women – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 May 2023 11:59:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png women – malayalees.ch https://malayalees.ch 32 32 ചെരുപ്പ് വാങ്ങാൻ പണമില്ല, ചുട്ടുപൊള്ളുന്ന റോഡിലൂടെ കാലിൽ പ്ലാസ്റ്റിക് കവറുകൾ ചുറ്റി മക്കൾക്കൊപ്പം നടക്കുന്ന ഒരമ്മ https://malayalees.ch/woman-wraps-plastic-around-kids-feet-to-shield-them-from-hot-roads/ Tue, 23 May 2023 11:52:05 +0000 https://malayalees.ch/?p=81620 ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വേനൽച്ചൂടിൽ ചുട്ടുപൊള്ളുകയാണ്. കനത്ത ചൂടിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഇപ്പോൾ മധ്യപ്രദേശിലെ ഷിയോപൂരിൽ നിന്നുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചുട്ടുപൊള്ളുന്ന റോഡിലൂടെ നടക്കുന്ന മക്കൾക്ക് ചെരുപ്പ് വാങ്ങാൻ പണമില്ലാത്തതിനാൽ കാലിൽ പ്ലാസ്റ്റിക് കവറുകൾ ചുറ്റി നൽകിയിരിക്കുകയാണ് ഒരമ്മ.

മെയ് 21ന് പ്രാദേശിക മാധ്യമപ്രവർത്തകൻ ഇൻസാഫ് ഖുറേഷി പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മധ്യപ്രദേശിലെ ഷിയോപൂരിൽ ഒരു ആദിവാസി സ്ത്രീയും മക്കളും നട്ടുച്ചയ്ക്ക് ചുട്ടുപൊള്ളുന്ന റോഡിലൂടെ നടക്കുന്നത് ചിത്രത്തിൽ കാണാം. കാലിൽ ചെരുപ്പിന് പകരം പോളിത്തീൻ ബാഗുകൾ ചുറ്റിയാണ് നടത്തം. ഇവരുടെ അവസ്ഥ കണ്ട ഖുറേഷി ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. രുക്മിണി എന്നാണ് യുവതിയുടെ പേര്. ചെരുപ്പ് വാങ്ങാൻ പണമില്ലാത്തതിനാലാണ് ഇവർക്ക് ഈ മാർഗം സ്വീകരിക്കേണ്ടി വന്നതെന്നും ഖുറേഷി പറയുന്നു.

സഹരിയ ആദിവാസി വിഭാഗത്തിൽപ്പെട്ട രുക്മിണി തന്റെ മോശം സാമ്പത്തിക സ്ഥിതിയെക്കുറിച്ച് റിപ്പോർട്ടറോട് വിശദീകരിച്ചു. കടുത്ത ദാരിദ്ര്യത്തിലാണ് കുടുംബം. അടുത്തിടെ ഭർത്താവ് ക്ഷയരോഗം ബാധിച്ച് കിടപ്പിലായി. ഇത് സ്ഥിതി കൂടുതൽ വഷളാക്കി. താൻ ഇപ്പോൾ നഗരത്തിൽ തൊഴിൽ തേടുകയാണ്. തന്റെ മൂന്ന് മക്കളെ നോക്കാൻ ആരുമില്ലാത്തതിനാൽ ഇവരെയും കൂടിയാണ് തൊഴിൽ അന്വേഷിക്കയുന്നതെന്നും രുക്മിണി ഖുറേഷിയോട് പറഞ്ഞു.

രുക്മിണിയെപ്പോലുള്ള അമ്മമാർ നമുക്ക് ചുറ്റുമുണ്ട്, ഇവരെ സഹായിക്കാൻ സുമനസുകൾ തയ്യാറാകണമെന്നും ചിത്രം പങ്കുവച്ച് ഖുറേഷി ഫേസ്ബുക്കിൽ കുറിച്ചു. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രാദേശിക ഭരണകൂടം ഇടപെട്ടു. കുടുംബത്തിന്റെ ദുരവസ്ഥ പരിഹരിക്കാൻ അടിയന്തര സഹായം നൽകുമെന്ന് ഉറപ്പ് നൽകി.

]]>
എയര്‍ ഇന്ത്യ വിമാനത്തില്‍ അതിക്രമം; യാത്രക്കാരിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച് സഹയാത്രികൻ https://malayalees.ch/%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d/ Wed, 04 Jan 2023 05:12:14 +0000 https://malayalees.ch/?p=73901 എയര്‍ ഇന്ത്യ വിമാനത്തില്‍ വനിതാ യാത്രികയോട് സഹയാത്രികന്റെ അതിക്രമം. വനിതാ യാത്രികയ്ക്കുമേൽ സഹയാത്രികന്‍ മൂത്രമൊഴിച്ചു. ന്യൂയോര്‍ക്കില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് അതിക്രമം നടന്നത്.എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. യാത്രക്കാരി സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ആരോപണം. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോയെന്നും ആരോപണം.

അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടു. യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയതിനു ശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചതെന്നും പരാതിയുണ്ട്.

പൂര്‍ണമായും മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ എന്റെ സീറ്റിനടുത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പാന്റിന്റെ സിപ്പ് അഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങള്‍ എന്റെ നേരെ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം അവിടെ തന്നെ നില്‍ക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ അവിടെനിന്നു പോയത്. വിമാന ജീവനക്കാര്‍ യാതൊരു തരത്തിലും സഹകരിച്ചില്ലെന്ന് പരാതിക്കാരി എന്‍. ചന്ദ്രശേഖരനുള്ള കത്തില്‍ പറയുന്നു.

തന്റെ വസ്ത്രവും ഷൂവും ബാഗും മുഴുവനും മൂത്രം വീണ് നനഞ്ഞു. തുടര്‍ന്ന് വിമാനജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിക്കുകയായിരുന്നുവെന്ന് പരാതിക്കാരിയുടെ കത്തില്‍ പറയുന്നു. ക്യാബിന്‍ ക്രൂവാണ് പിന്നീട് യാത്രക്കാരിക്ക് പൈജാമയും ചെരിപ്പും നല്‍കിയത്. നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ സീറ്റ് നല്‍കുകയായിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു.

]]>
ലോകത്ത് എല്ലാ 11 മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു : യുഎൻ https://malayalees.ch/one-woman-dies-in-every-11-minute-says-un/ Tue, 22 Nov 2022 04:10:51 +0000 https://malayalees.ch/?p=71653 ലോകത്ത് എല്ലാ പതിനൊന്ന് മിനിറ്റിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു. ഒരു വനിതയോ പെൺകുട്ടിയോ, പങ്കാളിയാലോ അടുത്ത കുടുംബംഗത്താലോ കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

സ്ഥിതി വിവരങ്ങളെ ഉദ്ധരിച്ച് യു.എൻ സെക്രറി ജനറൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 15-49 നും ഇടയിൽ പ്രായമുള്ള എല്ലാ 10 വനിതകളിലും ഒരാൾ ലൈംഗിക-മാനസ്സിക അതിക്രമങ്ങളുടെ ഇരയാണ്. കോറോണാ വ്യാപനത്തിന് ശേഷം 4 ൽ 1 വനിതയും കുടുംബ പ്രശ്‌നങ്ങൾ നേരിടുന്നവരാണെന്നും യു.എൻ പറയുന്നു.

ലോകത്തെ എല്ലാ രാജ്യങ്ങളും വനിതകളുടെ അവകാശങ്ങൾക്കായുള്ള അവബോധം സ്യഷ്ടിക്കാൻ 50 ശതമാനം അധിക തുക മാറ്റി വയ്ക്കണമെന്നും യു.എൻ വ്യക്തമാക്കി.

]]>
അറപ്പുളവാക്കും വിധം സംസാരിച്ചു; ശരീരത്തില്‍ സ്പര്‍ശിച്ചു, ബസില്‍ ശല്യംചെയ്ത ആളെ സ്വയം നേരിട്ട് യുവതി https://malayalees.ch/the-young-woman-directly-confronted-the-man-who-had-harassed-her-on-the-bus/ Mon, 30 May 2022 08:36:12 +0000 https://malayalees.ch/?p=62624 മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത ആളെ സ്വയം നേരിട്ട് യുവതി. വയനാട് പരമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം ചെയ്തത്.

‘നാലാം മൈലില്‍ നിന്നാണ് സന്ധ്യ ബസ് കയറിയത്. വേങ്ങപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. സ്ഥലം അറിയാത്തതുകൊണ്ട് ഡോറിനടുത്തുള്ള സീറ്റിലാണ് ഇരുന്നത്. പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കയറിയ ഒരാള്‍ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. അസ്വാഭാവികത ഒന്നും തോന്നിയില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ശല്യംചെയ്യല്‍ തുടങ്ങി. പിന്നില്‍ സീറ്റ് കാലിയുണ്ടെന്നും അവിടെ പോയി ഇരുന്നോളൂവെന്നും സന്ധ്യ പറഞ്ഞെങ്കിലും അയാള്‍ കേള്‍ക്കാന്‍ തയാറായില്ല.

ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും അയാളോട് മാറിയിരിക്കാന്‍ പറഞ്ഞു. അയാള്‍ തയ്യാറാകാതിരുന്നതോടെ സന്ധ്യ കണ്ടക്ടറോട് കാര്യം പറഞ്ഞു. കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ എണീറ്റുപോയി. തുടര്‍ന്ന് സന്ധ്യയേയും കണ്ടക്ടറേയും അടക്കം തെറിവിളിച്ചു. പിന്നീട് ബസിന് മുന്നില്‍ കയറിനിന്നുകൊണ്ട് കേള്‍ക്കുമ്പോള്‍ അറപ്പുളവാക്കുന്ന വാക്കുകള്‍ സന്ധ്യയെ നോക്കി പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊന്നും സന്ധ്യ പ്രതികരിച്ചില്ല. തുടര്‍ന്ന് ഇയാളെ ബസില്‍ നിന്നും ഇറക്കിവിട്ടു. പിന്നീട് ബസിലേക്ക് കയറിയയാള്‍ അസഭ്യം പറഞ്ഞുകൊണ്ട് എന്റെ താടിക്ക് തോണ്ടികൊണ്ടിരുന്നു. അപ്പോഴാണ് താഴെ ഇറങ്ങി അയാളെ കൈകാര്യം ചെയ്തതെന്ന് സന്ധ്യ പറഞ്ഞു.

ബസിലുള്ള മറ്റുള്ള ആളുകള്‍ ഇയാളെ കൈകാര്യംചെയ്യാന്‍ ശ്രമിച്ചെങ്കിലും താന്‍ അവരെ തടയുകയായിരുന്നു. അവര്‍ അടിച്ചാല്‍ പിന്നീട് കേസ് മാറും. അതുകൊണ്ടുതന്നെ ശല്യം ചെയ്തതിന് ഞാന്‍ തന്നെ നോക്കിക്കൊള്ളാമെന്ന് അവരോട് പറയുകയായിരുന്നു. ആദ്യം അടികൊടുത്ത് തിരിച്ചു കയറാന്‍ നേരം വീണ്ടും അയാള്‍ മോശം കാര്യങ്ങള്‍ താഴെ കിടന്ന് പറഞ്ഞപ്പോള്‍ വീണ്ടുമെത്തി മര്‍ദിച്ചു. അതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളതെന്നും സന്ധ്യ വ്യക്തമാക്കി.

ഏതു രീതിയിലാണോ പ്രതികരിക്കേണ്ടത് ആ രീതിയില്‍ തന്നെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. അതിനാല്‍ കേസും മറ്റ് നടപടികളും വേണ്ട എന്ന നിലപാടിലാണ് സന്ധ്യ. ഇതേരീതിയില്‍ പെരുമാറുന്ന ആളുകളോട് പരസ്യമായി തന്നെ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണെന്നും സന്ധ്യ പറയുന്നു.

]]>
ലോക മുത്തശ്ശി വിടവാങ്ങി; അന്ത്യം 119 ആം വയസ്സിൽ https://malayalees.ch/worlds-oldest-person-kane-tanaka-dies-in-japan-at-119/ Tue, 26 Apr 2022 11:06:33 +0000 https://malayalees.ch/?p=60736 ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്‌തിയായിരുന്ന ജാപ്പനീസ്‌ വയോധിക 119-ാം വയസില്‍ അന്തരിച്ചു. കെയ്‌ന്‍ തനാക്ക എന്ന ലോക മുത്തശ്ശിയാണ്‌ വിടവാങ്ങിയത്‌. കഴിഞ്ഞ 19-നായിരുന്നു അന്ത്യം. പ്രായാധിക്യമുണ്ടെങ്കിലും മെച്ചപ്പെട്ട ആരോഗ്യസ്‌ഥിതിയിലായിരുന്ന തനാക്ക നഴ്‌സിങ്‌ ഹോമിലാണു കഴിഞ്ഞിരുന്നത്‌.

2019-ലാണ്‌ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ളയാളായി ഗിന്നസ്‌ വേള്‍ഡ്‌ റെക്കോഡ്‌സ്‌ തനാക്കയെ അംഗീകരിച്ചത്‌. കഴിഞ്ഞവര്‍ഷം നടന്ന ടോക്കിയോ ഒളിമ്പിക്‌സ്‌ ദീപശിഖാ പ്രയാണത്തില്‍ പങ്കാളിയാകണമെന്ന്‌ തനാക്ക ആഗ്രഹിച്ചിരുന്നു. ചക്രക്കസേരയിലിരുന്ന്‌ ദീപശിഖ വഹിക്കണമെന്ന അവരുടെ ആഗ്രഹത്തിനു കൊവിഡ്‌ വ്യാപനം വിലങ്ങുതടിയായി.

ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ ഫുകുവോക മേഖലയില്‍ 1903 ജനുവരി രണ്ടിനാണ്‌ കെയ്‌ന്‍ തനാക്ക ജനിച്ചത്‌. അതേ വര്‍ഷമാണ്‌ െറെറ്റ്‌ സഹോദരന്മാര്‍ ആദ്യമായി വിമാനം പറത്തിയതും മേരി ക്യൂറി നൊബേല്‍ പുരസ്‌കാരത്തിന്‌ അര്‍ഹയായ ആദ്യ വനിതയാകുന്നതും. കേക്ക്‌ വില്‍പ്പന സ്‌ഥാപനം ഉള്‍പ്പെടെ ഒരുപിടി വ്യാപാരസംരംഭങ്ങളിലൂടെയായിരുന്നു യുവതിയായിരുന്ന തനാക്ക ജീവിതം കരുപ്പിടിപ്പിച്ചത്‌. 100 വര്‍ഷം മുമ്പ്‌, 1922-ല്‍ ഹിദിയോ താനാക്കയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ നാലു മക്കളുണ്ട്‌. കൂടാതെ മറ്റൊരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്‌തു.

]]>
ഡൽഹിയിൽ എസ്.ഐയെ മർദിച്ച സ്ത്രീകൾ അറസ്റ്റിൽ https://malayalees.ch/two-women-arrested-for-creating-ruckus-inside-police-station/ Sat, 05 Mar 2022 13:15:06 +0000 https://malayalees.ch/?p=58107 ഡൽഹി സൗത്ത് രോഹിണി ഏരിയയിലെ പൊലീസ് സ്‌റ്റേഷനിൽ ബഹളമുണ്ടാക്കിയ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ ഇവർ സബ് ഇൻസ്‌പെക്ടറെ മർദിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അൽക്ക, ഹേംലത എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കലാപം സൃഷ്ടിച്ച കുറ്റത്തിന് മഹേഷ് ബർവ എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഭാര്യമാരാണെന്ന് അവകാശപ്പെട്ടുന്ന രണ്ട് സ്ത്രീകളാണ് എസ് ഐയെ മർദിച്ചത്. സ്ത്രീകൾ സബ് ഇൻസ്‌പെക്ടറെ മർദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച മറ്റൊരു ഇൻസ്‌പെക്ടറുടെ മൊബൈൽ ഫോണും യുവതികൾ തകർത്തു.

സംഭവത്തിന് പിന്നാലെ പൊലീസ് കേസെടുത്ത് രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

]]>
’20 വർഷം മുൻപുള്ളവരല്ല ഞങ്ങൾ’; കാബൂൾ തെരുവിൽ പ്രതിഷേധവുമായി സ്ത്രീകൾ https://malayalees.ch/women-kabul-march-for-their-rights/ Sat, 04 Sep 2021 13:08:39 +0000 https://malayalees.ch/?p=49088 താലിബാനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ തെരുവിൽ. കാബൂളിലെ തെരുവിലാണ് സമത്വവും നീതിയും ജനാധിപത്യവും ആവശ്യപ്പെട്ട് സ്ത്രീകൾ പ്രതിഷേധിച്ചത്. 20 വർഷം മുൻപുണ്ടായിരുന്ന ആളുകളല്ല തങ്ങളെന്ന മുദ്രാവാക്യവുമാണ് അവർ തെരുവിലിറങ്ങിയത്. താലിബാൻ അധികാരത്തിലേറിയതിനു ശേഷം പല തവണ പലയിടങ്ങളിലായി സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. (Women Kabul march rights)

അതേസമയം, താലിബാൻ നടത്തിയ വിജയാഘോഷത്തിൽ കൊല്ലപ്പെട്ടത് നിരവധി ആളുകളെന്ന് റിപ്പോർട്ട്. കാബൂളിൽ താലിബാൻ വെടിയുതിർത്ത് വിജയാഘോഷം നടത്തുന്നതിനിടെ കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അഫ്ഗാൻ വാർത്താ ഏജൻസി അസ്‌വാകയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാനെ കീഴടക്കി പഞ്ജ്ഷീർ താഴ്‌വര കീഴടക്കിയതിനു പിന്നാലെയായിരുന്നു താലിബാൻ്റെ വിജയാഘോഷം. ഇതിൻ്റെ വെടിയൊച്ചകൾ കാബൂളിലെങ്ങും മുഴങ്ങിക്കേട്ടിരുന്നു. അപകടത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം നങ്കർഹർ പ്രവിശ്യയിൽ കുറഞ്ഞത് 17 പേർക്ക് അപകടം സംഭവിച്ചിട്ടുണ്ട്. എത്ര പേർ കൊല്ലപ്പെട്ടുവെന്നോ എത്ര പേർക്ക് പരുക്കേറ്റുവെന്നോ ഉള്ള കൃത്യമായ കണക്കുകൾ ലഭ്യമല്ല.

അതേസമയം, പഞ്ജ്ഷീർ താഴ്‌വര കീഴടക്കി എന്ന വാർത്ത വ്യാജമാണെന്ന് നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാൻ അറിയിച്ചു.

നേരത്തെ, താലിബാനുമായുള്ള സഹകരണം ആപത്തെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു. രാജ്യത്തെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് താലിബാൻ സഹായം നൽകുന്നുണ്ടെന്ന് ഏജൻസികൾ മുന്നറിയിപ്പ് നൽകി. കശ്മീർ ഭീകരവാദികളെ ഉൾപ്പെടെ താലിബാൻ സഹായിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. പാകിസ്താനാണ് താലിബാനെ വഴിവിട്ട് സഹായിക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷണശേഖരം ഈ മാസം അവസാനത്തോടെ തീരുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ അടിയന്തരമായി ആവശ്യമാണെന്ന് യു.എൻ. വ്യക്തമാക്കി. സെപ്റ്റംബർ അവസാനത്തോടെ ഐക്യരഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷണ ശേഖരം തീരും. പതിനായിരങ്ങളുടെ പട്ടിണി അകറ്റാനായി ഭക്ഷണം സമാഹരിക്കാൻ അടിയന്തര സഹായം വേണമെന്നും അതിനായി ലോക രാജ്യങ്ങൾ മുന്നോട്ട് വരണമെന്നും അഫ്ഗാനിസ്ഥാനിലെ യു.എൻ. പ്രതിനിധി റാമിസ് അലാകബറോവ് അറിയിച്ചു.

]]>
എം.സി ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു https://malayalees.ch/we-still-need-to-discuss-the-system-that-nurtures-them-vt-balram/ Fri, 25 Jun 2021 08:20:42 +0000 https://malayalees.ch/?p=46048 വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് എം.സി ജോസഫൈൻ വനിത കമ്മീഷൻ സ്ഥാനം രാജിവെച്ചു. ചാനൽ പരിപാടിക്കിടെ ​ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ കടുത്ത വിമര്‍ശനമാണ് ഉയർന്നത്.

വിവാദ പരാമര്‍ശത്തെ കുറിച്ച് സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ എം.സി ജോസഫൈന്‍ വിശദീകരണം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തിലും ജോസഫൈനെതിരെ കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. സംഭവത്തില്‍ സി.പി.എം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി.

വനിത കമ്മീഷന്‍ അധ്യക്ഷയ്ക്ക് പുറമെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് എം.സി ജോസഫൈന്‍. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയരുന്ന സ്ത്രീവിരുദ്ധതയില്‍ ജോസഫൈന്‍ മൗനം പാലിക്കുന്നുവെന്ന വിമര്‍ശനം നേരത്തെ ജോസഫൈനെതിരെ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രസ്താവനകളും എം.സി ജോസഫൈന്‍ നേരത്തെ നടത്തിയിട്ടുണ്ട്.

]]>
യോഗ്യത ഉണ്ടായിട്ടും സ്ത്രീകൾക്ക് സുരക്ഷയുടെ പേരിൽ ജോലി നിഷേധിക്കരുതെന്ന് ഹൈക്കോടതി https://malayalees.ch/women-should-not-be-denied-jobs-high-court/ Fri, 16 Apr 2021 12:18:58 +0000 https://malayalees.ch/?p=43002 യോഗ്യത ഉണ്ടായിട്ടും സ്ത്രീകൾക്ക് സുരക്ഷയുടെ പേരിൽ ജോലി നിഷേധിക്കരുതെന്ന് ഹൈക്കോടതി. രാത്രി കാലങ്ങളിൽ ജോലി ചെയ്യണമെന്ന നിബന്ധനയുടെ പേരിൽ വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകളെ ഒരു ജോലിയിൽ നിന്ന് മാറ്റിനിർത്തുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ജസ്റ്റിസ് അനു ശിവരാമൻ്റെ ബെഞ്ച് നിരീക്ഷിച്ചു.

കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ സേഫ്റ്റി വിഭാഗത്തിലെ എൻജിനിയറിങ് ട്രെയിനി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന തെരേസ ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. കമ്പനി സേഫ്റ്റി ഓഫീസർ തസ്തികയിലെ നിയമനത്തിന് പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് വിഞ്ജാപനം ചെയ്തതിനെതിരെയായിരുന്നു ഹർജി.

അർഹതയുള്ള സ്ത്രീകൾക്ക് രാത്രിയിലടക്കം ജോലി ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുവാൻ സർക്കാരും മറ്റ് സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീ എന്ന നിലയിലും രാത്രി ജോലി ചെയ്യണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലും ജോലിയിൽ നിന്ന് മാറ്റി നിർത്തുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.

]]>