wtc final – malayalees.ch https://malayalees.ch Malayalam Online News Portal Fri, 09 Jun 2023 04:47:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png wtc final – malayalees.ch https://malayalees.ch 32 32 ഓപ്പണർമാർ മടങ്ങി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം https://malayalees.ch/wtc-final-india-lost-2-wickets-australia/ Fri, 09 Jun 2023 04:46:00 +0000 https://malayalees.ch/?p=82437 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ്. രണ്ട് ഓപ്പണർമാരെയും ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശർമയെ (15) പാറ്റ് കമ്മിൻസ് വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ ശുഭ്മൻ ഗില്ലിനെ (13) സ്കോട്ട് ബോളണ്ട് ക്ലീൻ ബൗൾഡാക്കി. നിലവിൽ ചേതേശ്വർ പൂജാരയും (3) വിരാട് കോലിയും (4) ക്രീസിൽ തുടരുകയാണ്. 

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 469 റൺസ് ആണ് നേടിയത്. 163 റൺസ് നേടിയ ട്രാവിസ് ഹെഡ് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. സ്റ്റീവ് സ്‌മിത്ത് (121), അലക്സ് കാരി (48) എന്നിവരും ഓസീസിനു വേണ്ടി തിളങ്ങി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 4 വിക്കറ്റ് വീഴ്ത്തി.

3 വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന നിലയിൽ ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്ന കളി നാലാം വിക്കറ്റിൽ ഹെഡും സ്‌മിത്തും ചേർന്നാണ് തട്ടിയെടുത്തത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഹെഡ് വേഗത്തിൽ സ്കോർ ചെയ്തപ്പോൾ സ്‌മിത് തൻ്റെ സ്വതസിദ്ധ ശൈലിയിൽ കളി കെട്ടിപ്പടുത്തു. 285 റൺസിൻ്റെ പടുകൂറ്റൻ കൂട്ടുകെട്ടാണ് സഖ്യം പടുത്തുയർത്തിയത്. ആദ്യ ദിനം ഇന്ത്യക്ക് ഒരു പഴുതും നൽകാതെ മുന്നേറിയ സഖ്യം രണ്ടാം ദിവസത്തിലെ ആദ്യ സെഷനിൽ തന്നെ വേർപിരിഞ്ഞു. ഹെഡിനെ ശ്രീകർ ഭരതിൻ്റെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജ് ആണ് ഇന്ത്യയുടെ തിരിച്ചടിയ്ക്ക് തുടക്കമിട്ടത്. ഇതിനിടെ സ്‌മിത്ത് സെഞ്ചുറി തികച്ചു.

പിന്നീട് ഓസ്ട്രേലിയക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. കാമറൂൺ ഗ്രീനെ (6) ഷമി ശുഭ്മൻ ഗില്ലിൻ്റെ കൈകളിലെത്തിച്ചപ്പോൾ സ്റ്റീവ് സ്‌മിത്തിനെ ശാർദുൽ താക്കൂർ ക്ലീൻ ബൗൾഡാക്കി. മിച്ചൽ സ്റ്റാർക്ക് (5) അക്സർ പട്ടേലിൻ്റെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടായി. എട്ടാം വിക്കറ്റിൽ അലക്സ് കാരിയും പാറ്റ് കമ്മിൻസും ചേർന്ന് 51 റൺസ് കൂട്ടിച്ചേർത്തു. കാരിയെ വിക്കറ്റിനു മുന്നിൽ കുരുക്കിയ രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. നതാൻ ലിയോണിൻ്റെ (9) കുറ്റിപിഴുത്, കമ്മിൻസിനെ രഹാനെയുടെ കൈകളിലെത്തിച്ച സിറാജ് ഓസീസ് ഇന്നിംഗ്സിനു തിരശീലയിട്ടു.

]]>
തീപ്പൊരി ബൗളിംഗുമായി ഓസ്ട്രേലിയ; തകർന്ന് ഇന്ത്യ https://malayalees.ch/wtc-india-lost-5-wickets-australia/ Fri, 09 Jun 2023 04:42:19 +0000 https://malayalees.ch/?p=82431 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം അവസാനിക്കുമ്പോൾ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് നേടിയിരിക്കുന്നത്. 118 റൺസ് കൂടി നേടിയെങ്കിലേ ഇന്ത്യക്ക് ഫോളോ ഓൺ ഒഴിവാക്കാൻ കഴിയൂ. 3 ദിവസം കൂടി ശേഷിക്കെ ഓസ്ട്രേലിയയുടെ ജയം തന്നെയാണ് ഏറ്റവും സാധ്യതയുള്ള മത്സരഫലം.

രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലായിരുന്നു. രണ്ട് ഓപ്പണർമാരെയും ഇന്ത്യക്ക് വേഗം നഷ്ടമായി. രോഹിത് ശർമയെ (15) പാറ്റ് കമ്മിൻസ് വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ ശുഭ്മൻ ഗില്ലിനെ (13) സ്കോട്ട് ബോളണ്ട് ക്ലീൻ ബൗൾഡാക്കി. മൂന്നാം വിക്കറ്റിൽ 20 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ചേതേശ്വർ പൂജാര (14) കാമറൂൺ ഗ്രീനിൻ്റെ പന്തിൽ കുറ്റി തെറിച്ച് മടങ്ങി. വിരാട് കോലിക്കും (14) പിടിച്ചുനിൽക്കാനായില്ല. കോലി മിച്ചൽ സ്റ്റാർക്കിൻ്റെ പന്തിൽ സ്റ്റീവ് സ്‌മിത്ത് പിടിച്ചുപുറത്താവുകയായിരുന്നു.

അഞ്ചാം വിക്കറ്റിൽ അജിങ്ക്യ രഹാനെയും രവീന്ദ്ര ജഡേജയും ചേർന്നാണ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ആക്രമിച്ചുകളിച്ച ജഡേജ 51 പന്തിൽ 48 റൺസ് നേടി പുറത്താവുകയായിരുന്നു. നതാൻ ലിയോണിൻ്റെ പന്തിൽ സ്റ്റീവ് സ്‌മിത്തിനു പിടികൊടുത്ത് മടങ്ങുമ്പോൾ രഹാനെയുമൊത്ത് 71 റൺസാണ് താരം കൂട്ടിച്ചേർത്തിരുന്നത്. നിലവിൽ അജിങ്ക്യ രഹാനെ (29), ശ്രീകർ ഭരത് (5) എന്നിവരാണ് ക്രീസിൽ.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 469 റൺസ് ആണ് നേടിയത്. 163 റൺസ് നേടിയ ട്രാവിസ് ഹെഡ് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. സ്റ്റീവ് സ്‌മിത്ത് (121), അലക്സ് കാരി (48) എന്നിവരും ഓസീസിനു വേണ്ടി തിളങ്ങി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 4 വിക്കറ്റ് വീഴ്ത്തി.

]]>
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നു മുതൽ https://malayalees.ch/world-test-championship-final-today/ Wed, 07 Jun 2023 08:48:59 +0000 https://malayalees.ch/?p=82343 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നുമുതൽ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം മത്സരം ലണ്ടനിലെ ഓവലിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് മത്സരം ആരംഭിക്കും. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ആദ്യ എഡിഷനിലെ റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. സതാംപ്ടണിലെ റോസ്ബൗളിൽ നടന്ന ഫൈനലിൽ ന്യുസീലൻഡിനോട് പരാജയപ്പെടുകയായിരുന്നു.

വർഷങ്ങൾക്കു ശേഷം ഒരു ഐസിസി കിരീടത്തിനായി ഇറങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടം ഋഷഭ് പന്ത് ആയിരിക്കും. വിക്കറ്റ് നഷ്ടപ്പെടുമ്പോഴും കൗണ്ടർ അറ്റാക്കിലൂടെ സ്കോർ ഉയർത്തുന്ന പന്ത് സമീപകാലത്ത് ഇന്ത്യൻ ടെസ്റ്റ് വിജയങ്ങളിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ജസ്പ്രീത് ബുംറയും വലിയ നഷ്ടമാണെങ്കിലും ഷമി, സിറാജ്, ഉമേഷ് എന്നിവരടങ്ങിയ പേസ് ബൗളർമാർ മികച്ചത് തന്നെയാണ്. പന്തിൻ്റെ അഭാവത്തിൽ കെഎസ് ഭരത് കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇഷാൻ കിഷൻ്റെ ആക്രമണ ശൈലി ഉപയോഗിക്കാൻ താരത്തെ കളിപ്പിച്ചേക്കാനും ഇടയുണ്ട്. ഋഷഭ് പന്തിൻ്റെ അഞ്ചാം നമ്പരിൽ അജിങ്ക്യ രഹാനെയും ആറാം നമ്പരിൽ വിക്കറ്റ് കീപ്പറുമാവും ഇറങ്ങുക. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചായതിനാൽ ജഡേജ മാത്രമേ കളിക്കാനിടയുള്ളൂ. അങ്ങനെയെങ്കിൽ ശാർദുൽ താക്കൂർ ടീമിലെത്തും. ടീമിലെ ഒരേയൊരു ലെഫ്റ്റ് ആം സീമറായ ജയ്ദേവ് ഉനദ്കട്ട് ഉമേഷ് യാദവിനു പകരം കളിക്കാനും സാധ്യതയുണ്ട്.

ജോഷ് ഹേസൽവുഡിൻ്റെ സേവനം നഷ്ടമായ ഓസ്ട്രേലിയക്ക് പക്ഷേ, പകരം വെക്കാവുന്ന താരങ്ങളുണ്ട്. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർക്കൊപ്പം സ്കോട്ട് ബോളണ്ട് ആവും മൂന്നാം പേസർ. കാമറൂൺ ഗ്രീനിലൂടെ നാലാം പേസ് ഓപ്ഷൻ. നതാൻ ലിയോൺ ആവും സ്പിന്നർ. ഡേവിഡ് വാർണറിൻ്റെ ഫോമിൽ മാത്രമാണ് ആശങ്കയുള്ളത്.

]]>
ജോഷ് ഹേസൽവുഡ് പരുക്കിൽ നിന്ന് മുക്തനായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കും https://malayalees.ch/josh-hazlewood-fit-wtc-fina/ Tue, 23 May 2023 11:57:49 +0000 https://malayalees.ch/?p=81632 ഓസീസ് പേസർ ജോഷ് ഹേസൽവുഡ് പരുക്കിൽ നിന്ന് മുക്തനായി. ഐപിഎൽ സീസണിനിടെ മടങ്ങിയ താരം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ആഷസിലും കളിക്കുമെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയൻ ടീം യുകെയിലേക്ക് പുറപ്പെടുന്നതിനു മുന്നോടിയായി ഹേസൽവുഡ് ബൗളിംഗ് പരിശീലനം ആരംഭിച്ചിട്ടുണ്ട്.

വിരാട് കോലി അടക്കം ഏഴ് താരങ്ങൾ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി നാളെ ഇംഗ്ലണ്ടിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ഐപിഎൽ പ്ലേ ഓഫിൽ നിന്ന് പുറത്തായ ടീമുകളിലെ താരങ്ങളാണ് നാളെ പോവുക. കോലിക്കൊപ്പം ആർ അശ്വിൻ, മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ തുടങ്ങിയ താരങ്ങളാണ് 23ന് ഇംഗ്ലണ്ടിലേക്ക് പറക്കുക. പരുക്കേറ്റ് പുറത്തായിരുന്ന ഉമേഷ് യാദവും ജയ്ദേവ് ഉനദ്കട്ടും മാച്ച് ഫിറ്റാണെന്നും ഇവർ ഈ സംഘത്തിൽ ഉണ്ടാവുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പ്ലേ ഓഫ് യോഗ്യത നേടിയ ലക്നൗ സൂപ്പർ ജയൻ്റ്സ് നിരയിൽ ഉനദ്കട്ട് ഉണ്ടായിരുന്നു എങ്കിലും പരുക്കേറ്റതിനെ തുടർന്ന് താരം ഐപിഎലിൽ നിന്ന് പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ഉനദ്കട്ടിന് ഐപിഎൽ ടീമുമായുള്ള കരാർ അവസാനിച്ചു. റിസർവ് നിരയിലുള്ള മുകേഷ് കുമാർ, നെറ്റ് ബൗളർമാരായ അനികേത് ചൗധരി, ആകാശ് ദീപ്, യറ പൃഥ്വിരാജ് എന്നിവരും നാളെ യാത്ര തിരിക്കും. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് അടക്കമുള്ള പരിശീലക സംഘവും 23ന് വിമാനം കയറും.

രോഹിത് ശർമ, ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരും റിസർവ് നിരയിലുള്ള ഋതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാർ യാദവ് എന്നിവരും പ്ലേ ഓഫ് യോഗ്യത നേടിയ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ പിന്നീടാവും ഇംഗ്ലണ്ടിലേക്ക് പോവുക. ഇംഗ്ലണ്ടിൽ കൗണ്ടി കളിക്കുന്ന ചേതേശ്വർ പൂജാര ഏറെ വൈകാതെ ടീമിനൊപ്പം ചേരും.

ജൂൺ ഏഴ് മുതൽ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികൾ.

]]>
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: കോലിയെയും പൂജാരയെയും വീഴ്ത്തി ജമീസൺ; ന്യൂസീലൻഡ് പിടിമുറുക്കുന്നു https://malayalees.ch/wtc-final-new-zealand-on-top/ Wed, 23 Jun 2021 12:25:36 +0000 https://malayalees.ch/?p=45937 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡ് പിടിമുറുക്കുന്നു. റിസർവ് ദിനമായ ഇന്ന് 2 വിക്കറ്റ് നഷ്ടത്തിൽ 64 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വളരെ വേഗത്തിൽ വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യൻ നിരയിലെ ഏറ്റവും വിശ്വസനീയരായ കോലി, പൂജാര എന്നിവരെ പുറത്താക്കിയ ജമീസൺ ആണ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയെ ഞെട്ടിച്ചത്. ആദ്യ ഇന്നിംഗ്സിൽ താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

അഞ്ചാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ശുഭ്മൻ ഗില്ലിനെ (8) വേഗത്തിൽ നഷ്ടമായെങ്കിലും പിടിച്ചുനിന്ന രോഹിതും പൂജാരയും ചേർന്ന് ലീഡ് നൽകി. എന്നാൽ, രോഹിതിനെ (30) പുറത്താക്കിയ ടിം സൗത്തി ഇന്ത്യക്ക് തിരിച്ചടി നൽകി. ഇന്നലെ കളി അവസാനിക്കുമ്പോൾ പൂജാരയും (12) കോലിയും (8) ആയിരുന്നു ക്രീസിൽ. ഇന്ന് രണ്ട് സെഷൻ എങ്കിലും ബാറ്റ് ചെയ്ത് ഭേദപ്പെട്ട ഒരു ടോട്ടൽ കിവീസിനു മുന്നിൽ വെക്കാനായിരുന്നു ഇന്ത്യയുടെ പ്ലാൻ. എന്നാൽ, ജമീസൺ ഈ പദ്ധതി തകർത്തു. ഇന്ന് കളി തുടങ്ങി ആറാം ഓവറിൽ കോലി (13) ജമീസണു മുന്നിൽ കീഴടങ്ങി. ജമീസണിൻ്റെ ഔട്ട്സ്വിങ്ങറിൽ ബാറ്റ് വച്ച ഇന്ത്യൻ ക്യാപ്റ്റൻ വിക്കറ്റ് കീപ്പർ ബിജെ വാറ്റ്ലിങിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിലും ജമീസൺ തന്നെയാണ് ഐപിഎലിലെ തൻ്റെ ടീം ക്യാപ്റ്റനെ മടക്കി അയച്ചത്. തൻ്റെ അടുത്ത ഓവറിൽ പൂജാരയും (15) ജമീസണു മുന്നിൽ വീണു. വീണ്ടും ഒരു ഔട്ട്സ്വിങ്ങറിലൂടെ പൂജാരയെ ജമീസൺ സ്ലിപ്പിൽ ടെയ്ലറുടെ കൈകളിൽ എത്തിച്ചു. പിന്നാലെ രഹാനെ (15) ട്രെൻ്റ് ബോൾട്ടിന് ഇന്നിംഗ്സിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വാറ്റ്ലിങ് ആണ് രഹാനെയെ പിടികൂടിയത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എന്ന നിലയിലാണ്. 97 റൺസിൻ്റെ ലീഡ് ആണ് ഇന്ത്യക്കുള്ളത്. ഋഷഭ് പന്തും (27), രവീന്ദ്ര ജഡേജയും (12) ആണ് ക്രീസിൽ.

]]>