malayalees.ch 32 32 ‘സനാതന ധർമം മാത്രമാണ് മതം; ബാക്കിയെല്ലാം ആരാധനാ മാർഗങ്ങൾ’; UP മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് https://malayalees.ch/sanatana-dharma-is-the-only-religion-rest-all-sects-says-up-cm-adityanath/ Tue, 03 Oct 2023 05:22:52 +0000 https://malayalees.ch/?p=88796 സനാതന ധർമം മാത്രമാമാണ് മതമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ബാക്കിയെല്ലാം ആരാധനാ മാർ​ഗങ്ങളാണെന്നും യോ​ഗി. ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നടന്ന ‘ശ്രീമദ് ഭഗവത് കഥാ ജ്ഞാന യാഗ’ത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു യോ​ഗിയുടെ പ്രാസ്താവന. ക്ഷേത്രത്തിലെ ദിഗ്വിജയ് നാഥ് സ്മൃതി ഓഡിറ്റോറിയത്തിൽ ഭക്തരോട് സംസാരിച്ച ഗോരക്ഷപീഠാധീശ്വർ കൂടിയായ ആദിത്യനാഥ് ശ്രീമദ് ഭഗവതിന്റെ അന്തസത്ത മനസ്സിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

“സനാതന ധർമ്മം മാനവികതയുടെ മതമാണ്. അതിന്മേലുള്ള ഏതൊരു ആക്രമണവും മുഴുവൻ മനുഷ്യരാശി തന്നെ അപകടത്തിലാക്കും” യോ​ഗി പറഞ്ഞു. ഇടുങ്ങിയ ചിന്താഗതിയുള്ള കാഴ്ചപ്പാടുകൾ ശ്രീമദ് ഭഗവതിന്റെ വിശാലത മനസ്സിലാക്കാൻ പാടുപെടുന്നെന്നും അദ്ദേഹം പറഞ്ഞു. മഹന്ത് ദിഗ്വിജയ് നാഥിന്റെ 54-ാം ചരമവാർഷികത്തോടനുബന്ധിച്ചും മഹന്ത് വൈദ്യനാഥിന്റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ചുമായിരുന്നു പരിപാടി നടത്തിയത്.

]]>
യു.പി സജ്ജം, യോഗി ആദിത്യനാഥ് :-മൃതദേഹങ്ങള്‍ ഗംഗയില്‍ വലിച്ചെറിയരുത്- യുപിയോടു കേന്ദ്രം https://malayalees.ch/prepared-for-third-wave-says-up-cm-yogi-adityanath-140458/ Mon, 17 May 2021 06:26:39 +0000 https://malayalees.ch/?p=44200 ഉത്തര്‍ പ്രദേശിലെ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കില്‍ അത് നേരിടാനും യു.പി തയ്യാറാണെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. “ഗ്രാമീണ മേഖലയില്‍ കോവിഡ് വ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാന്‍ സംഘത്തെ അയച്ചിട്ടുണ്ട്. കൂടുതല്‍ ടെസ്റ്റ് കിറ്റുകളും മരുന്ന് കിറ്റുകളും ഗ്രാമങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഞങ്ങള്‍ ഒന്നും മറച്ചുവെയ്ക്കുന്നില്ല. എല്ലാം സുതാര്യമാണ്. പരിശോധനാ വിവരങ്ങളും രോഗമുക്തിയും മരണവും സര്‍ക്കാരിന്‍റെ കോവിഡ് പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്”- യോഗി ആദിത്യനാഥ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ കോവിഡ് സാഹചര്യം കൈവിട്ടുപോകുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ അതുണ്ടായില്ല. ജാപ്പനീസ് എന്‍സഫലൈറ്റിസിനോട് പോരാടിയ യു.പിയിലെ ആരോഗ്യ സംവിധാനം കോവിഡ് മൂന്നാം തരംഗത്തോട് പൊരുതാനും സജ്ജമാണെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. മൃതദേഹങ്ങള്‍ ഗംഗയില്‍ വലിച്ചെറിയരുത്- യുപിയോടും ബിഹാറിനോടും കേന്ദ്രം കോവിഡ് സാഹചര്യം നിന്ത്രണവിധേയമാണെന്ന് യു.പി മുഖ്യമന്ത്രി പറയുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ വലിച്ചെറിയുന്നത് അവസാനിപ്പിക്കണമെന്ന് യുപി, ബിഹാര്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടത്. ഗംഗയില്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് തടയണമെന്നും നദികളില്‍ കാണപ്പെടുന്നവ സുരക്ഷിതമായി നീക്കം ചെയ്യുകയും മാന്യമായ സംസ്‌കാരം ഉറപ്പാക്കുകയും വേണമെന്ന് കോവിഡ് അവലോകന യോഗത്തില്‍ ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടു. ഗംഗയിലും അതിന്റെ പോഷക നദികളിലും ഭാഗികമായി കത്തിയതോ അഴുകിയതോ ആയ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് ശരിയല്ല. ഭീതിജനകമായ സാഹചര്യമാണിത്. ആരോഗ്യ വകുപ്പുകളുമായി കൂടിയാലോചിച്ച് നദികളിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ജലവിഭവ മന്ത്രാലയം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളോട് ആവശ്യപ്പെടുകയും ചെയ്തു.

]]>
ഹിന്ദുത്വ കോട്ടകൾ ഉലഞ്ഞു, ഞെട്ടൽ വിട്ടുമാറാതെ ബിജെപി https://malayalees.ch/up-bride-calls-off-wedding-as-groom-fails-to-recite-2-times-table-says-he-cheated-them/ Wed, 05 May 2021 08:05:57 +0000 https://malayalees.ch/?p=43730 ലഖ്‌നൗ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അയോധ്യ, വാരാണസി, മഥുര തുടങ്ങിയ ഹിന്ദുത്വ ശക്തികേന്ദ്രങ്ങളിൽ നേരിട്ട തിരിച്ചടി വിശ്വസിക്കാനാകാതെ ബിജെപി. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന അയോധ്യയിലെ രാമക്ഷേത്ര നിർമാണം ആരംഭിച്ച ഘട്ടത്തിലാണ് ബിജെപിക്ക് പ്രദേശത്ത് വൻ തോൽവി നേരിടുന്നത്.

അയോധ്യയിലെ 40 ജില്ലാ പഞ്ചായത്ത് വാർഡുകളിൽ എട്ടെണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സമാജ്‌വാദി പാർട്ടിയാണ് അയോധ്യയിൽ നേട്ടമുണ്ടാക്കിയത്. 24 സീറ്റാണ് എസ്പി നേടിയത്. ബിഎസ്പി നാലു സീറ്റും സ്വതന്ത്രർ ആറു സീറ്റും സ്വന്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെന്ന് അയോധ്യയിലെ ബിജെപി വക്താവ് ദിവാകർ സിങ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കർസേവകർ തകർത്ത ബാബരി മസ്ജിദിന് പകരം സുപ്രിംകോടതി പള്ളി നിർമിക്കാനായി നൽകിയ അഞ്ചേക്കർ നിലകൊള്ളുന്ന സൊഹാവാൾ സബ് ഡിസ്ട്രികിൽ നാലിൽ മൂന്നു സീറ്റും ജയിച്ചത് എസ്പിയാണ്. ഒരിടത്ത് സ്വതന്ത്രനും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരാണസിയിലെ 40 ജില്ലാ പഞ്ചായത്ത് വാർഡുകളിൽ 16 സീറ്റിലും എസ്പി ജയിച്ചു. ഏഴു സീറ്റ് മാത്രമാണ് ബിജെപിക്കു കിട്ടിയത്. ബിഎസ്പിയും അപ്‌നാ ദളും മൂന്നു വീതം സീറ്റുകൾ നേടി.

ബാക്കിയുള്ള സീറ്റുകൾ ജയിച്ചത് സ്വതന്ത്രരാണ്. ക്ഷേത്രനഗരമായ മഥുരയിലെ 33 സീറ്റിൽ എട്ടിടത്ത് മാത്രമാണ് ബിജെപിക്കു ജയിക്കാനായത്. 13 സീറ്റുമായി ബിഎസ്പിയാണ് ഇവിടെ നേട്ടമുണ്ടാക്കിയത്. ജനവിധി അംഗീകരിക്കുന്നതായും തിരിച്ചടിയുടെ കാരണങ്ങൾ പരിശോധിക്കുമെന്നും ബിജെപി മഥുര ജില്ലാ പ്രസിഡണ്ട് മധു ശർമ്മ പറഞ്ഞു. ഫലം പൂർണമായി പുറത്തുവന്ന ശേഷം ആത്മപരിശോധന നടത്തുമെന്ന് യുപി ബിജെപി വക്താവ് ഹരീഷ് ചന്ദ്ര ശ്രീവാസ്തവ വ്യക്തമാക്കി.

പടിഞ്ഞാറൻ യുപിയിലും തിരിച്ചടി മൈൻപുരിയിൽ ബിജെപിക്കു വേണ്ടി അങ്കത്തിനിറങ്ങിയ എസ്പി മുൻ അധ്യക്ഷൻ മുലായം സിങ് യാദവിന്റെ ബന്ധു സന്ധ്യ യാദവ് തോറ്റു. എസ്പി പിന്തുണ നൽകിയ സ്വതന്ത്രൻ പ്രമോദ് യാദവാണ് സന്ധ്യയെ തോൽപ്പിച്ചത്.

മൈൻപുരിയിൽ 12 സീറ്റിൽ എസ്പി ജയിച്ചു. ബിജെപിക്ക് എട്ടു സീറ്റു മാത്രമേ കിട്ടിയുള്ളൂ. ഒരു സീറ്റിൽ കോൺഗ്രസും ഒമ്പതിടത്ത് സ്വതന്ത്രരും വിജയം കണ്ടു. അലീഗഡിലെ 47 സീറ്റിൽ 21 ഇടത്തും ജയിച്ചത് സ്വതന്ത്രരാണ്. ബിജെപി ഒമ്പതിടത്തും എസ്പി ഏഴിടത്തും വിജയിച്ചു. ഇറ്റ ജില്ലയിലെ 30 സീറ്റിൽ 15 ഉം സ്വന്തമാക്കിയത് എസ്പിയാണ്. ബിജെപിക്കു കിട്ടിയത് മൂന്നു സീറ്റു മാത്രം. പത്തിടത്ത് സ്വതന്ത്രർ വിജയിച്ചു.

ഫിറോസാബാദ് ജില്ലയിലെ 33 വാർഡിൽ 17 ഇടത്തും എസ്പി ജയിച്ചു. ബിജെപിക്ക് അഞ്ചും ബിഎസ്പിക്ക് രണ്ടും സീറ്റു കിട്ടി. ഏഴിടത്ത് ജയിച്ചത് സ്വതന്ത്രരാണ്. മുസഫർ നഗറിലെ 43 സീറ്റിൽ 17 ഇടത്തും ജയിച്ചത് സ്വതന്ത്രരാണ്. മീററ്റിലെ 33 സീറ്റിൽ ആറിടത്തു മാത്രമേ ബിജെപിക്കു ജയിക്കാനായുള്ളൂ.

]]>
ആരാ ഈ അസംബന്ധം പറയുന്നത്?’ യോഗിയുടെ സി.എ.എ പരാമര്‍ശം ചോദ്യംചെയ്ത് നിതീഷ് കുമാര്‍ https://malayalees.ch/nitish-kumar-against-yogi-adityanaths-caa-comment/ Thu, 05 Nov 2020 08:01:26 +0000 https://malayalees.ch/?p=34509 ബിഹാറില്‍ ബിജെപിയുടെ താരപ്രചാരകനായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെ പരസ്യ പ്രതിഷേധവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍‍. നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കുമെന്ന യോഗിയുടെ പ്രസ്താവനയെയാണ് നിതീഷ് പരസ്യമായി ചോദ്യംചെയ്തത്.

‘ആരാണ് ഈ വിദ്വേഷ പ്രചാരണം നടത്തുന്നത്?, ആരാണ് ഈ അസംബന്ധം പറയുന്നത്? ആരാണ് ആളുകളെ പുറത്താക്കാന്‍ പോകുന്നത്? ഒരാളും അത് ചെയ്യാന്‍ ധൈര്യപ്പെടില്ല. എല്ലാവരും ഈ രാജ്യത്തുള്ളവരാണ്. എല്ലാവരും ഇന്ത്യക്കാരാണ്’ – പ്രചാരണ റാലിയില്‍ നിതീഷ് പറഞ്ഞു.

ഐക്യവും സാഹോദര്യവുമാണ് ഞങ്ങളുടെ ലക്ഷ്യം. അങ്ങനെയേ പുരോഗതിയുണ്ടാവൂ. വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ഭിന്നിപ്പുണ്ടാക്കുക എന്നതാണ്. അവര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

യോഗി ആദിത്യനാഥിന്‍റെ പേര് പറയാതെയാണ് നിതീഷ് നിലപാട് വ്യക്തമാക്കിയത്. കതിഹാറിലെ റാലിയിലാണ് യോഗി ആദിത്യനാഥ്, നുഴഞ്ഞുകയറ്റ പ്രശ്‌നത്തിന് മോദിജി ഒരു പരിഹാരം കണ്ടെത്തിയെന്ന് പറഞ്ഞത്- ‘പൗരത്വ ഭേദഗതി നിയമം ഉപയോഗിച്ച് പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ അതിക്രമത്തിനിരയാകുന്ന ന്യൂനപക്ഷങ്ങളുടെ സുരക്ഷ മോദി ഉറപ്പുവരുത്തി. അതോടൊപ്പം രാജ്യസുരക്ഷക്ക് ഭീഷണിയായ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും. രാജ്യ സുരക്ഷയും പരമാധികാരവും കുഴപ്പത്തിലാക്കുന്ന ആരെയും ഞങ്ങള്‍ സഹിക്കില്ല’- എന്നാണ് യോഗി പറഞ്ഞത്.

നിതീഷിന്‍റെ പരസ്യ പ്രതികരണത്തിലൂടെ ബിഹാറിലെ എന്‍ഡിഎയിലെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നേരത്തെ തന്നെ ബിജെപിയുടെ പോസ്റ്ററുകളില്‍ നിതീഷിന് ഇടമില്ല. ബിജെപിയും എന്‍ഡിഎയില്‍ നിന്ന് പുറത്തുപോയ എല്‍ജെപിയും കൂടി ജെഡിയുവിനെ കാലുവാരുകയാണോ എന്ന സംശയവും പാര്‍ട്ടിക്കുള്ളിലുണ്ട്

]]>
യു.പിക്ക് പിന്നാലെ ലവ് ജിഹാദ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് ഹരിയാനയും https://malayalees.ch/haryana-considering-legal-provisions-against-love-jihad/ Mon, 02 Nov 2020 05:15:47 +0000 https://malayalees.ch/?p=34282 ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ ലവ് ജിഹാദ് ഭീഷണിക്കെതിരെ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് ഹരിയാനയും. ലവ് ജിഹാദ് വഴി ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നത് തടയാന്‍ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് മുസ്‍ലിം യുവാക്കള്‍ മതം മാറ്റുന്നതായി പറയുന്ന ലവ് ജിഹാദ്, ഏറ്റവും പ്രചാരം നേടിയ ഹിന്ദുത്വ പ്രചരണമാണ്.

കഴിഞ്ഞ ദിവസം ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ലവ് ജിഹാദുകാര്‍ക്ക് വധശിക്ഷ വരെ നല്‍കുന്ന നിയമം കൊണ്ടുവരുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്. ലവ് ജിഹാദ് ആരോപണം രാഷ്ട്രീയപരമായി ഏറ്റവും അധികം ഉപയോഗിച്ച നേതാവായിരുന്നു യോഗി.

ഇതിന് പിന്നാലെയാണ് ലവ് ജിഹാദ് പ്രതികളെ ശിക്ഷിക്കാന്‍ നിയമം പാസാക്കുമെന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചത്. ലവ് ജിഹാദ് അവസാനിപ്പിക്കാന്‍ ഭരണഘടനാപരമായ വഴി തേടുമെന്നും, ഇതിനായി കേന്ദ്രവുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കുമെന്നും ഖട്ടര്‍ പറഞ്ഞു. ഹരിയാനയിലെ ബല്ലഭ്ഗഡില്‍ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയത് ലവ് ജിഹാദ് ആക്രമണത്തിന്റെ ഭാഗമായിരുന്നെന്ന് ഹിന്ദുത്വ ക്യാമ്പുകള്‍ പ്രചരിപ്പിച്ചിരുന്നു.

]]>