womens premier league – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Feb 2023 12:04:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png womens premier league – malayalees.ch https://malayalees.ch 32 32 ഡബ്ല്യുപിഎൽ; ജഴ്സി അവതരിപ്പിച്ച് ഗുജറാത്ത് ജയൻ്റ്സ് https://malayalees.ch/wpl-gujarat-giants-jersey/ Mon, 27 Feb 2023 12:04:02 +0000 https://malayalees.ch/?p=76980 വരുന്ന സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് വനിതാ പ്രീമിയർ ലീഗ് ടീം ഗുജറാത്ത് ജയൻ്റ്സ്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഫ്രാഞ്ചൈസി ജഴ്സി പങ്കുവച്ചു. അദാനി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ടീമിൻ്റെ ജഴ്സിയുടെ നിറം കാവിയാണ്. ഓസ്ട്രേലിയയുടെ സൂപ്പർ സ്റ്റാർ ഓൾറൗണ്ടർ ആഷ് ഗാർഡ്നർ നയിക്കുന്ന ടീം കരുത്തരാണ്. (wpl gujarat giants jersey)

മാർച്ച് നാലിനാണ് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കുക. പല ടീമുകളും ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് ഫൈനലിനു ശേഷം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ താരങ്ങൾ അതാത് ടീമുകളിൽ ചേരും. സ്മൃതി മന്ദാനയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കുക. മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗർ നയിക്കും. ഓസീസ് വിക്കറ്റ് കീപ്പർ അലിസ ഹീലി യുപി വാരിയേഴ്സിനെ നയിക്കും. ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയൻ്റ്സ് എന്നീ ടീമുകളുടെ ക്യാപ്റ്റന്മാരെ തീരുമാനിച്ചിട്ടില്ല.

വനിതാ പ്രീമിയർ ലീഗ് ലേലം പൂർത്തിയായപ്പോൾ രാജ്യാന്തര സൂപ്പർ താരങ്ങളിൽ പലരും പുറത്താണ്. ശ്രീലങ്കൻ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റിംഗിൻ്റെ വക്താവുമായ ചമരി അത്തപ്പട്ടു, ഏത് ടി-20 ടീം എടുത്താലും അനായാസം ഇടം കണ്ടെത്തുന്ന ഇംഗ്ലണ്ട് ബാറ്റർ ഡാനി വ്യാട്ട്, ഓസ്ട്രേലിയയുടെ യുവ സ്പിൻ സെൻസേഷൻ അലാന കിങ്ങ് തുടങ്ങി ഇന്ത്യൻ യുവ ഓൾറൗണ്ടർ സിമ്രാൻ ദിൽ ബഹാദൂർ വരെയുള്ള പ്രമുഖ താരങ്ങളെ ഫ്രാഞ്ചൈസികൾ തഴഞ്ഞു. ഇത്തരം ചില കുഴപ്പങ്ങളുണ്ടെങ്കിലും കോടികളൊഴുകിയ താരലേലം ഇന്ത്യയിലെയും ആഗോളതലത്തിലെയും വനിതാ ക്രിക്കറ്റിന് പുതിയ മാനങ്ങളാണ് ഒരുക്കുന്നത്. മുംബൈ ഒഴികെയുള്ള ഫ്രാഞ്ചൈസികൾ താരലേലം ഫലപ്രദമായി വിനിയോഗിച്ചപ്പോൾ മുംബൈ മണ്ടത്തരം കാട്ടി.

]]>
വനിതാ പ്രീമിയർ ലീഗ് മാർച്ച് 4 മുതൽ, ആദ്യ പോര് മുംബൈയും ഗുജറാത്തും തമ്മില്‍ https://malayalees.ch/womens-premier-league-2023-time-table-and-schedule/ Wed, 15 Feb 2023 06:03:58 +0000 https://malayalees.ch/?p=76284 പ്രഥമ വനിതാ പ്രീമിയർ ലീഗിന്റെ താര ലേലം അവസാനിച്ചതിന് പിന്നാലെ മത്സര ക്രമം പുറത്തിറക്കി ബി.സി.സി.ഐ. മാർച്ച് നാലിന് ഗുജറാത്ത് ജയന്റ്സ് vs മുംബൈ ഇന്ത്യൻസ് മത്സരത്തോടെയാണ് ആദ്യ സീസൺ ആരംഭിക്കുന്നത്. മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. WPL 2023 ഫൈനൽ മാർച്ച് 26 ന് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കും.

ഉദ്ഘാടന പതിപ്പില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, യുപി വാരിയേഴ്സ് തുടങ്ങി അഞ്ച് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആദ്യ സീസണില്‍ 20 ലീഗ് മത്സരങ്ങളും 2 പ്ലേഓഫ് ഗെയിമുകളും 23 ദിവസങ്ങളിലായി നടക്കും. മുഴുവൻ ടൂർണമെന്റും മുംബൈയിൽ മാത്രമായിരിക്കും സംഘടിപ്പിക്കുക. 11 മത്സരങ്ങൾ ബ്രാബോൺ സ്റ്റേഡിയത്തിലും 11 മത്സരങ്ങൾ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലുമാണ് നടക്കുക.

അതേസമയം ക്രിപ്‌റ്റോയ്‌ക്കെതിരായ കടുത്ത നിലപാട് തുടരുന്ന ബിസിസിഐ ഈ വർഷത്തെ വനിതാ ഐപിഎൽ 2023-ൽ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട എല്ലാത്തരം പരസ്യങ്ങളും സ്‌പോൺസർഷിപ്പുകളും നിരോധിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം പുരുഷന്മാരുടെ ഐപിഎൽ ടൂർണമെന്റിലും സമാനമായ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വാതുവെപ്പ്, പുകയില പരസ്യങ്ങൾ എന്നിവയ്ക്കും ബിസിസിഐ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

]]>
വനിതാ പ്രീമിയർ ലീഗ്; മുംബൈ ടീം പരിശീലക സംഘത്തെ പ്രഖ്യാപിച്ചു https://malayalees.ch/wpl-mumbai-team-coaching-staff/ Mon, 06 Feb 2023 07:26:05 +0000 https://malayalees.ch/?p=75720 വനിതാ പ്രീമിയർ ലീഗിൽ മുംബൈ ടീമിൻ്റെ പരിശീലക സംഘത്തെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ ഷാർലറ്റ് എഡ്വാർഡ്സ് ആണ് മുഖ്യ പരിശീലക. ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ ദേവിക പൽശികർ ബാറ്റിംഗ് കോച്ചാവും. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ഝുലൻ ഗോസ്വാമിയെ നേരത്തെ ഉപദേശകയായി നിയമിച്ചിരുന്നു. ഝുലൻ തന്നെയാണ് ബൗളിംഗ് പരിശീലക. ഈ മാസം 13നാണ് താരലേലം. 

വനിതാ ടെസ്റ്റ്, ഏകദിന ചരിത്രത്തിൽ ഏറ്റവുമധികം നേടിയ രണ്ടാമത്തെ താരമാണ് ഷാർലറ്റ് എഡ്വാർഡ്സ്. 2017ൽ വിരമിച്ച താരം ഇംഗ്ലണ്ട് ആഭ്യന്തര ടീമായ സതേൺ വൈപേഴ്സ്, വിമൻസ് ഹണ്ട്രഡ് ടീം സതേൺ ബ്രേവ്, വനിതാ ബിഗ് ബാഷിൽ സിഡ്നി സിക്സേഴ്സ് എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ വനിതാ ടീമിനെയും ഷാർലറ്റ് പരിശീലിപ്പിച്ചു. ടി-20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നീ നേട്ടങ്ങൾ ക്യാപ്റ്റനെന്ന നിലയിലും അഞ്ച് ആഷസുകൾ താരമെന്ന നിലയിലും ഷാർലറ്റ് നേടി.

വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയൻ്റ്സിൻ്റെ പരിശീലകയായി ഓസീസിൻ്റെ മുൻ താരം റേച്ചൽ ഹെയിൻസ് നിയമിതയായിരുന്നു. ബറോഡയുടെ മുൻ താരം ഇന്ത്യൻ വനിതാ ടീമിൻ്റെ മുൻ പരിശീലകനുമായ തുഷാർ അറോത്തെ ബാറ്റിംഗ് പരിശീലകനും അണ്ടർ 19 വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം പരിശീലക നൂഷിൻ അൽ ഖദീർ ബൗളിംഗ് പരിശീലകയുമാവും. മുൻ ഓസീസ് ക്രിക്കറ്റ് ഗാവൻ ട്വിനിങ്ങ് ആണ് ഫീൽഡിംഫ് പരിശീലകൻ.

ദേശീയ ടീം വൈസ് ക്യാപ്റ്റനായി 6 ലോക ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുള്ള റേച്ചൽ കഴിഞ്ഞ സെപ്തംബറിലാണ് വിരമിച്ചത്. 2018, 2020 ടി-20 ലോകകപ്പ് നേടിയ ഓസീസ് ടീമിൽ അംഗമായിരുന്നു. ദേശീയ ജഴ്സിയിൽ 84 ടി-20കൾ കളിച്ചിട്ടുള്ള താരം ഓസീസിൻ്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. വനിതാ ബിഗ് ബാഷിൽ സിഡ്നി തണ്ടറിനായും താരം കളിച്ചു.

വനിതാ ഐപിഎലിനുള്ള പ്ലെയിങ്ങ് ഇലവനിൽ പരമാവധി അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഒരു താരം അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നാവണം. ആദ്യ വർഷം 12 കോടി രൂപയാണ് സാലറി ക്യാപ്പ്. വരുന്ന ഓരോ വർഷവും ഇത് ഒന്നരക്കോടി രൂപ വീതം വർധിക്കും. 2027ൽ സാലറി ക്യാപ്പ് 18 കോടിയാവും. അഞ്ച് വർഷത്തെ സൈക്കിളിൽ ആദ്യ മൂന്ന് വർഷം അഞ്ച് ടീമുകളും അടുത്ത രണ്ട് വർഷം ആറ് ടീമുകളുമാവും വനിതാ ഐപിഎലിൽ കളിക്കുക.

]]>
വനിതാ പ്രീമിയർ ലീഗ് മാർച്ച് 4ന് ആരംഭിക്കുമെന്ന് റിപ്പോർട്ട് https://malayalees.ch/womens-premier-league-march-4/ Thu, 26 Jan 2023 08:17:08 +0000 https://malayalees.ch/?p=75059 പ്രഥമ വനിതാ പ്രീമിയർ ലീഗ് ഈ വർഷം മാർച്ച് നാലിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഫൈനൽ മാർച്ച് 24ന് നടക്കും. ഏപ്രിലിൽ ഐപിഎൽ ആരംഭിക്കുന്നതിന് മുൻപ് മത്സരങ്ങൾ അവസാനിപ്പിക്കാനാണ് ബിസിസിഐയുടെ ശ്രമം. വനിതാ ഐപിഎൽ നടക്കുന്ന വേദികളിലെല്ലാം ഐപിഎൽ മത്സരങ്ങളും ഉണ്ട്. ഫെബ്രുവരിയിൽ ടി-20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഫെബ്രുവരി 10 മുതൽ 26 വരെയാണ് ടി-20 ലോകകപ്പ്. ഇത് അവസാനിച്ചുകഴിഞ്ഞാവും വനിതാ പ്രീമിയർ ലീഗ്.

വനിതാ ഐപിഎലിൻ്റെ പ്രഥമ സീസണുള്ള ടീമുകളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആകെ അഞ്ച് ടീമുകളിൽ മൂന്നെണ്ണം നിലവിലെ ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉടമകളായ റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, ഡൽഹി ക്യാപിറ്റൽസ് ഉടമകളായ ജെഎസ്ഡബ്ല്യു ജിഎംആർ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ ഇന്ത്യൻസ് ഉടമകളായ റിലയൻസ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഇന്ത്യവിൻ സ്പോർട്സ് എന്നീ കമ്പനികളാണ് വനിതാ ടീം സ്വന്തമാക്കിയ ഐപിഎൽ ഫ്രാഞ്ചൈസികൾ. അദാനി സ്പോർട്സ്‌ലൈൻ, കാപ്രി ഗ്ലോബൽ ഹോൾഡിംഗ്സ് എന്നിവരാണ് മറ്റ് രണ്ട് ടീമുകളെ സ്വന്തമാക്കിയത്.

അഹ്‌മദാബാദ് ആസ്ഥാനമാക്കി അദാനി സ്പോർട്സ് സമർപ്പിച്ച 1289 കോടി രൂപയാണ് ഏറ്റവും ഉയർന്ന ടെൻഡർ. മുംബൈ ആസ്ഥാനമാക്കി ഇന്ത്യവിൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച 912.99 കോടി രൂപ തൊട്ടുപിന്നിലെത്തി. 901 കോടി രൂപയുമായി റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് മൂന്നാമതും 810 കോടി രൂപ സമർപ്പിച്ച ജെഎസ്ഡബ്ല്യു ജിഎംആർ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് നാലാമതും എത്തിയപ്പോൾ 757 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച കാപ്രി ഗ്ലോബൽ ഹോൾഡിംഗ്സ് ആണ് അഞ്ചാമത്തെ ടീമിനെ സ്വന്തമാക്കിയത്. 4699.99 കോടി രൂപയാണ് അഞ്ച് ടീമുകൾക്കായി ലഭിച്ച ആകെത്തുക.

വനിതാ ഐപിഎലിനുള്ള പ്ലെയിങ്ങ് ഇലവനിൽ പരമാവധി അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഒരു താരം അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നാവണം. പുരുഷ ഐപിഎലിൽ നാല് വിദേശതാരങ്ങൾക്കേ ഫൈനൽ ഇലവനിൽ കളിക്കാൻ അനുവാദമുള്ളൂ. ആദ്യ വർഷം 12 കോടി രൂപയാണ് സാലറി ക്യാപ്പ്. വരുന്ന ഓരോ വർഷവും ഇത് ഒന്നരക്കോടി രൂപ വീതം വർധിക്കും. 2027ൽ സാലറി ക്യാപ്പ് 18 കോടിയാവും. അഞ്ച് വർഷത്തെ സൈക്കിളിൽ ആദ്യ മൂന്ന് വർഷം അഞ്ച് ടീമുകളും അടുത്ത രണ്ട് വർഷം ആറ് ടീമുകളുമാവും വനിതാ ഐപിഎലിൽ കളിക്കുക.

]]>