Yaas – malayalees.ch https://malayalees.ch Malayalam Online News Portal Wed, 26 May 2021 04:38:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Yaas – malayalees.ch https://malayalees.ch 32 32 യാസ് ഇന്ന് തീരം തൊടും: കനത്ത കാറ്റിലും മഴയിലും രണ്ട് മരണം https://malayalees.ch/bengal-odisha-evacuate-lakhs-of-people-to-safety-as-yaas-nears-coast/ Wed, 26 May 2021 04:38:48 +0000 https://malayalees.ch/?p=44626 ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ യാസ് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ, ബംഗാൾ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളെ തീരപ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചു. ബംഗാളിലുണ്ടായ കനത്ത മഴയിൽ രണ്ട് പേർ മരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഒഡീഷയിൽ നിന്നും ബംഗാളിൽ നിന്നും ഇരുപതുലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ മുതൽ 185 കിലോമീറ്റർ വരെ വേഗതയിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന് മുന്നോടിയായി ബംഗാളിലും ഒഡീഷയിലും കനത്ത മഴ പെയ്യുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ കാറ്റും മഴയും കനത്ത നാശം വിതച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. കൊൽക്കത്ത വിമാനത്താവളം രാവിലെ എട്ടര മുതൽ രാത്രി എട്ട് വരെയും അടച്ചിടും. ഭുവനേഷ്വർ വിമാനതാവളം നാളെ രാവിലെ വരെയും അടച്ചിടും. ഭദ്രാക്ക് ജില്ലയിലെ ധര്‍മപോര്‍ട്ടിന് സമീപം ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാര്‍ഖണ്ഡും അതീവ ജാഗ്രതയിലാണ്. ജനങ്ങളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ 4000 കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത പറഞ്ഞു.

]]>
യാസ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; ജാഗ്രത ശക്തിപ്പെടുത്തി സര്‍ക്കാരുകള്‍ https://malayalees.ch/cyclone-yaas-severe-cyclonic-storm-likely-to-make-landfall-in-north-odisha-around-wednesday/ Tue, 25 May 2021 05:09:11 +0000 https://malayalees.ch/?p=44570 ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഒഡീഷ – ബംഗാൾ തീരങ്ങളോട് അടുക്കുന്നു. ശക്തിയാർജിക്കുന്ന യാസ് വരും മണിക്കൂറുകളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാറ്റ് നാശം വിതച്ചേക്കാവുന്ന തീരങ്ങളിലായി നൂറോളം ദുരന്ത നിവാരണ വിഭാഗങ്ങളെ വിന്യസിച്ചു.

നാളെ ഉച്ചയോടെ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാവിലെയോടെയാണ് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടത്. ഒഡീഷയിലെ പാരദ്വീപിൽ നിന്ന് 350 കിലോമീറ്റർ പശ്ചിമ ബംഗാളിലെ ദിഗയിൽ നിന്ന് 450 കിലോമീറ്റർ അകലത്തിലുമാണ് യാസ് നിലവിലുള്ളത്. വരും മണിക്കൂറുകളിൽ യാസ് അതിതീവ്ര ചൂഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

പാരദ്വീപിനും ദിഗ സുന്ദ൪ബൻ തീരത്തെ സാഗർ ഐലന്‍റിനും ഇടയിലുള്ള ബാലസോറിൽ നാളെ ഉച്ചയോടെ യാസ് തീരം തൊടുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടൽ. പ്രതിരോധ പ്രവ൪ത്തനം ച൪ച്ച ചെയ്യാനായി കഴിഞ്ഞ ദിവസങ്ങളിലായി പ്രധാനമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചിരുന്നു.

ഒഡീഷ, ബംഗാൾ, ആന്ധ്ര പ്രദേശ്, തമിഴ്നാട്, മുഖ്യമന്ത്രിമാരും ആൻഡമാൻ നികോബാ൪ ലഫ്റ്റണന്‍റ് ഗവർണറുമാണ് യോഗത്തിൽ പങ്കെടുത്തിരുന്നത്. ഇവിടങ്ങളിലായി ഇതിനകം നൂറോളം ദുരന്ത നിവാരണ സേന വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന് മുന്നോടിയായി ഇവിടങ്ങളിൽ കനത്ത കാറ്റും മഴയുമാണ് അനുഭവപ്പെടുത്തുന്നത്.

]]>