Womens World Cup – malayalees.ch https://malayalees.ch Malayalam Online News Portal Thu, 17 Mar 2022 09:30:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Womens World Cup – malayalees.ch https://malayalees.ch 32 32 വനിതാ ലോകകപ്പ്: അവസാന ഓവർ വരെ ആവേശം; ന്യൂസീലൻഡിനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ജയം https://malayalees.ch/south-africa-won-newzealand-womens-world-cup/ Thu, 17 Mar 2022 09:30:20 +0000 https://malayalees.ch/?p=58710 വനിതാ ലോകകപ്പിൽ ന്യൂസീലൻഡിന് തുടർച്ചയായ നാലാം ജയം. ഇന്നത്തെ മത്സരത്തിൽ ന്യൂസീലൻഡിനെ 3 വിക്കറ്റിനു കീഴടക്കിയ പ്രോട്ടീസ് സെമി സാധ്യതകൾ സജീവമാക്കി. ന്യൂസീലൻഡ് മുന്നോട്ടുവച്ച 229 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ 3 പന്തുകൾ ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ മരിസെൻ കാപ്പ് ആണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ആതിഥേയർക്കായി ക്യാപ്റ്റൻ സോഫി ഡിവൈൻ ആണ് തിളങ്ങിയത്. 93 റൺസുമായി ഡിവൈൻ ടോപ്പ് സ്കോററായപ്പോൾ അമേലിയ കെർ 42 റൺസെടുത്ത് പുറത്തായി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയ 81 റൺസാണ് ന്യൂസീലൻഡ് ഇന്നിംഗ്സിൽ നിർണായകമായത്. ഇരുവരും പുറത്തായതിനു ശേഷം മാഡി ഗ്രീൻ (30), ബ്രൂക് ഹാലിഡേ (24) എന്നിവരും ന്യൂസീലൻഡിനു വേണ്ടി മികച്ച പ്രകടനം നടത്തി. എന്നാൽ, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഷബ്നിം ഇസ്മയിലും അയബോങ ഖാക്കയും ചേർന്ന് ന്യൂസീലൻഡിനെ പിടിച്ചുകെട്ടുകയായിരുന്നു. മരിസെൻ കാപ്പ് രണ്ട് വിക്കറ്റ് വീഴ്ത്തി. 47.5 ഓവറിൽ 228 റൺസിന് അവർ ഓൾഔട്ടായി.

മറുപടി ബാറ്റിംഗിൽ ലോറ വോൾവാർട്ട് (67) പ്രോട്ടീസ് ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ സുനെ ലൂസും (51) തിളങ്ങി. അവസാന ഓവറുകളിൽ തുടരെ വിക്കറ്റ് നഷ്ടമായപ്പോൾ പതറിയ ദക്ഷിണാഫ്രിക്കയെ പുറത്താവാതെ 34 റൺസെടുത്ത മരിസെൻ കാപ്പ് ആണ് വിജയത്തിലെത്തിച്ചത്. ന്യൂസീലൻഡിനായി അമേലിയ കെർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇതോടെ 4 കളികളിൽ 4ഉം ജയിച്ച് ദക്ഷിണാഫ്രിക്ക പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം, 5 മത്സരങ്ങളിൽ നിന്ന് ഇന്ത്യക്കെതിരായ ഒരു ജയം ഉൾപ്പെടെ രണ്ട് ജയങ്ങളുള്ള ന്യൂസീലൻഡ് പട്ടികയിൽ നാലാമതാണ്.

]]>
വനിതാ ലോകകപ്പ്: ഇരു ടീമിനും ബാറ്റിംഗ് തകർച്ച; ഒടുവിൽ ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട് https://malayalees.ch/womens-world-cup-england-won-india/ Wed, 16 Mar 2022 09:15:39 +0000 https://malayalees.ch/?p=58654 ഇന്ത്യക്കെതിരായ വനിതാ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനു ജയം. 4 വിക്കറ്റിന് ഇന്ത്യയെ കീഴടക്കിയ ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ ജയമാണ് കുറിച്ചത്. ഇരു ടീമുകൾക്കും ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ ക്യാപ്റ്റൻ ഹെതർ നൈറ്റിൻ്റെയും ( 53 നോട്ടൗട്ട്) നതാലി സിവറിൻ്റെയും (45) ഇന്നിംഗ്സുകളാണ് ഇംഗ്ലണ്ടിനെ വിജയിപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇന്ത്യ 36.2 ഓവറിൽ 134 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിൽ 31.2 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വെറും നാല് താരങ്ങളാണ് ഇരട്ടയക്കം കടന്നത്. ഇതിൽ സ്മൃതി മന്ദന (35) ടോപ്പ് സ്കോററായപ്പോൾ റിച്ച ഘോഷ് (33) ഝുലൻ ഗോസ്വാമി (20) എന്നിവരും തിളങ്ങി. ഹർമൻപ്രീത് കൗർ 16 റൺസെടുത്തു. യസ്തിക ഭാട്ടിയ (8), മിതാലി രാജ് (1), ദീപ്തി ശർമ്മ (0), സ്നേഹ് റാണ (0), പൂജ വസ്ട്രാക്കർ (6) എന്നിവരൊക്കെ നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യ 134 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. ഇംഗ്ലണ്ടിനായി ഷാർലറ്റ് ഡീൻ 4 വിക്കറ്റ് വീഴ്ത്തി. ദീപ്തിയെയും നന്നായി ബാറ്റ് ചെയ്തിരുന്ന റിച്ചയെയും നേരിട്ടുള്ള ഏറിലൂടെ റണ്ണൗട്ടാക്കിയ ഇംഗ്ലണ്ട് ഫീൽഡിലും മികച്ചുനിന്നു.

മറുപടി ബാറ്റിംഗിൽ തമി ബ്യൂമൊണ്ട് (1), ഡാനിയൽ വ്യാട്ട് (1) എന്നിവർ വേഗം മടങ്ങിയപ്പോൾ മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഝെതർ നൈറ്റും നതാലി സിവറും ചേർന്ന 65 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് കരുത്തായത്. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ സിവർ (46 പന്തിൽ 45 റൺസ്) 17ആം ഓവറിൽ പുറത്തായെങ്കിലും ഹെതർ ഉറച്ചുനിന്നു. ഏമി ജോൺസ് (10), സോഫിയ ഡങ്ക്‌ലി (17), കാതറിൻ ബ്രണ്ട് (0) എന്നിവരും വേഗം മടങ്ങിയതോടെ ഇംഗ്ലണ്ട് പതറി. എന്നാൽ, ഫിഫ്റ്റിയുമായി ഉറച്ചുനിന്ന നൈറ്റ് ഇന്ത്യക്ക് ജയമൊരുക്കുകയായിരുന്നു. ഇന്ത്യക്കായി മേഘന സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

4 മത്സരങ്ങളിൽ ആദ്യത്തെ മാത്രം ജയമാണ് ഇംഗ്ലണ്ട് ടീം ഇന്ന് സ്വന്തമാക്കിയത്. പോയിൻ്റ് പട്ടികയിൽ അവർ ആറാമതാണ്. ഇന്ത്യ ആവട്ടെ 4 മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച് പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്.

]]>
വനിതാ ലോകകപ്പ്: ഇന്ത്യ നാളെ ന്യൂസീലൻഡിനെതിരെ https://malayalees.ch/womens-world-cup-india-newzealand/ Wed, 09 Mar 2022 13:20:35 +0000 https://malayalees.ch/?p=58292 വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് നാളെ രണ്ടാം മത്സരം. ആതിഥേയരായ ന്യൂസീലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. രണ്ട് ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു. ഇന്ത്യൻ സമയം രാവിലെ 6.30ന് ഹാമിൽട്ടണിലെ സെഡ്ഡൻ പാർക്കിൽ മത്സരം ആരംഭിക്കും. ലോകകപ്പിനു മുൻപ് നടന്ന ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിൽ കൂറ്റൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് പക വീട്ടൽ കൂടിയാണ് മത്സരം. ആദ്യ മത്സരത്തിൽ വിൻഡീസിനോട് പരാജയപ്പെട്ട ന്യൂസീലൻഡ് അടുത്ത മത്സരത്തിൽ പാകിസ്താനെ 9 വിക്കറ്റിനു തുരത്തി. ഇന്ത്യയാവട്ടെ പാകിസ്താനെ പരാജയപ്പെടുത്തിയാണ് രണ്ടാം മത്സരത്തിലേക്ക് എത്തുന്നത്. (womens cup india newzealand)

ന്യൂസീലൻഡിൽ ഒരു ടി-20യും അഞ്ച് ഏകദിനങ്ങളും കളിച്ചപ്പോൾ ഇന്ത്യയ്ക്ക് ആകെ വിജയിക്കാനായത് അവസാനത്തെ ഒരു ഏകദിന മത്സരത്തിൽ മാത്രമാണ്. അമേലിയ കെറിൻ്റെ അവിശ്വസനീയ ഫോം തന്നെയാണ് ഇന്ത്യയെ വലയ്ക്കുന്നത്. മൂന്നാം നമ്പറിൽ കെർ ഒരു ഭീഷണി തന്നെയാണ്. സോഫി ഡിവൈൻ, സൂസി ബേറ്റ്സ്, അമേലിയ കെർ, ഏമി സാറ്റർത്‌വെയ്റ്റ് എന്നിവരെ വേഗം മടക്കിയെങ്കിലേ ഇന്ത്യക്ക് പ്രതീക്ഷ വെക്കാനാവൂ. വിൻഡീസിനെതിരെ സൂസി ബേറ്റ്സ് ഒഴികെയുള്ള ടോപ്, മിഡിൽ ഓർഡറുകൾ തകർന്നടിഞ്ഞപ്പോൾ വാലറ്റമാണ് ആതിഥേയരെ വിൻഡീസ് സ്കോറിന് 3 റൺസകലെ എത്തിച്ചത്. അതുകൊണ്ട് തന്നെ ന്യൂസീലൻഡിൻ്റെ ബാറ്റിംഗ് ഡെപ്ത് വളരെ കൂടുതലാണ്. ഇത് ഇന്ത്യയെ വലയ്ക്കും. രാജേശ്വരി ഗെയ്ക്‌വാദും ഝുലൻ ഗോസ്വാമിയും പൂജ വസ്ട്രാക്കറുമാണ് ഇന്ത്യൻ ബൗളിംഗിൻ്റെ കുന്തമുന. ഝുലനൊപ്പം ന്യൂ ബോൾ പങ്കിടുന്ന മേഘന സിംഗ് ന്യൂസീലൻഡ് പര്യടനത്തിൽ നിരാശപ്പെടുത്തിയിരുന്നു. ഇതും ഇന്ത്യക്ക് തലവേദനയാണ്.

ബാറ്റിംഗ് പരിഗണിക്കുമ്പോൾ ഒറ്റക്ക് മത്സരത്തിൻ്റെ ഗതി നിർണയിക്കാൻ ശേഷിയുള്ള കൗമാര താരം ഷഫാലി വർമ്മയുടെ ഫോമൗട്ട് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ന്യൂസീലൻഡ് പര്യടനത്തിൽ അതിഗംഭീര പ്രകടനങ്ങൾ നടത്തിയ സബ്ബിനേനി മേഘന, ലഭിച്ച അവസരങ്ങളിൽ തിളങ്ങിയ യസ്തിക ഭാട്ടിയ എന്നീ താരങ്ങൾ പുറത്തിരിക്കവെ ഫോമിൽ അല്ലാത്ത ഷഫാലിയെ പരിഗണിക്കുന്നത് തിരിച്ചടി ആയേക്കും. ഫോമിലേക്കുള്ള ഹർമൻപ്രീത് കൗറിൻ്റെ തിരിച്ചുവരവ്, മൂന്നാം നമ്പറിൽ തകർപ്പൻ പ്രകടനം നടത്തുന്ന ദീപ്തി ശർമ്മ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. ക്യാപ്റ്റൻ മിതാലി രാജ്, റിച്ച ഘോഷ്, സ്നേഹ് റാണ, പൂജ വസ്ട്രാക്കർ എന്നിങ്ങനെ നീളുന്ന ബാറ്റിംഗ് നിരയിൽ പ്രതീക്ഷ വെക്കാം. എന്നാൽ, ന്യൂസീലൻഡിൻ്റെ ഫോമും ഇന്ത്യയുടെ ബൗളിംഗ് നിരയും പരിഗണിക്കുമ്പോൾ ജയത്തിനായി നമ്മൾ വിയർക്കും.

]]>