world test championship – malayalees.ch https://malayalees.ch Malayalam Online News Portal Fri, 16 Jun 2023 04:35:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png world test championship – malayalees.ch https://malayalees.ch 32 32 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ മത്സരക്രമമായി https://malayalees.ch/wtc-india-matches-schedule/ Fri, 16 Jun 2023 04:34:58 +0000 https://malayalees.ch/?p=82831 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ അടുത്ത സൈക്കിളിലേക്കുള്ള ഇന്ത്യയുടെ മത്സരക്രമമായി. 2023 മുതൽ 2025 വരെയുള്ള മൂന്നാം സീസണിലെ മത്സരക്രമമാണ് പുറത്തുവന്നത്. ഈ മാസം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന ആഷസ് പരമ്പരയോടെയാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുക.

വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ എവേ പരമ്പരകൾ. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെ ഇന്ത്യയുടെ ചാമ്പ്യൻഷിപ്പ് ആരംഭിക്കും. നാട്ടിൽ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകൾക്കെതിരെയും ഇന്ത്യ കളിക്കും.

ഇന്ത്യയുടെ മത്സരങ്ങൾ:

2 Tests in West Indies – July 2023 to August 2023
2 Tests in South Africa – December 2023 to January 2024
2 Tests vs Bangladesh – September 2024 to October 2024
5 Tests vs England – January 2024 to February 2024
3 Tests vs New Zealand – October 2024 to November 2024
2 Tests in Australia – November 2024 to January 2025
ICC’s General Manager of Cricket Wasim Khan said that the WTC has been great in enhancing interest in Test cricket.

]]>
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ജേതാക്കൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി https://malayalees.ch/icc-announces-prize-money-for-world-test-championship-final/ Fri, 26 May 2023 12:02:31 +0000 https://malayalees.ch/?p=81793 2021-23 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുക അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. കിരീടം നേടുന്ന ടീമിന് 1.6 മില്യൺ ഡോളറും (ഏകദേശം 13 കോടി രൂപ) രണ്ടാം സ്ഥാനക്കാരായ ടീമിന് എട്ട് ലക്ഷം ഡോളറും (ഏകദേശം 6.5 കോടി രൂപ) ലഭിക്കും. കിരീടപ്പോരാട്ടത്തിൽ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ അടുത്ത മാസം 7 മുതൽ ലണ്ടനിലെ ഓവൽ ഗ്രൗണ്ടിൽ നടക്കും.

021-23 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആകെ സമ്മാനത്തുക 3.8 മില്യൺ ഡോളറാണ് (ഏകദേശം 31.4 കോടി രൂപ). ഇത് 9 ടീമുകൾക്കായി വിഭജിക്കപ്പെടും. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ ടീമിന് 3.5 കോടി രൂപയും നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 2.8 കോടി രൂപയും ലഭിക്കും.ശ്രീലങ്കയാണ് അഞ്ചാം സ്ഥാനത്ത്. ടീമിന് 1.6 കോടി രൂപ നൽകും. ന്യൂസിലൻഡ്, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് എന്നിവർക്ക് യഥാക്രമം 82-82 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും.

2019-21 ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ സമ്മാനത്തുകയും ഇതുതന്നെയായിരുന്നു.

]]>
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; തിരിച്ചുവരവുമായി രഹാനെ https://malayalees.ch/ajinkya-rahane-back-in-indian-team-for-wtc-final-html/ Tue, 25 Apr 2023 11:11:27 +0000 https://malayalees.ch/?p=80210 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ ഓസ്ട്രേലിയക്കെതിരെയാണ് മത്സരം നടക്കുക. പതിനഞ്ച് മാസത്തെ ഇടവേളക്ക് ശേഷം അജിങ്ക്യാ രഹാനെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. 

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളോടെയാണ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. കെ എല്‍ രാഹുലും ടീമില്‍ ഇടംപിടിച്ചു. സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതാണ് മറ്റൊരു പ്രധാന മാറ്റം. ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച സൂര്യകുമാറിന് തിളങ്ങാനായിരുന്നില്ല.

രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യാ രഹാനെ, കെ എല്‍ രാഹുല്‍ എന്നിവരാണ് ബാറ്റര്‍മാരായി ടീമിലുള്ളത്. കെ എസ് ഭരതിനെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയപ്പോള്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ പേസ് ഓള്‍ റൗണ്ടറായി ടീമിലെത്തി. അശ്വിനും ജഡേജയും അക്സറുമാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജയ്ദേവ് ഉനദ്ഘട്ട് എന്നിവര്‍ ടീമിലെത്തി.

]]>
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ആഷസ് പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ https://malayalees.ch/wtc-final-ashes-australia-team-announced-html/ Wed, 19 Apr 2023 08:57:37 +0000 https://malayalees.ch/?p=79881 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ആഷസ് പരമ്പരയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഓപ്പണർ ഡേവിഡ് വാർണർ ടീമിൽ ഇടം പിടിച്ചു‌. പരുക്കിൽ നിന്ന് മുക്തനായി എത്തിയ മിച്ചൽ മാർഷും ടീമിൽ തിരിച്ചെത്തി. പാറ്റ് കമ്മിൻസ് ആണ് ക്യാപ്റ്റൻ. ടോഡ് മർഫി, നതാൻ ലിയോൺ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. ജൂൺ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുക. ഇന്ത്യയാണ് എതിരാളികൾ. ജൂൺ 17ന് ആഷസ് ആരംഭിക്കും.

]]>
ക്രൈസ്റ്റ്ചർച്ചിൽ നാടകാന്ത്യം; അവസാന പന്തിൽ കിവീസിനു ജയം; ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് https://malayalees.ch/newzealand-won-srilanka-test-india-wtc-final/ Mon, 13 Mar 2023 10:44:46 +0000 https://malayalees.ch/?p=77915 ന്യൂസീലൻഡും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ആവേശകരമായ അന്ത്യം. അവസാന പന്ത് വരെ നീണ്ട ത്രില്ലിങ്ങ് പോരിൽ 2 വിക്കറ്റിനാണ് ന്യൂസീലൻഡ് ശ്രീലങ്കയെ വീഴ്ത്തിയത്. 285 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് 8 വിക്കറ്റ് നഷ്ടപ്പെടുത്തി അവസാന പന്തിൽ വിജയിച്ചു. കെയിൻ വില്ല്യംസൺ (121 നോട്ടൗട്ട്) ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഡാരിൽ മിച്ചലും 81 തിളങ്ങി. ശ്രീലങ്കയ്ക്കായി അഷിത ഫെർണാണ്ടോ മൂന്ന് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിൽ 285 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് സാവധാനത്തിലാണ് തുടങ്ങിയത്. ഇടക്കിടെ വിക്കറ്റുകൾ വീഴ്ത്തി ശ്രീലങ്ക ന്യൂസീലൻഡിനെ സമ്മർദ്ദത്തിലാക്കിക്കൊണ്ടിരുന്നു. ഡെവോൺ കോൺവേ(5) വേഗം മടങ്ങിയെങ്കിലും ടോം ലതം (24) ഭേദപ്പെട്ട പ്രകടനം നടത്തി. ലതമിനും പിന്നാലെ ഹെൻറി നിക്കോൾസും (20) വേഗം പുറത്തായി. 3 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിൽ പതറിയ ന്യൂസീലൻഡിനെ നാലാം വിക്കറ്റിൽ കെയിൻ വില്ല്യംസണും ഡാരിൽ മിച്ചലും ചേർന്ന് കൈപിടിച്ചുയർത്തി.

142 റൺസ് നീണ്ട നിർണായക കൂട്ടുകെട്ടിലാണ് ഇവർ പങ്കാളികളായത്. ഡാരിൽ മിച്ചൽ ആക്രമിച്ചുകളിച്ചപ്പോൾ വില്ല്യംസൺ ശ്രദ്ധയോടെ ബാറ്റ് വീശി. ഇതിനിടെ വില്ല്യംസൺ സെഞ്ചുറിയും തികച്ചു. സെഞ്ചുറിക്ക് പിന്നാലെ വില്ല്യംസണും ഗിയർ മാറ്റിയതോടെ ശ്രീലങ്ക വിയർത്തു. എന്നാൽ 86 പന്തിൽ 81 റൺസെടുത്ത് ഡാരിൽ മിച്ചൽ പുറത്തായതോടെ കളിയിൽ വീണ്ടും ട്വിസ്റ്റ്. ടോം ബ്ലണ്ടൽ (3), മൈക്കൽ ബ്രേസ്‌വെൽ (10), ടിം സൗത്തി (1) എന്നിവർ വേഗം പുറത്തായി.

അവസാന ഓവറിൽ 8 റൺസായിരുന്നു കിവീസിൻ്റെ വിജയലക്ഷ്യം. ആദ്യ രണ്ട് പന്തുകളിൽ വില്ല്യംസണും ഹെൻറിയും സിംഗിൾ നേടി. മൂന്നാം പന്തിൽ രണ്ടാം റണ്ണിനു ശ്രമിക്കവെ മാറ്റ് ഹെൻറി റണ്ണൗട്ടായി. നാലാം പന്തിൽ വില്ല്യംസണിൻ്റെ നിർണായക ബൗണ്ടറി. സ്കോർ തുല്യം. അഞ്ചാം പന്തിൽ റൺ ഇല്ല. കളി അവസാന പന്തിലേക്ക്. അവസാന പന്തിൽ ബൈ ഓടി ന്യൂസീലൻഡിന് ത്രസിപ്പിക്കുന്ന ജയം.

]]>
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടി ഓസ്‌ട്രേലിയ; മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ തോൽപ്പിച്ചു https://malayalees.ch/world-test-championship-final-australia-book-ticket-for-summit-clash-at-the-oval-with-indore-test-win/ Fri, 03 Mar 2023 09:26:30 +0000 https://malayalees.ch/?p=77290 സ്വയം കുഴിച്ച കുഴിയിൽ വീണ് ടീം ഇന്ത്യ. മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ആധികാരിക ജയം. 76 റൺസ് പിന്തുടർന്ന ഓസീസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഇൻഡോറിലെ മികച്ച വിജയത്തോടെ ഈ വർഷം ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഓസ്‌ട്രേലിയ യോഗ്യത നേടി. അതേസമയം തോറ്റെങ്കിലും 4 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യൻ ടീം 2-1ന് മുന്നിലാണ്.

https://18920e5f4b557ebec9f424e533b2effd.safeframe.googlesyndication.com/safeframe/1-0-40/html/container.html

76 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ മറികടന്ന് മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് മുമ്പ് ഓസ്‌ട്രേലിയ മത്സരം അവസാനിപ്പിച്ചു. ട്രാവിസ് ഹെഡും മാർനസ് ലാബുഷാഗ്നെയുമാണ് ജയം ഒരുക്കിയത്. ട്രാവിസ് പുറത്താകാതെ 53 പന്തിൽ 49 റൺസ് നേടിയപ്പോൾ ലാബുഷാഗ്നെ പുറത്താകാതെ 28 റൺസെടുത്തു. ഉസ്മാന്‍ ഖവാജയെ ആർ അശ്വിൻ പുറത്താക്കി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 109 റൺസിന് പുറത്തായി.

മറുപടിയായി കംഗാരുക്കൾ ഒന്നാം ഇന്നിംഗ്‌സിൽ 197 റൺസ് നേടി 88 റൺസിന്റെ ലീഡ് നേടി. ചേതേശ്വർ പൂജാര ഒഴികെ, രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ നിരാശപ്പെടുത്തിയതോടെ ടീം മുഴുവനും 163 റൺസിന് പുറത്താവുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. നേരത്തെ 2021ൽ സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനോട് ടീം ഇന്ത്യക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. നാലാം ടെസ്റ്റ് മാർച്ച് 9 മുതൽ അഹമ്മദാബാദിൽ നടക്കും.

]]>
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ തോറ്റാലും ഓസീസിന്‍റെ ഫൈനലില്‍ പ്രവേശനം തുലാസില്‍ https://malayalees.ch/australia-may-not-qualify-for-wtc-final-even-if-england-wins-4th-test/ Wed, 03 Mar 2021 12:09:44 +0000 https://malayalees.ch/?p=40984 ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ തോറ്റാലും ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചേക്കും. നിലവിലെ ഐ.സി.സി വെബ്സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയമോ സമനിലയോ നേടിയാല്‍ മാത്രമേ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ സാധിക്കൂ. തോല്‍വി വഴങ്ങിയാല്‍ ന്യൂസിലാന്‍ഡ്-ഓസീസ് ഓസീസ് ഫൈനല്‍ കളിക്കും.

നിലവില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ വിജയമോ സമനിലയോ നേടിയാല്‍ ഒന്നാം സ്ഥാനക്കാരായി തന്നെ ഫൈനല്‍ ഉറപ്പിക്കും. അങ്ങനെയെങ്കില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനലിന് ലോര്‍ഡ്സ് വേദിയാകും

ഇംഗ്ലണ്ടിനെതിരെ തോല്‍വിയാണ് വഴങ്ങുന്നതെങ്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെടും. യഥാക്രമം രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്തേക്കും മൂന്നാം സ്ഥാനത്തുള്ള ഓസീസ് രണ്ടാം സ്ഥാനത്തേക്ക് എത്തുകയും ചെയ്യും. അങ്ങനെ ന്യൂസിസാന്‍ഡ്-ഓസീസ് ഫൈനലിന് വേദിയൊരുങ്ങും.

ട്വിസ്റ്റ്…..!

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ തോറ്റാലും ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് കിട്ടും എന്നാണ് പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സിഡ്‌നി മോണിങ് ഹെറാള്‍ഡ് ആണ്.

ഇന്ത്യ തോറ്റാല്‍ ഫൈനല്‍ ബര്‍ത്ത് ലഭിക്കേണ്ടിയിരുന്ന ഓസീസിന് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫൈനല്‍ സാധ്യത നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയ-സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പര നിശ്ചയിച്ചിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കയില്‍ കോവിഡ് പരക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഓസീസ് ടീം പരമ്പരയില്‍ നിന്നും പിന്മാറുകയാണെന്ന് അവസാന നിമിഷം അറിയിച്ചു. ഇതേത്തുടര്‍ന്ന് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സി മുന്‍പാകെ പരാതി സമര്‍പ്പിക്കുകയായിരുന്നു.

ഓസീസിന്‍റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് കുറയ്ക്കണമെന്നും പരമ്പരയില്‍ നിന്നും ഓസീസ് പിന്മാറിയതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ദക്ഷിണാഫ്രിക്കയുടെ പരാതി. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദക്ഷിണാഫ്രിക്കയുടെ പരാതി ഐ.സി.സി സ്വീകരിച്ചിട്ടുണ്ട്. അങ്ങനെ വരികയാണെങ്കില്‍ ഓസീസിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്‍റുകളില്‍ കുറവ് സംഭവിക്കും. മാത്രവുമല്ല ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടപരിഹാരം നല്‍കേണ്ടിയും വരും.

ഈ സ്ഥിതി വന്നാല്‍ ഇംഗ്ലണ്ടിനെതിരായി നാളെ നടക്കാനിരിക്കുന്ന അവസാന ടെസ്റ്റില്‍ തോല്‍വി വഴങ്ങിയാല്‍പ്പോലും ഇന്ത്യക്ക് രണ്ടാം സ്ഥാനക്കാരായി ഫൈനലിന് യോഗ്യത നേടാം.

]]>