womens hockey – malayalees.ch https://malayalees.ch Malayalam Online News Portal Fri, 06 Aug 2021 04:10:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png womens hockey – malayalees.ch https://malayalees.ch 32 32 പൊരുതി വീണ് ഇന്ത്യ; വനിതാ ഹോക്കിയിൽ ബ്രിട്ടണ് വെങ്കലം https://malayalees.ch/britan-wins-over-india-womens-hockey/ Fri, 06 Aug 2021 04:10:28 +0000 https://malayalees.ch/?p=47735 ടോക്യോ ഒളിമ്പിക്സ്, വനിതാ ഹോക്കിയിൽ ഇന്ത്യക്കെതിരെ ബ്രിട്ടണ് വെങ്കലം. ബ്രിട്ടണ് വിജയ ഗോൾ പിറന്നത് അവസാന ക്വാർട്ടറിലായിരുന്നു.കളിയിൽ ഉടനീളം ആധിപത്യം പുലർത്തിയത് ഇന്ത്യയായിരുന്നു കൂടാതെ ഗോൾ കീപ്പർ സവിതയുടെ സേവുകളും ഫലം കണ്ടില്ല. ബ്രിട്ടന്റെ ജയം 4 -3 ന്. പകുതി സമയത്ത് ഇന്ത്യ 3-2ന് മുന്നിലായിരുന്നുവെങ്കിലും മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്കെതിരെ ഗോള്‍ നേടി ബ്രിട്ടന്‍ ഒപ്പമെത്തി. എന്നാൽ മത്സരത്തിന്റെ 48ാം മിനിറ്റിൽ പെനാൽറ്റി കോര്‍ണറിലൂടെ ബ്രിട്ടന്‍ മുന്നിലെത്തി.

ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്‌സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി. ഇന്ത്യന്‍ പുരുഷ ടീമിന് പിന്നാലെ വെങ്കലമെഡല്‍ സ്വപ്നം കണ്ടിറങ്ങിയ അവിശ്വസനീമായി മത്സരത്തിലേക്ക് തിരിച്ചുവന്ന് ലീഡെടുത്തെങ്കിലും അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു.

]]>