World Health Organization – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 May 2023 04:58:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png World Health Organization – malayalees.ch https://malayalees.ch 32 32 കൊവിഡ് ഇനി മഹാമാരിയല്ല; ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന https://malayalees.ch/covid-global-health-emergency-is-over-who/ Sat, 06 May 2023 04:28:37 +0000 https://malayalees.ch/?p=80797 നാല് വർഷത്തോളമായി ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊറോണയെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ പരിധിയിൽ നിന്ന് ലോകാരോഗ്യ സംഘടന നീക്കം ചെയ്തു. ഇനി ലോകത്ത് കൊവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും, ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നെന്നും ഡബ്ലൂഎച്ച്ഒ അധ്യക്ഷന്‍ ടെഡ്രോസ് അഥാനോം പറഞ്ഞു. അടിയന്തര സമിതിയുടെ 15-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 

ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും കൊറോണ വൈറസ് ഇപ്പോഴും ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2021 ജനുവരിയിൽ 100,000-ത്തിലധികമായിരുന്നു മരണനിരക്ക്. ഏപ്രിൽ 24 എത്തിയപ്പോഴേക്കും ഇത് 3,500 ആയി കുറഞ്ഞതായി അധികൃതർ പറഞ്ഞു. മഹാമാരിയിൽ കുറഞ്ഞത് ഏഴ് ദശലക്ഷം ആളുകൾ മരിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ കൂട്ടിച്ചേർത്തു.

വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്നും പുതിയ വകഭേദങ്ങളെ സൃഷ്ടിച്ച് ഇനിയും രോഗബാധയ്ക്ക് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. തെക്കുകിഴക്കൻ ഏഷ്യയിലും മധ്യപൂർവദേശത്തും ഉടലെടുക്കുന്ന പുതിയ ബാധകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. 2020 ജനുവരി 30നാണ് കൊവിഡിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത്.

]]>
‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’; ഇന്ന് ലോകാരോഗ്യ ദിനം https://malayalees.ch/today-is-world-health-day/ Thu, 07 Apr 2022 04:42:22 +0000 https://malayalees.ch/?p=59690 കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം മോചനം നേടുന്ന വേളയിലാണ് ഇക്കുറി ലോകാരോഗ്യ ദിനം കടന്നുവരുന്നത്. ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.

ലോകാരോഗ്യ സംഘടന 1948 ൽ ആദ്യത്തെ ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ൽ ആചരിക്കുകയും ചെയ്തു. സാർവത്രിക ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യം പൊതു സമൂഹത്തിന് മനസ്സിലാക്കുക എന്നതായിരുന്നു ദിനാചരണ ലക്ഷ്യം. ഭൂമിയും പ്രകൃതിയും മലിനമാക്കപ്പെടുമ്പോള്‍ ശ്വാസകോശരോഗങ്ങള്‍, ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കുമെന്നുള്ളത് ശാസ്ത്രീയമായി തന്നെ പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

മനുഷ്യ വംശത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആരോഗ്യമുള്ള ഭൂമി, ശുദ്ധമായ വായു, ശുദ്ധമായ ജലം എന്നിവ അത്യന്താപേക്ഷിതമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായ പാരിസ്ഥിതിക ആഘാതങ്ങള്‍, ചുഴലിക്കാറ്റ്, ഉഷ്ണ തരംഗങ്ങള്‍, ഉരുള്‍പ്പൊട്ടല്‍, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങള്‍ ഇന്ന് ലോകത്തെമ്പാടും നിത്യസംഭവമായി മാറിയിട്ടുണ്ട്. ആഗോളതലത്തില്‍ മാത്രമല്ല കേരളത്തിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പല പകര്‍ച്ചവ്യാധികളുടെയും ജന്തുജന്യ രോഗങ്ങളുടെയും വര്‍ദ്ധനവിന്റെ ഒരു പ്രധാന കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണെന്ന് കണക്കാക്കപ്പെടുന്നുണ്ട്. ലോകത്ത് ഇന്നു സംഭവിക്കുന്ന 13 ദശലക്ഷം മരണങ്ങളുടെയും കാരണം ഇത്തരത്തില്‍ ഒഴിവാക്കുവാന്‍ കഴിയുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്.

]]>
ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ കോവാക്‌സിനില്ല; വിദേശയാത്ര ബുദ്ധിമുട്ടാകുമെന്ന ആശങ്ക തള്ളി കേന്ദ്രം https://malayalees.ch/people-vaccinated-with-covaxin-may-not-be-allowed-to-travel-abroad/ Mon, 24 May 2021 04:50:18 +0000 https://malayalees.ch/?p=44508 ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയില്‍ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിൻ ഇടംപിടിച്ചില്ല. പട്ടികയിൽ ഉൾപ്പെടുത്താനുള്ള താൽപര്യപത്രം നിർമ്മാതാക്കൾ നൽകിയിട്ടുണ്ടെങ്കിലും വരുന്ന ജൂൺ മാസത്തിലാകും ലോകാരോഗ്യ സംഘടന ഇതിനായുള്ള അവലോകനയോഗം ചേരുക. കോവാക്സിൻ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണ് എന്നാണ് ലോകാരോഗ്യസംഘടനയുടെ നിലപാട്. അതേസമയം കോവാക്സിൻ കുത്തിവെപ്പെടുത്തവർക്ക് വിദേശയാത്ര ബുദ്ധിമുട്ടുണ്ടാകുമോയെന്ന ആശങ്ക കേന്ദ്രസർക്കാർ തള്ളി. ലോകത്ത് ഇതുവരെയിറങ്ങിയതിൽ മികച്ച വാക്സിനുകളിലൊന്നാണ് കോവാക്സിനെന്നും ഇത് കുത്തിവെച്ചവർക്ക് യാത്രാ വിലക്കേർപ്പെടുത്താൻ ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വാക്സിനേഷൻ നിർബന്ധമാക്കിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്ള വാക്സിനാണ് വിദേശരാജ്യങ്ങൾ അംഗീകരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ കോവാക്സിൻ സ്വീകരിച്ചവരുടെ വിദേശയാത്രകൾ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇതോടെ ഭാരത് ബയോടെക്കിന്റെയ കോവിഡ് -19 വാക്സിൻ ആയ കോവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് വിദേശയാത്രയ്ക്ക് അനുമതി ലഭിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ഇല്ലാത്തതിനാൽ പല രാജ്യങ്ങളും ഈ വാക്സിൻ അംഗീകരിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള 130 രാജ്യങ്ങളിൽ നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ് വാക്സിന് അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ രണ്ടു വാക്സിനുകളാണ് ഉപയോഗത്തിലുള്ളത്. ആസ്ട്രസെനേകയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡും, ഇന്ത്യയിൽ വികസിപ്പിച്ച് ഇവിടെ തന്നെ നിർമിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സിനും.

]]>
യുവാക്കളെ നിങ്ങള്‍ സൂക്ഷിക്കുക കോവിഡ് പിറകെയുണ്ട്; ലോകാരോഗ്യ സംഘടന https://malayalees.ch/corona-virus-spread-in-youth/ Wed, 19 Aug 2020 08:34:23 +0000 https://malayalees.ch/?p=30471 കോവിഡ് രോഗ സാധ്യത ഏറ്റവും കൂടുതല്‍ യുവാക്കളിലെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് രോഗ സാധ്യത ഏറ്റവും കൂടുതല്‍ യുവാക്കളിലെന്ന് പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ കോവിഡ് വൈറസ് ഏറ്റവും അധികം വ്യാപിക്കുന്നവെന് പുതിയ റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ വെസ്റ്റേണ്‍ പസഫിക് മേഖല റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി വിര്‍ച്വല്‍ മീഡിയ ബ്രീഫിംഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ,​ തങ്ങൾ രോഗബാധിതരാണെന്ന് പലപ്പോഴും ഇവർ മനസിലാക്കണമെന്നില്ല. പലപ്പോഴും രോഗ ലക്ഷണങ്ങള്‍ ഇവരില്‍ വളരെ കുറഞ്ഞ തോതില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളു. മാത്രമല്ല ഇവരില്‍ നിന്നുള്ള വൈറസ് വ്യാപനം പ്രായമേറിയവര്‍, ദീര്‍ഘകാലമായി അസുഖം ബാധിച്ച് ചികില്‍സയിലുള്ളവര്‍ തുടങ്ങിയവരിലേക്ക് പടരുന്നത് സ്ഥിതി സങ്കീര്‍ണമാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

വൈറസിനെ നേരിടാൻ സര്‍ക്കാരുകള്‍ സാമൂഹികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും, ജനങ്ങള്‍ ആരോഗ്യകരമായ പുതിയ ശീലങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും വേണം. ഇതാണ് വൈറസ് വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നും കസായി പറഞ്ഞു.

]]>
അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതം സാധ്യമല്ല, കോവിഡ് വ്യാപനം രൂക്ഷമാകും: ലോകാരോഗ്യ സംഘടന https://malayalees.ch/coronavirus-pandemic-is-going-to-get-worse-and-worse-and-worsewhochief/ Tue, 14 Jul 2020 05:07:41 +0000 https://malayalees.ch/?p=28471 വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന. അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ല. വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ ഒരു സംസ്ഥാനത്തെ രോഗബാധ വളരെ ഉയര്‍ന്നതാണ്. ഇത് ആശങ്കാജനകമാണ്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണം 15000 കടന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്. ശരിയായ പ്രതിരോധ നടപടികള്‍ പിന്തുടര്‍ന്നില്ലെങ്കില്‍ ലോകം മഹാമാരിയുടെ പിടിയിലമരും. വിവിധ രാജ്യങ്ങളിലെ നേതാക്കളില്‍ പലരും അവരിലുളള വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലുളള പ്രതികരണങ്ങളാണ് നടത്തുന്നതെന്നും ആരുടെയും പേരെടുത്ത് പറയാതെ ഡബ്ല്യുഎച്ച്ഒ മേധാവി വിമര്‍ശിച്ചു.

അതിനിടെ കൊറോണയുടെ ഉറവിടം കണ്ടെത്താന്‍ ഡബ്ല്യുഎച്ച്ഒ പ്രതിനിധികള്‍ ചൈനയിലേക്ക് പോയി. വുഹാനിലാണ് കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണത്തിന് അനുമതി നല്‍കാന്‍ ചൈന ആദ്യം വിസമ്മതിച്ചു. ചൈനയോടുള്ള നിലപാട് പക്ഷപാതപരമാണെന്ന് ആരോപിച്ച് അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുകയും ചെയ്തു. ലോകരാജ്യങ്ങളുട സമ്മര്‍ദത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ചൈന അനുമതി നല്‍കിയത്.

അതിനിടെ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം കവിഞ്ഞു. പ്രസിഡന്റ് തന്നെ രോഗബാധിതനായ ബ്രസീലിലാണ് ഇപ്പോഴും കോവിഡ് ഭീതിദമായ രീതിയില്‍ പടരുന്നത്. ഇന്നലെ മാത്രം 72000ത്തിലധികം പേര്‍ക്ക് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചു. 770 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ബ്രസീലിലെ ആകെ മരണ സംഖ്യ 72,921ഉം രോഗബാധിതരുടെ എണ്ണം 1887959ഉം ആയി. ഇന്നലെ 429 പേര്‍ മരിച്ച അമേരിക്കയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 138000 കവിഞ്ഞു. 63000 പേര്‍ക്കാണ് ഇന്നലെ മാത്രം അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

മെക്സിക്കോയില്‍ പ്രമുഖ സിനിമാ താരം റേയ്മുന്‍ഡോ കാപ്പെറ്റിലോ കോവിഡ് ബാധിച്ച് മരിച്ചു. 76 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം തിങ്കളാഴ്ചയാണ് മരിച്ചത്. രോഗം ഏറെക്കുറെ നിയന്ത്രണവിധേയമായ ബ്രിട്ടണില്‍ സർക്കാര്‍ പ്രഖ്യാപിച്ച കൂടുതല്‍ ലോക്ക്ഡൌൺ ഇളവുകള്‍ പ്രാബല്യത്തിലായി. ബ്യൂട്ടി പാര്‍ലര്‍, ടാറ്റൂ സെന്റര്‍, സ്പാ സെന്റര്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം പുറത്തിറങ്ങുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇന്നലെ 11 പേരാണ് ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരിച്ചത്.

]]>