Yes Bank – malayalees.ch https://malayalees.ch Malayalam Online News Portal Mon, 25 Apr 2022 04:38:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Yes Bank – malayalees.ch https://malayalees.ch 32 32 യെസ് ബാങ്ക് സഹസ്ഥാപന് പ്രിയങ്കാ ഗാന്ധി നൽകിയ കത്ത് പുറത്തുവിട്ട് ബിജെപി https://malayalees.ch/yes-bank-rana-kapoor-priyanka-gandhi/ Mon, 25 Apr 2022 04:38:16 +0000 https://malayalees.ch/?p=60651 സാമ്പത്തിക കുറ്റകൃത്യത്തിന് അറസ്റ്റിലായ യെസ് ബാങ്ക് സഹസ്ഥാപൻ റാണാ കപൂറിന് പ്രിയങ്കാ ഗാന്ധി നൽകിയ കത്ത് പുറത്തുവിട്ട് ബിജെപി. എംഎഫ് ഹുസൈൻ്റെ പെയിൻ്റിംഗ് വിറ്റതുമായി ബന്ധപ്പെട്ടാണ് കത്ത്. റാണാ കപൂറിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന് കത്ത് സ്ഥിരീകരിക്കുന്നു.

രണ്ട് കോടി രൂപ കൈപ്പറ്റിയതായി പ്രിയങ്ക ഗാന്ധി കത്തിൽ സമ്മതിക്കുന്നുണ്ട്. പെയിൻ്റിംഗ് ഉചിതമായ രീതിയിൽ സൂക്ഷിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. പണം സോണിയ ഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു എന്നാണ് റാണ കപൂർ ഇഡിയ്ക്ക് മൊഴിനൽകിയത്.

രണ്ടു കോടി രൂപയ്ക്ക് എംഎഫ് ഹുസൈന്റെ ചിത്രം വാങ്ങാൻ പ്രിയങ്ക ഗാന്ധി നിർബന്ധിച്ചെന്നും പത്മഭൂഷൺ വാ​​ഗ്ദാനം നൽകിയെന്നും റാണ കപൂർ മൊഴി നൽകിയിരുന്നു. പ്രിയങ്ക ഗാന്ധിയിൽ നിന്ന് എം എഫ് ഹുസൈന്റെ രണ്ടു കോടി വില വരുന്ന ചിത്രം വാങ്ങാൻ കോൺ​ഗ്രസ് നേതാവായ മുരളി ദേവ്റ തന്നെ സമീപിപ്പിരുന്നെന്നും ഇദ്ദേഹം വഴിയാണ് പത്മഭൂഷൺ വാ​​ഗ്ദാനം നൽകിയതെന്നും റാണാ കപൂർ ഇഡിയുടെ ചോദ്യം ചെയ്യലിൽ പറഞ്ഞു.

ചിത്രം വാങ്ങിയ തുക സോണിയഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചെന്നും പത്മപുരസ്കാരം കിട്ടിയില്ലെന്നും റാണ പറഞ്ഞതായി ഇഡിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യെസ് ബാങ്ക് സഹസ്ഥാപകൻ, അദ്ദേഹത്തിന്റെ കുടുംബം, ഡിഎച്ച്എഫ്എൽ പ്രമോട്ടർമാരായ കപിൽ, ധീരജ് വാധവൻ എന്നിവർക്കെതിരെ ഇഡി സമർപ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് പ്രിയങ്ക ​ഗാന്ധിക്കും മുരളി ദേവ്റക്കുമെതിരെ ​ഗൗരവകരമായ മൊഴികളുള്ളത്.

രണ്ട് കോടി രൂപയുടെ ചെക്ക് മുരളി ദേവ്റ ആവശ്യപ്പെട്ട പ്രകാരമാണ് നൽകിയത്. പെ‌‌യിന്റിം​ഗ് വിറ്റുകിട്ടിയ പണം സോണിയയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചെന്ന് അന്തരിച്ച മുരളി ദേവ്‌റയുടെ മകൻ മിലിന്ദ് ദേവ്റ പിന്നീട് തന്നോട് രഹസ്യമായി പറഞ്ഞതായും റാണ കപൂർ വെളിപ്പെടുത്തുന്നു.

സോണിയയുടെ ചികിത്സക്ക് സ​ഹായിച്ചെന്നും തന്നെ വേണ്ടരീതിയിൽ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയെന്നും അഹമ്മദ് പട്ടേൽ തന്നോട് പറഞ്ഞതായി കപൂർ ഇഡിയോട് വെളിപ്പെടുത്തി. ചിത്രം വാങ്ങാൻ മിലിന്ദ് ദേവ്റയാണ് തന്നെ പ്രേരിപ്പിച്ചതെന്നും കപൂർ പറയുന്നു.

]]>
‘യെസ് ബാങ്കിൽ 250 കോടി രൂപ നിക്ഷേപിച്ചു’; കിഫ്ബി സി.ഇ.ഒക്കെതിരെ ഇ.ഡി അന്വേഷണം https://malayalees.ch/250-kifbi-ceo-ed-investigation-yes-bank/ Wed, 16 Sep 2020 14:08:31 +0000 https://malayalees.ch/?p=31898 കിഫ്ബി സി.ഇ.ഒക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍. യെസ് ബാങ്കിൽ 250 കോടി രൂപ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനെതിരെ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എം.പി ജാവേദ് അലിഖാന്റെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രാലയമാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. കിഫ്ബിയുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങളാണ് ജാവേദ് അലിഖാന്‍ രാജ്യസഭയില്‍ ചോദിച്ചത്. ഇതില്‍ രണ്ട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ധനസഹമന്ത്രി അനുരാഗ് താക്കൂര്‍ ആണ് മറുപടി നല്‍കിയത്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ല എന്നും ധനമന്ത്രാലയം അറിയിച്ചു.

അതെ സമയം തങ്ങള്‍ക്ക് ഇത് സംബന്ധിച്ച നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്ന് കിഫ്ബി അറിയിച്ചു. മുന്തിയ റേറ്റിങ് ഉണ്ടായിരുന്ന സമയത്താണ് യെസ് ബാങ്കില്‍ പണം നിക്ഷേപിച്ചതെന്നും 2018 ന് ശേഷം യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയിട്ടില്ലെന്നും കിഫ്ബി അറിയിച്ചു. അന്വേഷണത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും കെ.എം എബ്രഹാം പറഞ്ഞു.

നേരത്തെ തകർന്നു കൊണ്ടിരിക്കുന്ന ന്യൂജനറേഷൻ ബാങ്കായ യെസ് ബാങ്കിൽ കിഫ്ബി 268 കോടി രൂപ നിക്ഷേപിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷത്തുള്ളവര്‍ രംഗത്തുവന്നിരുന്നു. തങ്ങൾ വിലക്കിയിട്ടും ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും അത് ചെവിക്കൊണ്ടില്ലെന്നും യെസ് ബാങ്കിൽ നിക്ഷേപിച്ച പണം ഇപ്പോൾ നഷ്ടപ്പെട്ട അവസ്ഥയിലാണെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. ഇത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

]]>