WORLD CUP – malayalees.ch https://malayalees.ch Malayalam Online News Portal Wed, 26 Jul 2023 05:55:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png WORLD CUP – malayalees.ch https://malayalees.ch 32 32 ഏകദിന ലോകകപ്പ്: ഇന്ത്യ-പാക് മത്സരത്തിന്റെ തീയതി മാറ്റിയേക്കും https://malayalees.ch/icc-world-cup-2023-india-vs-pakistan-match-likely-to-be-rescheduled/ Wed, 26 Jul 2023 05:55:01 +0000 https://malayalees.ch/?p=85048 2023 ക്രിക്കറ്റ് ഏകദിന ലോകകപ്പിൽ ചിരവൈരികളുടെ പോരട്ടം കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഒക്ടോബർ 15-ന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് ഐതിഹാസിക പോരാട്ടം നിശ്ചയിച്ചിട്ടുള്ളത്. മാസങ്ങൾക്കുമുമ്പ് തന്നെ ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടൽ മുറികളും ബുക്ക് ചെയ്ത് മത്സരം കാണാനൊരുങ്ങിയ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മത്സരത്തിന്റെ തീയതി മാറ്റിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

നവരാത്രി പ്രമാണിച്ച് ഇന്ത്യ-പാക് മത്സരത്തിന്റെ ഷെഡ്യൂൾ മാറ്റണമെന്ന് സുരക്ഷാ ഏജൻസികൾ ബിസിസിഐയോട് ആവശ്യപ്പെട്ടതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. നവരാത്രി ഗുജറാത്തിൽ ഉടനീളം ഗർബ രാത്രികളോടെ വിപുലമായി ആഘോഷിക്കാറുണ്ട്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മത്സരത്തിൻ്റെ തീയതി മാറ്റണമെന്നാണ് സുരക്ഷാ ഏജൻസികൾ ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തീയതി മാറ്റത്തിൽ ഉടൻ തീരുമാനം ഉണ്ടായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, നാളെ ന്യൂഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ കത്ത് നൽകിയിരുന്നു. ഈ യോഗത്തിൽ അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങൾ ബോർഡ് അംഗങ്ങളെ അറിയിച്ചേക്കുമെന്നും മത്സരത്തിന്റെ തീയതി നിശ്ചയിച്ചേക്കുമെന്നും അറിയുന്നു. തീയതി മാറ്റം ആരാധകരെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. പലരും ഇതിനോടകം ഫ്ലൈറ്റ് ടിക്കറ്റുകളും, ഹോട്ടൽ ബുക്കിങ്ങും നടത്തി കഴിഞ്ഞു.

ഒരു ലക്ഷത്തോളം പേരെ ഉൾകൊള്ളാൻ സാധിക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയം, ന്യൂസിലൻഡും ഇംഗ്ലണ്ടും തമ്മിലുള്ള ടൂർണമെന്റ് ഓപ്പണർ, ഇന്ത്യ vs പാകിസ്താൻ, ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ, ഫൈനൽ പോരാട്ടം എന്നിവ ഉൾപ്പെടെ ലോകകപ്പിലെ നാല് മാർക്വീ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.

]]>
‘അന്ന് സച്ചിന് വേണ്ടിയായിരുന്നെങ്കിൽ ഇന്ന് കോലിക്ക് വേണ്ടി ലോകകപ്പ് നേടണം’; സെവാഗ് https://malayalees.ch/virender-sehwag-names-four-semi-finalists-of-icc-world-cup-2023/ Wed, 28 Jun 2023 11:10:14 +0000 https://malayalees.ch/?p=83456 2023 ഏകദിന ലോകകപ്പ് ഷെഡ്യൂൾ പുറത്തുവന്നതിന് പിന്നാലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഇന്ത്യ, പാകിസ്താൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമിയിലെത്തുമെന്നാണ് സെവാഗിന്റെ പ്രവചനം. വിരാട് കോലി, രോഹിത് ശർമ്മ, ഡേവിഡ് വാർണർ എന്നിവർ റൺസ് വേട്ടയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

ഏകദിന ലോകകപ്പ് ഷെഡ്യൂൾ ലോഞ്ച് ചടങ്ങിലാണ് വീരേന്ദർ സെവാഗ് തന്റെ പ്രവചനം നടത്തിയത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഐസിസി സിഇഒ ജെഫ് അലാർഡിസ്, ബിസിസിഐ സെക്രട്ടറി ജയ് ഷാ, മുൻ ശ്രീലങ്കൻ വെറ്ററൻ സ്പിന്നർ മുത്തയ്യ മുരളീധരൻ വീരേന്ദർ സെവാഗ് എന്നിവർ ചേര്‍ന്നായിരുന്നു മത്സരക്രമം പുറത്തുവിട്ടത്. പിന്നാലെ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകള്‍ ആരൊക്കെയായിരിക്കുമെന്ന് പ്രവചിക്കാന്‍ സെവാഗിനോട് മുരളീധരന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇന്ത്യ, പാകിസ്താൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളെയാണ് സെവാഗ് തന്റെ സെമി ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്തത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കിരീടം നിലനിർത്താനാണ് സാധ്യത. എന്നാൽ പരിചിതമായ സാഹചര്യങ്ങളിൽ മികച്ച പ്രകടനത്തിന് പേരുകേട്ട ഇന്ത്യയ്ക്ക് മൂന്നാം ലോകകപ്പ് നേടാനുള്ള മികച്ച അവസരമുണ്ടെന്നും സെവാഗ് പറയുന്നു. 2011ലെ ഇന്ത്യന്‍ ടീം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടി ലോകകപ്പ് നേടാനാണ് ഗ്രൗണ്ടിലിറങ്ങിയതെങ്കില്‍ ഇത്തവണ അത് വിരാട് കോലിക്ക് വേണ്ടിയാകണമെന്നും സെവാഗ് കൂട്ടിച്ചേർത്തു.

ടീമിലെ എല്ലാവരും കോലിക്കു വേണ്ടി ലോകകപ്പ് നേടാനായി ഇറങ്ങണം. കാരണം കോലി മഹാനായ കളിക്കാരനാണ്, ഒപ്പം മറ്റ് താരങ്ങളെ സഹായിക്കുന്ന നല്ല മനുഷ്യനും-സെവാഗ് പറഞ്ഞു. ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ പ്രാധാന്യവും സെവാഗ് വിവരിച്ചു. ഇരു ടീമുകളും കടുത്ത സമ്മർദ്ദത്തിലാകും. ഈ സമ്മർദത്തെ ഫലപ്രദമായി നേരിടുന്ന ടീം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
2019 ലോകകപ്പിൽ കളിക്കളത്തിൽ, 2023 ലോകകപ്പ് യോഗ്യതാമത്സരത്തിൽ കമൻ്ററി ബോക്സിൽ; തോറ്റുപോയ കാർലോസ് ബ്രാത്‌വെയ്റ്റ് https://malayalees.ch/carlos-brathwaite-world-cup-commentary/ Wed, 28 Jun 2023 08:53:39 +0000 https://malayalees.ch/?p=83447 കാർലോസ് ബ്രാത്വെയ്റ്റ്. ഇന്നലെ നെതർലൻഡ്സിനെതിരെ സൂപ്പർ ഓവറിൽ വെസ്റ്റ് ഇൻഡീസ് മുട്ടുമടക്കിയപ്പോൾ കമൻ്ററി ബോക്സിൽ അയാളുണ്ടായിരുന്നു. സൂപ്പർ ഓവറിൽ സ്കോട്ട് എഡ്വാർഡ്സ് പിടിച്ച് ജേസൻ ഹോൾഡർ പുറത്താകുമ്പോൾ അയാൾ നിശബ്ദനായിരുന്നു. ബോക്സിലുണ്ടായിരുന്ന രണ്ടാമത്തെ കമൻ്റേറ്റർ നെതർലൻഡിൻ്റെ ചരിത്രവിജയത്തിൻ്റെ അവിശ്വസനീയത വിവരിക്കുമ്പോൾ ബ്രാത്വെയ്റ്റ് നിരാശനായി, സങ്കടം അടക്കിപ്പിടിച്ച് ഒരുവാക്കും പറയാനില്ലാതെ നിൽക്കുകയായിരുന്നു. സൂപ്പർ ഓവറിൽ 30 റൺസടിച്ച്, സൂപ്പർ ഓവറിൽ പന്തെറിഞ്ഞ് രണ്ട് വിക്കറ്റെടുത്ത ലോഗൻ വീൻ ബീക്കിന് മാൻ ഓഫ് ദി മാച്ച് പുരസ്കാരം സമ്മാനിക്കാനെത്തിയപ്പോഴും ബ്രാത്‌വെയ്റ്റിൻ്റെ മുഖത്ത് സങ്കടം തന്നെയായിരുന്നു. ഒരുവേള, 4 വർഷങ്ങൾക്കു മുൻപ് മറ്റൊരു ലോകകപ്പ് മത്സരത്തിൽ വിജയത്തിനരികെ താൻ തോറ്റുപോയത് അയാൾ ഓർത്തിരുന്നിരിക്കണം. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്ന് നേടിയിട്ടും ഗ്ലോറി ഷോട്ടിൽ വീണുപോയി, തലതാഴ്ത്തിയിരിക്കേണ്ടിവന്ന തൻ്റെ ചിത്രം അയാളെ അലട്ടിയിട്ടുണ്ടാവും. ആ കഥയിൽ ഹൃദയം പൊടിയുന്ന വേദനയുണ്ട്. 

ലോകകപ്പിലെ 29ആം ഗ്രൂപ്പ് ഘട്ട മത്സരം. ജൂൺ 22 ന്, മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ന്യൂസീലൻഡ് മുന്നോട്ടുവച്ചത് 292 റൺസ് വിജയലക്ഷ്യം. കെയിൻ വില്ല്യംസണിൻ്റെ സെഞ്ചുറിയും റോസ് ടെയ്ലറിൻ്റെ ഫിഫ്റ്റിയും ന്യൂസീലൻഡ് ഇന്നിംഗ്സിൻ്റെ ഊർജമായി. മറുപടി ബാറ്റിംഗിൽ വിൻഡീസ് തകർന്നു. 2 വിക്കറ്റ് നഷ്ടത്തിൽ 20 റൺസ് എന്ന നിലയിൽ നിന്ന് ക്രിസ് ഗെയിലും ഷിംറോൺ ഹെട്മെയറും ചേർന്ന് 120 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി വിൻഡീസിനു പ്രതീക്ഷ നൽകി. എന്നാൽ, അവിടെനിന്ന് അവർ 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തുന്നു. വിൻഡീസ് തോൽവിയുറപ്പിച്ചു.

ഹിയർ കംസ് ബാർലോസ് ബ്രാത്‌വെയ്റ്റ്. ഇയാൻ ബിഷപ്പിൻ്റെ ‘കാർലോസ് ബ്രാത്‌വെയ്റ്റ്, റിമംബർ ദ നെയിം’ എന്ന ആരവത്തിൻ്റെ അലയൊലികൾ അടങ്ങിത്തുടങ്ങിയ കാലമാണ്. ബെൻ സ്റ്റോക്സിനെതിരെ നാലു സിക്സ് പായിച്ച് വിൻഡീസിന് ടി-20 കിരീടം സമ്മാനിച്ച ഒരു അൺബിലീവബിൾ ഇന്നിംഗ്സിനു ശേഷം ബ്രാത്വെയ്റ്റിന്റെ വില്ലോ നിശബ്ദമായിരുന്നു. എന്നാൽ, തീയറ്റർ ഓഫ് ഡ്രീംസ് അഥവാ സ്വപ്നങ്ങളുടെ അരങ്ങിനരികെ ബ്രാത്ത്‌വെയ്റ്റ് അന്ന് മറ്റൊരു സ്വപ്നം വെട്ടിപ്പിടിക്കുകയായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് അയാൾ വിൻഡീസിനെ മുന്നോട്ടുനയിച്ചു. കിവീസ് വിറച്ചു. ബൗളർമാർ മാറിമാറി വന്നു. എൻഡുകൾ മാറി. ഫീൽഡ് പ്ലേസ്‌മെൻ്റുകളും തന്ത്രങ്ങളും മാറി. പക്ഷേ, ബ്രാത്‌വെയ്റ്റ് ഉറച്ചുനിന്നു. 52 പന്തിൽ അയാൾ അരസെഞ്ചുറി തികച്ചു. എട്ടാം വിക്കറ്റിൽ കെമാർ റോച്ചുമൊത്ത് 47 റൺസിൻ്റെ വിലപ്പെട്ട കൂട്ടുകെട്ട്. 9ആം വിക്കറ്റിൽ ഷെൽഡൻ കോട്രലിനെ കൂട്ടുപിടിച്ച് 34 റൺസ്. അവസാന വിക്കറ്റ്. മറുവശത്ത് ഒഷേൻ തോമസ്. ബ്രാത്വെയ്റ്റ് തൻ്റെ സോണിലെത്തി. വിലങ്ങനെ ഗ്രൗണ്ട് അളന്ന് പന്തുകൾ പറന്നു. ഒഷേൻ തോമസിനെ സംരക്ഷിച്ചുനിർത്തി ബ്രാത്വെയ്റ്റിൻ്റെ അൺബിലീവബിൾ ഹിറ്റിംഗ്.

മാറ്റ് ഹെൻറി എറിഞ്ഞ 48ആം ഓവറിൽ മൂന്ന് സിക്സറും ഒരു ബൗണ്ടറിയും സഹിതം 25 റൺസാണ് അയാൾ അടിച്ചുകൂട്ടിയത്. രണ്ട് ഓവറിൽ വേണ്ടത് വെറും 8 റൺസ്. ജിമ്മി നീഷം എറിഞ്ഞ 49ആം ഓവറിലെ നാലാം പന്തിൽ ബ്രാത്വെയ്റ്റ് സെഞ്ചുറി തികച്ചു. 80 പന്തിൽ സെഞ്ചുറി. ഇയാൻ ബിഷപ്പിന് കമന്ററി ബോക്സിൽ ശബ്ദം നഷ്ടപ്പെട്ടിരുന്നു. ‘കാർലോസ് ബ്രാത്വെയ്റ്റ്, ഫസ്റ്റ് ഇന്റർനാഷണൽ ഹണ്ഡ്രഡ്. വാട്ട് എ ടൈം ടു കീപ് ദ ഡ്രീം അലൈവ്’. കമന്ററി ബോക്സിലിരുന്ന് ആർത്തലയ്ക്കുമ്പോൾ അയാൾ വിൻഡീസ് ക്രിക്കറ്റിന്റെ സമ്പന്നമായ ഭൂതകാലം ഓർത്തിരുന്നിരിക്കണം. ട്രിനിഡാഡിലും ജമൈക്കയിലുമൊക്കെ പാഞ്ഞു നടന്ന് ബ്രൂട്ട് പവറു കൊണ്ട് മത്സര ഗതി മാറ്റിമറിക്കുന്ന വിൻഡീസ് ക്രിക്കറ്റർമാരുടെ വന്യമായ സൗന്ദര്യത്തിന്റെ ചന്തം അയാൾ വീണ്ടും ഓർത്തെടുത്തിട്ടുണ്ടാവണം. ഓവറിലെ അവസാന പന്ത്. ജയിക്കാൻ വേണ്ടത് 6 റൺസ്. ഒരു വിക്കറ്റും ഒരു ഓവറും ബാക്കി. നീഷമിൻ്റെ ഷോർട്ട് ബോൾ ലോംഗ് ഓണിലേക്ക് ഉയർന്നു.

ആ പന്ത് വായുവിലുയർന്നു പൊങ്ങുമ്പോൾ രവി ശാസ്ത്രിയെയാണ് ഓർമ്മ വന്നത്. 2011 ലോകകപ്പ് ഫൈനലിലെ ധോണിയുടെ അവസാനത്തെ സിക്സ്. പന്ത് വായുവിലുയർന്ന് ഫീൽഡ് ക്ലിയർ ചെയ്യുമെന്നുറപ്പാകുന്നതു വരെ അയാൾ നിശബ്ദനായിരുന്നു. എന്നിട്ടാണ് ഒരിക്കലും മറക്കാത്ത, ‘ധോണീ, ഫിനിഷസ് തിംഗ്സ് ഓഫ് ഇൻ സ്റ്റൈൽ’ എന്ന കമന്ററി പറയാൻ ആരംഭിച്ചത്. അത് ക്യാച്ചാവുമോ എന്ന ഭയപ്പാട് അയാൾക്കുണ്ടായിരുന്നിരിക്കണം.

ബ്രാത്ത് വെയ്റ്റിൻ്റെ തുടർ സിക്സറുകളിൽ വിൻഡീസ് ടി-20 കിരീടമുയർത്തിയപ്പോൾ കമൻ്ററി ബോക്സിലുണ്ടായിരുന്ന ഇയാൻ ബിഷപ്പ് തന്നെയായിരുന്നു അന്നും ബോക്സിൽ. ബിഷപ്പും പന്തുയർന്നു പൊങ്ങിയപ്പോൾ നിശബ്ദനായിരുന്നു. ലോംഗ് ഓണിൽ ട്രെൻ്റ് ബോൾട്ട്. ദൈർഘ്യമേറിയ ബൗണ്ടറി. ബോൾട്ടിൻ്റെ അവിശ്വസനീയ ക്യാച്ച്. ബിഷപ്പ് ഒന്നോ രണ്ടോ സെക്കൻഡുകൾ കൂടി നിശബ്ദനായി. പിന്നീടാണ് തന്റെ ടീം, 5 റൺസകലെ വെച്ച് തോറ്റു പോകുന്ന പോരാട്ടത്തിന്റെ കഥ അയാൾ പറയാൻ തുടങ്ങിയത്. ‘ഡൗൺ ദ ഗ്രൗണ്ട്, ബട്ട്..’

]]>
ഏകദിന ലോകകപ്പ്; ഇന്ത്യ – പാകിസ്താൻ മത്സരം ഒക്ടോബർ 15ന് അഹ്‌മദാബാദിലെന്ന് റിപ്പോർട്ട് https://malayalees.ch/india-pakistan-odi-world-cup-ahmedabad/ Mon, 12 Jun 2023 08:19:00 +0000 https://malayalees.ch/?p=82602 ഇക്കൊല്ലം നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യ – പാകിസ്താൻ മത്സരം ഒക്ടോബർ 15ന് അഹ്‌മദാബാദിൽ നടക്കുമെന്ന് റിപ്പോർട്ട്. ഒക്ടോബർ എട്ടിന് ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബിസിസിഐയെ ഉദ്ധരിച്ച് ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ അഹ്‌മദാബാദിലാണ് ഉദ്ഘാടന മത്സരം. നവംബർ 19ന് അഹ്‌മദാബാദിൽ തന്നെ ഫൈനൽ മത്സരവും നടക്കും. നവംബർ 15, 16 തീയതികളിലാണ് സെമിഫൈനൽ മത്സരങ്ങൾ. ഈ മത്സരങ്ങളുടെ വേദികൾ തീരുമാനിച്ചിട്ടില്ല.

10 ടീമുകളാണ് ആകെ ലോകകപ്പിൽ കളിക്കുക. എട്ട് ടീമുകൾ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. ബാക്കി രണ്ട് ടീമുകൾ ക്വാളിഫയർ മത്സരങ്ങൾ കളിച്ചെത്തും.

]]>
ഏകദിന ലോകകപ്പ് വേദികൾ; ചുരുക്കപ്പട്ടികയിൽ കാര്യവട്ടവും https://malayalees.ch/odi-world-cup-stadium-thiruvananthapuram-2/ Sat, 06 May 2023 07:51:04 +0000 https://malayalees.ch/?p=80833 ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള വേദികളുടെ ചുരുക്കപ്പട്ടികയിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 13 വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. അതിൽ ഏഴ് സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

റിപ്പോർട്ടുകൾ പ്രകാരം നാഗ്പൂർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലക്നൗ, ഹൈദരാബാദ്, ഗുവാഹത്തി. കൊൽക്കത്ത, രാജ്കോട്ട്, ബെംഗളൂരു, ഇൻഡോർ ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങൾ ചുരുക്കപ്പട്ടികയിലുണ്ട്. ഒക്ടോബർ 5ന് ലോകകപ്പ് ആരംഭിക്കുമെന്നാണ് വിവരം.

സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് പാകിസ്താൻ ബെംഗളൂരുവിലും ചെന്നൈയിലുമാവും അധികം മത്സരങ്ങളും കളിക്കുക. കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലാവും ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ. ബംഗ്ലാ ആരാധകർക്ക് വേഗം എത്താനാണ് ഈ തീരുമാനം.

]]>
ഏകദിന ലോകകപ്പ് വേദികൾ; ചുരുക്കപ്പട്ടികയിൽ കാര്യവട്ടവും https://malayalees.ch/odi-world-cup-stadium-thiruvananthapuram/ Fri, 05 May 2023 11:03:11 +0000 https://malayalees.ch/?p=80778 ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള വേദികളുടെ ചുരുക്കപ്പട്ടികയിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 13 വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. അതിൽ ഏഴ് സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

റിപ്പോർട്ടുകൾ പ്രകാരം നാഗ്പൂർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലക്നൗ, ഹൈദരാബാദ്, ഗുവാഹത്തി. കൊൽക്കത്ത, രാജ്കോട്ട്, ബെംഗളൂരു, ഇൻഡോർ ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങൾ ചുരുക്കപ്പട്ടികയിലുണ്ട്. ഒക്ടോബർ 5ന് ലോകകപ്പ് ആരംഭിക്കുമെന്നാണ് വിവരം.

സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് പാകിസ്താൻ ബെംഗളൂരുവിലും ചെന്നൈയിലുമാവും അധികം മത്സരങ്ങളും കളിക്കുക. കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലാവും ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ. ബംഗ്ലാ ആരാധകർക്ക് വേഗം എത്താനാണ് ഈ തീരുമാനം.

]]>
ഏകദിന ലോകകപ്പിൽ പാകിസ്താൻ്റെ മത്സരങ്ങൾ ബംഗ്ലാദേശിൽ നടക്കുമെന്ന് റിപ്പോർട്ട് https://malayalees.ch/odi-world-cup-pakistan-matches-bangladesh/ Fri, 31 Mar 2023 04:35:02 +0000 https://malayalees.ch/?p=78915 ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ്റെ മത്സരങ്ങൾ ബംഗ്ലാദേശിൽ നടക്കുമെന്ന് റിപ്പോർട്ട്. പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മത്സരങ്ങളിൽ മറ്റേതെങ്കിലും രാജ്യത്തുവച്ച് നടത്താൻ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിലാണ് പിസിബിയുടെ തീരുമാനം. ഇന്ത്യ പാകിസ്താനിലെത്തിയില്ലെങ്കിൽ പാകിസ്താൻ ഇന്ത്യയിലേക്കും വരില്ലെന്നാണ് പിസിബി നിലപാട്.

ഏഷ്യാ കപ്പ് ക്രിക്കറ്റ് പാകിസ്താനിൽ തന്നെ നടക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്ത് നടത്തും. ഇന്ത്യയുടെ മത്സരങ്ങൾ നടത്താൻ യുഎഇ, ഒമാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് പരിഗണനയിലുണ്ട്. ഇഎസ്പിഎൻ ക്രിക്കിൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും എ ഗ്രൂപ്പിലാണ്. എ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ എന്നീ ടീമുകൾക്കൊപ്പം പ്രീമിയർ കപ്പ് ജേതാക്കളായ ടീമും ഉൾപ്പെടും. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യം സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന രണ്ട് ടീം സൂപ്പർ 4ലേക്കും സൂപ്പർ ഫോറിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ ഫൈനലിലേക്കും മുന്നേറും. ആകെ 13 മത്സരങ്ങൾ ടൂർണമെൻ്റിലുണ്ടാവും. ഏകദിന ടൂർണമെൻ്റാണ് ഇക്കൊല്ലം നടക്കുക. ശ്രീലങ്കയാണ് നിലവിലെ ജേതാക്കൾ. സെപ്തംബറിൽ ടൂർണമെൻ്റ് ആരംഭിക്കും.

]]>
ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് നേടാൻ മലയാളി രാശി?; ലോകകപ്പ് സ്വന്തമാക്കിയ നാല് ടീമിലും മലയാളി സാന്നിധ്യം https://malayalees.ch/india-cricket-world-cup-malayali/ Mon, 30 Jan 2023 09:22:12 +0000 https://malayalees.ch/?p=75306 ഇന്ത്യൻ ക്രിക്കറ്റ് ആകെ നേടിയത് 9 ലോകകപ്പുകളാണ്. അണ്ടർ 19 പുരുഷ ലോകകപ്പ് അഞ്ചെണ്ണം, ഏകദിന ലോകകപ്പ് രണ്ട് തവണ, ഒരു ടി-20 ലോകകപ്പ്, ഒരു അണ്ടർ 19 വനിതാ ലോകകപ്പ്. ഇതിൽ അണ്ടർ 19 പുരുഷ ലോകകപ്പ് മാറ്റിനിർത്തിയാൽ ബാക്കി നാല് ലോകകപ്പ് ടീമുകളിലും മലയാളി സാന്നിധ്യമുണ്ട്. (india world cup malayali)

1983ൽ കപിലിൻ്റെ ചെകുത്താന്മാർ ആദ്യമായി ഒരു ലോകകപ്പ് നേടുമ്പോൾ ടീമിലുണ്ടായിരുന്ന മലയാളി സാന്നിധ്യം സുനിൽ വത്സണായിരുന്നു. ആന്ധ്രയിൽ ജനിച്ച് ഡൽഹി, റെയിൽവേയ്സ്, തമിഴ്നാട് ടീമുകൾക്കായാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചതെങ്കിലും സുനിൽ മലയാളി ആയിരുന്നു. ഇടം കൈയ്യൻ ഫാസ്റ്റ് ബൗളറായ സുനിൽ 83 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാത്ത ഒരേയൊരു താരമായിരുന്നു.

2007 ലെ പ്രഥമ ടി-20 ലോകകപ്പിൽ പാകിസ്താനെ വീഴ്ത്തി എംഎസ് ധോണിയും സംഘവും കപ്പടിക്കുമ്പോൾ ടീമിൽ ശ്രീശാന്തുണ്ടായിരുന്നു. സുനിലിനെപ്പോലെയല്ല, ശ്രീശാന്ത് ടീമിനെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ 4 ഓവർ എറിഞ്ഞ് 12 റൺസ് വഴങ്ങി ഹെയ്ഡൻ്റെയും ഗിൽക്രിസ്റ്റിൻ്റെയും നിർണായക വിക്കറ്റുകൾ എടുക്കുകയും ഫൈനലിൽ പാകിസ്താൻ്റെ അവസാന വിക്കറ്റായ മിസ്ബാഹുൽ ഹഖിൻ്റെ ക്യാച്ച് പിടിയിലൊതുക്കിയും ചെയ്ത് ശ്രീ ലോകകപ്പ് അവിസ്‌മരണീയമാക്കി.

2011ൽ എംഎസ് ധോണിയുടെ നേതൃത്വത്തിൽ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിൽ ശ്രീശാന്തുണ്ടായിരുന്നു. പന്തെറിഞ്ഞ് തല്ലുവാങ്ങിയെങ്കിലും ശ്രീ ടീമിലുണ്ടായിരുന്നു.

ഇന്നലെ പ്രഥമ അണ്ടർ 19 ലോകകപ്പ് നടന്നപ്പോൾ റിസർവ് നിരയിൽ ഒരു മലയാളി ഉണ്ടായിരുന്നു. മലപ്പുറം തിരൂരുകാരി നജ്ല സിഎംസി. റിസർവ് നിരയിൽ ആയിരുന്നതിനാൽ ഒരു മത്സരം പോലും കളിച്ചിക്കാൻ താരത്തിനു സാധിച്ചില്ല. എന്നാൽ, ലോകകപ്പിനു മുൻപ് ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടി-20 പരമ്പരയിലെ നാലാം മത്സരത്തിൽ 3 ഓവർ പന്തെറിഞ്ഞ നജ്ല 4 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയിരുന്നു.

]]>
ദ്രാവിഡ് ലോകകപ്പോടെ പടിയിറങ്ങുമെന്ന് റിപ്പോർട്ട്; ലക്ഷ്‌മൺ പകരക്കാരനാവും https://malayalees.ch/vvs-laxman-india-coach-rahul-dravid/ Wed, 04 Jan 2023 04:52:59 +0000 https://malayalees.ch/?p=73885 ഈ വർഷാവസനത്തിൽ നടക്കുന്ന ഏകദിന ലോകകപ്പോടെ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങുമെന്ന് റിപ്പോർട്ട്. 2023 ഏകദിന ലോകകപ്പ് വരെയാണ് ദ്രാവിഡിൻ്റെ കരാർ. ഇത് നീട്ടിയേക്കില്ല. നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുഖ്യ പരിശീലകനായ വിവിഎസ് ലക്ഷ്‌മൺ പകരം പരിശീലകനാവുമെന്നാണ് റിപ്പോർട്ട്. ദ്രാവിഡിൻ്റെ അഭാവത്തിൽ ഇന്ത്യയെ വിവിധ പരമ്പരകളിൽ ലക്ഷ്‌മൺ പരിശീലിപ്പിച്ചിരുന്നു.

അതേസമയം, ശ്രീലങ്കക്കെതിരായ ആദ്യ ടി-20 യിൽ ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് ലങ്കയെ എറിഞ്ഞിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ടീം ഇന്ത്യ 1-0ന് മുന്നിലെത്തി.

]]>
റെക്കോഡ് മദ്യവിൽപന; ലോകകപ്പ് ഫൈനല്‍ ദിവസം ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം https://malayalees.ch/record-liquor-sale-in-world-cup-final-day-kerala/ Tue, 20 Dec 2022 09:30:40 +0000 https://malayalees.ch/?p=73124 ലോകകപ്പ് ഫൈനൽ ദിനത്തിൽ ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം. ഓണം,ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് സാധാരണ റെക്കോർഡ് മദ്യവിൽപന നടക്കുന്നത്. ഞായറാഴ്ചകളിൽ ശരാശരി 30 കോടിയുടെ വിൽപനയാണ് നടക്കാറുള്ളത്. എന്നാൽ പുറത്തുവന്ന കണക്ക് പ്രകാരം 20 കോടിയുടെ അധിക മദ്യവിൽപന ലോകകപ്പ് ഫൈനൽ ദിവസം നടന്നു.

ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഔട്ട്ലെറ്റിലാണ്. 45 ലക്ഷം രൂപയുടെ മദ്യമാണ്
തിരൂർ ഔട്ട്ലെറ്റിൽ വിറ്റത്. വയനാട് വൈത്തിരി ഔട്ട്ലെറ്റിൽ 43 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.

]]>