wpl – malayalees.ch https://malayalees.ch Malayalam Online News Portal Thu, 16 Mar 2023 04:49:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png wpl – malayalees.ch https://malayalees.ch 32 32 ഒടുവിൽ ആർസിബിയ്ക്ക് ജയം; യുപിയെ തോല്പിച്ചത് അഞ്ച് വിക്കറ്റിന് https://malayalees.ch/rcb-won-up-warriorz-wpl/ Thu, 16 Mar 2023 04:49:22 +0000 https://malayalees.ch/?p=78071 അഞ്ച് മത്സരങ്ങൾക്കു ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ ജയം. ഇന്ന് നടന്ന മത്സരത്തിൽ യുപി വാരിയേഴ്സിനെ അഞ്ച് വിക്കറ്റിനാണ് ആർസിബി കീഴടക്കിയത്. യുപി വാരിയേഴ്സിനെ 19.3 ഓവറിൽ 135 റൺസിനൊതുക്കിയ ബാംഗ്ലൂർ രണ്ട് ഓവർ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിച്ചു. അൺകാപ്പ്ഡ് ഇന്ത്യൻ താരം കനിക അഹുജയുടെ (46) മിന്നും പ്രകടനമാണ് ആർസിബിയെ തുണച്ചത്. 

കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനം കഴുകിക്കളഞ്ഞാണ് ബാംഗ്ലൂർ ബൗളർമാർ പന്തെറിഞ്ഞത്. ടൂർണമെൻ്റിൽ ആദ്യമായി ബൗളിംഗ് ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സോഫി ഡിവൈൻ ആദ്യ ഓവറിൽ തന്നെ ദേവിക വൈദ്യയെയും അലിസ ഹീലിയെയും മടക്കി തകർപ്പൻ തുടക്കം നൽകി. രണ്ടാം ഓവറിൽ മേഗൻ ഷൂട്ട് തഹ്‌ലിയ മഗ്രാത്തിനെ കൂടി മടക്കിയതോടെ യുപി 5 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. നാലാം വിക്കറ്റിൽ കിരൺ നവ്ഗിരെയും (22) ഗ്രേസ് ഹാരിസും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും നവ്ഗിരെയെയും സിമ്രാൻ ഷെയ്ഖിനെയും പുറത്താക്കിയ മലയാളി താരം ആശ ശോഭന യുപിയെ വീണ്ടും ബാക്ക്ഫൂട്ടിലാക്കി. ആശയുടെ ബൗളിംഗിൽ 0ൽ നിൽക്കെ ദീപ്തി ശർമയെ സ്ലിപ്പിൽ ഹെതർ നൈറ്റ് കൈവിട്ടതും ആശയുടെ തന്നെ ബൗളിംഗിൽ 9 റൺസിൽ നിൽക്കെ ഗ്രേസ് ഹാരിസിൻ്റെ സ്റ്റമ്പിങ്ങ് ചാൻസ് റിച്ച ഘോഷ് പാഴാക്കിയതും തിരിച്ചടിയായി. ആർസിബിയ്ക്ക് തിരിച്ചടിയായി.

ദീപ്തിയും ഹാരിസും ചേർന്ന് ആറാം വിക്കറ്റിൽ 69 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. 5 വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിൽ നിന്ന് 6 വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലേക്ക് സഖ്യം യുപിയെ രക്ഷപ്പെടുത്തിയെടുത്തു. ദീപ്തിയെയും (22) ഹാരിസിനെയും (46) ഒരു ഓവറിൽ പുറത്താക്കിയ എലിസ് പെറി വീണ്ടും ആർസിബിയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. സോഫി എക്ലസ്റ്റൺ (12), അഞ്ജലി സർവനി (8) എന്നിവർ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്തായി. ആർസിബിയ്ക്കായി എലിസ് പെറി 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ സോഫി ഡിവൈൻ (14) ഗ്രേസ് ഹാരിസ് എറിഞ്ഞ ആദ്യ ഓവറിൽ തകർത്തടിച്ചെങ്കിലും അവസാന പന്തിൽ പുറത്തായി. ദീപ്തി ശർമ എറിഞ്ഞ അടുത്ത ഓവറിൽ സ്മൃതി മന്ദനയും പുറത്ത്. എലിസ് പെറിയും (10) നിരാശപ്പെടുത്തിയതോടെ ആർസിബി വിയർത്തു. ഒരുവശത്ത് ഹെതർ നൈറ്റ് നന്നായി ബാറ്റ് ചെയ്യുന്നെങ്കിലും തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴാണ് അഞ്ചാം നമ്പറിൽ കനിക അഹുജ എത്തുന്നത്. തുടക്കം മുതൽ പോസിറ്റീവായി കളിച്ച അഹുജ ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തി. ഇതിനിടെ നൈറ്റ് (24) പുറത്തായെങ്കിലും അഞ്ചാം വിക്കറ്റിൽ റിച്ച ഘോഷുമായിച്ചേർന്ന് അഹുജ ആർസിബിയെ മുന്നോട്ടുനയിച്ചു. റിച്ച സാവധാനം ബാറ്റ് ചെയ്തപ്പോൾ അഹുജ തൻ്റെ റേഞ്ച് ഓഫ് ഷോട്ട്സ് പുറത്തെടുത്തു. 30 പന്തുകളിൽ 46 റൺസെടുത്ത അഹുജയെ ഒടുവിൽ സോഫി എക്ലസ്റ്റൺ പുറത്താക്കുകയായിരുന്നു. 60 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിലാണ് യുവതാരം പുറത്തായത്. അഹുജ മടങ്ങിയെങ്കിലും ആർസിബി ഈ സമയം വിജയം ഉറപ്പിച്ചിരുന്നു. 18ആം ഓവറിലെ ആദ്യ രൻട് പന്തിൽ സിക്സറും ബൗണ്ടറിയും നേടിയ റിച്ച ജയം എളുപ്പമാക്കുകയും ചെയ്തു. റിച്ച (31) നോട്ടൗട്ടാണ്.

]]>
തോൽവി അറിയാതെ മുംബൈ; തുടരെ അഞ്ചാം മത്സരത്തിലും വിജയം https://malayalees.ch/mumbai-indians-won-gujarat-giants-wpl/ Wed, 15 Mar 2023 04:16:47 +0000 https://malayalees.ch/?p=78006 വനിതാ പ്രീമിയർ ലീഗിൽ തോൽവി അറിയാതെ മുംബൈ ഇന്ത്യൻസ്. തുടർച്ചയായ അഞ്ചാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് വിജയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സിനെ 55 റൺസിനാണ് മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഇന്ത്യൻസ് മുന്നോട്ടുവച്ച 163 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് ജയൻ്റ്സിന് 9 വിക്കറ്റ് നഷ്ടപ്പെടുത്തി 107 റൺസെടുക്കാനേ സാധിച്ചുള്ളൂ. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച മുംബൈ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ജയത്തോടെ മുംബൈ പ്ലേ ഓഫ് യോഗ്യത നേടുകയും ചെയ്തു.

ടൂർണമെൻ്റിലെ റൺ വേട്ടക്കാരിൽ ആദ്യ സ്ഥാനങ്ങളിലുള്ള ഹേലി മാത്യൂസ് (0) ആദ്യ ഓവറിൽ തന്നെ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ യസ്തിക ഭാട്ടിയയും നതാലി സിവറും ചേർന്ന് 75 റൺസ് കൂട്ടുകെട്ടുയർത്തി. നതാലി സാവധാനം ബാറ്റ് ചെയ്തപ്പോൾ യസ്തിക ആക്രമിച്ചുകളിച്ചു. 11ആം ഓവറിൽ നതാലി പുറത്തായതോടെ ഹർമൻപ്രീത് കൗർ ക്രീസിലെത്തി. 44 റൺസ് നേടിയ യസ്തിക 13ആം ഓവറിൽ നിർഭാഗ്യകരമായി റണ്ണൗട്ടായി. പിന്നീട് ഹർമൻ്റെ ബാറ്റിംഗ് മാസ്റ്റർ ക്ലാസായിരുന്നു.

ഗ്രൗണ്ടിൻ്റെ നാല് ഭാഗത്തേക്കും അനായാസം ഷോട്ടുകൾ പായിച്ച ഹർമനും അമേലിയ കെറും ചേർന്ന് മൂന്നാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. 17ആം ഓവറിൽ കെർ (19) പുറത്തായെങ്കിലും ഹർമൻ വിസ്ഫോടനാത്‌മക ബാറ്റിംഗ് തുടർന്നു. ഇതിനിടെ ഇസ്സി വോങ്ങ് (0) ഹുമൈറ കാസി (2) എന്നിവർ മടങ്ങിയെങ്കിലും ഹർമൻ ഉറച്ചുനിന്നു. അവസാന ഓവറിലെ മൂന്നാം പന്തിൽ, 29 പന്തുകൾ നേരിട്ട് ഹർമൻ ഫിഫ്റ്റി തികച്ചു. തൊട്ടടുത്ത പന്തിൽ ഹർലീൻ ഡിയോളിൻ്റെ പറക്കും ക്യാച്ചിൽ ഹർമൻ പുറത്ത്. ടൂർണമെൻ്റിൽ ഇത് ആദ്യമായാണ് ഹർമൻപ്രീത് കൗർ പുറത്താവുന്നത്.

മറുപടി ബാറ്റിംഗിൽ ആദ്യ പന്തിൽ തന്നെ സോഫിയ ഡങ്ക്ലിയെ നഷ്ടമായ ഗുജറാത്തിന് തിരികെവരാനായില്ല. 22 റൺസ് നേടിയ ഹർലീൻ ഡിയോൾ അടക്കം നാല് പേർക്കേ ഇരട്ടയക്കം കടക്കാനായുള്ളൂ. ടൈറ്റ് ലൈനുകൾ പന്തെറിഞ്ഞ മുംബൈ ഗുജറാത്തിനെ ഫ്രീ ആയി സ്കോർ ചെയ്യാൻ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളിൽ മുംബൈ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. നതാലി സിവർ, ഹേലി മാത്യൂസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അമേലിയ കെറിന് രണ്ട് വിക്കറ്റുണ്ട്.

]]>
ആർസിബിയ്ക്ക് വീണ്ടും തോൽവി; യുപിയുടെ ജയം 10 വിക്കറ്റിന് https://malayalees.ch/wpl-rcb-lost-up-warriorz/ Sat, 11 Mar 2023 05:01:52 +0000 https://malayalees.ch/?p=77831 വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടർച്ചയായ നാലാം തോൽവി. ഇന്ന് നടന്ന മത്സരത്തിൽ യുപി വാരിയേഴ്സ് ബാംഗ്ലൂരിനെ 10 വിക്കറ്റിനു കീഴടക്കി. ബാംഗ്ലൂർ മുന്നോട്ടുവച്ച 139 റൺസ് വിജയലക്ഷ്യം വെറും 13 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ യുപി മറികടന്നു. അലിസ ഹീലി (96), ദേവിക വൈദ്യ (36) എന്നിവർ പുറത്താവാതെ നിന്നു.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ യുപിക്കായി എലിസ ഹീലിക്കൊപ്പം ദേവിക വൈദ്യ ആണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഈ തീരുമാനം വിജയിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ബാംഗ്ലൂരിന് ഒരു അവസരവും നൽകാതെ ഓപ്പണിങ്ങ് ജോഡി കത്തിക്കയറി. 29 പന്തുകളിൽ ഹീലി ഫിഫ്റ്റി തികച്ചു. ഹീലിക്കൊപ്പമെത്തിയില്ലെങ്കിലും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും ഇടക്ക് ബൗണ്ടറികൾ നേടിയും ദേവികയും മികച്ചുനിന്നു. 47 പന്തുകളിൽ 18 ബൗണ്ടറിയും 1 സിക്സറും അടങ്ങുന്നതാണ് ഹീലിയുടെ ഇന്നിംഗ്സ്. ദേവിക വൈദ്യ അഞ്ച് ബൗണ്ടറികൾ നേടി.

ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 138 റൺസ് നേടുന്നതിനിടെ 19.3 ഓവറിൽ ഓളൗട്ടായി. 52 റൺസെടുത്ത എലിസ് പെറിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. സോഫി ഡിവൈൻ 34 റൺസെടുത്തു. യുപിക്കായി ദീപ്തി ശർമയും സോഫി എക്ലസ്റ്റണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

]]>
ആർസിബിയ്ക്ക് രക്ഷയില്ല; ഹേലി മാത്യൂസിൻ്റെ ഓൾറൗണ്ട് മികവിൽ മുംബൈക്ക് രണ്ടാം ജയം https://malayalees.ch/wpl-mumbai-indians-won-rcb/ Tue, 07 Mar 2023 04:45:33 +0000 https://malayalees.ch/?p=77502 വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് രണ്ടാം ജയം. ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 9 വിക്കറ്റിനു മറികടന്ന മുംബൈ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത ആർസിബിയെ 155 റൺസിനൊതുക്കിയ മുംബൈ 14.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ബൗളിംഗിലും (3 വിക്കറ്റ്) ബാറ്റിംഗിലും (38 പന്തിൽ 77 നോട്ടൗട്ട്) തിളങ്ങിയ ഹേലി മാത്യൂസ് ആണ് മുംബൈയുടെ വിജയശില്പി. നാതലി ബ്രൻ്റ് (29 പന്തിൽ 55 നോട്ടൗട്ട്), യസ്തിക ഭാട്ടിയ (19 പന്തിൽ 23) എന്നിവരും മുംബൈക്കായി തിളങ്ങി. പ്രീതി ബോസ് ആണ് ബാംഗ്ലൂരിനായി വിക്കറ്റ് വീഴ്ത്തിയത്. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ട ബാംഗ്ലൂർ ഇതോടെ കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റു. 

ഗംഭീര തുടക്കമാണ് യസ്തികയും ഹേലിയും ചേർന്ന് മുംബൈക്ക് നൽകിയത്. അനായാസം ബാറ്റ് ചെയ്ത ഇരുവരും ആദ്യ വിക്കറ്റിൽ 45 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. യസ്തികയെ അഞ്ചാം ഓവറിൽ നഷ്ടമായെങ്കിലും നാതലി ബ്രൻ്റും ഹേലി മാത്യൂസും ചേർന്ന് മുംബൈയെ അനായാസം വിജയത്തിലേക്ക് നയിച്ചു. ഹേലി മാത്യൂസ് ആയിരുന്നു കൂടുതൽ അപകടകാരിയെങ്കിലും ബ്രൻ്റും തകർപ്പൻ ഇന്നിംഗ്സ് കാഴ്ചവച്ചു. ഹേലി 26 പന്തിലും ബ്രെൻ്റ് 28 പന്തിലും ഫിഫ്റ്റി തികച്ചു. അപരാജിതമായ 114 റൺസാണ് രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.

ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് നിശ്ചിത 18.4 ഓവറിൽ 155 റൺസിന് ഓളൗട്ടായി. മുന്നേറ്റ നിര നിരാശപ്പെടുത്തിയപ്പോൾ മധ്യനിരയും വാലറ്റവുമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. റിച്ച ഘോഷ് ആണ് ആർസിബിയുടെ ടോപ്പ് സ്കോറർ. മുംബൈ ഇന്ത്യൻസിനായി ഹേലി മാത്യൂസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

]]>
ടാര നോറിസിന് 5 വിക്കറ്റ്; ഡൽഹിക്ക് വമ്പൻ ജയം https://malayalees.ch/delhi-capitals-won-royal-challengers-bangalore-wpl/ Mon, 06 Mar 2023 11:05:43 +0000 https://malayalees.ch/?p=77483 വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് ജയത്തുടക്കം. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 60 റൺസിനാണ് ഡൽഹി കീഴടക്കിയത്. ഡൽഹി ക്യാപിറ്റൽസ് മുന്നോട്ടുവച്ച 224 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർസിബിയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസെടുക്കാനേ സാധിച്ചുള്ളൂ . സ്മൃതി മന്ദന (23 പന്തിൽ 35), ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഹെതർ നൈറ്റ് (21 പന്തിൽ 34), എലിസ് പെറി (19 പന്തിൽ 31), മേഗൻ ഷൂട്ട് (19 പന്തിൽ 30 നോട്ടൗട്ട്) എന്നിവരും ഇരട്ടയക്കം കടന്നു. 4 ഓവറിൽ വെറും 29 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ യുഎസ്എ താരം ടാര നോറിസാണ് ബാംഗ്ലൂരിനെ തകർത്തത്. (delhi won bangalore wpl)

മികച്ച തുടക്കമാണ് ബാംഗ്ലൂരിനു ലഭിച്ചത്. സ്മൃതി മന്ദനയും സോഫി ഡിവൈനും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. ഇരുവരെയും പുറത്താക്കിയ ആലിസ് കാപ്സി ഡൽഹിയ്ക്ക് മുൻതൂക്കം നൽകി. എലിസ് പെറി നന്നായി തുടങ്ങിയെങ്കിലും ടാര നോറിസിൻ്റെ തകർപ്പൻ പ്രകടനം ബാംഗ്ലൂരിൻ്റെ നട്ടെല്ലൊടിച്ചു. പെറി, ദിഷ കസത്, റിച്ച ഘോഷ്, കനിക അഹുജ, ഹെതർ നൈറ്റ് എന്നിവരൊക്കെ ടാരയ്ക്ക് മുന്നിൽ വീണു. ഹെതറും മേഗൻ ഷട്ടും ചേർന്ന് 8ആം വിക്കറ്റിൽ കൂട്ടിച്ചേർത്ത 54 റൺസാണ് ആർസിബി ഇന്നിംഗ്സിലെ ഉയർന്ന കൂട്ടുകെട്ട്. ആശ ശോഭനയെ ശിഖ പാണ്ഡെ പുറത്താക്കി. മേഗൻ ഷൂട്ട് (19 പന്തിൽ 30) നോട്ടൗട്ടാണ്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തി 223 റൺസ് നേടി. ഷഫാലി വർമ (45 പന്തിൽ 84), ക്യാപ്റ്റൻ മെഗ് ലാനിങ്ങ് (43 പന്തിൽ 72) എന്നിവർ ഫിഫ്റ്റി നേടിയപ്പോൾ മരിസേൻ കാപ്പ് (17 പന്തിൽ 39), ജമീമ റോഡ്രിഗസ് (15 പന്തിൽ 22) എന്നിവരും തകർത്തടിച്ചു. ആർസിബിയ്ക്കായി ഹെതർ നൈറ്റാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. 

]]>
ഡബ്ല്യുപിഎൽ: റാണി ലക്ഷ്‌മി ബായ്ക്ക് ആദരം; ജഴ്സി അവതരിപ്പിച്ച് യുപി വാരിയേഴ്സ് https://malayalees.ch/wpl-up-warriorz-jersey/ Thu, 02 Mar 2023 04:40:48 +0000 https://malayalees.ch/?p=77177 വനിതാ പ്രീമിയർ ലീഗ് പ്രഥമ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് യുപി വാരിയേഴ്സ്. ഝാൻസിയിലെ റാണിയായിരുന്ന റാണി ലക്ഷ്‌മി ബായ്ക്ക് ആദരവർപ്പിച്ചുള്ള ജഴ്സിയാണ് യുപി വാരിയേഴ്സ് അവതരിപ്പിച്ചത്. പർപ്പിളും മഞ്ഞയും നിറത്തിലുള്ള ജഴ്സിയുടെ മുൻവശത്ത് ലക്ഷ്‌മി ബായുടെ ഒരു ഗ്രാഫിക് വർക്കുണ്ട്. 9wpl up warriorz jersey)

അതേസമയം, മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗർ നയിക്കും. ലേലത്തിൽ 1.8 കോടി രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയ ഹർമൻ തന്നെയാവും ക്യാപ്റ്റനെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും ഇന്നാണ് ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയാണ് ഹർമൻ. മാർച്ച് നാലിന് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കും.

150 രാജ്യാന്തര ടി-20കൾ കളിച്ച ഒരേയൊരു താരമാണ് ഹർമൻ. പുരുഷ ടീം ക്യാപ്റ്റൻ രോഹിത് ശർമ 148 ടി-20 മത്സരങ്ങളുമായി രണ്ടാമതുണ്ട്.

സ്മൃതി മന്ദാനയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുക. ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി യുപി വാരിയേഴ്സിനെ നയിക്കും. ഗുജറാത്ത് ജയൻ്റ്സ് ടീം ക്യാപ്റ്റനായി ഓസീസ് താരം ബെത്ത് മൂണിയെ നിയമിച്ചു. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല.

വനിതാ പ്രീമിയർ ലീഗ് ലേലം പൂർത്തിയായപ്പോൾ രാജ്യാന്തര സൂപ്പർ താരങ്ങളിൽ പലരും പുറത്താണ്. ശ്രീലങ്കൻ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റിംഗിൻ്റെ വക്താവുമായ ചമരി അത്തപ്പട്ടു, ഏത് ടി-20 ടീം എടുത്താലും അനായാസം ഇടം കണ്ടെത്തുന്ന ഇംഗ്ലണ്ട് ബാറ്റർ ഡാനി വ്യാട്ട്, ഓസ്ട്രേലിയയുടെ യുവ സ്പിൻ സെൻസേഷൻ അലാന കിങ്ങ് തുടങ്ങി ഇന്ത്യൻ യുവ ഓൾറൗണ്ടർ സിമ്രാൻ ദിൽ ബഹാദൂർ വരെയുള്ള പ്രമുഖ താരങ്ങളെ ഫ്രാഞ്ചൈസികൾ തഴഞ്ഞു. ഇത്തരം ചില കുഴപ്പങ്ങളുണ്ടെങ്കിലും കോടികളൊഴുകിയ താരലേലം ഇന്ത്യയിലെയും ആഗോളതലത്തിലെയും വനിതാ ക്രിക്കറ്റിന് പുതിയ മാനങ്ങളാണ് ഒരുക്കുന്നത്. മുംബൈ ഒഴികെയുള്ള ഫ്രാഞ്ചൈസികൾ താരലേലം ഫലപ്രദമായി വിനിയോഗിച്ചപ്പോൾ മുംബൈ മണ്ടത്തരം കാട്ടി.

]]>
ഡബ്ല്യുപിഎൽ; ജഴ്സി അവതരിപ്പിച്ച് ഗുജറാത്ത് ജയൻ്റ്സ് https://malayalees.ch/wpl-gujarat-giants-jersey/ Mon, 27 Feb 2023 12:04:02 +0000 https://malayalees.ch/?p=76980 വരുന്ന സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് വനിതാ പ്രീമിയർ ലീഗ് ടീം ഗുജറാത്ത് ജയൻ്റ്സ്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഫ്രാഞ്ചൈസി ജഴ്സി പങ്കുവച്ചു. അദാനി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ടീമിൻ്റെ ജഴ്സിയുടെ നിറം കാവിയാണ്. ഓസ്ട്രേലിയയുടെ സൂപ്പർ സ്റ്റാർ ഓൾറൗണ്ടർ ആഷ് ഗാർഡ്നർ നയിക്കുന്ന ടീം കരുത്തരാണ്. (wpl gujarat giants jersey)

മാർച്ച് നാലിനാണ് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കുക. പല ടീമുകളും ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് ഫൈനലിനു ശേഷം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ താരങ്ങൾ അതാത് ടീമുകളിൽ ചേരും. സ്മൃതി മന്ദാനയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുക. മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗർ നയിക്കും. ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി യുപി വാരിയേഴ്സിനെ നയിക്കും. ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയൻ്റ്സ് എന്നീ ടീമുകളുടെ ക്യാപ്റ്റന്മാരെ തീരുമാനിച്ചിട്ടില്ല.

വനിതാ പ്രീമിയർ ലീഗ് ലേലം പൂർത്തിയായപ്പോൾ രാജ്യാന്തര സൂപ്പർ താരങ്ങളിൽ പലരും പുറത്താണ്. ശ്രീലങ്കൻ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റിംഗിൻ്റെ വക്താവുമായ ചമരി അത്തപ്പട്ടു, ഏത് ടി-20 ടീം എടുത്താലും അനായാസം ഇടം കണ്ടെത്തുന്ന ഇംഗ്ലണ്ട് ബാറ്റർ ഡാനി വ്യാട്ട്, ഓസ്ട്രേലിയയുടെ യുവ സ്പിൻ സെൻസേഷൻ അലാന കിങ്ങ് തുടങ്ങി ഇന്ത്യൻ യുവ ഓൾറൗണ്ടർ സിമ്രാൻ ദിൽ ബഹാദൂർ വരെയുള്ള പ്രമുഖ താരങ്ങളെ ഫ്രാഞ്ചൈസികൾ തഴഞ്ഞു. ഇത്തരം ചില കുഴപ്പങ്ങളുണ്ടെങ്കിലും കോടികളൊഴുകിയ താരലേലം ഇന്ത്യയിലെയും ആഗോളതലത്തിലെയും വനിതാ ക്രിക്കറ്റിന് പുതിയ മാനങ്ങളാണ് ഒരുക്കുന്നത്. മുംബൈ ഒഴികെയുള്ള ഫ്രാഞ്ചൈസികൾ താരലേലം ഫലപ്രദമായി വിനിയോഗിച്ചപ്പോൾ മുംബൈ മണ്ടത്തരം കാട്ടി.

]]>
മിന്നു മണി ക്യാമ്പിലെത്തി; വിഡിയോ പങ്കുവച്ച് ഡൽഹി ക്യാപിറ്റൽസ് https://malayalees.ch/minnu-mani-delhi-capitals-camp/ Mon, 27 Feb 2023 05:01:10 +0000 https://malayalees.ch/?p=76936 മലയാളി താരം മിന്നു മണി വിമൻസ് പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാമ്പിലെത്തി. താരം വീട്ടിൽ നിന്ന് പുറപ്പെടുന്നതിൻ്റെയും ക്യാമ്പിലെത്തുന്നതിൻ്റെയും ദൃശ്യങ്ങൾ ഡൽഹി ക്യാപിറ്റൽസിൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പങ്കുവച്ചു. പ്രീമിയർ ലീഗ് ലേലത്തിൽ 10 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 30 ലക്ഷം രൂപയ്ക്കാണ് ഡൽഹി ടീമിലെത്തിച്ചത്. വിമൻസ് പ്രീമിയർ ലീഗിൽ ടീമിലിടം നേടിയ ഒരേയൊരു മലയാളിയാണ് മിന്നു മണി. (minnu mani delhi capitals)

വയനാട് എടപ്പാടി സ്വദേശിയാണ് മിന്നു മണി. സമീപപ്രദേശങ്ങളിൽ ക്രിക്കറ്റ് കളിച്ചു നടന്ന മിന്നുവിന്റെ ജീവിതരഹത്തിൽ വഴിത്തിരിവ് ഉണ്ടായത് മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ചേർന്നതോടെയാണ്. അവിടെ നിന്ന് കേരള ടീമിലും ഇന്ത്യയുടെ എ ടീമിലും താരം സ്ഥാനം കണ്ടെത്തി. ഇന്ത്യയുടെ എ ടീമിൻെറ ഭാഗമായി മിന്നു ബംഗ്ലാദേശ് പര്യടനത്തിലും വനിതാ ഏഷ്യൻ കപ്പിലും പങ്കെടുത്തിട്ടുണ്ട്.

മാർച്ച് നാലിനാണ് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കുക. പല ടീമുകളും ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് ഫൈനലിനു ശേഷം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ താരങ്ങൾ അതാത് ടീമുകളിൽ ചേരും. സ്മൃതി മന്ദാനയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുക. മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗർ നയിക്കും. ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി യുപി വാരിയേഴ്സിനെ നയിക്കും. ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയൻ്റ്സ് എന്നീ ടീമുകളുടെ ക്യാപ്റ്റന്മാരെ തീരുമാനിച്ചിട്ടില്ല.

വനിതാ പ്രീമിയർ ലീഗ് ലേലം പൂർത്തിയായപ്പോൾ രാജ്യാന്തര സൂപ്പർ താരങ്ങളിൽ പലരും പുറത്താണ്. ശ്രീലങ്കൻ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റിംഗിൻ്റെ വക്താവുമായ ചമരി അത്തപ്പട്ടു, ഏത് ടി-20 ടീം എടുത്താലും അനായാസം ഇടം കണ്ടെത്തുന്ന ഇംഗ്ലണ്ട് ബാറ്റർ ഡാനി വ്യാട്ട്, ഓസ്ട്രേലിയയുടെ യുവ സ്പിൻ സെൻസേഷൻ അലാന കിങ്ങ് തുടങ്ങി ഇന്ത്യൻ യുവ ഓൾറൗണ്ടർ സിമ്രാൻ ദിൽ ബഹാദൂർ വരെയുള്ള പ്രമുഖ താരങ്ങളെ ഫ്രാഞ്ചൈസികൾ തഴഞ്ഞു. ഇത്തരം ചില കുഴപ്പങ്ങളുണ്ടെങ്കിലും കോടികളൊഴുകിയ താരലേലം ഇന്ത്യയിലെയും ആഗോളതലത്തിലെയും വനിതാ ക്രിക്കറ്റിന് പുതിയ മാനങ്ങളാണ് ഒരുക്കുന്നത്. മുംബൈ ഒഴികെയുള്ള ഫ്രാഞ്ചൈസികൾ താരലേലം ഫലപ്രദമായി വിനിയോഗിച്ചപ്പോൾ മുംബൈ മണ്ടത്തരം കാട്ടി.

]]>