Womens IPL – malayalees.ch https://malayalees.ch Malayalam Online News Portal Fri, 20 Jan 2023 07:19:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Womens IPL – malayalees.ch https://malayalees.ch 32 32 വനിതാ ഐപിഎൽ; പ്ലെയിങ്ങ് ഇലവനിൽ പരമാവധി അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാൻ അനുമതി https://malayalees.ch/womens-ipl-foreign-players/ Fri, 20 Jan 2023 07:18:57 +0000 https://malayalees.ch/?p=74760 വനിതാ ഐപിഎലിനുള്ള പ്ലെയിങ്ങ് ഇലവനിൽ പരമാവധി അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാൻ അനുമതി. ഇതിൽ ഒരു താരം അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നാവണം. പുരുഷ ഐപിഎലിൽ നാല് വിദേശതാരങ്ങൾക്കേ ഫൈനൽ ഇലവനിൽ കളിക്കാൻ അനുവാദമുള്ളൂ. ആദ്യ വർഷം 12 കോടി രൂപയാണ് സാലറി ക്യാപ്പ്. വരുന്ന ഓരോ വർഷവും ഇത് ഒന്നരക്കോടി രൂപ വീതം വർധിക്കും. 2027ൽ സാലറി ക്യാപ്പ് 18 കോടിയാവും. അഞ്ച് വർഷത്തെ സൈക്കിളിൽ ആദ്യ മൂന്ന് വർഷം അഞ്ച് ടീമുകളും അടുത്ത രണ്ട് വർഷം ആറ് ടീമുകളുമാവും വനിതാ ഐപിഎലിൽ കളിക്കുക. 

ഈ വർഷം മാർച്ച് 4ന് ടൂർണമെൻ്റ് ആരംഭിക്കുമെന്നാണ് വിവരം. 26ന് ഫൈനൽ നടക്കും. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലും നേവി മുംബൈ സ്റ്റേഡിയത്തിലുമായാവും മത്സരങ്ങൾ. ആദ്യ സീസണിൽ ആകെ 22 മത്സരങ്ങളാണ് ഉണ്ടാവുക. ലീഗ് വിജയിക്കുന്ന ടീമിന് 6 കോടി രൂപയും ഫൈനലിൽ പരാജയപ്പെടുന്ന ടീമിന് 3 കോടി രൂപയും പ്രൈസ് മണി ലഭിക്കും. മൂന്നാം സ്ഥാനത്തുള്ള ടീമിന് 1 കോടി രൂപയാണ് സമ്മാനത്തുക.

ഈ മാസം 25ന് ഫ്രാഞ്ചൈസി ലേലം നടക്കും.

വനിതാ ഐപിഎൽ സംപ്രേഷണാവകാശം റിലയൻസ് ഗ്രൂപ്പിൻ്റെ വയാകോം 18 സ്വന്തമാക്കിയിരുന്നു. ഇന്ന് നടന്ന ലേലത്തിലാണ് വയാകോം അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 2027 വരെ വയാകോം സംപ്രേഷണം തുടരും. 951 കോടി രൂപ മുടക്കിയാണ് വയാകോം സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് മൂല്യം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം ട്വീറ്റ് ചെയ്തു.

ആകെ 10 ഐപിഎൽ ടീമുകളിൽ 8 ടീമുകളും വനിതാ ഐപിഎൽ ടീം സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ഫ്രാഞ്ചൈസികൾ ഒഴികെ മറ്റുള്ളവർ വനിതാ ടീമുകളിൽ താത്പര്യം കാണിച്ചിട്ടിട്ടുണ്ട്. വനിതാ ഐപിഎലിൽ താരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ജനുവരി 26 ആണ്. താരലേലം ഫെബ്രുവരിയിൽ നടക്കുമെന്നാണ് വിവരം.

]]>
വനിതാ ഐപിഎൽ ടീമുകൾക്ക് ആദ്യ അഞ്ച് വർഷം വരുമാനത്തിൻ്റെ 80 ശതമാനം https://malayalees.ch/womens-ipl-team-revenue/ Mon, 09 Jan 2023 10:43:45 +0000 https://malayalees.ch/?p=74183 വനിതാ ഐപിഎൽ ടീമുകൾക്ക് ആദ്യ അഞ്ച് വർഷം വരുമാനത്തിൻ്റെ 80 ശതമാനം നൽകുമെന്ന് ബിസിസിഐ. ഫ്രാഞ്ചൈസികൾക്കായി ക്ഷണിച്ച ടെൻഡറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ച് വർഷങ്ങൾക്കു ശേഷം 2028 മുതൽ ഇത് 60 ശതമാനമാക്കി ചുരുക്കും. 2033 മുതൽ 50-50 എന്ന നിലയിലേക്ക് മാറ്റുമെന്നും ബിസിസിഐ അറിയിച്ചു.

വനിതാ ഐപിഎലിൽ താരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ജനുവരി 26 ആണ്. താരലേലം ഫെബ്രുവരിയിൽ നടക്കുമെന്നാണ് വിവരം. അഞ്ച് ഫ്രാഞ്ചൈസികളാണ് ആദ്യ വനിതാ ഐപിഎലിൽ ഉണ്ടാവുക. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾ വനിതാ ടീമുകൾക്കായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്.

രാജ്യാന്തര മത്സരങ്ങളിൽ കളിച്ച താരങ്ങൾക്ക് പരമാവധി അടിസ്ഥാന വില 50 ലക്ഷം രൂപയാണ്. 40, 30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരങ്ങളും ലേലത്തിനെത്തും. രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത താരങ്ങൾക്ക് 20 ലക്ഷവും 10 ലക്ഷവും രൂപയാവും അടിസ്ഥാന വില. രെജിസ്ട്രേഷൻ അവസാനിക്കുമ്പോൾ അഞ്ച് ഫ്രാഞ്ചൈസികൾ ചേർന്ന് അവസാന പട്ടിക തീരുമാനിക്കും.

അതേസമയം, സംപ്രേഷണാവകാശത്തിനായുള്ള ലേലം ഈ മാസം 16ന് നടക്കും. ജനുവരി 21ഓടെ ഫ്രാഞ്ചൈസികൾക്കുള്ള അപേക്ഷകൾ സമർപ്പിക്കണം. മാർച്ച് ആദ്യ വാരത്തിൽ വനിതാ ഐപിഎൽ ആരംഭിക്കുമെന്നാണ് വിവരം.

]]>