WOMENS CRICKET – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Dec 2023 08:45:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png WOMENS CRICKET – malayalees.ch https://malayalees.ch 32 32 വനിതാ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്, രണ്ടാം ഇന്നിംഗ്സിൽ 186/6 https://malayalees.ch/india-women-vs-england-women-test-highlights/ Sat, 16 Dec 2023 05:02:58 +0000 https://malayalees.ch/?p=92969 ഇംഗ്ലണ്ടിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ മികച്ച നിലയില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് 478 റണ്‍സ് ലീഡുണ്ട്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തിട്ടുണ്ട്. 67 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് ഹര്‍മന്‍പ്രീതും 17 റണ്‍സുമായി പൂജയുമാണ് ക്രീസില്‍.

രണ്ടാം ഇന്നിംഗ്‌സിൽ മികച്ച തുടക്കമാണ് ടീം ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷഫാലി (33), സ്മൃതി (26), യാസ്തിക (9), ജെമീമ റോഡ്രിഗസ് (27), ദീപ്തി ശർമ (20), സ്നേഹ് റാണ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ചാർളി ഡീൻ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സോഫി എക്ലെസ്റ്റോൺ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 136 റണ്‍സിലൊതുക്കിയ ഇന്ത്യ 292 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി ദീപ്തി ശര്‍മ്മ 5 വിക്കറ്റ് വീഴ്‌ത്തി. സ്‌നേഹ റാണ 2 വിക്കറ്റും രേണുക, പൂജ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും നേടി. 59 റണ്‍സെടുത്ത നാറ്റ് സിവര്‍ ബ്രെന്റ് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്. ഇംഗ്ലണ്ടിനെ ഫോളോഓണ്‍ ചെയ്യിക്കാമായിരിന്നുവെങ്കിലും വീണ്ടും ബാറ്റു ചെയ്യാന്‍ ആണ് ഇന്ത്യ തീരുമാനിച്ചത്.

]]>
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി അമോൽ മജുംദാർ https://malayalees.ch/india-womens-cricket-coach-amol-mazumdar/ Thu, 26 Oct 2023 04:29:41 +0000 https://malayalees.ch/?p=90074 ഇന്ത്യൻ വനിതാ ടീം പരിശീലകനായി അമോൽ മജുംദാറിനെ നിയമിച്ചു. മുംബൈ, അസം, ആന്ധ്രാ പ്രദേശ് തുടങ്ങിയ ടീമുകൾക്കായി ആഭ്യന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള മജുംദാറിനെ ഉപദേശക സമിതിയാണ് പരിശീലകനായി നിയമിച്ചത്. രമേശ് പൊവാറിൻ്റെ കാലാവധി അവസാനിച്ചതോടെയാണ് നീക്കം. മുൻപ് ഇന്ത്യ അണ്ടർ 19, അണ്ടർ 23 ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള താരം നെതർലൻഡ്സ്, ദക്ഷിണാഫ്രിക്ക, രാജസ്ഥാൻ ടീമുകളുടെ ബാറ്റിംഗ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

പരിശീലകനായി മജുംദാറിൻ്റെ ആദ്യ പരമ്പര ഇംഗ്ലണ്ടിനെതിരെയാണ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളിൽ ഇന്ത്യയിലെത്തി ടി-20, ഏകദിന, ടെസ്റ്റ് പരമ്പരകൾ കളിക്കും. വരുന്ന ഏതാനും മാസങ്ങളിൽ രണ്ട് ടെസ്റ്റ് അടക്കം 11 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇംഗ്ലണ്ട് ടീം മൂന്ന് ടി-20കളും ഒരു ടെസ്റ്റും കളിക്കുമ്പോൾ ഓസ്ട്രേലിയ ഒരു ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ടി-20കളും കളിക്കും. മുംബൈയിലാവും മത്സരങ്ങൾ.

]]>
വീണ്ടും ഇന്ത്യൻ ടീമിൻ്റെ പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് ഗാരി കേസ്റ്റൺ https://malayalees.ch/ary-kirsten-coach-india-women-team-ht/ Tue, 20 Jun 2023 12:04:00 +0000 https://malayalees.ch/?p=83031 വീണ്ടും ഇന്ത്യൻ ടീമിൻ്റെ പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് മുൻ പരിശീലകൻ ഗാരി കേസ്റ്റൺ. ഇന്ത്യൻ വനിതാ ടീം പരിശീലകനാവാനുള്ള ബിസിസിഐയുടെ ക്ഷണം കേസ്റ്റൺ തള്ളിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ ഉപദേശകനായ കേസ്റ്റൺ ഇന്ത്യൻ വനിതാ ടീം പരിശീലകനായി സമയം നീക്കിവെക്കാനില്ലാത്തതിനാലാണ് ക്ഷണം നിരസിച്ചത്. കേസ്റ്റൺ പിന്മാറിയതോടെ ബിസിസിഐ മറ്റ് ആളുകളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇന്ത്യയുടെ മുൻ താരങ്ങളായ അമോൽ മസുംദാർ, ഋഷികേഷ് കനിത്കർ എന്നിവരെയും ഇംഗ്ലണ്ട് മുൻ ക്യാപ്റ്റനും വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിൻ്റെ പരിശീലകനുമായ ഷാർലറ്റ് എഡ്വാർഡ്സിനെയുമൊക്കെ ബിസിസിഐ പരിഗണിക്കുന്നുണ്ട്.

]]>
അണ്ടർ 19 ലോകകപ്പ് ജേതാക്കൾക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ https://malayalees.ch/bcci-5-crore-prize-mone-u19-womens-world-cup/ Mon, 30 Jan 2023 05:07:33 +0000 https://malayalees.ch/?p=75273 അണ്ടർ 19 വനിതാ ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ ജനറൽ സെക്രട്ടറി അമിത് ഷാ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫൈനലിൽ ഇഗ്ലണ്ടിനെ 7 വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ കിരീടം ചൂടിയത്.

ഇംഗ്ലണ്ടിനെ 68 റൺസിനു പുറത്താക്കിയ ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കുറിച്ചു. 24 റൺസ് വീതം നേടിയ ഗൊങ്കാദി ട്രിഷയും സൗമ്യ തിവാരിയുമാണ് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. തിവാരി നോട്ടൗട്ടാണ്.

ഷഫാലി വർമയെയും (15) ശ്വേത സെഹ്‌രാവത്തിനെയും (5) വേഗം നഷ്ടമായെങ്കിലും സൗമ്യ തിവാരിയും ഗൊങ്കാദി ട്രിഷയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ അനായാസ വിജയത്തിലെത്തിക്കുകയായിരുന്നു. കരുതലോടെ ഇംഗ്ലണ്ട് ബൗളിംഗ് നിരയെ നേരിട്ട സഖ്യം അനാവശ്യ റിസ്കുകൾ എടുക്കാതെ ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു നയിച്ചു. വിജയത്തിലേക്ക് വെറും 3 റൺസ് മാത്രം ശേഷിക്കെ ട്രിഷ (24) പുറത്തായെങ്കിലും ഇന്ത്യ അനായാസം വിജയത്തിലെത്തുകയായിരുന്നു.

]]>
അണ്ടർ 19 ലോകകപ്പ് സെമി; ന്യൂസീലൻഡിനെതിരെ ഇന്ത്യ പന്തെറിയും https://malayalees.ch/u19-womens-world-cup-semi-india-fielding/ Fri, 27 Jan 2023 09:23:11 +0000 https://malayalees.ch/?p=75113 അണ്ടർ 19 വനിതാ ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസീലൻഡിനു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഷഫാലി വർമ കിവീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ കുറേ കാലമായി ഐസിസി ടൂർണമെൻ്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയുടെ വഴിമുടക്കുന്ന ന്യൂസീലൻഡ് ശാപം തീർക്കാനാണ് ഷഫാലി വർമയുടെയും സംഘത്തിൻ്റെയും ശ്രമം.

ഗ്രൂപ്പ് ഒന്നിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും മൂന്ന് ജയം സഹിതം 6 പോയിൻ്റ് വീതം ഉണ്ടായിരുന്നു. എന്നാൽ, മികച്ച റൺ നിരക്ക് ഇന്ത്യയെ ഒന്നാമത് എത്തിക്കുകയായിരുന്നു. ഗ്രൂപ്പ് രണ്ടിൽ നാല് ജയം സഹിതം ഇംഗ്ലണ്ടിനും ന്യൂസീലൻഡിനും 8 പോയിൻ്റ് വീതമുണ്ട്. എന്നാൽ, റൺ നിരക്കിൽ ഇംഗ്ലണ്ട് ഒന്നാമതും ന്യൂസീലൻഡ് രണ്ടാമതും എത്തി.

ടൂർണമെൻ്റിൽ ഓസ്ട്രേലിയയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്ക, യുഎഇ, സ്കോട്ട്ലൻഡ്, ശ്രീലങ്ക എന്നീ ടീമുകൾ ഇന്ത്യക്ക് മുന്നിൽ വീണു. ആധികാരികമായായിരുന്നു ഇന്ത്യയുടെ യാത്ര. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യൻ താരങ്ങൾ മികച്ചുനിന്നു. എന്നാൽ, ഒരു കളി പോലും പരാജയപ്പെടാതെ എത്തുന്ന കിവീസ് യുവനിര ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകുമെന്നുറപ്പ്.

ടീമുകൾ:

India : Shafali Verma, Shweta Sehrawat, Soumya Tiwari, Gongadi Trisha, Richa Ghosh, Hrishita Basu, Titas Sadhu, Mannat Kashyap, Archana Devi, Parshavi Chopra, Sonam Yadav

New Zealand: Anna Browning, Emma McLeod, Georgia Plimmer, Isabella Gaze, Izzy Sharp, Emma Irwin, Kate Irwin, Paige Loggenberg, Natasha Codyre, Kayley Knight, Abigail Hotton

]]>
അണ്ടർ 19 വനിതാ ലോകകപ്പ്: സെമിയിൽ ഇന്ന് ഇന്ത്യക്ക് ന്യൂസീലൻഡിൻ്റെ കടമ്പ https://malayalees.ch/u19-womens-world-cup-india-newzealand-semifinal/ Fri, 27 Jan 2023 04:29:13 +0000 https://malayalees.ch/?p=75091 അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ന് ആദ്യ സെമി. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുക. സൂപ്പർ സിക്സ് ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസീലൻഡിനെയാണ് നേരിടുക. കഴിഞ്ഞ കുറേ കാലമായി ഐസിസി ടൂർണമെൻ്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയുടെ വഴിമുടക്കുന്ന ന്യൂസീലൻഡ് ശാപം തീർക്കാനാണ് ഷഫാലി വർമയുടെയും സംഘത്തിൻ്റെയും ശ്രമം.

ഗ്രൂപ്പ് ഒന്നിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും മൂന്ന് ജയം സഹിതം 6 പോയിൻ്റ് വീതം ഉണ്ടായിരുന്നു. എന്നാൽ, മികച്ച റൺ നിരക്ക് ഇന്ത്യയെ ഒന്നാമത് എത്തിക്കുകയായിരുന്നു. ഗ്രൂപ്പ് രണ്ടിൽ നാല് ജയം സഹിതം ഇംഗ്ലണ്ടിനും ന്യൂസീലൻഡിനും 8 പോയിൻ്റ് വീതമുണ്ട്. എന്നാൽ, റൺ നിരക്കിൽ ഇംഗ്ലണ്ട് ഒന്നാമതും ന്യൂസീലൻഡ് രണ്ടാമതും എത്തി.

ടൂർണമെൻ്റിൽ ഓസ്ട്രേലിയയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്ക, യുഎഇ, സ്കോട്ട്ലൻഡ്, ശ്രീലങ്ക എന്നീ ടീമുകൾ ഇന്ത്യക്ക് മുന്നിൽ വീണു. ആധികാരികമായായിരുന്നു ഇന്ത്യയുടെ യാത്ര. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യൻ താരങ്ങൾ മികച്ചുനിന്നു. എന്നാൽ, ഒരു കളി പോലും പരാജയപ്പെടാതെ എത്തുന്ന കിവീസ് യുവനിര ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകുമെന്നുറപ്പ്.

]]>
അണ്ടർ 19 വനിതാ ലോകകപ്പ് സെമി: ഇന്ത്യയ്ക്ക് എതിരാളികൾ ന്യൂസീലൻഡ് https://malayalees.ch/u19-womens-world-cup-india-newzealand/ Thu, 26 Jan 2023 08:35:06 +0000 https://malayalees.ch/?p=75066 അണ്ടർ 19 വനിതാ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്ക് എതിരാളികളായി ന്യൂസീലൻഡ്. മറ്റൊരു സെമിയിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും മൂന്ന് ജയം സഹിതം 6 പോയിൻ്റ് വീതം ഉണ്ടായിരുന്നു. എന്നാൽ, മികച്ച റൺ നിരക്ക് ഇന്ത്യയെ ഒന്നാമത് എത്തിക്കുകയായിരുന്നു. ഗ്രൂപ്പ് രണ്ടിൽ നാല് ജയം സഹിതം ഇംഗ്ലണ്ടിനും ന്യൂസീലൻഡിനും 8 പോയിൻ്റ് വീതമുണ്ട്. എന്നാൽ, റൺ നിരക്കിൽ ഇംഗ്ലണ്ട് ഒന്നാമതും ന്യൂസീലൻഡ് രണ്ടാമതും എത്തി.

നാളെ, ജനുവരി 27 വെള്ളിയാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം.

]]>
വനിതാ പ്രീമിയർ ലീഗ് മാർച്ച് 4ന് ആരംഭിക്കുമെന്ന് റിപ്പോർട്ട് https://malayalees.ch/womens-premier-league-march-4/ Thu, 26 Jan 2023 08:17:08 +0000 https://malayalees.ch/?p=75059 പ്രഥമ വനിതാ പ്രീമിയർ ലീഗ് ഈ വർഷം മാർച്ച് നാലിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഫൈനൽ മാർച്ച് 24ന് നടക്കും. ഏപ്രിലിൽ ഐപിഎൽ ആരംഭിക്കുന്നതിന് മുൻപ് മത്സരങ്ങൾ അവസാനിപ്പിക്കാനാണ് ബിസിസിഐയുടെ ശ്രമം. വനിതാ ഐപിഎൽ നടക്കുന്ന വേദികളിലെല്ലാം ഐപിഎൽ മത്സരങ്ങളും ഉണ്ട്. ഫെബ്രുവരിയിൽ ടി-20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഫെബ്രുവരി 10 മുതൽ 26 വരെയാണ് ടി-20 ലോകകപ്പ്. ഇത് അവസാനിച്ചുകഴിഞ്ഞാവും വനിതാ പ്രീമിയർ ലീഗ്.

വനിതാ ഐപിഎലിൻ്റെ പ്രഥമ സീസണുള്ള ടീമുകളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ആകെ അഞ്ച് ടീമുകളിൽ മൂന്നെണ്ണം നിലവിലെ ഐപിഎൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഉടമകളായ റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, ഡൽഹി ക്യാപിറ്റൽസ് ഉടമകളായ ജെഎസ്ഡബ്ല്യു ജിഎംആർ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ ഇന്ത്യൻസ് ഉടമകളായ റിലയൻസ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഇന്ത്യവിൻ സ്പോർട്സ് എന്നീ കമ്പനികളാണ് വനിതാ ടീം സ്വന്തമാക്കിയ ഐപിഎൽ ഫ്രാഞ്ചൈസികൾ. അദാനി സ്പോർട്സ്‌ലൈൻ, കാപ്രി ഗ്ലോബൽ ഹോൾഡിംഗ്സ് എന്നിവരാണ് മറ്റ് രണ്ട് ടീമുകളെ സ്വന്തമാക്കിയത്.

അഹ്‌മദാബാദ് ആസ്ഥാനമാക്കി അദാനി സ്പോർട്സ് സമർപ്പിച്ച 1289 കോടി രൂപയാണ് ഏറ്റവും ഉയർന്ന ടെൻഡർ. മുംബൈ ആസ്ഥാനമാക്കി ഇന്ത്യവിൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച 912.99 കോടി രൂപ തൊട്ടുപിന്നിലെത്തി. 901 കോടി രൂപയുമായി റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് മൂന്നാമതും 810 കോടി രൂപ സമർപ്പിച്ച ജെഎസ്ഡബ്ല്യു ജിഎംആർ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് നാലാമതും എത്തിയപ്പോൾ 757 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച കാപ്രി ഗ്ലോബൽ ഹോൾഡിംഗ്സ് ആണ് അഞ്ചാമത്തെ ടീമിനെ സ്വന്തമാക്കിയത്. 4699.99 കോടി രൂപയാണ് അഞ്ച് ടീമുകൾക്കായി ലഭിച്ച ആകെത്തുക.

വനിതാ ഐപിഎലിനുള്ള പ്ലെയിങ്ങ് ഇലവനിൽ പരമാവധി അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഒരു താരം അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നാവണം. പുരുഷ ഐപിഎലിൽ നാല് വിദേശതാരങ്ങൾക്കേ ഫൈനൽ ഇലവനിൽ കളിക്കാൻ അനുവാദമുള്ളൂ. ആദ്യ വർഷം 12 കോടി രൂപയാണ് സാലറി ക്യാപ്പ്. വരുന്ന ഓരോ വർഷവും ഇത് ഒന്നരക്കോടി രൂപ വീതം വർധിക്കും. 2027ൽ സാലറി ക്യാപ്പ് 18 കോടിയാവും. അഞ്ച് വർഷത്തെ സൈക്കിളിൽ ആദ്യ മൂന്ന് വർഷം അഞ്ച് ടീമുകളും അടുത്ത രണ്ട് വർഷം ആറ് ടീമുകളുമാവും വനിതാ ഐപിഎലിൽ കളിക്കുക.

]]>
അണ്ടർ 19 വനിതാ ലോകകപ്പ്: ഇന്ത്യ സൂപ്പർ സിക്‌സിൽ, സ്‌കോട്ട്‌ലൻഡിനെ 85 റൺസിന് തോൽപ്പിച്ചു https://malayalees.ch/ind-w-u19-vs-sco-w-u19-highlights/ Thu, 19 Jan 2023 04:39:02 +0000 https://malayalees.ch/?p=74683 ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തകർപ്പൻ ജയം. സ്കോട്ട്‌ലൻഡിനെ 85 റൺസിന് പരാജയപ്പെടുത്തി. 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ടിഷ് ടീം 13.1 ഓവറിൽ 66 റൺസിന് എല്ലാവരും പുറത്തായി. ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തിയ ഇന്ത്യ സൂപ്പർ സിക്സിൽ പ്രവേശിച്ചു.

ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ സ്റ്റാർ ഓപ്പണറും ക്യാപ്റ്റനുമായ ഷഫാലി വർമ്മയെ (1) നഷ്ടമായി. 51 പന്തിൽ 57 റൺസെടുത്ത ഗോംഗഡി തൃഷയുടെ ഇന്നിംഗ്‌സും 10 പന്തിൽ പുറത്താകാതെ 31 റൺസെടുത്ത ശ്വേത സെഹ്‌റവത്തിന്റെ വെടികെട്ടുമാണ് ഇന്ത്യയെ 4 വിക്കറ്റ് നഷ്ടത്തിൽ 150 എന്ന നിലയിൽ എത്തിച്ചത്.

സ്പിൻ ത്രയങ്ങളായ മന്നത്ത് കശ്യപ്, അർച്ചന ദേവി, സോനം യാദവ് എന്നിവരുടെ മിന്നും പ്രകടനമാണ് ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. മന്നത്ത് കശ്യപ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ അർച്ചന ദേവി 3 വിക്കറ്റുകൾ നേടി. സോനം യാദവിന് രണ്ട് വിക്കറ്റുകൾ ലഭിച്ചു. ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയെയും യുഎഇയെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

]]>
അണ്ടർ 19 വനിതാ ലോകകപ്പ്; യുഎഇക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യും https://malayalees.ch/u19-world-cup-india-bat-uae/ Mon, 16 Jan 2023 10:11:34 +0000 https://malayalees.ch/?p=74548 അണ്ടർ 19 വനിതാ ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ യുഎഇക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ യുഎഇ ക്യാപ്റ്റൻ തീർത്ഥ സതീഷ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഗ്രൂപ്പിൽ ഇന്ത്യ ഒന്നാമതും യുഎഇ രണ്ടാമതുമാണ്. രണ്ട് ടീമുകൾക്കും ഓരോ ജയം സഹിതം 2 പോയിൻ്റ് വീതമുണ്ട്. ഇന്ത്യ ആദ്യ കളിയിൽ ദക്ഷിണാഫ്രിക്കയെയും യുഎഇ സ്കോട്ട്ലൻഡിനെയും കീഴടക്കുകയായിരുന്നു. സോനം യാദവിനു പകരം ടൈറ്റസ് സിദ്ധു ഇന്ത്യൻ ടീമിൽ ഇടം നേടി.

ടീമുകൾ

UAE: Theertha Satish, Lavanya Keny, Samaira Dharnidharka, Mahika Gaur, Rinitha Rajith, Vaishnave Mahesh, Archara Supriya, Siya Gokhale, Indhuja Nandakumar, Geethika Jyothis, Avni Sunil Patil

India: Shweta Sehrawat, Shafali Verma, Gongadi Trisha, Richa Ghosh(w), Sonia Mendhiya, Hrishita Basu, Titas Sadhu, Archana Devi, Mannat Kashyap, Parshavi Chopra, Shabnam MD

]]>