Yashasvi Jaiswal – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Aug 2023 04:50:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Yashasvi Jaiswal – malayalees.ch https://malayalees.ch 32 32 മൂന്നാം ടി20യില്‍ ഇഷാന്‍ കിഷന്‍റെ പകരക്കാരന്‍; അവനല്ലാതെ മറ്റൊരു പേരില്ലെന്ന് വസീം ജാഫര്‍ https://malayalees.ch/wasim-jaffer-identifies-ishan-kishan-s-replacement-for-3rd-t20i-vs-west-indies-gkc-rz20en/ Tue, 08 Aug 2023 04:50:46 +0000 https://malayalees.ch/?p=85790 മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ആദ്യ രണ്ട് ടി20യിലെ പ്ലേയിംഗ് ഇലവനില്‍ നിന്ന്  ആരൊക്കെ പുറത്താവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. സഞ്ജു സാംസണ് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അവസരം കിട്ടുമോ എന്നാണ് മലയാളി ആരാധകര്‍  ഉറ്റുനോക്കുന്നത്. എന്നാല്‍ മൂന്നാം ടി20ക്കുള്ള ടീമില്‍ വരുത്തേണ്ട നിര്‍ണായക മാറ്റം എന്തായിരിക്കണമെന്ന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍.

മൂന്നാം ടി20യില്‍ സഞ്ജുവിനോ ശുഭ്മാന്‍ ഗില്ലിനോ അല്ല ഇഷാന്‍ കിഷനാണ് വിശ്രമം നല്‍കേണ്ടതെന്ന് വസീം ജാഫര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു. ടി20 ക്രിക്കറ്റില്‍ ഇഷാന്‍ കിഷന് തിളങ്ങാനാവാത്തത് പുതിയ കാര്യമല്ല. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ ഇഷാന് വിശ്രമം കൊടുത്ത് പകരം യശസ്വി ജയ്‌സ്വാളിനെ കളിപ്പിക്കുകയാണ് വേണ്ടത്. വിശ്രമമമെടുത്തശേഷം കിഷന് പൂര്‍വാധികം കരുത്തോടെ തിരിച്ചുവരാനുമാകും.

ജയ്സ്വാളിനെപ്പോലെ നിര്‍ഭയ ക്രിക്കറ്റ് കളിക്കുന്ന താരമാണ് ടോപ് ഓര്‍ഡറില്‍ ഇറങ്ങേണ്ടത്. സ്പിന്നര്‍മാരെയും പേസര്‍മാരെയും നന്നായി കളിക്കാന്‍ ജയ്സ്വാളിനാവും.ജയ്സ്വാള്‍ മികച്ച ഫോമിലുമാണ്. നല്ല ആത്മവിശ്വാസവുമുണ്ട്. പിന്നെ എന്തുകൊണ്ട് നിര്‍ണായക മൂന്നാം ടി20യില്‍ ജയ്സ്വാളിനെ പരീക്ഷിച്ചുകൂടാ.തിലക് വര്‍മയെ ഉള്‍പ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ ടീമിന് പുതിയ ഉണര്‍വ് ലഭിച്ചപോലെ ജയ്സ്വാളിനെ കളിപ്പിച്ചാല്‍ ടോപ് ഓര്‍ഡറില്‍ ഇന്ത്യക്ക് ഗുണകരമാകുമെന്നും ജാഫര്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി അരങ്ങേറിയ ജയ്സ്വാള്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടി തിളങ്ങിയിരുന്നു. ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലിനും തിളങ്ങാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കിഷന് പകരം ജയ്സ്വാളിനെ ഓപ്പണറാക്കണമെന്ന നിര്‍ദേശവുമായി ജാഫര്‍ രംഗത്തുവന്നത്.

]]>
സഞ്ജു ഏകദിന, ടി-20 ടീമുകളിലേക്ക് തിരികെയെത്തുന്നു; യശസ്വി ടെസ്റ്റിൽ അരങ്ങേറുമെന്ന് റിപ്പോർട്ട് https://malayalees.ch/sanju-samson-west-indies-yashasvi-jaiswal/ Thu, 15 Jun 2023 07:10:37 +0000 https://malayalees.ch/?p=82779 മലയാളി താരം സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു എന്ന് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി-20 പരമ്പരയിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഏകദിനത്തിൽ തകർത്തുകളിച്ചിട്ടും ശ്രീലങ്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരായ പരിമിത ഓവർ പരമ്പരകളിൽ നിന്ന് താരത്തെ മാറ്റിനിർത്തിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പരിമിത ഓവർ മത്സരങ്ങളിൽ സഞ്ജുവിന് ന്യായമായ അവസരം കൊടുക്കാത്തതും വിമർശിക്കപ്പെട്ടിരുന്നു. ഋഷഭ് പന്ത് ഉടൻ തിരികെയെത്തില്ല എന്നതിനാൽ സഞ്ജു വിക്കറ്റ് കീപ്പറായി ടീമിലെത്തുമെന്നാണ് റിപ്പോർട്ട്.

മുംബൈ യുവതാരം യശസ്വി ജയ്സ്വാൾ ടെസ്റ്റ് ടീമിൽ അരങ്ങേറുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഏതാനും സീസണുകളായി ആഭ്യന്തര ക്രിക്കറ്റിൽ തകർത്ത് കളിക്കുന്ന താരമാണ് ജയ്സ്വാൾ. കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായും ഗംഭീര പ്രകടനമാണ് നടത്തിയത്. സമീപകാലത്തായി ടെസ്റ്റിൽ നിരാശപ്പെടുത്തുന്ന ചേതേശ്വർ പൂജാരയ്ക്ക് പകരം യശസ്വി എത്തുമെന്നാണ് റിപ്പോർട്ട്. ടെസ്റ്റ് പരമ്പരയിൽ നിന്ന് പേസർ മുഹമ്മദ് ഷമിയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഉമ്രാൻ മാലിക്ക്, അർഷ്ദീപ് സിംഗ് എന്നിവർ ടീമിൽ ഇടം നേടും. വിക്കറ്റ് കീപ്പറായി കെഎസ് ഭരത് തുടരും.

അടുത്ത മാസം 12 മുതലാണ് വിൻഡീസ് പര്യടനം. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 24ന് അവസാനിക്കും. ജൂലായ് 27, 29, ഓഗസ്റ്റ് 1 എന്നീ തീയതികളിൽ ഏകദിന മത്സരങ്ങളും ഓഗസ്റ്റ് 3, 6, 8, 12, 13 എന്നീ തീയതികളിൽ ടി-20 മത്സരങ്ങളും നടക്കും. ഇതിൽ അവസാനത്തെ രണ്ട് ടി-20കൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ് നടക്കുക.

]]>
ദുലീപ് ട്രോഫി: അരങ്ങേറ്റത്തിൽ ഇരട്ടസെഞ്ചുറിയുമായി യശസ്വി; യാഷ് ധുൽ 193 https://malayalees.ch/duleep-trophy-yashasvi-jaiswal-yash-dhul/ Sat, 10 Sep 2022 12:14:27 +0000 https://malayalees.ch/?p=67886 ദുലീപ് ട്രോഫിയിൽ തിളങ്ങി യുവതാരങ്ങളായ യശസ്വി ജയ്സ്വാളും യാഷ് ധുലും. നോർത്ത് ഈസ്റ്റ് സോണിനായി വെസ്റ്റ് സോണിനു വേണ്ടി കളത്തിലിറങ്ങിയ യശസ്വി ഇരട്ടശതകവുമായി തിളങ്ങി. യശസ്വിയുടെ അരങ്ങേറ്റ ദുലീപ് ട്രോഫി മത്സരമായിരുന്നു ഇത്. മത്സരത്തിൽ ഇന്ത്യൻ താരം അജിങ്ക്യ രഹാനെയും ഇരട്ടസെഞ്ചുറി നേടി. പൃഥ്വി ഷാ സെഞ്ചുറിയടിച്ച് പുറത്തായി.

321 പന്തുകൾ നേരിട്ട യശസ്വി 228 റൺസ് നേടിയാണ് മടങ്ങിയത്. 22 ബൗണ്ടറികളും മൂന്ന് സിക്സറും സഹിതമായിരുന്നു യശസ്വിയുടെ പ്രകടനം. രഹാനെ 264 പന്തിൽ നിന്ന് 18 ബൗണ്ടറികളുടെയും ആറ് സിക്സറുകളുടെയും അകമ്പടിയോടെ 207 റൺസെടുത്ത് പുറത്താവാതെ നിന്നു. 121 പന്തിൽ 113 റൺസ് നേടിയാണ് പൃഥ്വി ഷാ മടങ്ങിയത്.

മത്സരത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 590 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത വെസ്റ്റ് സോണിനെതിരെ നോർത്ത് ഈസ്റ്റ് സോൺ 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിൽ തകർന്നു. വെസ്റ്റ് സോണിനു വേണ്ടി ജയദേവ് ഉനദ്കട്ട് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ നോർത്ത് ഈസ്റ്റ് സോണിനായി എട്ടാം നമ്പറിലിറങ്ങിയ അങ്കുർ മാലിക്ക് (57 നോട്ടൗട്ട്) ടോപ്പ് സ്കോററായി.

മറ്റൊരു മത്സരത്തിൽ ഈസ്റ്റ് സോണിനെതിരെ നോർത്ത് സോണിനായി യുവതാരം യാഷ് ധുൽ 193 റൺസ് നേടി പുറത്തായി. 243 പന്തിൽ 28 ബൗണ്ടറിയും 2 സിക്സറും സഹിതമായിരുന്നു താരത്തിൻ്റെ ഇന്നിംഗ്സ്. കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യയെ നയിച്ച ധുല്ലിൻ്റെയും ആദ്യ ദുലീപ് ട്രോഫി മത്സരമായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റ് സോൺ 397 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. വിരാട് സിംഗ് (117) ഈസ്റ്റ് സോൺ ടോപ്പ് സ്കോററായി. അണ്ടർ 19 ടീമിൽ ധുലിനൊപ്പം കളിച്ച നിഷാന്ത് സിന്ധു നോർത്ത് സോണിനു വേണ്ടി 3 വിക്കറ്റ് വീഴ്ത്തി. നോർത്ത് സോണിനു വേണ്ടി ധുല്ലിനൊപ്പം ധ്രുവ് ഷോറേ (67 നോട്ടൗട്ട്), മനൻ വോഹ്റ (44) എന്നിവരും തിളങ്ങി. നിലവിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി നോർത്ത് സോൺ 321 റൺസ് നേടിയിട്ടുണ്ട്.

]]>