Wuhan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 29 Mar 2021 12:35:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Wuhan – malayalees.ch https://malayalees.ch 32 32 കൊറോണ വൈറസ് പടര്‍ന്നത് ചൈനീസ് ലാബില്‍ നിന്നല്ല; വവ്വാലുകളില്‍ നിന്നാകാമെന്ന് ലോകാരോഗ്യ സംഘടന https://malayalees.ch/who-report-says-coronavirus-likely-spread-from-animals-to-humans-lab-leak-unlikely/ Mon, 29 Mar 2021 12:35:26 +0000 https://malayalees.ch/?p=42205 കൊറോണ വൈറസ് ചോര്‍ന്നത് വുഹാനിലെ പരീക്ഷണശാലയില്‍ നിന്നാണെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). ചൈനയുമായി നടത്തിയ സംയുക്ത പഠനത്തിലാണ് ഡബ്ല്യൂ.എച്ച്.ഒയുടെ കണ്ടെത്തല്‍. വവ്വാലുകളിൽനിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു വൈറസ് പകരുന്നതിനാണ് സാധ്യതയെന്നും പഠനം പറയുന്നു.

ലാബിലെ ചോര്‍ച്ചയൊഴികെ സംശയമുള്ള മറ്റ് മേഖലകളിലെല്ലാം വിശദമായ അന്വേഷണം വേണമെന്നാണ് പഠന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. എന്നാല്‍, വൈറസ് വ്യാപനം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നുണ്ട്. വാര്‍ത്താ ഏജന്‍സിയായ എ.പിയാണ് പഠനത്തിലെ നിര്‍ണ്ണായക വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍ പ്രതീക്ഷിച്ചിരുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പഠന റിപ്പോര്‍ട്ട് കോവിഡിന്‍റെ പേരില്‍ ലോകരാജ്യങ്ങള്‍ ചൈനയെ പഴിപറയുന്നത് ഒഴിവാക്കാനുള്ള ശ്രമമാണോയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ്ണരൂപം അടുത്തയാഴ്ചയോടെ തയ്യാറാകുമെന്നാണ് ലോകാരോഗ്യ സംഘടന വൃത്തങ്ങള്‍ അനൗദ്യോഗികമായി അറിയിക്കുന്നത്. ഔദ്യോഗിക റിപ്പോര്‍ട്ടില്‍ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ലോകാരോഗ്യ സംഘടന പ്രതികരിച്ചിട്ടില്ല.

]]>
എട്ടിന്റെ പണികിട്ടിയിട്ടും പഠിക്കാതെ വുഹാന്‍; സുരക്ഷാ മുൻകരുതലുകളില്ലാതെ ആഘോഷം https://malayalees.ch/china-coronavirus-thousands-without-masks-party-at-wuhan-water-park-in-china/ Wed, 19 Aug 2020 08:32:19 +0000 https://malayalees.ch/?p=30467 യാതൊരു സുരക്ഷാ മുൻ കരുതലുകളുമില്ലാതെ കോവിഡിന്റെ പ്രഭവ കേന്ദ്രത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് വുഹാനിലെ ജനങ്ങള്‍.

വുഹാന്‍. എന്നാൽ, കോവിഡിനെ പ്രതിരോധിക്കാൻ ലോകം മുഴുവൻ മുഖാവരണം, സാമൂഹിക അകലം പാലിച്ചും നടക്കുമ്പോൾ യാതൊരു സുരക്ഷാ മുൻ കരുതലുകളുമില്ലാതെ കോവിഡിന്റെ പ്രഭവ കേന്ദ്രത്തില്‍ ആഘോഷത്തിമിര്‍പ്പിലാണ് ജനങ്ങള്‍.

എട്ടിന്റെ പണികിട്ടിയിട്ടും പഠിക്കാതെ വുഹാന്‍; സുരക്ഷാ മുൻകരുതലുകളില്ലാതെ ആഘോഷം

വുഹാനിലെ പ്രശസ്തമായ മായ ബീച്ച് വാട്ടർ തീം പാർക്കിലാണ് കോവിഡ് ഭീതിയില്ലാതെ ആളുകള്‍ ഒത്തുചേർന്നത്. മുഖാവരണങ്ങൾ ഇല്ലാതെ സാമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിന് ആളുകളാണ് പാർക്കില്‍ ഉല്ലസിച്ചത്. വാട്ടർ തീം പാർക്കിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വുഹാൻ നിവാസികൾക്കും പ്രാദേശിക ഭരണകൂടത്തിനുമെതിരേ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്.

എട്ടിന്റെ പണികിട്ടിയിട്ടും പഠിക്കാതെ വുഹാന്‍; സുരക്ഷാ മുൻകരുതലുകളില്ലാതെ ആഘോഷം

76 ദിവസം നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കു ശേഷം ഘട്ടംഘട്ടമായി ഇളവുകൾ‌ നൽകിയ വുഹാനിൽ ജൂണിലാണ് വാട്ടർ തീം പാർക്കുകൾ തുറക്കാൻ അനുമതി നൽകിയത്. എന്നാൽ, സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെ നിബന്ധനകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പാർക്കിൽ ഉൾക്കൊള്ളാവുന്നതിൽ പകുതിയോളം ആളുകൾ ആഘോഷങ്ങൾക്കായി ഒത്തു ചേർന്നു. പാർക്കിലെ പ്രവേശനത്തിനായി സ്ത്രികൾക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ടും നൽകിയെന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.

]]>