womens commission – malayalees.ch https://malayalees.ch Malayalam Online News Portal Tue, 15 Aug 2023 07:18:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png womens commission – malayalees.ch https://malayalees.ch 32 32 സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിന് ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കണം: വനിതാ കമ്മീഷന്‍ https://malayalees.ch/womens-commission-on-independence-day/ Tue, 15 Aug 2023 07:18:44 +0000 https://malayalees.ch/?p=86188
ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി സതീദേവി. തിരുവനന്തപുരത്ത് കേരള വനിത കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന രാജ്യത്തിന്റെ 77-ാംമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സന്ദേശം നല്‍കുകയായിരുന്നു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍.

രാജ്യത്ത് പിറന്നു വീണ ഓരോ പൗരനും അന്തസോടെ, ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനു വേണ്ടിയുള്ള അവകാശം പരിരക്ഷിക്കപ്പെടണം. ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ ബഹുസ്വരതയുടെ അന്തരീക്ഷം രാജ്യത്ത് നിലനിര്‍ത്തണം. രാജ്യം നേരിടുന്ന വെല്ലുവിളികളെ അതീജീവിക്കുന്നതിന് വിശാലമായ രാജ്യസ്‌നേഹത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കണം. രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കൈകോര്‍ക്കാം.

രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് അനുസരിച്ചുള്ള ഭരണ സംവിധാനം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണം. വിശാലമായ ജനകീയ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിന് രാജ്യത്തെ മുഴുവന്‍ പൗരന്മാരും മുന്നോട്ടു വരണമെന്നും വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു.

]]>
പാലക്കാട് ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവം; സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മിഷൻ https://malayalees.ch/kerala-womens-commission-register-case-hitting-heads-of-newly-married-couple/ Fri, 30 Jun 2023 05:09:33 +0000 https://malayalees.ch/?p=83556 പാലക്കാട് പല്ലശ്ശനയിൽ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദേശം നൽകി.

പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഗൃഹ പ്രവേശന സമയത്താണ് സംഭവം നടന്നത്. ഇരുവരുടെയും തല തമ്മിൽ കൂട്ടിമുട്ടിച്ചത് പിന്നിൽ നിന്ന അയൽവാസിയായിരുന്നു. അപ്രതീക്ഷിതമായി തല കൂട്ടി ഇടിച്ചതു കാരണം സജ്‌ല ഞെട്ടുന്നതും സങ്കടവും ദേഷ്യവും കാരണം കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും വീഡിയോയില്‍‌ കാണാമായിരുന്നു.

തലമുട്ടല്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തിൽ രൂക്ഷമായ വിമർശനമാണ് പല കോണുകളിൽ നിന്ന ഉയര്‍ന്നത്.

]]>
ഡോ. വന്ദനദാസിനെ രക്ഷിക്കാൻ ഒരു ശ്രമവും ആരും നടത്തിയില്ല, അന്വേഷണം തൃപ്തികരമല്ല; ദേശീയ വനിതാ കമ്മിഷൻ https://malayalees.ch/women-commission-rekha-sharma-about-dr-vandana-das-murder/ Fri, 26 May 2023 11:56:31 +0000 https://malayalees.ch/?p=81781 കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസ് സംഭവ സമയത്ത് ഇടപെട്ടതിൽ പ്രശ്നങ്ങളുണ്ട്. വന്ദനയെ രക്ഷിക്കാൻ ഒരുശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും രേഖാ ശർമ്മ പറഞ്ഞു.

പരുക്കേറ്റ അക്രമി സന്ദീപിനെ നാല് പേർക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ലെന്ന് അവർ കുറ്റപ്പെടുത്തി. വന്ദന രക്ഷപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചിട്ടും ആരും സഹായിക്കാനുണ്ടായില്ല. അക്രമിക്കപ്പെട്ട ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നൽകിയില്ല. ഇത്രയധികം ദൂരം വന്ദനയ്ക്ക് ചികിത്സ നൽകാൻ കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നുവെന്നും അവർ ചോദിച്ചു

പൊലീസ് അന്വേഷണത്തിൽ വന്ദനയുടെ മാതാപിതാക്കൾക്ക് പരാതിയുണ്ട്. സിബിഐ അന്വേഷണം മാതാപിതാക്കൾ ആവശ്യപ്പെടുന്നു. ഒരു കോടി രൂപ കുടുംബം ധനസഹായം ആവശ്യപ്പെട്ടുവെന്നത് തെറ്റായ കാര്യമാണ്. അന്വേഷണം തൃപ്തികരമല്ലെന്നും കേരളാ പൊലീസ് മേധാവി അനിൽകാന്തുമായി കൂടിക്കാഴ്ച നടത്തുമെന്നും രേഖാ ശർമ്മ വ്യക്തമാക്കി.

]]>
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കോടതി സാധൂകരിക്കുന്നു; വനിതാ കമ്മീഷൻ https://malayalees.ch/womens-commission-on-civic-chandrans-bail/ Wed, 17 Aug 2022 12:26:25 +0000 https://malayalees.ch/?p=66555 സ്ത്രീകൾക്കെതിരായ ഹീനമായ അതിക്രമങ്ങൾ സാധൂകരിക്കുന്ന കോടതി നിലപാട് ആശങ്കയുണർത്തുന്നതായി വനിതാ കമ്മീഷൻ. വസ്ത്രധാരണം പോലെ വൈയക്തികമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അതിക്രമങ്ങൾ സാധൂകരിക്കുന്നത്. പീഡനക്കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോടതി ഉത്തരവ് നിർഭാഗ്യകരമാണെന്നും അധ്യക്ഷ പി സതീദേവി പറഞ്ഞു.

“പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല” എന്നാണ് ഉത്തരവിൽ പറയുന്നത്. ജാമ്യം നൽകുന്ന വേളയിൽ ജാമ്യത്തിനായുള്ള സാഹചര്യങ്ങൾ പരിഗണിക്കുക എന്നതിലുപരി കേസ് നിലനിൽക്കുന്നതല്ല എന്ന് തീർപ്പാക്കി ജാമ്യം നൽകുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. തെളിവുകൾ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുൻപു തന്നെ ഇത്തരം പരാമ‍ർശങ്ങൾ നടത്തുന്നതു വഴി ഫലത്തിൽ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്.

ഇത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളിൽ വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഗുജറാത്ത് വംശഹത്യാ കാലത്തു നടന്ന ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതേ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സർക്കാർ നടപടിയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണർത്തുന്ന ഇത്തരം നടപടികളിൽ ഒരു വീണ്ടുവിചാരം അത്യാവശ്യമാണെന്നും സതീദേവി കൂട്ടിച്ചേർത്തു.

]]>
സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകള്‍; വനിത കമ്മീഷനില്‍ തീര്‍പ്പാകാതെ പകുതിയില്‍ അധികവും https://malayalees.ch/cases-dowry-more-than-half-unresolved-in-kerala-womens-commission/ Wed, 23 Jun 2021 03:58:13 +0000 https://malayalees.ch/?p=45897 നാല് വര്‍ഷത്തിനിടെ വനിത കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളില്‍ പകുതിയിലധികവും തീര്‍പ്പാക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. 2017 മെയ് മുതല്‍ 2021 ഫെബ്രുവരി വരെ രജിസ്റ്റര്‍ ചെയ്തത് 169 കേസുകളാണ്. എന്നാല്‍ 83 എണ്ണം മാത്രമാണ് കമ്മീഷന്‍ തീര്‍പ്പാക്കിയതെന്ന് രേഖകള്‍ വ്യക്തമാക്കി.

സ്ത്രീധന പീഡനമുള്‍പ്പടെ വിവിധ വിഷയങ്ങളിലായി കഴിഞ്ഞ നാല് വര്‍ഷ കാലയളവില്‍ വനിതാ കമ്മീഷനില്‍ എത്തിയത് ഒന്‍പതിനായിരത്തോളം പരാതികളാണ്. സ്ത്രീധനവുമായി ബന്ധപ്പെട്ട് മാത്രം 2017 മെയ് 25 മുതല്‍ 2017 ഫെബ്രുവരി പന്ത്രണ്ട് വരെ രജിസ്റ്റര്‍ ചെയ്തതാകട്ടെ 169 കേസുകളും. എന്നാല്‍ വനിത കമ്മീഷന്‍ തീര്‍പ്പാക്കിയതാകട്ടെ 3648 കേസുകള്‍ മാത്രം. 4047 കേസുകള്‍ നിലവില്‍ തീര്‍പ്പാക്കിയിട്ടില്ല എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

നാല് വര്‍ഷത്തിനിടെ ലഭിച്ച സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ 83 കേസുകള്‍ മാത്രമാണ് കമ്മീഷന്റെ ഇടപെടലുണ്ടായത്. പകുതിയിലധികം കേസുകളില്‍ ഇതുവരെയും കമ്മീഷന്‍ നടപടി സ്വീകരിച്ചിട്ടില്ല.

ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 124 കേസുകളില്‍ 39 കേസുകളിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. തൊഴിലിടങ്ങളിലെ മാനസിക പീഡനം, കുടുംബ പ്രശ്‌നങ്ങള്‍, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, പൊലീസിനെതിരെയുള്ള പരാതികള്‍ തുടങ്ങി നിരവധി കേസുകളാണ് വനിത കമ്മീഷനില്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നത്.

സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ആത്മഹത്യകളടക്കം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ പരിഗണിക്കാത്തത് വലിയ വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. വിവരകാശ നിയമപ്രകാരം ഒരു പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കമ്മീഷന്‍ മറുപടി നല്‍കിയത്.

]]>