Xi Jin ping – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 Jan 2023 10:41:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Xi Jin ping – malayalees.ch https://malayalees.ch 32 32 ബ്രസീലും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണം; ലുലയ്ക്ക് കത്തയച്ച് ഷി ജിന്‍പിങ് https://malayalees.ch/brazils-new-president-lula-gets-letter-from-chinas-xi-jinping/ Tue, 03 Jan 2023 10:40:46 +0000 https://malayalees.ch/?p=73849 ബ്രസീലും ചൈനയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് കത്തയച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. ബ്രസീലിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഇടതുനേതാവായ ലുലയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു കത്ത്. തനിക്ക് ചൈനീസ് പ്രസിഡന്റില്‍ നിന്ന് കത്ത് ലഭിച്ചതായി ലുല സ്ഥിരീകരിച്ചിട്ടുണ്ട്. (Brazil’s New President Lula Gets Letter From China’s Xi Jinping)

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സന്നദ്ധത ചൈനീസ് പ്രസിഡന്റ് പ്രകടിപ്പിച്ചതായി ലുല പറഞ്ഞു. നിലവില്‍ ബ്രസീലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നത് തങ്ങളുടേയും ആഗ്രഹമാണെന്ന് ലുല പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൈര്‍ ബോള്‍സൊനാരോയെ മുട്ടുകുത്തിച്ചാണ് ലുല വീണ്ടും ബ്രസീലിന്റെ അധികാരം പിടിച്ചത്. 1990 ന് ശേഷം ഇതാദ്യമായണ് ഒരു സിറ്റിംഗ് പ്രസിഡന്റ് വീണ്ടും തെരഞ്ഞെടുക്കപ്പെടാതെ അധികാരത്തില്‍ നിന്ന് പുറത്താകുന്നത്. 2003 മുതല്‍ 2010 വരെ ലുല ബ്രസീലിന്റെ ഭരണാധികാരിയായിരുന്നു. അന്ന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചും നടപ്പാക്കിയും ദശലക്ഷക്കണക്കിന് പേരെയാണ് പട്ടിണിയില്‍ നിന്ന് ലുല കരകയറ്റിയത്. താന്‍ അധികാരത്തിലേക്ക് തിരച്ച് വരുന്നതോടെ അത്തരം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ലുല പ്രഖ്യാപിച്ചു. ഒപ്പം ആമസോണ്‍ വനനശീകരണത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കാലാവസ്ഥാ വിഷയങ്ങളില്‍ ലോകത്തെ നയിക്കാന്‍ തക്ക ശക്തിയായി ബ്രസീലിനെ വളര്‍ത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.

]]>
റഷ്യന്‍ അധിനിവേശം; ജോ ബൈഡനും ഷി ജിന്‍ പിങും കൂടിക്കാഴ്ച നടത്തി https://malayalees.ch/xi-jinping-calls-us-president-in-video-call-ukraine-conflict/ Sat, 19 Mar 2022 05:10:57 +0000 https://malayalees.ch/?p=58805 യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മില്‍ നടന്ന കൂടിക്കാഴ്ച അവസാനിച്ചു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം അധിനിവേശത്തിന്റെ 23ാം ദിവസം യുക്രൈന് മേലുള്ള ആക്രമണം റഷ്യ ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ യുദ്ധത്തില്‍ റഷ്യക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇനിയുമായിട്ടില്ല. ഇതോടെ ആക്രമണം പടിഞ്ഞാറന്‍ യുക്രൈനിലേക്കും റഷ്യ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

വിഡിയോ കോള്‍ വഴിയാണ് ജോ ബൈഡനും ഷി ജിന്‍ പിങും കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച 1 മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്നു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. യുക്രൈന്‍ യുദ്ധം തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ചൈന അമേരിക്കയെ അറിയിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം യുക്രൈന്‍ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോഴും കെഴ്‌സണ്‍ ഒഴികെ പ്രധാന നഗരങ്ങളൊന്നും പിടിച്ചെടുക്കാന്‍ റഷ്യക്കായിട്ടില്ല. ഏഴായിരത്തിലധികം റഷ്യന്‍ സൈനികര്‍ ഇതിനോടകം യുക്രൈനില്‍ കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുദ്ധം നയിക്കുന്ന 20 പ്രധാന ജനറല്‍മാരില്‍ നാല് പേര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഇതോടെ യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കും ആക്രമണം വ്യാപിപ്പിക്കുന്നതായി റഷ്യ പദ്ധതിയിട്ടെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.

]]>
റഷ്യയെ പിന്തുണച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക https://malayalees.ch/joe-biden-warns-china-supporting-russia/ Sat, 19 Mar 2022 04:27:36 +0000 https://malayalees.ch/?p=58786 യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്ന ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈന്‍ അധിനിവേശത്തില്‍ ചൈന റഷ്യയെ പിന്തുണച്ചാല്‍ അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന് മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ പാത പിന്തുടര്‍ന്ന് തായ്‌വാനില്‍ അധിനിവേശം നടത്താന്‍ ചൈന പദ്ധതിയിടുന്നുവെങ്കില്‍ ആ പദ്ധതി എത്രയും പെട്ടന്ന് ഉപേക്ഷിക്കണമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുക്രൈന്‍ വിഷയത്തില്‍ ചൈന ഏത് പക്ഷത്താണ് നില്‍ക്കുന്നതെന്ന് ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും റഷ്യയെ പിന്തുണച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ചൈനയെ അമേരിക്ക ഓര്‍മിപ്പിച്ചു. റഷ്യ ജൈവായുധം പ്രയോഗിക്കാനുള്ള സാധ്യത ഈ ഘട്ടത്തിലും തള്ളിക്കളയാനായിട്ടില്ല. ഈ സാഹചര്യത്തില്‍ റഷ്യയെ പിന്തുണയ്ക്കുന്നത് ചൈനയ്ക്ക് ഒട്ടും നല്ലതാകില്ലെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

വിഡിയോ കോള്‍ വഴിയാണ് ജോ ബൈഡനും ഷി ജിന്‍ പിങും കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച 1 മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്നു. യുക്രൈന്‍ യുദ്ധം തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ചൈന അമേരിക്കയെ അറിയിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം യുക്രൈന്‍ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോഴും കെഴ്‌സണ്‍ ഒഴികെ പ്രധാന നഗരങ്ങളൊന്നും പിടിച്ചെടുക്കാന്‍ റഷ്യക്കായിട്ടില്ല. ഏഴായിരത്തിലധികം റഷ്യന്‍ സൈനികര്‍ ഇതിനോടകം യുക്രൈനില്‍ കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

]]>