womens football – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 Jul 2023 11:40:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png womens football – malayalees.ch https://malayalees.ch 32 32 വനിതാ ലോകകപ്പിൽ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം https://malayalees.ch/philippines-shock-new-zealand-for-first-womens-world-cup-win/ Tue, 25 Jul 2023 11:40:11 +0000 https://malayalees.ch/?p=85012 ഫിഫ വനിതാ ലോകകപ്പിൽ സഹ-ആതിഥേയരായ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം. ഗ്രൂപ്പ് എ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. അതേസമയം മത്സരത്തിൽ ന്യൂസിലൻഡ് ഒരു ഗോൾ നേടിയെങ്കിലും ഇത് അനുവദിക്കപ്പെട്ടില്ല. ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയമാണിത്.

ലോകകപ്പിൽ ആദ്യമായി നോക്കൗട്ടിലേക്ക് മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ് കിവീസ് വനിതകൾ കളത്തിലിറങ്ങിയത്. ആദ്യ വിസിൽ മുതൽ ബോൾ പൊസഷനിൽ ആധിപത്യം പുലർത്തിയ ന്യൂസിലൻഡ്, ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ സറീന ബോൾഡന്റെ 24-ാം മിനിറ്റിലെ ഹെഡറാണ് കളി നിർണയിച്ചത്. ഫിലിപ്പീൻസിന്റെ ചരിത്ര മാച്ച് വിന്നർ ഗോളായിരുന്നു അത്. കിവി ഫുട്ബോൾ ആരാധകരെക്കൊണ്ട് നിറഞ്ഞ സ്റ്റേഡിയത്തെ നിശബ്ദമാക്കികൊണ്ടായിരുന്നു സറീന ബോൾഡന്റെ ഗോൾ പിറന്നത്.

ന്യൂസിലൻഡ് പ്രതിരോധത്തിൽ ഉണ്ടായ താളം തെറ്റൽ സറീന മുതലെടുക്കുകയായിരുന്നു. ഗോൾ വഴങ്ങിയ ശേഷം ന്യൂസിലൻഡ് വർധിത വീര്യത്തോടെ കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല. ഹാഫ് ടൈമിന് മുമ്പ് ഒരുപിടി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പാഴാക്കിയിരുന്നു. രണ്ടാം പകുതിയിൽ ഫിലിപ്പീൻസിനെതിരെ ന്യൂസിലൻഡ് സർവ്വ ശക്തിയുമെടുത്തെങ്കിലും ഫലമുണ്ടായില്ല.

68-ാം മത്സരത്തിൽ ഹന്ന വിൽക്കിൻസന്റെ ക്രോസിൽ നിന്ന് ജാക്വി ഹാൻഡ് സമനില ഗോൾ കണ്ടെത്തി. ന്യൂസിലൻഡ് ആഘോഷം തുടങ്ങുന്നതിന് മുമ്പ് വിൽക്കിൻസൺ ഓഫ്സൈഡാണെന്ന് റഫറി വിധിച്ചു. ഇതോടെ സമനില ഗോൾ നിഷേധിക്കപ്പെട്ടു. ഫിലിപ്പീൻസ് കീപ്പർ മക്ഡാനിയേലിന്റെ മികച്ച സേവുകൾ ഫിലിപ്പീൻസ് വിജയത്തിൽ നിർണായകമായി. ഞായറാഴ്ച ന്യൂസിലൻഡ് സ്വിറ്റ്‌സർലൻഡിനെയും ഫിലിപ്പീൻസ് നോർവെയെയും നേരിടും.

]]>
വനിതാ ഫുട്ബോൾ ലീഗ്; ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോകുലം ഫൈനലിൽ https://malayalees.ch/kwl-gokulam-won-blasters-final/ Fri, 14 Oct 2022 04:39:18 +0000 https://malayalees.ch/?p=69599 കേരള വനിതാ ഫുട്‌ബോള്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്സിനെതിരെ ഗോകുലം കേരളയ്ക്ക് ജയം. 6-2 എന്ന സ്കോറിനാണ് നിലവിലെ ചാമ്പ്യന്മാർ അയൽക്കാരെ കീഴടക്കിയത്. ആദ്യഘട്ടത്തില്‍ മുന്നിലെത്തിയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ബ്ലാസ്‌റ്റേഴ്‌സിനായി സുനിത മുണ്ടയും അപുര്‍ണ നര്‍സാറിയും ലക്ഷ്യംകണ്ടു. ഗോകുലത്തിനായി വിവിയന്‍ നാല് ഗോളടിച്ചു. രത്‌നബാലയും സൗമ്യയും മറ്റ് ഗോളുകള്‍ നേടി. 

സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ തോല്‍വിയാണ് ഇത്. ബ്ലാസ്റ്റേഴ്സിന് ഫൈനലിലെത്താനായില്ല. ഗോകുലം കേരള എഫ്‌സിയും ലോര്‍ഡ്‌സ് എഫ്എയും ഫൈനലില്‍ കളിക്കും. കളിച്ച 9 മത്സരങ്ങളും ഗോകുലം വിജയിച്ചപ്പോൾ ലോർഡ്സ് എഫ്സിയും ബ്ലാസ്റ്റേഴ്സും ഏഴ് മത്സരങ്ങൾ വീതം ജയിച്ചു. ഇരു ടീമുകൾക്കും ഒരു പരാജയവും ഒരു സമനിലയും ഉണ്ട്. കണക്കുകളും പോയിൻ്റുകളും ഒരുപോലെയാണെങ്കിലും മികച്ച ഗോൾ ശരാശരി ലോർഡ്സ് എഫ്സിയെ ഫൈനലിൽ എത്തിക്കുകയായിരുന്നു.

കളിയുടെ തുടക്കത്തില്‍ ഗോകുലം ആക്രമിച്ച് കളിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ കരുത്തുകാട്ടി. ആദ്യ അവസരം ഗോകുലത്തിന് കിട്ടി. ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനുള്ളില്‍ പന്തുമായി ഒറ്റയ്ക്ക് കയറിയ വിവിയനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും ഗോള്‍ കീപ്പര്‍ നിസരിയും ചേര്‍ന്ന് തടഞ്ഞു.കളിയുടെ പതിനഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സുനിതയുടെ തകര്‍പ്പന്‍ ഗോളിലൂടെ മുന്നിലെത്തി. മധ്യവരയ്ക്കിപ്പുറത്ത്‌നിന്ന് പന്തുമായി മുന്നേറിയ സുനിത ഗോകുലത്തിന്റെ രണ്ട് പ്രതിരോധക്കാരെ മറികടന്ന് ബോക്‌സിനുള്ളില്‍ കയറി വലയുടെ വലതുമൂലയിലേക്ക് തട്ടിയിട്ടു. പിന്നാലെ വിവിയന്റെ ഫ്രീകിക്ക് നിസരി കൈയിലൊതുക്കി. തുടര്‍ന്നും ഗോകുലം ആക്രമിച്ചുകളിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. പ്രതിരോധം ഉറപ്പിച്ച് പ്രത്യാക്രമണമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. എന്നാല്‍ കളിയുടെ 28ാം മിനിറ്റില്‍ ഗോകുലം തിരച്ചടിച്ചു. ബോക്‌സില്‍വച്ച് നിസരിയുടെ തലയ്ക്ക് മുകളിലുടെ പന്ത് കോരിയിട്ട ആളൊഴിഞ്ഞ വലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. രണ്ട് മിനിറ്റിനുള്ളില്‍ ഗോകുലം ലീഡും നേടി. ഇക്കുറി പെനല്‍റ്റി. വിവിയനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ബോക്‌സില്‍ വീഴ്ത്തി. റഫറി പെനല്‍റ്റിക്ക് വിസിലൂതി. കിക്കെടുത്ത വിവിയന് പിഴച്ചില്ല. ഗോകുലം 2-1ന് മുന്നില്‍.

തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചു. എന്നാല്‍ 37ാം മിനിറ്റില്‍ ഫ്രീകിക്കില്‍ വീണ്ടും അപകടമെത്തി. ഫ്രീകിക്ക് ബോക്‌സിലേക്ക്. രത്‌നബാലയുടെ ക്രോസില്‍ സൗമ്യ കാല്‍വച്ചു. ഗോകുലം ലീഡുയര്‍ത്തി. രണ്ടാംപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് നല്ല തുടക്കമായിരുന്നു. വിവിയന്റെ ഫ്രീകിക്ക് നിസരിയുടെ കൈയിലൊതുങ്ങാതെ വലയില്‍ കയറി. എന്നാല്‍ റഫറി ഓഫ്‌സൈഡ് വിളിച്ചതിനാല്‍ ഗോള്‍ അനുവദിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സ് ആശ്വാസംകണ്ടു. പിന്നാലെ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസരം ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. മാളവികയുടെ നേതൃത്വത്തില്‍ നിരന്തരം ബ്ലാസ്‌റ്റേഴ്‌സ് ഗോകുലം ബോക്‌സില്‍ കയറി. പക്ഷേ, ഗോകുലം പ്രതിരോധം ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ കളിയുടെ 62ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമങ്ങള്‍ക്ക് ഫലംകിട്ടി. മനോഹരമായ നീക്കത്തിലൂടെ അപുര്‍ണ ലക്ഷ്യം കണ്ടു. പന്ത് നിയന്ത്രിച്ച് ബോക്‌സിലെത്തിയ അപുര്‍ണ തകര്‍പ്പന്‍ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. എന്നാല്‍ വേഗത്തില്‍തന്നെ ഗോകുലം തിരിച്ചടിച്ചു. കോര്‍ണര്‍ കിക്കില്‍ തലവച്ച് രത്‌നബാല അവരുടെ ലീഡുയര്‍ത്തി. സ്‌കോര്‍ 4-2. 77ാം മിനിറ്റില്‍ വിവിയന്റെ മറ്റൊരു ഗോളില്‍ ഗോകുലം അഞ്ചാം തവണയും ലക്ഷ്യംകണ്ടു. സൗമ്യ നല്‍കി ലോങ് പാസ് പിടിച്ചെടുത്ത് മുന്നേറിയ വിവിയനെ തടയാന്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് കഴിഞ്ഞില്ല. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കെ വിവിയന്‍ തന്റെ നാലാമത്തെ ഗോളിലൂടെ ഗോകുലത്തിന്റെ ജയം ഉറപ്പാക്കി.

]]>
രണ്ട് ഇന്ത്യൻ വനിതാ താരങ്ങളെ സ്വന്തമാക്കി ക്രൊയേഷ്യൻ ക്ലബ് https://malayalees.ch/women-football-players-croatian-club/ Fri, 02 Sep 2022 04:51:15 +0000 https://malayalees.ch/?p=67471 രണ്ട് ഇന്ത്യൻ വനിതാ താരങ്ങളെ സ്വന്തമാക്കി ക്രൊയേഷ്യൻ ക്ലബായ ഡിനാമോ സഗ്രെബ്. ഗോകുലം കേരളയ്ക്കൊപ്പമുണ്ടായിരുന്ന സൗമ്യ ഗുഗുലോത്, ജ്യോതി ചൗഹാൻ എന്നീ താരങ്ങളെയാണ് ഡിനാമോ സഗ്രബ് സ്വന്തമാക്കിയത്. ക്ലബ് ആരംഭിച്ചിട്ട് ഏഴ് വർഷമായെങ്കിലും ഇത് ആദ്യമായാണ് ഇവർ വിദേശ താരങ്ങളെ ടീമിലെത്തിക്കുന്നത്.

കൊൽക്കത്തയിൽ നടന്ന ക്ലബിൻ്റെ ട്രയൽസിൽ മികച്ച പ്രകടനം നടത്തിയതിനെ തുടർന്നാണ് ഇരുവരെയും ക്ലബ് സെലക്ട് ചെയ്തത്. 21കാരിയായ സൗമ്യ വിങ്ങറും 23കാരിയായ ജ്യോതി സ്ട്രൈക്കറും ആണ്. ഗോകുലത്തിൻ്റെ തന്നെ താരങ്ങളായ മനീഷ കല്യാൺ സൈപ്രസിലെ അപ്പോളോൺ ക്ലബിലും മറ്റൊരു താരമായ ഗ്രേസ് ഉസ്ബെകിസ്താൻ ക്ലബായ നസാഫിലും ചേർന്നിരുന്നു.

]]>
കേരള വിമൻസ് ലീഗ് നാലാം സീസണിന് നാളെ തുടക്കം https://malayalees.ch/kerala-womens-league-football-tomorrow/ Tue, 09 Aug 2022 12:41:16 +0000 https://malayalees.ch/?p=66158 രാംകോ കേരള വിമൻസ് ലീഗ് നാലാം സീസണിന് നാളെ തുടക്കമാകും. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗോകുലം കേരള എഫ്സി കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. ഒക്ടോബർ 15ന് ലീഗ് സമാപിക്കും. 10 ടീമുകൾക്കും 350ഓളം പെൺകുട്ടികൾക്കുമാണ് കേരള വിമൻസ് ലീഗിൽ അവസരം ലഭിക്കുക. ലീഗ്, നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ. വിജയികൾക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ വിമൻസ് ലീഗിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് 45 മത്സരങ്ങളും നടക്കുക.

ഗോകുലം കേരള എഫ്സി, ഡോൺ ബോസ്കോ എഫ്എ,  കേരള യുണൈറ്റഡ് എഫ്സി, കടത്തനാട് രാജാ എഫ്എ, ലൂക്ക സോക്കർ ക്ലബ്, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ലോഡ്സ് എഫ്എ,  കൊച്ചി വൈഎംഎഎ, എമിറേറ്റ്സ് എസ്സി, എസ്ബിഎഫ്എ പൂവാർ എന്നിവരാണ് കേരള വിമൻസ് ലീഗിൽ പങ്കെടുക്കുന്ന 10 ടീമുകൾ. രാംകോ സിമന്റ്സ് ആണ് കേരള വിമൻസ് ലീഗിന്റെ ഒഫീഷ്യൽ ടൈറ്റിൽ സ്പോൺസർ. എഎഫ്സി ഏഷ്യൻ വിമൻസ് കപ്പ് 2022, അണ്ടർ 17 വിമൻസ് വേൾഡ് കപ്പ് എന്നീ മത്സരങ്ങളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോൾ ഇന്ത്യൻ വനിതകൾക്ക് ഇതൊരു പ്രചോദനം തന്നെയായിരിക്കും.

]]>
കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും; ഔദ്യോഗിക പ്രഖ്യാപനമായി https://malayalees.ch/kerala-blasters-womens-team/ Mon, 25 Jul 2022 12:31:03 +0000 https://malayalees.ch/?p=65390 ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും. ഇക്കാര്യം ബ്ലാസ്റ്റേഴ്സ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി വനിതകൾക്ക് ആദരവർപ്പിച്ചുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ മറ്റൊരു ഐഎസ്എൽ ക്ലബായ ഒഡീഷ എഫ്സിയും വനിതാ ടീം പ്രഖ്യാപിച്ചിരുന്നു. 

വനിതാ ടീം പ്രഖ്യാപനത്തിൻ്റെ ആദ്യ പടിയായി ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മാസം ടീം ഡയറക്ടറെ പ്രഖ്യാപിച്ചിരുന്നു. ഒഡീഷ എഫ്സിയുടെ സീനിയർ ടീം മാനേജർ റജാഹ് റിസ്‌വാൻ വനിതാ, അക്കാദമി ടീമുകളുടെ ഡയറക്ടറായി സ്ഥാനമേറ്റു എന്ന് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു. ഗോകുലം കേരള ഫസ്റ്റ് ടീമിൻ്റെ മുൻ മാനേജർ കൂടിയാണ് റജാഹ് റിസ്‌വാൻ.

അതേസമയം, ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിന് മുന്നോടിയായുള്ള പ്രീസീസണിനായി കേരള ബ്ലാസ്റ്റേഴ്സ് യുഎഇയിലേക്ക് പറക്കും. ഓ​ഗസ്റ്റ് ഒന്നിന് കൊച്ചിയിൽ പ്രീസീസൺ ആരംഭിക്കും. ഓഗസ്റ്റ് 17 മുതലാണ് യുഎഇയിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രീ സീസണു വേണ്ടി ബ്ലാസ്റ്റേഴ്സ് വിദേശത്തേക്ക് പറക്കുന്നത്.

ഓഗസ്റ്റ് 17 മുതൽ 29 വരെയാണ് യുഎഇയിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ. മൂന്ന് പ്രൊഫഷണൽ ക്ലബുകളാണ് പ്രീസീസണിൽ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുക. കഴിഞ്ഞ യുഎഇ പ്രോ ലീ​ഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അൽ നാസർ, കഴിഞ്ഞ തവണ രണ്ടാം ഡിവിഷൻ ജേതാക്കളായി ഈ സീസണിൽ പ്രോ ലീ​ഗിലെത്തിയ ദിബ്ബ അൽ ഫുജൈറ, രണ്ടാം ഡിവിഷനിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹട്ട എന്നീ ക്ലബുകളാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. മത്സരങ്ങളെല്ലാം ടിക്കറ്റ് വച്ചാണ് നടത്തുക.

അതേസമയം, ഡ്യുറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന് നടക്കും. ഐലീഗ് ക്ലബായ സുദേവ എഫ്സിയാണ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ഓഗസ്റ്റ് 23ന് ഐഎസ്എൽ ക്ലബ് ഒഡീഷ എഫ്സിക്കെതിരെ അടുത്ത മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് 27ന് മറ്റൊരു ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഓ​ഗസ്റ്റ് 31ന് ആർമി ​ഗ്രീനിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീ​ഗ് മത്സരം.

]]>