world bank – malayalees.ch https://malayalees.ch Malayalam Online News Portal Thu, 08 Dec 2022 04:36:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png world bank – malayalees.ch https://malayalees.ch 32 32 ഇന്ത്യയില്‍ വരാനിരിക്കുന്നത് വലിയ ചൂടുകാലം; മനുഷ്യന് താങ്ങാനാകാത്ത താപതരംഗം പോലുമുണ്ടായേക്കാമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് https://malayalees.ch/india-could-soon-experience-heat-waves-beyond-human-survival-limit-world-bank/ Thu, 08 Dec 2022 04:36:30 +0000 https://malayalees.ch/?p=72495 മനുഷ്യര്‍ക്ക് അതിജീവിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ തീവ്രമായ താപതരംഗം ഇന്ത്യയില്‍ രൂപം കൊണ്ടേക്കാമെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍. രാജ്യത്തെ ചൂട് കൂടിവരികയാണെന്നും ഉയര്‍ന്ന താപനില നീണ്ടുനില്‍ക്കുന്നതിന്റെ കാലയളവും വര്‍ധിച്ചുവരികയാണെന്നും ലോകബാങ്ക് വിലയിരുത്തി. ഇന്ത്യയുടെ കാലാവസ്ഥാ മേഖലയിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ലോകബാങ്ക് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. 

മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് അനുഭവപ്പെട്ട ചൂടിന്റെ കാഠിന്യം ചൂണ്ടിക്കാട്ടിയാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ മാസത്തില്‍ രാജ്യം താപതരംഗത്തിന്റെ പിടിയില്‍ അമര്‍ന്നെന്നും രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 46 ഡിഗ്രി സെല്‍ഷ്യസ് താപനില ദൃശ്യമായെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് റിപ്പോര്‍ട്ട്. ചൂട് ക്രമേണെ വളര്‍ന്ന് രാജ്യത്ത് മനുഷ്യര്‍ക്ക് താങ്ങാനാകുന്നതിനേക്കാള്‍ തീവ്രമായ താപതരംഗമുണ്ടായേക്കാമെന്നാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ടിലുള്ളത്.

കേരള സര്‍ക്കാരുമായി ചേര്‍ന്ന് ലോകബാങ്ക് സംഘടിപ്പിക്കുന്ന ദ്വിദിന കാലാവസ്ഥാ സമ്മേളനത്തിലാകും റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തിറക്കുക. ദക്ഷിണേഷ്യയില്‍ ഉടനീളം ചൂട് ഉയരുന്നതിനെതിരെ കാലാവസ്ഥാ വിദഗ്ധര്‍ വളരെക്കാലം മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2021ല്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റര്‍ ഗവണ്‍മെന്റ് പാനലിന്റെ റിപ്പോര്‍ട്ടില്‍ വരുന്ന പത്ത് വര്‍ഷം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ശക്തമായ താപതരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മേല്‍പ്പറഞ്ഞ പഠനങ്ങള്‍ കൂടി ഉദ്ധരിച്ചുകൊണ്ടാണ് ലോകബാങ്ക് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

]]>
ഇന്ത്യയുടെ വളർച്ചാ നിരക്ക് താഴ്ത്തി ലോകബാങ്ക്; ആർബിഐ പലിശനിരക്ക് കൂടുമോ എന്ന് ഇന്നറിയാം https://malayalees.ch/rbi-reduced-indias-economic-rate/ Wed, 08 Jun 2022 04:18:26 +0000 https://malayalees.ch/?p=63053 ഇന്ത്യയുടെ വളർച്ചാ നിരക്ക് താഴ്ത്തി ലോകബാങ്ക്. വളർച്ചാ നിരക്ക് 8 ൽ നിന്നും 7.5 ആക്കിയാണ് കുറച്ചത്. അന്തർദേശീയ സാഹചര്യങ്ങളും, വിതരണ ശൃംഖലയിലെ അപാകതകളും വളർച്ചനിരക്ക് കുറയാൻ കാരണമാകും. 8.7 ആയിരുന്നു 2022 സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ ജിഡിപി.

അതേസമയം ആർബിഐ വീണ്ടും പലിശനിരക്ക് കൂട്ടുമോ എന്ന് ഇന്നറിയാം. റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം ഇന്ന് പൂർത്തിയാകും. വീണ്ടും പലിശ നിരക്ക് വർധിപ്പിക്കാൻ ശുപാർശ ചെയ്യുമെന്നാണ് വിവരം.

റിപ്പോ റേറ്റ് 50 ബേസിക് പോയിന്റ് വരെ ഉയർത്താൻ ആണ് സാധ്യത. 50 ബേസിസ് പോയിന്റ് ഉയരുകയാണെങ്കിൽ റിപോ റേറ്റ് 4.9 ശതമാനമായി വർധിക്കും. പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞ മാസമാണ് റിസർവ് ബാങ്ക് റിപ്പോ റേറ്റ് 4 ശതമാനത്തിൽ നിന്ന് 40 ബേസിസ് പോയിന്റ് വർധിപ്പിച്ച് 4.4 ശതമാനമാക്കിയത്. രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്പ നൽകുന്ന പലിശ നിരക്കാണ് റിപ്പോ റേറ്റ്. റിപ്പോ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ബാങ്കുകളും പലിശ നിരക്ക് വർധിപ്പിക്കും.

]]>
ഭക്ഷ്യസുരക്ഷാ പ്രതിസന്ധി; 30 ബില്യൺ ഡോളർ അനുവദിച്ച് ലോക ബാങ്ക് https://malayalees.ch/%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7/ Sat, 21 May 2022 04:01:20 +0000 https://malayalees.ch/?p=62127 ആഗോള ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികൾക്കായി ലോക ബാങ്ക് 12 ബില്യൺ ഡോളർ അധിക ധനസഹായം പ്രഖ്യാപിച്ചു. 15 മാസത്തിനുള്ളിൽ ഭക്ഷ്യ-വളം ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ദുർബലരായ കുടുംബങ്ങളെയും ഉൽപ്പാദകരെയും പിന്തുണയ്ക്കുന്നതിനുമാണ് അധിക സഹായമെന്ന് ലോക ബാങ്ക് വ്യക്തമാക്കി.

ഭക്ഷ്യവിലക്കയറ്റം ദരിദ്രരും ദുർബലരുമായവരിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പ്രസ്താവനയിൽ പറഞ്ഞു. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതികൾക്കായി 18.7 ബില്യൺ ഡോളർ ധനസഹായം ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മൊത്തം 30 ബില്യൺ ഡോളറായി.

]]>
കോവിഡ്; 2021ഓടെ 150 ദശലക്ഷം ആളുകള്‍ കടുത്ത പട്ടിണിയിലായേക്കാമെന്ന് ലോകബാങ്ക് https://malayalees.ch/covid-19-likely-to-push-150-million-people-in-extreme-poverty-by-2021-says-world-bank/ Thu, 08 Oct 2020 04:47:51 +0000 https://malayalees.ch/?p=32959 കോവിഡ് 19ന്റെ പിടിയില്‍ നിന്നും ഇതുവരെ ലോകം മുക്തമായിട്ടില്ല. രോഗം മാറിയിട്ടില്ലെന്ന് മാത്രമല്ല അനുനിമിഷം രോഗവ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമ്പന്ന രാജ്യങ്ങളുടെ പോലും സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞു. ദരിദ്രരാജ്യങ്ങള്‍ ആടിയുലഞ്ഞുകൊണ്ടിരിക്കുന്നു. കോവിഡ് തീര്‍ക്കുന്ന പ്രതിസന്ധി ഇന്നോ നാളെയോ കൊണ്ട് മാറുന്നതല്ലെന്ന് വിദഗ്ദ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകബാങ്ക്. 2021ഓടെ ലോകത്തിലെ 150 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുമെന്നാണ് ലോകബാങ്കിന്റെ വെളിപ്പെടുത്തല്‍.

അതുകൊണ്ട് തന്നെ മൂലധനം, തൊഴില്‍, കഴിവുകള്‍ എന്നിവ പരിഗണിച്ച് കോവിഡിന് ശേഷമുള്ള വ്യത്യസ്തമായ സമ്പദ് വ്യവസ്ഥക്ക് രാജ്യങ്ങള്‍ തയ്യാറാകേണ്ടിവരുമെന്നും പുതിയ ബിസിനസുകളിലേക്കും മേഖലകളിലേക്കും നീങ്ങാനുള്ള പുതിയൊരു സമീപനം വേണമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കി. കോവിഡ് മഹാമാരി ഈ വർഷം 88 ദശലക്ഷം മുതൽ 115 ദശലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് കണക്കാക്കപ്പെടുന്നു, 2021 ഓടെ ഇത് മൊത്തം 150 ദശലക്ഷമായി ഉയരുമെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ആഗോള വായ്പാ സംഘടന പറയുന്നു.

ഇത് 2017 ല്‍ ആഗോള തലത്തിലണ്ടായ സാമ്പത്തിക മാന്ദ്യത്തിന് തുല്യമായ 9.2 ശതമാനം വരുമെന്ന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. പകര്‍ച്ചവ്യാധി ലോകത്തെ ബാധിച്ചില്ലെങ്കില്‍ 2020 ല്‍ ദാരിദ്ര്യ നിരക്ക് 7.9 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ആഗോള മാന്ദ്യം ലോക ജനസംഖ്യയുടെ 1.4 ശതമാനത്തിലധികം പേരെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാമെന്ന് ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പറഞ്ഞു.

]]>