womens day – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Mar 2023 12:15:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png womens day – malayalees.ch https://malayalees.ch 32 32 ലൈം​ഗികതയുടെ കണ്ണോടെ മാത്രം സ്ത്രീകളെ നോക്കുന്ന പുരുഷന്മാരിൽ ചിലർ; ഇത് വനിതാ ദിനത്തിലെ വേറിട്ട കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി https://malayalees.ch/viral-photoshoot-on-international-womens-day-arun-raj-r-nair/ Wed, 08 Mar 2023 12:15:06 +0000 https://malayalees.ch/?p=77632 വനിതാ ദിനത്തിൽ തീർത്തും വ്യത്യസ്തമായ കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് ഫോട്ടോഗ്രാഫർ അരുൺ രാജ് ആർ. നായർ. സ്ത്രീകളിൽ പലരും തുറന്നുപറയാൻ മടിക്കുന്ന വിഷയമാണ് തന്റെ ചിത്രങ്ങളിലൂടെ ഇത്തവണ അദ്ദേഹം പങ്കുവയ്ക്കുന്നത്. സ്ത്രീയെ ലൈം​ഗികതയുടെ കണ്ണുകളോടെ മാത്രം നോക്കുന്ന പുരുഷന്മാരെ വേറിട്ട ചിത്രങ്ങളിലൂടെ വരച്ചിടുകയാണ് അരുൺ രാജ്. പ്രോഡക്ട് ഫോട്ടോഗ്രാഫി, ഫാഷൻ ഫോട്ടോഗ്രാഫി എന്നിവയെ അപേക്ഷിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫിയെന്ന് അരുൺ പറയുന്നു.

അരുൺ രാജ് പങ്കുവച്ച വ്യത്യസ്തമായ കൺസെപ്റ്റ് ഷൂട്ട് സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലാണ്. മദ്യപാനിയായ ഭർത്താവിൽ നിന്ന് യാതൊരു സംരക്ഷണവും ലഭിക്കാതെ സമൂഹത്തിൽ നിന്ന് മോശം അനുഭവങ്ങൾ നേരിടേണ്ടി വരുന്ന യുവതി എല്ലാത്തിനെയും അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതാണ് ഫോട്ടോ​ഗ്രാഫിയുടെ പ്രമേയം. മോശം ജീവിതാനുഭവങ്ങളിൽ തളരാതെ പ്രതിസന്ധികൾ തരണം ചെയ്ത് ഒടുവിൽ അഭിഭാഷകയായി എത്തുന്ന യുവതിയുടെ കഥയാണ് അരുൺ അവതരിപ്പിച്ചിരിക്കുന്നത്. രേവതി, രമേഷ്, അഭി, കിരൺ, പൂജ, ജിത്തു എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.

അരുൺ രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

അവൾ… അവളെ ജ്വലിപ്പിച്ചതും നീ ആയിരുന്നു. എന്നിട്ടും സ്നേഹത്തിന്റെ, സഹനത്തിന്റെ, ആത്മനിയന്ത്രണങ്ങളുടെ കെട്ടുപാടുകൾ കഴുത്തിലേറി അവൾ നിന്നെ നോക്കി ചിരിച്ചിരുന്നു. ഒരായിരം കൈകൾ കാമദാഹവുമായി അവൾക്കു നേരെ നീണ്ടപ്പോളും ഉള്ളിൽ എരിയുന്ന കോപാഗ്നിയെ അവൾ നിയന്ത്രിച്ചതും, നീ എന്നോ പൊന്നിൽ കുടുക്കിയ നൂൽ അതിൽ ഉരുകിപ്പോകാതിരിക്കാനായിരുന്നു. എന്നിട്ടും നീ അവളെ ജ്വലിപ്പിച്ചു. ഉള്ളിലെരിയുന്ന അഗ്നിക്കു മുകളിൽ മറ്റൊരു അഗ്നിപരീക്ഷയേകി എരിയുന്ന ഹോമകുണ്ഡങ്ങൾക്കു മുകളിൽ അവളെയെത്തിച്ചു. പുറത്തെ അഗ്‌നിതാപത്തെക്കാൾ അവളുടെ കണ്ണുകളെ ഉരുകിയൊലിപ്പിച്ചതും ത്രേതായുഗം മുതൽ ഉത്തമപുരുഷനായ നിന്റെ മുഖത്തെ നിസ്സംഗതയായിരുന്നു. ഒരുപക്ഷെ നിനക്ക് തെറ്റിയതും അവിടം മുതലായിരിന്നു. ഭൂമിപിളർന്നു സ്വയം മറയാൻ ഇവൾ ജനകപുത്രിയല്ലന്നറിയുക. ആയിരം സമുദ്രങ്ങളാലും തണുക്കാത്ത സൂര്യാഗ്നിയെന്നറിയുക. നിന്റെ തലമുറകളെ കാക്കും ജീവാഗ്നിയെന്നറിയുക. എന്നിട്ടും നിന്റെ ചെയ്തിയുടെ കൈപ്പത്തികൾ അവളുടെ വർഗ്ഗത്തിനു നേരെയും നീണ്ടു. കൊലച്ചിരികളായും അട്ടഹാസങ്ങളായും സ്ത്രീത്വത്തിന്റെ വില പറഞ്ഞു. അതുകൊണ്ടു തന്നെയാണ് അവൾ നീതി നിഷേധിക്കപ്പെട്ട മറ്റൊരുവൾക്കു നേരെ കൈകൾ നീട്ടിയതും, നിയമം കൈവെള്ളയിലിട്ടു അമ്മാനമാടുന്ന കറുത്ത കോട്ടിട്ട കടവാവലുകൾ അവളുടെ സിംഹഗർജനം ഭയന്ന് വിരണ്ടു തിരിഞ്ഞോടിയതും…

]]>
അന്താരാഷ്ട്ര വനിതാ ദിനം; പ്രാധാന്യം, ചരിത്രം, ഈ വര്‍ഷത്തെ പ്രമേയം https://malayalees.ch/what-is-the-importance-of-international-womens-day/ Wed, 08 Mar 2023 08:27:23 +0000 https://malayalees.ch/?p=77603 വനിതകള്‍ക്കായി ഒരു ദിനം, അതിന്റെ പ്രാധാന്യം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? വനിതകള്‍ക്കുവേണ്ടി ഒരു പ്രത്യേക ദിവസം വേണോ എന്ന വിമര്‍ശനങ്ങളും ഓരോ വനിതാ ദിനത്തിലും ഉയര്‍ന്നുവരാറുണ്ട്.( What is the importance of International Women’s Day)

എന്താണ് അന്താരാഷ്ട്ര വനിതാ ദിനം?

സമൂഹത്തില്‍ സ്ത്രീകളുടെ നേട്ടങ്ങളാഘോഷിക്കാനും അവരുടെ അവകാശങ്ങളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനുമുള്ള ദിവസമാണ് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ യുഎസില്‍ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ വനിതാ ദിനമാഘോഷിക്കുന്നതിന്റെ വേരുകളുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ അവരുടെ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കും വോട്ടവകാശത്തിനും വേണ്ടി പോരാടുന്നതിനായിരുന്നു അത്.

1911ല്‍ ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ ഒരു ദശലക്ഷത്തിലധികം സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കായി അണിനിരന്നതാണ് ആദ്യ വനിതാ ദിന ആഘോഷമായി കണക്കാക്കുന്നത്. ഈ സംഭവത്തിന് ശേഷം വനിതാ ദിനാഘോഷങ്ങളുടെ വ്യാപ്തി ലോകമെമ്പാടും വര്‍ധിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മുതല്‍ ജോലിസ്ഥലത്തെ തുല്യത വരെ അവരുയര്‍ത്തുന്ന മുദ്രാവാക്യങ്ങളില്‍ പ്രതിഫലിച്ചു.

1977ലാണ് അന്താരാഷ്ട്ര വനിതാ ദിനം എന്ന ആഘോഷത്തിന് ഔദ്യോഗികമായി അംഗീകാരം ലഭിച്ചത്. ചൈന, റഷ്യ, ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ ദിവസം പൊതു അവധിയായാണ് ആഘോഷിക്കുന്നത്.
‘ഡിജിറ്റ് ഓള്‍; സാങ്കേതിക വിദ്യയും നവീകരണവും ലിംഗസമത്വത്തിനായി’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിന പ്രമേയം.

യുഎന്നിന്റ കണക്കനുസരിച്ച് ലോകത്ത് പുരുഷന്മാരെക്കാള്‍ 259 ദശലക്ഷം സ്ത്രീകള്‍ക്ക് ഇന്റര്‍നെറ്റ് ആക്‌സസ് ലഭിക്കുന്നില്ല. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, ഗണിതശാസ്ത്രം എന്നീ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സാങ്കേതിക വിദ്യയിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നത് കൂടുതല്‍ ക്രിയാത്മകമായ പരിഹാരങ്ങള്‍ കണ്ടെത്താനും ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കാനും കാരണമാകുമെന്ന് യുഎന്‍ വെബ്‌സൈറ്റില്‍ പറയുന്നു.

എന്തിന് വനിതാ ദിനം?

ലിംഗസമത്വത്തിനുള്ള പോരാട്ടത്തില്‍ ധാരാളം വികസനം സംഭവിച്ചിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമം ദീര്‍ഘകാല പ്രശ്‌നങ്ങളിലൊന്നാണ് എന്നും.

ലോകാരോഗ്യ സംഘനടയുടെ 2021ലെ റിപ്പോര്‍ട്ടനുസരിച്ച് ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് സ്ത്രീകളും ശാരീരിക അതിക്രമങ്ങള്‍ക്കോ ലൈംഗിക അതിക്രമത്തിനോ ഇരയാകുന്നു. സമീപ വര്‍ഷങ്ങളില്‍ ട്രാന്‍സ് വനിതകളുടെ പങ്കാളിത്തം കൂടി വര്‍ധിച്ചതോടെ അന്താരാഷ്ട്ര വനിതാ ദിനം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുന്നു. അവകാശങ്ങള്‍ക്കുള്ള അവബോധം വളര്‍ത്തിയെടുക്കാനുള്ള അവസരമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്നിരിക്കെ സ്ത്രീകളുടെ വിവിധ മേഖലകളിലെ നേട്ടങ്ങളും പുരോഗതിയും ആഘോഷിക്കാനും ഈ ദിനം പ്രയോജനപ്പെടുത്തുന്നു.

]]>
വനിതാ ദിനത്തില്‍ കിച്ചന്‍ അപ്ലയന്‍സസിന് ഓഫറെന്ന് പരസ്യം; വിമര്‍ശനത്തിനൊടുവില്‍ മാപ്പുപറഞ്ഞ് ഫ്‌ലിപ്പ് കാര്‍ട്ട് https://malayalees.ch/flipkart-apologise-for-womens-day-message/ Wed, 09 Mar 2022 13:25:02 +0000 https://malayalees.ch/?p=58295 അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പാളിയതോടെ തെറ്റായ ധാരണ പ്രചരിപ്പിക്കുന്ന പരസ്യം പിന്‍വലിച്ച് മാപ്പുപറഞ്ഞ് ഫ്‌ലിപ്പ് കാര്‍ട്ട്. വനിതാ ദിനത്തില്‍ കിച്ചന്‍ അപ്ലയന്‍സസിന് ഓഫര്‍ നല്‍കിക്കൊണ്ടുള്ള മാര്‍ക്കറ്റിംഗ് തന്ത്രമാണ് പാളിയത്. സ്ത്രീകള്‍ അടുക്കളയിലെ ജോലികള്‍ ചെയ്യേണ്ടവരാണെന്ന തെറ്റായ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലായിരുന്നു ഫ്‌ലിപ്പ് കാര്‍ട്ട് പരസ്യം നല്‍കിയിരുന്നത്. ഈ വനിതാ ദിനത്തില്‍ സ്ത്രീത്വത്തെ ആഘോഷിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഫ്‌ലിപ്പ് കാര്‍ട്ട് അടുക്കള ഉപകരണങ്ങള്‍ക്കുള്ള ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.

സമത്വത്തിനായുള്ള സ്ത്രീകളുടെ പോരാട്ടങ്ങളെ റദ്ദുചെയ്യുന്ന വിധത്തിലുള്ള പരസ്യമാണ് ഫ്‌ലിപ്പ് കാര്‍ട്ടിന്റേതെന്നായിരുന്നു പ്രധാന ആരോപണം. ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നതിലെ പ്രശ്‌നം എന്തെന്ന് പോലും മനസിലാക്കാന്‍ ഫ്‌ലിപ്പ് കാര്‍ട്ടിന് കഴിയാത്തതിനെ പലരും സോഷ്യല്‍ മീഡിയയിലൂടെ അപലപിച്ചിരുന്നു.

മാര്‍ക്കറ്റിംഗ് തന്ത്രം വിവാദം ക്ഷണിച്ചുവരുത്തിയതോടെ ഫ്‌ലിപ്പ് കാര്‍ട്ട് ഖേദ പ്രകടനവുമായി രംഗത്തെത്തി. ഫ്‌ലിപ്പ് കാര്‍ട്ടിന്റെ വനിതാ ദിന സന്ദേശത്തിലെ തെറ്റ് ബോധ്യപ്പെട്ടെന്നും അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ഫ്‌ലിപ്പ് കാര്‍ട്ട് ട്വിറ്ററില്‍ കുറിച്ചു. ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഫ്‌ലിപ്പ് കാര്‍ട്ട് ട്വിറ്ററിലൂടെ അറിയിച്ചു.

]]>
‘എന്റെ പഠന ചെലവ് കണ്ടെത്താൻ അമ്മ കൃഷിപ്പണിയെടുത്തു; പുല്ല് കെട്ട് ചുമന്ന് ചന്തകളിൽ വിറ്റു… ‘ വനിതാ ദിനത്തിൽ ഗോകുലം ഗോപാലന്റെ ഹൃദയസ്പർശിയായ കുറിപ്പ്… https://malayalees.ch/gokulam-gopalan-about-mother-womens-day/ Tue, 08 Mar 2022 13:08:57 +0000 https://malayalees.ch/?p=58247 വനിതാ ദിനത്തിൽ അമ്മയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ഫൽവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലൻ. വടകരയിലെ നാട്ടിൻപുറത്തെ ശരാശരി കുടുംബത്തിൽ നിന്ന് താൻ ഇന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അമ്മയാണെന്ന് ഗോകുലം ഗോപാലൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ( gokulam gopalan about mother womens day )

തന്റെ പഠനച്ചെലവിനായി ചൊവ്വാഴ്ച ചന്തകളിൽ അമ്മ പുല്ല് കെട്ട് ചുമന്നുവിറ്റ കഥയുൾപ്പെടെ പങ്കുവച്ച് ഹൃദയസ്പർശിയായ കുറിപ്പാണ് ഗോകുലം ഗോപാലൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

ഇന്ന് വനിതാ ദിനമാണ്.
വടകരയിലെ ഒരു നാട്ടിൻപുറത്ത്, ഒരു ശരാശരി കുടുംബത്തിൽ ജനിച്ചു വളർന്ന ഗോപാലൻ എന്ന കുട്ടിയെ ഇന്നത്തെ ഗോകുലം ഗോപാലൻ ആക്കി മാറ്റിയത് എന്റെ അമ്മയാണ്, അമ്മയുടെ സ്‌നേഹവും കഠിനാധ്വാനവും ദീർഘവീക്ഷണവുമാണ്.
പത്താം ക്ലാസ് പൂർത്തിയാക്കുന്നത് പോലും ഒരു മഹാകാര്യം ആണെന്ന് കരുതപ്പെട്ടിരുന്ന അക്കാലത്ത്,മകനെ ബിരുദാനന്തര ബിരുദധാരിയാക്കാൻ എന്റെ അമ്മ നാട്ടിൽ ലഭ്യമായ എല്ലാ കൃഷി പണിയും ചെയ്തു. പുല്ല് കെട്ട് ചുമന്ന് ചൊവ്വാഴ്ച ചന്തകളിൽ വിറ്റു. നാട്ടുനടപ്പ് അനുസരിച്ച് മകനെയും തന്നോടൊപ്പം കൃഷിപ്പണിക്ക് കൂട്ടണം എന്ന് വാശി പിടിച്ച അച്ഛനോട് എന്റെ പഠനത്തിനായി നിരന്തരം കലഹിച്ചു. പത്താം തരം കഴിഞ്ഞ് പട്ടാളത്തിൽ ചേരാൻ പോയ എന്നെ നിർബന്ധപൂർവ്വം മടക്കി കൊണ്ട് വന്നു. എന്റെ നിയോഗം മറ്റൊന്നാണ് എന്ന് അമ്മ അന്നേ തിരിച്ചറിഞ്ഞിരുന്നിരിക്കണം. ഒരു വനിതാ ദിനത്തിൽ, മരിക്കുവോളം എന്റെ വിജയത്തിനായി പരിശ്രമിച്ച എന്റെ അമ്മയെയല്ലാതെ മറ്റാരെയാണ് ഞാൻ അഭിമാനത്തോടെ ഓർക്കുക.
കേരളത്തിലെ ഓരോ ശ്രീനാരായണീയ ഭവനങ്ങളിലും ഇതുപോലെയുള്ള അമ്മമാരുണ്ട്. എന്നാൽ
നേതാവിനെ സ്വീകരിക്കാൻ താലപ്പൊലി പിടിക്കാനും സെറ്റ് മുണ്ടുടുത്ത് ബാനർ പിടിക്കാനും പീത വസ്ത്രം ധരിച്ച് തെരുവിൽ ശക്തി പ്രകടനം നടത്തുമ്പോൾ എണ്ണം തികയ്ക്കാനും മാത്രമാണ് കേരളത്തിലെ ഈഴവ സ്ത്രീകൾക്ക് സാധിക്കുക എന്ന് കരുതുന്നവരാണ് ഇന്ന് സമുദായത്തെ നയിക്കുന്നത് എന്നതാണ് അവർക്കു വന്നു പെട്ട ദുർവിധി.
കേരളത്തിലെ ഈഴവ സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ സംരംഭകത്വം, ശാക്തീകരണം എന്നിവയ്ക്കായി ഭാവനാപൂർണമായ, കാലാനുസൃതമായ പദ്ധതികൾക്ക് രൂപം നൽകാൻ നമുക്ക് സാധിക്കണം. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ചു ശക്തരാകാനും ഗുരുദേവൻ പറഞ്ഞത് കേരളത്തിലെ യുവാക്കളോട് മാത്രമല്ല യുവതികളോടുമാണ്.
ഈ സാഹചര്യത്തിന് ഒരു മാറ്റം വരുത്തുക എന്നത് എന്റെ നിയോഗമാണ്. കുടുംബത്തിനു വേണ്ടി ജീവിതം പോരാട്ടമാക്കിയ എന്റെ അമ്മയെപ്പോലുള്ള നിരവധി അമ്മമാരോടുള്ള ബാധ്യതയാണ് അത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഏവർക്കും വനിതാ ദിനാശംസകൾ.
സ്‌നേഹത്തോടെ
ഗോകുലം ഗോപാലൻ.

]]>
ആ 33 ശതമാനം ഫ്രീസറില്‍ തന്നെ.. https://malayalees.ch/what-happened-to-women-reservation-bill/ Mon, 08 Mar 2021 11:18:42 +0000 https://malayalees.ch/?p=41220 ഇത്തവണത്തെ വനിതാദിനം കടന്നുപോകുന്നത് വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചൂടിനിടെയാണ്. പാര്‍ട്ടികളും മുന്നണികളും സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ്. മുന്നണികളുടെ സാധ്യതാ സ്ഥാനാര്‍ഥി പട്ടിക പരിശോധിച്ചാല്‍ 10 ശതമാനം പോലുമില്ല ഇത്തവണയും കേരളത്തില്‍ സ്ത്രീപ്രാതിനിധ്യം. ഈ അവസരത്തില്‍ ഓര്‍ക്കേണ്ട ഒരു ദിനമാണ് 2010 മാര്‍ച്ച് 9- സുഷമ സ്വരാജും ബൃന്ദ കാരാട്ടും നജ്മ ഹെപ്ത്തുള്ളയും കൈകോര്‍ത്ത് ചിരിച്ചുനില്‍ക്കുന്ന ചിത്രം നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ചരിത്ര നിമിഷമായിരുന്നു. ബില്‍ വലിച്ചുകീറല്‍, ഉപരാഷ്ട്രപതിയെ ആക്രമിക്കല്‍, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍.. എല്ലാത്തിനെയും അതിജീവിച്ച് രാജ്യസഭ വനിതാ സംരണബില്‍ പാസാക്കിയ ദിവസം. രാജ്യസഭ അംഗീകരിച്ച ബില്‍ 11 വര്‍ഷമായിട്ടും പ്രാബല്യത്തിലായിട്ടില്ല.

എന്താണ് വനിതാ സംവരണ ബില്‍?

1993ലാണ് 73, 74 ഭരണഘടനാ ഭേദഗതി പ്രകാരം തദ്ദേശ സ്ഥാപനങ്ങളില്‍ 33 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കിയത്. അതുവരെ തദ്ദേശ സ്ഥാപനങ്ങളില്‍ ഇല്ലാതിരുന്ന അവസര സമത്വം ഈ ഭേദഗതിയോടെ സാധ്യമായി. കേരളത്തില്‍ 1995ലെ തദ്ദേശ തെരഞ്ഞെടുപ്പിലാണ് 33 ശതമാനം വനിതാ സംവരണം നടപ്പിലായത്. 2005ലെ പഞ്ചായത്തിരാജ് ആക്ടിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലെ വനിതാ സംവരണം 50 ശതമാനമായി കേരളം ഉയര്‍ത്തി. പക്ഷേ ഇന്നും നിയമസഭകളിലേക്കും ലോക്സഭകളിലേക്കുമുള്ള സ്ത്രീകളുടെ പ്രാതിനിധ്യം ഉയര്‍ത്താനുള്ള ബില്ല് പാസ്സായില്ല.

പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുക എന്നതാണ് ഈ സ്ത്രീസംവരണ ബില്‍ കൊണ്ടുദ്ദേശിക്കുന്നത്. 2008ല്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയില്‍ വന്ന ബില്‍, 2010ല്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഒന്നിനെതിരെ 186 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ പാസായത്. കോണ്‍ഗ്രസിന് പുറമേ ബി.ജെ.പി, ഇടതുപാര്‍ട്ടികള്‍, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളൊക്കെ ബില്ലിനെ പിന്തുണച്ചു. സമാജ്‍വാദി പാര്‍ട്ടിയും ആര്‍ജെഡിയും ജെഡിയുവുമാണ് അന്ന് അവതരിപ്പിച്ച ബില്ലിനെ പ്രധാനമായും എതിര്‍ത്തത്. അവരും എതിര്‍ത്തത് സ്ത്രീ സംവരണത്തെ അല്ല. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ക്വാട്ട വിത്ത് ഇന്‍ ക്വാട്ട അഥവാ സംവരണത്തിനുള്ളില്‍ സംവരണം വേണമെന്നാണ് ആ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. ആ ബില്‍ ലോക്സഭ കണ്ടില്ല. യുപിഎ സര്‍ക്കാരിന്‍റെ കാലാവധി കഴിഞ്ഞതോടെ ബില്‍ അസാധുവാകുകയും ചെയ്തു.

എന്തിന് സ്ത്രീസംവരണം? മറുപടി ഈ കണക്കുകള്‍ പറയും..

എന്തിന് സ്ത്രീസംവരണം, ആണായാലും പെണ്ണായാലും കഴിവുള്ളവര്‍ വരട്ടെ എന്നെല്ലാം പറയുന്നവര്‍ക്കുള്ള മറുപടി ചില കണക്കുകളാണ്. 2019ല്‍ 542 അംഗ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ എംപിമാരുടെ എണ്ണം 78 ആണ്. അതായത് 14 ശതമാനം മാത്രം. ലോക്സഭയുടെ ചരിത്രത്തിലെ റെക്കോര്‍ഡാണിതെന്ന് കൂടി പറയുമ്പോഴേ ചിത്രം പൂര്‍ണമാകൂ. 1952ലെ ആദ്യ ലോക്സഭയില്‍ അഞ്ച് ശതമാനമായിരുന്നു സ്ത്രീപ്രാതിനിധ്യം. സാക്ഷരത ഉള്‍പ്പെടെ പല രംഗത്തും ഒന്നാമതുള്ള നമ്മുടെ കേരളത്തിന്‍റെ കാര്യവും മെച്ചമല്ല. കേരളത്തിലെ ആദ്യ വനിതാ ലോക്‌സഭാ എം.പി ആനി മസ്‌ക്രീന്‍ ആണ്. 1957ലും 62ലും ഓരോ സ്ത്രീ മല്‍സരിച്ചു. പക്ഷേ ജയിച്ചില്ല. 1967ല്‍ സുശീല ഗോപാലന്‍ ജയിച്ചു. 1971ലെ അഞ്ചാം ലോക്‌സഭയിലെത്തിയ ഏക വനിത കെ. ഭാര്‍ഗവി തങ്കപ്പനാണ്. അന്ന് മല്‍സരിച്ചത് നാല് പേര്‍. 1977ല്‍ മൂന്ന് സ്ത്രീകള്‍ മല്‍സരിച്ചു. ആരും ജയിച്ചില്ല. 1980ല്‍ രണ്ട് സ്ത്രീകള്‍ മല്‍സരിച്ചു, സുശീല ഗോപാലന്‍ ജയിച്ചു. 1984ല്‍ മല്‍സരിച്ച എല്ലാ സ്ത്രീകളും തോറ്റു. 1989ല്‍ എട്ട് പേര്‍ മല്‍സരിച്ചു ഒരാള്‍ ജയിച്ചു- മുകുന്ദപുരത്തുനിന്നു സാവിത്രി ലക്ഷ്മണന്‍. 1991ല്‍ 10 പേര്‍ മല്‍സരിച്ചു, രണ്ട് പേര്‍ ജയിച്ചു- സുശീല ഗോപാലനും സാവിത്രി ലക്ഷ്മണനും. 1996ലും 10 സ്ത്രീകള്‍ മല്‍സരിച്ചു. ആരും ജയിച്ചില്ല. 1998ല്‍ 10 വനിതകള്‍ മല്‍സരിച്ചപ്പോള്‍ എ.കെ. പ്രേമജം ജയിച്ചു. 1999ല്‍ 13 പേര്‍ മല്‍സരിച്ചപ്പോള്‍ എ.കെ. പ്രേമജം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ 15 പേര്‍ മല്‍സരിച്ചു. രണ്ട് പേര്‍ ജയിച്ചു- പി. സതീദേവിയും സി.എസ്.സുജാതയും. 2009ലും 15 പേര്‍ മല്‍സരിച്ചു. ആരും ജയിച്ചില്ല. 2014ല്‍ കെ. സുധാകരനെ പരാജയപ്പെടുത്തി പി.കെ ശ്രീമതി ജയിച്ചു. നിലവില്‍ ലോക്സഭയിലുള്ളതും ഒരേയൊരു വനിതാ എംപി മാത്രം- രമ്യ ഹരിദാസ്.

നിലവിലെ വനിതാ എംഎല്‍എമാരുടെ കണക്കെടുത്താല്‍ 140 അംഗ സഭയില്‍ എല്‍ഡിഎഫിന് 8ഉം യുഡിഎഫിന് ഒരു വനിതാ എംഎല്‍എയും മാത്രമാണുള്ളത്. കേരം തിങ്ങും കേരള നാട് ഗൗരിയമ്മ ഭരിച്ചീടും എന്ന മുദ്രാവാക്യം 1987ല്‍ ഉയര്‍ന്നു. പിന്നീട് സുശീല ഗോപാലന്‍റെ പേര് ഉയര്‍ന്നു. പക്ഷേ നമുക്കിതേവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. 1963ല്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായ സുചേത കൃപലാനിയാണ് ഇന്ത്യയിലെ ആദ്യ ആദ്യ വനിതാ മുഖ്യമന്ത്രി. ബംഗാളില്‍ മമത ബാനര്‍ജിയും യു.പിയില്‍ മായാവതിയും തമിഴ്നാട്ടില്‍ ജയലളിതയും ഡല്‍ഹിയില്‍ ഷീലാ ദീക്ഷിതും ഉള്‍പ്പെടെ 16 വനിതാ മുഖ്യമന്ത്രിമാര്‍ രാജ്യത്തുണ്ടായി. പക്ഷേ സ്ത്രീസാക്ഷരതയില്‍ ഏറെ മുന്നിലുള്ള കേരളത്തില്‍ ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നത് നാണക്കേട് തന്നെയാണ്.

ആദ്യ ഇഎംഎസ് മന്ത്രിസഭ മുതല്‍ പിണറായി സര്‍ക്കാര്‍ വരെ നമുക്കുള്ളത് 8 വനിതാ മന്ത്രിമാര്‍ മാത്രം. ഗൗരിയമ്മ ആറ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. ഗൗരിയമ്മക്ക് ശേഷം സംസ്ഥാന മന്ത്രിസഭയില്‍ അംഗമായ വനിത, കോണ്‍ഗ്രസിലെ എം കമലമാണ്- 1982 മുതല്‍ 87 വരെ. പിന്നീട് കോണ്‍ഗ്രസിലെ തന്നെ എം ടി പദ്മ രണ്ട് തവണ മന്ത്രിയായി. 1996ല്‍ നായനാർ മന്ത്രിസഭയില്‍ സുശീല ഗോപാലന്‍ മന്ത്രിയായിരുന്നു. 2006ലെ വിഎസ് മന്ത്രിസഭയില്‍ പി കെ ശ്രീമതിയും 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പി കെ ജയലക്ഷ്മിയും മന്ത്രിമാരായി. സംസ്ഥാനത്ത് ആദ്യമായി രണ്ട് വനിതകള്‍ ഒന്നിച്ച് മന്ത്രിസഭയിലെത്തിയത് പിണറായി വിജയന്‍ സർക്കാരിലാണ്- കെ.കെ ശൈലജയും ജെ മേഴ്സിക്കുട്ടിയമ്മയും. 14 നിയമസഭകളിലായി ആകെ എംഎല്‍എമാരുടെ എണ്ണം 88 മാത്രമാണ്.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് 33 അല്ല 50 ശതമാനം സ്ത്രീസംവരണം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചെങ്കിലും പ്രാഥമിക പട്ടിക പ്രകാരം 10 ശതമാനം പോലുമില്ല വനിതാ സ്ഥാനാര്‍ഥി പ്രാതിനിധ്യം. നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കാത്തുകൊണ്ടുകൂടിയാണ് നിയമ നിര്‍മാണം വഴി സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം ഉയരുന്നത്.

മാതൃകയാണ് ഒഡീഷ

സ്ത്രീസംവരണ നിയമം നടപ്പിലായിട്ടില്ലെങ്കിലും 2019ലെ തെരഞ്ഞെടുപ്പിലൂടെ ലോക്സഭയില്‍ 33 ശതമാനം സ്ത്രീകളെ എത്തിച്ച സംസ്ഥാനമുണ്ട് ഇന്ത്യയില്‍. ഒഡീഷയാണ് ആ സംസ്ഥാനം. 21 ലോക്സഭാ സീറ്റുകളുള്ള ഒഡീഷയില്‍ 7 സീറ്റ് സ്ത്രീകള്‍ക്ക് നല്‍കുമെന്ന ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്നായികിന്‍റെ പ്രഖ്യാപനം ആ പാര്‍ട്ടി പാലിച്ചു. ബിജു ജനതാദളിന്‍റെ 7 വനിതാ സ്ഥാനാര്‍ഥികളില്‍ 5 പേര്‍ ജയിച്ചു. ബിജെപിയുടെ രണ്ട് വനിതാ സ്ഥാനാര്‍ഥികളും വിജയിച്ചു. അങ്ങനെ 7 സ്ത്രീകളെ ഒഡീഷ ലോക്സഭയിലേക്ക് അയച്ചു. ഈ വര്‍ഷം തന്നെ ബില്‍ പാസാക്കണമെന്ന് ആ പാര്‍ട്ടി സര്‍വകക്ഷി യോഗത്തില്‍ മോദി സര്‍ക്കാരിനോട് ആവശ്യപ്പെടുകയുമുണ്ടായി.

മത്സരിക്കാന്‍ ആവശ്യത്തിന് സ്ത്രീകളെ കിട്ടില്ല, ഭരണ പരിചയമില്ലാത്ത സ്ത്രീകള്‍ അധികാരത്തിലെത്തിയാല്‍ പിന്‍സീറ്റ് ഡ്രൈവിങാണ് നടക്കാന്‍ പോകുന്നത് എന്നിങ്ങനെയായിരുന്നു തദ്ദേശ സ്ഥാപനങ്ങളിലേക്ക് വനിതാസംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യ കാലത്ത് ഉയര്‍ന്ന മുറവിളി. എന്നിട്ടെന്തായി? ആത്മവിശ്വാസത്തോടെ സ്ത്രീകള്‍ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും കോര്‍പറേഷനുകളുമെല്ലാം ഭരിക്കുന്നു. ഭരണ നേട്ടങ്ങളില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന പഞ്ചായത്തുകള്‍ ഒന്നാമതെത്തുന്നു. പുറത്തിറങ്ങി ജനങ്ങളുടെ ആവശ്യങ്ങള്‍ അടുത്തറിഞ്ഞും ജനക്ഷേമത്തിനായി പദ്ധതികള്‍ ആവിഷ്കരിച്ചും വോട്ടര്‍മാര്‍ക്ക് നീതി ഉറപ്പാക്കിയുമൊക്കെയാണ് ഒരാള്‍ നല്ല ഭരണാധികാരിയാകുന്നത്. അല്ലാതെ ജനാധിപത്യത്തില്‍ ആരും ഭരണാധികാരിയായി ജനിക്കുന്നില്ല.

എഴുത്തുകാരി കെ ആര്‍ മീര പറഞ്ഞതുപോലെ രാഷ്ട്രീയത്തിലെ സ്ത്രീവിരുദ്ധത എന്നാല്‍ സ്ത്രീയോടുള്ള വിരോധമല്ല, മറിച്ച് സ്ത്രീയുടെ അധികാരത്തോടുള്ള വിരോധമാണ്. ആ വിരുദ്ധത ഇപ്പോഴും തുടരുന്നതിനാല്‍ നിയമനിർമാണം വഴി സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കിയേ തീരൂ. പുരുഷന്മാര്‍ മാത്രം നിറയേണ്ട ഇടങ്ങളല്ല നിയമസഭകളും പാര്‍ലമെന്‍റുകളും. സ്ത്രീകളും ട്രാന്‍സ്ജെന്‍ഡേഴ്സും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുമൊക്കെ അവിടെ ഉണ്ടാകുമ്പോഴേ ജനാധിപത്യം പൂര്‍ണമാകൂ.

]]>
വനിതാദിനം; വനിതകള്‍ക്ക് ആദരവുമായി ഗൂഗിള്‍ https://malayalees.ch/google-doodle-on-womens-day/ Mon, 08 Mar 2021 07:59:53 +0000 https://malayalees.ch/?p=41211 അന്താരാഷ്ട്ര ദിനാചരണങ്ങളുടേയും പ്രശസ്തരായ വ്യക്തികളു‌ടെ ജന്മ-ചരമ വാര്‍ഷിക ദിനങ്ങളിലും ഡൂഡില്‍ പുറത്തിറക്കുകയെന്നത് ഗൂഗിളിന്‍റെ പതിവാണ്. ആ പതിവി‍ന്‍റെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് ഷോര്‍ട്ട് വീഡിയോ ഡൂഡില്‍ പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിള്‍. അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി പുതിയ കാര്യങ്ങള്‍ ചെയ്ത വനിതകളുടെ കൈകള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഡൂഡില്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ വനിത ഡോക്ടര്‍, ശാസ്ത്രജ്ഞ, ബഹിരാകാശ യാത്രിക, എന്‍ജിനിയര്‍, ആക്ടിവിസ്റ്റ്, കലാകാരി തുടങ്ങിയവരുടെ കൈകളാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡൂഡില്‍ പങ്കുവച്ചശേഷം ഗൂഗിള്‍ ഇങ്ങനെയെഴുതി;‌

”ഇന്നത്തെ വാർഷിക അന്താരാഷ്ട്ര വനിതാ ദിന ഡൂഡിൽ സ്ത്രീകളുടെ ചരിത്രത്തിലെ ആദ്യത്തേതിലൂടെ ഒരു യാത്ര നടത്തുന്നു. സമ്പ്രദായങ്ങളെ ചോദ്യം ചെയ്യുകയും വിദ്യാഭ്യാസം, പൗരാവകാശങ്ങൾ, ശാസ്ത്രം, കലകൾ എന്നിവയ്ക്കും അതിലേറെ കാര്യങ്ങൾക്കും വഴിയൊരുക്കിയ വനിതാ ആദ്യ വനിതകളെ എടുത്തുകാണിക്കുന്നു.

തലമുറകളിലെ സ്ത്രീകൾക്കായി വാതിൽ തുറന്നുകിടക്കുന്നതിലൂടെ ഡൂഡിൽ ഈ നായികമാര്‍ക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. ചിലർ ആദ്യം അതിശയകരമായ പുതിയ എന്തെങ്കിലും സ്വന്തമാക്കുമ്പോൾ മറ്റുള്ളവർ ഒരു അംഗീകാരമോ അവകാശമോ നേടുന്നു.

ഇന്നത്തെ ഡൂഡിൽ ലോകമെമ്പാടുമുള്ള സ്ത്രീകളെ ആഘോഷിക്കുന്നു. അവര്‍ അവരുടെ കാലത്തെ പ്രതിബന്ധങ്ങളെ മറികടന്ന് ശാശ്വതമായ ഒരു പാരമ്പര്യം സൃഷ്ടിക്കുന്നു. ഇന്നത്തെ വാതിലുകൾ തുറക്കാനും മേൽത്തട്ട് തകർക്കാനും മുൻകാലങ്ങളിൽ അടിത്തറയിട്ട സ്ത്രീകൾ എണ്ണമറ്റ മറ്റുള്ളവരുടെ ചുമലിലാണ്.

ഭൂതകാലത്തിന്‍റെയും വർത്തമാനത്തിന്‍റെ ഭാവിയുടെയും വഴികാട്ടികള്‍ക്കുള്ള ബഹുമാനാർത്ഥം- അന്താരാഷ്ട്ര വനിതാ ദിനാശംസകൾ!”

]]>