women killed – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Nov 2023 12:01:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png women killed – malayalees.ch https://malayalees.ch 32 32 മകൻ നൽകിയ കേസ് പിൻവലിച്ചില്ല; ഗുജറാത്തിൽ ദളിത് യുവതിയെ തല്ലിക്കൊന്നു https://malayalees.ch/dalit-woman-killed-in-gujarat-over-refusal-to-withdraw-case/ Tue, 28 Nov 2023 12:01:05 +0000 https://malayalees.ch/?p=91950 ഗുജറാത്തിൽ ദളിത് യുവതിയെ നാല് പേർ ചേർന്ന് കൊലപ്പെടുത്തി. സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് വർഷം മുമ്പ് യുവതിയുടെ മകൻ നൽകിയ കേസ് പിൻവലിക്കാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് 45 കാരിയുടെ കൊലപാതകത്തിൽ കലാശിച്ചത്.

ഗുജറാത്തിലെ ഭാവ്നഗറിൽ ഞായറാഴ്ചയാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ്, ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി തിങ്കളാഴ്ചയോടെയാണ് മരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ‘സർ തഖ്താസിൻഹ്ജി’ ജനറൽ ആശുപത്രിക്ക് പുറത്ത് കുടുംബവും പ്രാദേശിക ദളിത് നേതാക്കളും പ്രതിഷേധ പ്രകടനം നടത്തി.

നാല് പ്രതികളെ അറസ്റ്റ് ചെയ്യും വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തതായും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആർ.ആർ സിംഗാൾ പറഞ്ഞു.

]]>
രുചികരമായ ഭക്ഷണം നൽകിയില്ല: മഹാരാഷ്ട്രയിൽ യുവാവ് അമ്മയെ കൊന്നു https://malayalees.ch/thane-man-kills-mother-after-fight-over-not-serving-him-tasty-food/ Tue, 28 Nov 2023 06:38:20 +0000 https://malayalees.ch/?p=91906
സ്വാദിഷ്ടമായ ഭക്ഷണം നൽകാത്തതിന്റെ പേരിൽ മകൻ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിന് ശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുർബാദ് താലൂക്കിലെ വേലു ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് കൊലപതാകം നടന്നത്. അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നു. 26 ന് അമ്മയുമായി ഇയാൾ വീണ്ടും വഴക്കുണ്ടാക്കി. രുചികരമായ ഭക്ഷണം വിളമ്പാത്തതായിരുന്നു കാരണം.

വഴക്കിനിടയിൽ ഇയാൾ അമ്മയെ അരിവാളുകൊണ്ട് വെട്ടി. വെട്ടേറ്റ് നിലത്തുവീണ 55 കാരി തൽക്ഷണം മരിച്ചു. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് ശേഷം പ്രതി അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

]]>
ബീഹാറിൽ അമ്മയെയും രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി https://malayalees.ch/mother-two-children-found-dead-with-throats-slit-in-bihar/ Wed, 02 Aug 2023 10:38:53 +0000 https://malayalees.ch/?p=85493 ബീഹാറിലെ കതിഹാർ ജില്ലയിൽ അമ്മയെയും രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിലാണ് 35 വയസ്സുള്ള സ്ത്രീയുടെയും 6 ഉം 10 ഉം വയസ്സുള്ള കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാലിയ ബെലോൺ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബെലൗൺ ഗ്രാമപഞ്ചായത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. സദാബ് സരിൻ ഖാത്തൂൻ (35), മക്കളായ ഫൈസാൻ ഫിറോസ് (6), പായ ഫിറോസ് (10) എന്നിവരാണ് മരിച്ചത്. ഗ്രാമത്തിനടുത്തുള്ള മുഹറം മേള കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഭർത്താവ് ഫിറോസ് ആലമാണ് സംഭവം ആദ്യം കാണുന്നത്.

ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ ഇയാളുടെ രണ്ടാം ഭാര്യ അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇവരുടെ വാദം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

]]>
മണിപ്പൂരിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു https://malayalees.ch/manipur-violence-mob-burns-alive-80-year-old-wife-of-freedom-fighter/ Tue, 25 Jul 2023 11:27:28 +0000 https://malayalees.ch/?p=85005 വർഗീയ കലാപങ്ങളിൽ സ്വയം കത്തിയമരുന്ന മണിപ്പൂരിൽ നിന്നും പുറത്തുവരുന്നത് കൊടും ക്രൂരതകളുടെ വാർത്തയാണ്. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ചത് മുതൽ കൂട്ടബലാത്സംഗവും കൊലപാതകവും വരെ രാജ്യത്തെ നടുക്കുന്ന മനുഷ്യത്വരഹിതമായ വാർത്തകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഏറ്റവുമൊടുവിലായി സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ അക്രമികൾ ജീവനോടെ ചുട്ടുകൊന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്.

മണിപ്പൂരിലെ സീറോ ഗ്രാമത്തിൽ നിന്നാണ് രാജ്യത്തിന് അപമാനകരമായ വാർത്ത പുറത്ത് വന്നത്. മെയ് 28 അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ് ചുരാചന്ദ് സിംഗിൻ്റെ വീട് വളഞ്ഞ അക്രമികൾ വീടിന് തീയിട്ടു. സിംഗിന്റെ ഭാര്യ 80 വയസ്സുള്ള സോറോഖൈബാം ഇബെതോംബി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആയുധധാരികളായ ആളുകൾ ഗ്രാമത്തിൽ ആക്രമണം നടത്തുന്നുണ്ടെന്ന് അറിഞ്ഞ കുടുംബാംഗങ്ങൾ ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. അക്രമികൾ വൃദ്ധയെ ഉപദ്രവിക്കില്ലെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാൽ അക്രമികൾ വീടിന് തീയിട്ടതോടെ ഇവർ വെന്തുമരിച്ചു.

രണ്ട് മാസത്തിന് ശേഷം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ കുടുംബം അറിയുന്നത് സോറോഖൈബാം ഇബെതോംബിയുടെ മരണവർത്തയാണ്. വീട് പൂർണമായും കത്തിനശിച്ചു. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം ആദരിച്ച ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു എസ് ചുരാചന്ദ് സിംഗ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം മാത്രമേ ഇനി ബാക്കിയുള്ളൂവെന്നാണ് കുടുംബം പറയുന്നത്. 1918 മെയ് 28 ന് സിൽഹറ്റിലാണ് സോറോഖൈബാം ചുരാചന്ദ് മെയ്തേയ് ജനിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത അദ്ദേഹം 1931 മുതൽ 1932 വരെ സിൽഹെറ്റ് ജയിലിൽ ആയിരുന്നു. സ്വാതന്ത്ര്യാനന്തരം സെറൂ ഗ്രാമത്തിലെ ആദ്യത്തെ പ്രധാൻ ആയിരുന്നു അദ്ദേഹം.

]]>
മഹാരാഷ്ട്രയിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി ശരീരം മെത്തയിൽ കുത്തിയിറക്കി https://malayalees.ch/man-kills-live-in-partner-stuffs-body-in-mattress-in-mahas-palghar-held/ Wed, 15 Feb 2023 08:29:35 +0000 https://malayalees.ch/?p=76319 ഡൽഹിയിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി ശരീരം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച സംഭവത്തിൻ്റെ ഞെട്ടൽ മാറും മുമ്പ് മഹാരാഷ്ട്രയിലും സമാന കൊലപാതകം. പാൽഘർ ജില്ലയിൽ 27 കാരൻ 35 കാരിയായ തൻ്റെ കാമുകിയെ കൊന്ന് ശരീരം മെത്തയ്ക്കുള്ളിൽ തിരുകിക്കയറ്റി. പ്രതി ഹാർദിക് ഷായെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതി ഹാർദിക് ഷാ കാമുകി മേഘാ സിംഗിനൊപ്പം നലസോപാരയിലെ സീതാ സദൻ സൊസൈറ്റിയിലാണ് താമസിച്ചിരുന്നത്. വീട്ടുടമയോടും മറ്റ് അയൽവാസികളോടും തങ്ങൾ വിവാഹിതരാണെന്ന് ദമ്പതികൾ പറഞ്ഞിരുന്നു. നാലസോപാരയിലെ വിജയ് നഗർ പ്രദേശത്തെ ഫ്‌ളാറ്റിൽ നിന്ന് അഴുകിയ നിലയിൽ മേഘയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തറിയുന്നത്.

ഇരയുടെ വാടക വീട്ടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മെത്തയിൽ നിറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിക്ക് ജോലിയില്ലെന്നും ദമ്പതികൾ തമ്മിൽ വഴക്കിടാറുണ്ടെന്നും പൊലീസ് പറയുന്നു. മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്ന് സീനിയർ ഇൻസ്പെക്ടർ ശൈലേന്ദ്ര നഗർകർ പിടിഐയോട് അറിയിച്ചു.

]]>