worldcup – malayalees.ch https://malayalees.ch Malayalam Online News Portal Sat, 23 Oct 2021 05:14:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png worldcup – malayalees.ch https://malayalees.ch 32 32 കുട്ടി ക്രിക്കറ്റ് പൂരം; വമ്പൻ വെടിക്കെട്ടുകൾക്ക് നാളെ തിരശീല ഉയരും https://malayalees.ch/worldcup-twenty20-starts-from-tommorow/ Sat, 23 Oct 2021 05:13:11 +0000 https://malayalees.ch/?p=51423 കുട്ടി ക്രിക്കറ്റ്പൂരത്തിലെ വമ്പൻ വെടിക്കെട്ടുകൾക്ക് തിരശീല ഉയരുന്നു. ടി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾ നാളെ ആരംഭിക്കും. ആദ്യ ദിനത്തിൽ രണ്ട് മത്സരങ്ങൾ അരങ്ങേറും. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. അബുദാബിയിൽ വൈകിട്ട് 3.30 നാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വിൻഡീസ് ഇംഗ്ലണ്ടുമായി മാറ്റുരയ്ക്കും. ദുബായിൽ രാത്രി 7.30 നാണ് മത്സരം.

സൂപ്പർ പന്ത്രണ്ടിൽ 12 ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ട്, വിൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളും ആദ്യ റൗണ്ടിൽ നിന്ന് യോഗ്യത നേടിയെത്തുന്ന രണ്ട് ടീമുകളും മത്സരിക്കും. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാകിസ്ഥാൻ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകളും ആദ്യ റൗണ്ടിൽ നിന്ന് യോഗ്യത നേടുന്ന രണ്ട് ടീമുകളും മാറ്റുരയ്ക്കും.

ഗ്രൂപ്പ് രണ്ടിൽ മത്സരിക്കുന്ന ഇന്ത്യ ആദ്യ മത്സരത്തിൽ ഞായറാഴ്ച ദുബായിൽ പാകിസ്ഥാനെ നേരിടും. രാത്രി 7.30 നാണ് മത്സരം. സൂപ്പർ പന്ത്രണ്ടിൽ ഓരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്പരം ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിൽ നിന്നും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ വീതം സെമിഫൈനലിൽ കടക്കും. സെമി ഫൈനലുകൾ നവംബർ 10, 11 തീയതികളിലും ഫൈനൽ 14 നും നടക്കും. ആദ്യ റൗണ്ടിലെ ഗ്രൂപ്പ് ബി യിൽ നിന്ന് സ്‌കോട്‌ലൻഡും ബംഗ്ലാദേശും സൂപ്പർ പന്ത്രണ്ടിൽ കടന്നിട്ടുണ്ട്.

]]>
ലോകകപ്പ് യോഗ്യതാ മത്സരം; അർജന്റീനയ്ക്കും ബ്രസീലിനും ജയം https://malayalees.ch/worldcup-qualifiers-brazil-and-argentina-win/ Fri, 15 Oct 2021 04:21:13 +0000 https://malayalees.ch/?p=51024 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനും അർജന്റീനയ്ക്കും ജയം. അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് പെറുവിനെയും ബ്രസീൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് യുറുഗ്വായെയുമാണ് തോൽപ്പിച്ചത്. പോയിന്റ് പട്ടികയിൽ പതിനൊന്ന് മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തും, അത്രയും തന്നെ മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി അർജന്റീന രണ്ടാം സ്ഥാനത്തുമാണ്.

പെറുവിനെതിരെ നടന്ന മത്സത്തിൽ ലൗത്താരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ബ്രസീലിനായി റഫീന്യ രണ്ടും നെയ്മറും ബർബോസ ഓരോ ഗോളുകളും നേടി. സുവാരസാണ് യുറുഗ്വായുടെ ആശ്വാസ ഗോൾ നേടിയത്. 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള യുറുഗ്വായ് അഞ്ചാം സ്ഥാനത്താണ്.

]]>