women injured – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Jul 2023 07:19:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png women injured – malayalees.ch https://malayalees.ch 32 32 ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക് https://malayalees.ch/women-seriously-injured-after-being-hit-by-a-train-in-kollam/ Thu, 27 Jul 2023 07:19:15 +0000 https://malayalees.ch/?p=85111 കൊല്ലത്ത് ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ റെയിൽവേ ക്രോസ് മുറിച്ചുകടക്കുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. വവ്വാക്കാവിനടുത്തുള്ള റെയിൽവേ ക്രോസിലാണ് സംഭവം.

കുറുങ്ങപ്പള്ളി അംബികാ ഹൗസിൽ അംബുജാക്ഷിക്കാണ് പരിക്കേറ്റത്. മറ്റ് തൊഴിലാളികൾക്കൊപ്പം അടച്ചിട്ട റെയിൽവേ ക്രോസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അംബുജാക്ഷിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

]]>
കൊടുവാള് കൊണ്ട് വെട്ടി നോക്കവേ പന്നിപ്പടക്കം പൊട്ടി; സ്ത്രീയ്ക്ക് ഗുരുതര പരുക്ക് https://malayalees.ch/pig-crackers-burst-woman-seriously-injured/ Fri, 30 Jun 2023 12:35:56 +0000 https://malayalees.ch/?p=83587
പന്നിപ്പടക്കം പൊട്ടി ടി ടി സി വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടക്കൽ കാരക്കാട് സ്വദേശി രാജിയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം.

ഗുരുതരമായി പരുക്കേറ്റ രാജിയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന് സമീപത്ത് കിടന്ന പന്നിപ്പടക്കം കൊടുവാള് കൊണ്ട് വെട്ടി നോക്കവേയാണ് അപകടം സംഭവിച്ചത്.

രാജിയുടെ അമ്മ ലീലയ്ക്കാണ് പന്നിപ്പടക്കം കിട്ടിയത്. പന്നിപ്പടക്കം അമ്മ അഴിച്ച് നോകുന്നത് കണ്ട രാജി അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങി വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പൊളിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്.

]]>
അയൽവാസികൾ തമ്മിൽ അടിപിടി; മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു, രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു https://malayalees.ch/fight-between-neighbors-three-women-injured/ Wed, 07 Dec 2022 04:08:10 +0000 https://malayalees.ch/?p=72429 അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂലേശ്ശേരി അമ്പലത്തിന് സമീപം ബിനോയി ഭവനത്തിൽ മിനി എന്ന കൊച്ചുമോൾ (49), അമ്പലശ്ശേരിൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19) എന്നിവർക്കാണ് വേട്ടറ്റത്.

കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പറമ്പിലെ മാങ്ങ പറിച്ചതുമായുള്ള തർക്കം കായംകളം പൊലീസ് പരിഹരിച്ചതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. വെട്ടേറ്റവരെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

അയൽ വാസിയായ ബിജുവിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് തങ്ങളെ വെട്ടിയതെന്ന് സ്ത്രീകൾ പൊലീസിന് മൊഴി നൽകി. പ്രതികൾക്കായി കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അന്വഷണം നടക്കുകയാണ്.

]]>