Work From Home – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Nov 2022 07:40:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Work From Home – malayalees.ch https://malayalees.ch 32 32 ‘ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു’; ട്വിറ്ററിൽ വർക്ക് ഫ്രം നിർത്തലാക്കി ഇലോൺ മസ്ക് https://malayalees.ch/elon-musk-twitter-wfh/ Fri, 11 Nov 2022 07:40:04 +0000 https://malayalees.ch/?p=71080 ട്വിറ്ററിൽ വർക്ക് ഫ്രം ഹോം നിർത്തലാക്കി സിഐഎഒ ഇലോൺ മസ്ക്. ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു എന്നാണ് മസ്ക് ട്വിറ്റർ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ പറഞ്ഞത്. ജീവനക്കാർ കഠിനാധ്വാനം ചെയ്യണം. ഉടൻ കൂടുതൽ പണം സമാഹരിച്ചില്ലെങ്കിൽ കമ്പനി പാപ്പരാവുമെന്നും അദ്ദേഹം പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ ചില മുതിർന്ന ജീവനക്കാർ രാജിവച്ചു എന്നാണ് വിവരം. മസ്കിൻ്റെ പുതിയ ലീഡർഷിപ്പ് ടീമിൽ പെട്ട യോൽ റോത്ത്, റോബിൻ വീലർ എന്നിവർ കമ്പനി വിട്ടു.

അതേസമയം, ഇന്ത്യയിൽ പെയ്ഡ് വേരിഫിക്കേഷൻ അവതരിപ്പിച്ചു. മറ്റ് രാജ്യങ്ങളിൽ എട്ട് ഡോളർ അഥവാ 645.68 രൂപയ്ക്ക് വേരിഫിക്കേഷൻ ലഭ്യമാക്കുമ്പോൾ ഇന്ത്യയിൽ തുക അൽപം കൂടും. ഇന്ത്യയിൽ 719 രൂപയാണ് നീല ശരി ചിഹ്നത്തിനായി നൽകേണ്ടത്.

ഇന്ത്യയിലെ ചില ഉപഭോക്താക്കൾക്ക് ഇതിനോടകം തന്നെ വേരിഫിക്കേഷൻ ചിഹ്നം നൽകുന്ന ‘ട്വിറ്റർ ബ്ലൂ’ സർവീസ് സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന ഇ-മെയിൽ സന്ദേശം ലഭിച്ചുകഴിഞ്ഞുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വേരിഫിക്കേഷൻ ഇല്ലാതെ തന്നെ ശരി ചിഹ്നം ലഭിക്കും. ഇത്തരം ഉപഭോക്താക്കൾക്ക് ട്വിറ്ററിൽ താരതമ്യേന കൂടുതൽ റീച്ചും ലഭിക്കും.

ഇലോൺ മസ്‌ക് തലപ്പത്ത് വന്നതിൽ പിന്നെ വ്യാപക അഴിച്ചുപണിയാണ് ട്വിറ്റർ ആസ്ഥാനത്ത് നടക്കുന്നത്. നേതൃനിരയിൽ നിന്ന നിരവധി പേരെ പിരിച്ചുവിട്ടു. ഇക്കൂട്ടത്തിൽ ട്വിറ്ററിന്റെ സിഇഒ ആയിരുന്ന ഇന്ത്യൻ സ്വദേശി പരാഗ അഗർവാളും ലീഗൽ എക്‌സിക്യൂട്ടിവ് വിജയ് ഗദ്ദെയും ഉൾപ്പെടും. ഇന്ത്യയിൽ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്.

]]>
രാജ്യത്ത് വർക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം വരുന്നു https://malayalees.ch/india-introduce-work-from-home-law/ Mon, 06 Dec 2021 12:09:35 +0000 https://malayalees.ch/?p=53565 വർക്ക് ഫ്രം ഹോം ചട്ടത്തിനായി കേന്ദ്രം നടപടികൾ ആരംഭിച്ചു. വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ( india introduce work from home law )

വർക്ക് ഫ്രം ഹോം ചട്ടങ്ങളിൽ ജീവനക്കാരുടെ തൊഴിൽസമയം കൃത്യമായി നിശ്ചയിക്കും. ഇന്റർനെറ്റ്, വൈദ്യുതി എന്നിവയ്ക്കുവരുന്ന ചെലവിന് വ്യവസ്ഥയുണ്ടാകും. കൊവിഡാനന്തര സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം തൊഴിൽ രീതിയായി മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

പോർചുഗലിലെ നിയമനിർമാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. നിലവിൽ ഇന്ത്യയിൽ വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടില്ല. സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയിലാണ് വർക്ക് ഫ്രം ഹോം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ചട്ടങ്ങൾ തയാറാക്കുന്നത്.

ജോലി സമയത്തിന് ശേഷം ജീവനക്കാർക്ക് മെസേജ് അയക്കുന്നത് പോർചുഗൽ നിയമവിരുദ്ധമാക്കിയിരുന്നു. തൊഴിൽ നിയമത്തിലാണ് പോർചുഗീസ് സർക്കാർ ഇത് സംബന്ധിച്ച ഭേദഗതി വരുത്തിയത്. ജോലി സമയം അല്ലാത്ത സമയത്ത് ജീവനക്കാരെ ബുദ്ധിമുട്ടിച്ചാൽ ഇനി മുതൽ പോർച്ചുഗലിൽ തൊഴിലാളികൾക്ക് തൊഴിലുടമകൾക്കെതിരെ നിയമപരമായി നീങ്ങാം. ഇതിന് പുറമെ ‘വർക്ക് ഫ്രം ഹോം’ ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുന്ന തിരത്തിലും നിയമ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.

റിമോട്ട് ജീവനക്കാർക്ക് താമസിക്കാൻ പറ്റിയ ലോകത്തെ ഏറ്റവും മികച്ച രാജ്യമാണ് പോർചുഗലെന്ന് തൊഴിൽ മന്ത്രി അന്ന മെൻഡെസ് പറയുന്നു. അത്തരക്കാരെ പോർചുഗലിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് മഹാമാരി പടർന്ന് പിടിച്ചതോടെ മിക്ക തൊഴിലിടങ്ങളിലും വർക്ക് ഫ്രം ഹോം സേവനം നടപ്പാക്കിയിരുന്നു. എന്നാൽ ഇതിന്റെ മറവിൽ അധിക സമയം ജോലിയെടുപ്പിക്കൽ, ഉൾപ്പെടെ ചൂഷണങ്ങളും നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വർക്ക്-ലൈഫ് ബാലൻസ് ഉറപ്പാക്കാൻ പുതിയ നടപടികളുമായി പോർച്ചുഗീസ് സർക്കാർ രംഗത്തെത്തിയത്.

]]>
വായു മലിനീകരണം; നവംബർ 21 വരെ വർക്ക് ഫ്രം ഹോം; അടിയന്തര നടപടികൾ പ്രഖ്യാപിച്ച് പരിസ്ഥിതി മന്ത്രി https://malayalees.ch/delhi-govt-employees-to-work-from-home-till-nov-21/ Wed, 17 Nov 2021 10:54:34 +0000 https://malayalees.ch/?p=52651 രാജ്യതലസ്ഥാനത്തെ വായു മലിനീകരണ പ്രശ്നത്തിൽ അടിയന്തര നടപടികൾ പ്രഖ്യാപിച്ച് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. മുഴുവൻ സർക്കാർ ജീവനക്കാർക്കും നവംബർ 21 വരെ വർക്ക് ഫ്രം ഹോം (WFH) മാത്രമായിരിക്കുമെന്ന് ഗോപാൽ റായ് പറഞ്ഞു.

ഡൽഹിയിൽ നവംബർ 21 വരെ നിർമ്മാണ, പൊളിക്കൽ ജോലികൾ നിരോധിച്ചിട്ടുണ്ട്. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമെന്നും റായ് അറിയിച്ചു. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (സിഎക്യുഎം) നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിനുള്ള ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിൽ അവശ്യ സേവനങ്ങൾ ഒഴികെ മാറ്റ് വാഹനങ്ങളുടെ പ്രവേശനം നിരോധിക്കും. പൊലീസും ഗതാഗത വകുപ്പും ഒരുമിച്ച് ഇത് ഉറപ്പ് വരുത്തും. പത്ത് വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെയും 15 വർഷത്തിലേറെ പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും ലിസ്റ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് പൊലീസിന് കൈമാറിയിട്ടുണ്ട്. അവയുടെ സഞ്ചാരം തടയും. പെട്രോൾ പമ്പുകളിൽ പിയുസി സർട്ടിഫിക്കറ്റ് പരിശോധന കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗതം സുഗമമാക്കുന്നതിനും വാഹനങ്ങളുടെ തിരക്ക് മൂലമുള്ള മലിനീകരണം തടയുന്നതിനും ട്രാഫിക് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ഡൽഹിയിൽ പൊതുഗതാഗതം വർധിപ്പിക്കുന്നതിനായി 1000 സിഎൻജി ബസുകൾ വാടകയ്‌ക്കെടുക്കുന്നതിനുള്ള നടപടികൾ നാളെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതൽ വെള്ളം ചീറ്റുന്നത് ഉറപ്പാക്കാൻ അഗ്നിശമനസേനയുടെ വാട്ടർ മെഷീനുകൾ 13 ഹോട്ട്‌സ്‌പോട്ടുകളിൽ സ്ഥാപിക്കും. വ്യവസായശാലകളിൽ ഗ്യാസ് മാത്രം ഉപയോഗിക്കാൻ അനുവദിക്കും, മലിനമായ ഇന്ധനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും പരിസ്ഥിതി മന്ത്രി പറഞ്ഞു

]]>
‘വർക് ഫ്രം ഹോം’ സ്ഥിരമാക്കാൻ പദ്ധതി; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രം https://malayalees.ch/plan-to-make-work-from-home-permanent-center-amends-law/ Fri, 06 Nov 2020 12:10:26 +0000 https://malayalees.ch/?p=34611 രാജ്യത്തെ ഐ.ടി മേഖലയെ ശക്തിപ്പെടുത്താന്‍ വര്‍ക്ക് ഫ്രം ഹോം പദ്ധതിയുടെ സാധ്യതകളെ കൂടുതല്‍ ഉപയോഗപ്പെടുത്താൻ കേന്ദ്ര നീക്കം. വർക് ഫ്രം ഹോം രീതിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുക വഴി കൂടുതല്‍ വിദേശ കമ്പനികള്‍ ഇന്ത്യയിലെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കൂകൂട്ടുന്നത്.

പ്രായോഗിക തലത്തിൽ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാൻ സഹായിക്കുന്ന വിധത്തില്‍ നിയമ ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നവംബർ അഞ്ചിന് തന്നെ ഇതിനു വേണ്ട നടപടികൾ ആരംഭിച്ചതായി കേന്ദ്രം അറിയിച്ചു. ‘വർക് ഫ്രം ഹോം’ അല്ലെങ്കിൽ ‘വർക് ഫ്രം എനിവേർ’ സൗകര്യങ്ങൾക്ക് തടസമായി നിൽക്കുന്ന കമ്പനി പോളിസികളിൽ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്.

രാജ്യത്തെ ടെക് ഹബ്ബാക്കി മാറ്റുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമാക്കുന്നത്. ബി.പി.ഒ, കെ.പി.ഒ, ഐ.ടി.ഇ.എസ് കോള്‍ സെന്ററുകള്‍ എന്നിവയ്ക്ക് ഗുണകരമാകുന്നതാണ് തീരുമാനം. വര്‍ക്ക് ഫ്രം ഹോം സാധ്യത കമ്പനികൾ ഉപയോഗികുമ്പോൾ ഇന്‍ഫ്രാസ്ട്രക്ച്ചറിൽ കമ്പനികൾക്ക് വലിയ മുതല്‍ മുടക്ക് ആവശ്യമാകില്ലഎന്നത് കമ്പനികളെ ആകര്‍ഷിക്കുമെന്നും കേന്ദ്രം വിലയിരുത്തുന്നു.

ഐ.ടി, ബി.പി.ഒ സെക്ടറുകൾക്ക് പുത്തനുണർവ് നൽകാൻ പുതിയ തീരുമാനം സഹായകമാകുമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.

]]>
കോവിഡ് വ്യാപനം രൂക്ഷം; ആമസോണ്‍ വര്‍ക്ക് ഫ്രം ഹോം 2021 ജൂണ്‍ വരെ നീട്ടി https://malayalees.ch/amazon-to-let-employees-work-from-home-through-june-2021/ Wed, 21 Oct 2020 13:27:10 +0000 https://malayalees.ch/?p=33670 കോവിഡ് വ്യാപനത്തിന് കുറവില്ലാത്ത സാഹചര്യത്തിൽ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കാലാവധി 2021 ജൂണ്‍ 30 വരെ ആമസോൺ നീട്ടി. നേരത്തെ ജനുവരി 8 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ആമസോണ്‍ അനുവദിച്ചിരുന്നത്.

യുഎസിലെ 19,000ല്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചുവെന്ന് ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ആമസോൺ കോർപ്പറേറ്റ് ഓഫീസ് തുറന്ന് പ്രവർത്തിക്കും. വീട്ടിലിരുന്ന് കാര്യക്ഷമമായി ജോലി ചെയ്യാൻ സാധിക്കുന്നവർക്ക് അത് തുടരാമെന്നും ആമസോൺ വക്താവ് വ്യക്തമാക്കി. ഓഫീസിൽ ജോലിക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആമസോൺ അറിയിച്ചു. വെയർഹൗസ് ജീവനക്കാർക്കും ദിവസ വേതന, കരാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം സേവനം ലഭ്യമല്ലെന്നും കമ്പനി വ്യക്തമാക്കി.

]]>
‘അവർ വീട്ടിലിരുന്ന് പണിയെടുക്കട്ടെ’ വർക് ഫ്രം ഹോം സ്ഥിരപ്പെടുത്താൻ മൈക്രോസോഫ്റ്റ് https://malayalees.ch/microsoft-is-ready-to-give-employees-the-opportunity-to-work-from-home-on-a-regular-basis/ Sat, 10 Oct 2020 09:37:58 +0000 https://malayalees.ch/?p=33104 സ്ഥിരമായി സ്വന്തം വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം ജീവനക്കാർക്ക് നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്. സോഫ്റ്റ്‌വെയർ രംഗത്തെ ഭീമനായ മൈക്രോസോഫ്റ്റ് കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നേരത്തെ തന്നെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കിയിരുന്നു.

എന്നാൽ തുടർന്നങ്ങോട്ടും താല്പര്യമുള്ളവർക്ക് സ്ഥിരമായി വർക് ഫ്രം ഹോം അടിസ്ഥാനത്തിൽ മുന്നോട്ട് പോകാൻ അവസരം നൽകുമെന്ന് കമ്പനി അറിയിച്ചതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ആരോഗ്യ പ്രതിസന്ധി രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം മൈക്രോസോഫ്റ്റ് ജീവനക്കാരും വർക് ഫ്രം ഹോം ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.

അടുത്ത വർഷം ജനുവരി വരെ യു.എസിലെ ഓഫീസുകൾ തുറക്കാൻ മൈക്രോസോഫ്റ്റ് ഉദ്ദേശിക്കുന്നില്ലെന്ന് ‘ദ വെർജ്’ റിപ്പോർട്ട് ചെയുന്നു. അതുകൊണ്ട് തന്നെ ജീവനക്കാർക്ക് അവരുടെ താമസസ്ഥലങ്ങളിൽ നിന്ന് സ്ഥിരമായി ജോലിചെയ്യാനുള്ള അവസരം ഒരുക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ച. എന്നാൽ ഭൂരിഭാഗം ജീവനക്കാർ വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കുകയാണെങ്കിൽ കമ്പനിയ്ക്ക് ഓഫീസുകൾ ഒഴിവാക്കേണ്ടി വരും.

‘പുതിയ രീതിയിൽ ചിന്തിക്കാനും, ജീവിക്കാനും പ്രവർത്തിക്കാനും കോവിഡ് പശ്ചാത്തലം നമ്മളെല്ലാവരെയും പഠിപ്പിച്ചു. അതുപോലെ തന്നെ ബിസിനസ് താൽപര്യങ്ങൾക്കൊപ്പം ജീവനക്കാരുടെ താത്പര്യങ്ങൾക്കും കമ്പനി പ്രാധാന്യം നൽകുന്നുണ്ട്. കഴിയുന്നത്ര വ്യക്തിഗത വർക്ക്സ്റ്റൈലുകളെ പിന്തുണയ്ക്കുന്നതിനും ഞങ്ങളുടെ ഭാഗത്തു നിന്നുള്ള പിന്തുണയുണ്ടാകും ‘ മൈക്രോസോഫ്റ്റിന്റെ ചീഫ് പീപ്പിൾ ഓഫീസർ കാത്‌ലീൻ ഹൊഗാൻ ജീവനക്കാർക്ക് അയച്ച കുറിപ്പിൽ പറയുന്നു

]]>
രണ്ട് ലക്ഷം ജീവനക്കാരെ സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ​ഗൂ​ഗിൾ https://malayalees.ch/google-extends-work-from-home-for-employees-till-june-30-next-year/ Tue, 28 Jul 2020 08:23:32 +0000 https://malayalees.ch/?p=29184 ഗൂ​ഗിൾ ചീഫ് എക്സിക്യുട്ടീവ് സുന്ദർ പിച്ചെ ഇ മെയിലിലൂടെയാണ് ജീവനക്കാരെ അറിയിച്ചത്.

ഗൂ​ഗി​ൾ ജീ​വ​ന​ക്കാ​ർ​ 2021 ജൂണ്‍ 30 വ​രെ വീ​ട്ടി​ലി​രു​ന്നാണ് ജോലി ചെയ്യേണ്ടതെന്ന് കമ്പനി. കോ​വി​ഡ് വ്യാ​പ​ന​ത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ​ഗൂ​ഗിൾ ചീഫ് എക്സിക്യുട്ടീവ് സുന്ദർ പിച്ചെ ഇ മെയിലിലൂടെയാണ് ജീവനക്കാരെ ഇക്കാര്യം അറിയിച്ചത്.

ആഗോള വ്യാപകമായി നടപ്പിലാക്കിയ വീട്ടിലിരുന്നുള്ള ജോലി അടുത്ത വര്‍ഷം ജൂണ്‍ 30 വരെ തുടരും. ഇത്തരത്തിലൊരു തീരുമാനം ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കാൻ ഉതകുന്ന തരത്തിലാണെന്ന് സു​ന്ദ​ർ പി​ച്ചെ അറിയിച്ചു. ഗൂ​ഗി​ളി​ലെ​ ര​ണ്ട് ല​ക്ഷ​ത്തോ​ളം മുഴുവൻ സ​മ​യ, ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഈ തീരുമാനം ബാധകമായിരിക്കും.

നേരത്തെ ജനുവരി വരെ വീട്ടിലിരുന്ന ജോലി ചെയ്താൽ മതിയെന്ന് ​ഗൂ​ഗിൾ ജീവനക്കാരെ അറിയിച്ചിരുന്നു. കോവിഡ് പ്രതിസന്ധി അകലാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്. ഗൂഗിളിന്‍റെ തീരുമാനം മറ്റ് വന്‍കിട കമ്പനികളെയും സ്വാധീനിച്ചേക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ട്വിറ്റർ ഇതിനകം തന്നെ കാലാവധി നിശ്ചയിക്കാതെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുവാദം നൽകിയിട്ടുണ്ട്. മറ്റ് കമ്പനികളിൽ പലതും അടുത്ത മാസങ്ങളിൽ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചുവിളിക്കാൻ ആലോചിക്കുന്നതിനിടെയാണ് ​ഗൂ​ഗിളിന്റെ സുപ്രധാന തീരുമാനം വന്നത്.

]]>