women attacked – malayalees.ch https://malayalees.ch Malayalam Online News Portal Sat, 24 Jun 2023 12:01:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png women attacked – malayalees.ch https://malayalees.ch 32 32 തെലങ്കാനയിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു https://malayalees.ch/woman-knocks-man-to-death-as-he-tries-to-rape-her-in-telangan-a/ Sat, 24 Jun 2023 12:00:47 +0000 https://malayalees.ch/?p=83278 മദ്യലഹരിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു. തെലങ്കാനയിലെ രാജേന്ദ്രനഗറിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ ശ്രീനിവാസ് (46) ആണ് കൊല്ലപ്പെട്ടത്. വീടിനു മുന്നിൽ ഉറങ്ങുകയായിരുന്ന 45 കാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെയാണ്‌ വീടിനു മുന്നിൽ ഉറങ്ങുകയായിരുന്ന 45 കാരിയെ മദ്യലഹരിയിൽ ശ്രീനിവാസ്‌ പീഡിപ്പിക്കാൻ ശ്രമിച്ചത്‌. അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി ശ്രീനിവാസന്റെ സ്വകാര്യഭാഗത്ത് ചവിട്ടുകയും മർദിക്കുകയും ചെയ്തു. കുഴഞ്ഞുവീണ ശ്രീനിവാസിനെ 45 കാരി പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ ഭർത്താവും മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അയൽവാസികളും യുവതിയും ബഹളം വെച്ചതിനെ തുടർന്നാണ് ഇയാൾ ഉണർന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീനിവാസന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 45 കാരിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

]]>
പാറ്റൂരിൽ യുവതിയെ ആക്രമിച്ച കേസ്; അന്വേഷണം നാല് സംഘങ്ങളായി തിരിഞ്ഞ് https://malayalees.ch/pettur-women-attack-police-probe/ Thu, 23 Mar 2023 04:37:27 +0000 https://malayalees.ch/?p=78440 പ്രതിയെ പിടികൂടാൻ കഴിയാതെ തലവേദനയായതോടെ പാറ്റൂരിൽ യുവതിയെ ആക്രമിച്ച കേസിൽ അന്വേഷണം പല വഴിക്കാക്കി പൊലീസ്. നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രത്യേക സംഘത്തിന് പുറമെ പേട്ട പൊലീസും, ഷാഡോ ടീമും പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

ആക്രമണം നടന്നു പത്തു ദിവസമായിട്ടും അക്രമിയെ തിരിച്ചറിയാൻ കഴിയാത്തത് പൊലീസിന് നാണക്കേടായിരിക്കുകയാണ്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പ്രതിയെ കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. രേഖാ ചിത്രം തയ്യാറാക്കാൻ യുവതി അക്രമിയെ വ്യക്തമായി കണ്ടിട്ടുമില്ല. ഇതോടെയാണ്
പൊലീസ് അന്വേഷണം മറ്റു വഴിക്കാക്കിയത്.

മൂലവിളാകം മേഖലയിലുള്ള ആരെങ്കിലുമാകും അക്രമി എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവം നടന്ന മൂലവിളാകത്തും പരിസരത്തും രണ്ടു ദിവസം പരിശോധന നടത്തി. മുൻപ് സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ കേന്ദ്രീകരിച്ചും അന്വേഷിച്ചു.പക്ഷെ ഒരു ഫലവുമുണ്ടായില്ല.അക്രമത്തിനിരയായ വീട്ടമ്മയുടെ വീട് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സന്ദർശിച്ചു.പ്രതിയെ പിടികൂടാൻ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്നാണ് കുറ്റപ്പെടുത്തൽ. മന്ത്രി വി.ശിവൻകുട്ടിയും യുവതിയെ വീട്ടിലെത്തി കണ്ടു. സംഭവത്തിലെ പൊലീസ് അലംഭാവം ഗൗരവത്തോടെ കാണുന്നുവെന്നു മന്ത്രി വീണ ജോർജ്ജും പ്രതികരിച്ചു.

അതേസമയം അക്രമി സഞ്ചരിച്ച ഇരുചക്ര വാഹനം സംബന്ധിച്ചു പോലീസിന് ചില വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്.

]]>
പേട്ടയില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവം; പൊലീസ് വീഴ്ച ഗൗരവതരമായി കാണുന്നുവെന്ന് മന്ത്രിമാര്‍ https://malayalees.ch/attack-on-young-woman-in-petta-minister-against-police-investigation/ Wed, 22 Mar 2023 07:57:42 +0000 https://malayalees.ch/?p=78407 തിരുവന്തപുരത്ത് യുവതിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്ത്. പൊലീസ് അലംഭാവം ഗൗരവത്തോടെ കാണുന്നുവെന്ന് വനിതാ ശിശു ക്ഷേമ വികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൊലീസുമായി സഹകരിച്ച് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതികളുമായി വനിതാ ശിശു ക്ഷേമ വകുപ്പ് മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവന്തപുരത്തേത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ഒരു കാരണവശാലും ആവര്‍ത്തിക്കാന്‍ പാടില്ല. ആര് പ്രതിയായാലും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേസില്‍ പൊലീസിന്റെ വീഴ്ച സമ്മതിച്ച് മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. ഗൗരവമായ പ്രശ്‌നങ്ങളില്‍ പൊലീസ് സംയോജിതമായി ഇടപെടേണ്ടത് അത്യാവശ്യാണെന്ന് മന്ത്രി പറഞ്ഞു. ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം പേട്ടയില്‍ മരുന്നു വാങ്ങാന്‍ രാത്രി വീട്ടില്‍നിന്ന് പോയ സ്ത്രീയെ ആണ് ബൈക്കില്‍ എത്തിയ അജ്ഞാതന്‍ ക്രൂരമായി ആക്രമിച്ചത്. അക്രമം നടന്ന തിങ്കളാഴ്ച അപ്പോള്‍ തന്നെ തൊട്ടടുത്തുള്ള പേട്ട പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ വ്യാഴാഴ്ച ആക്രമിക്കപ്പെട്ട സ്ത്രീ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനു ശേഷമാണ് പൊലീസ് വീട്ടിലെത്തി യുവതിയുടെ മൊഴിയെടുത്തത്. ഇപ്പോഴും പൊലീസിന് പ്രതികളെ കുറിച്ച് യാതൊരു സൂചനയുമില്ല.

]]>
പേട്ടയില്‍ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം; ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ് https://malayalees.ch/sexual-assault-in-thiruvananthapuram-investigation/ Wed, 22 Mar 2023 04:30:05 +0000 https://malayalees.ch/?p=78370 തിരുവനന്തപുരം പേട്ടയിൽ സ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചില്ല.

മരുന്നു വാങ്ങാൻ രാത്രി വീട്ടിൽനിന്ന് പോയ സ്ത്രീയെ ആണ് ബൈക്കിൽ എത്തിയ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. അക്രമം നടന്ന തിങ്കളാഴ്ച അപ്പോൾ തന്നെ തൊട്ടടുത്തുള്ള പേട്ട പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ വ്യാഴാഴ്ച ആക്രമിക്കപ്പെട്ട സ്ത്രീ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതിനു ശേഷമാണ് പൊലീസ് വീട്ടിലെത്തി യുവതിയുടെ മൊഴിയെടുത്തത്.

സ്ത്രീയെ തടഞ്ഞു നിർത്തി ആക്രമിച്ച മൂലവിളാകത്തും പരിസര പ്രദേശങ്ങളിലും പൊലീസ് ഇന്നലെയും പരിശോധന നടത്തിയിരുന്നു. യുവതിയുടെ സഹായത്തോടെ രേഖാ ചിത്രം തയ്യാറാക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.അതേസമയം പൊലീസ് വീഴ്ചയിൽ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാത്തത് പൊലീസിന് കൂടുതൽ തലവേദനയാകുന്നുണ്ട്.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും പ്രതിയോടിച്ച ബൈക്ക് ഏതാണെന്നോ നമ്പറോ മനസ്സിലാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.

]]>
മദ്യം വാങ്ങാൻ ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ട വനിതാ ജീവനക്കാരിക്ക് മർദ്ദനം: പ്രതി അറസ്റ്റിൽ https://malayalees.ch/accused-of-assaulting-women-employees-of-beverages-corporation-arrested/ Mon, 19 Dec 2022 06:24:42 +0000 https://malayalees.ch/?p=73057 ബിവറേജസ് കോര്‍പ്പറേഷനിലെ വനിതാ ജീവനക്കാരെ ആക്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍. പഴയകുന്നുമ്മേല്‍ സ്വദേശി ഷഹീന്‍ഷായെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. 2010 ല്‍ കിളിമാനൂര്‍ സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതിയാണ് അറസ്റ്റിലായ ഷഹീന്‍ഷ

കിളിമാനൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയ ഷഹീന്‍ഷായോട് ക്യൂവില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് ആക്രമണത്തിലേക്ക് നയിച്ചത്. ക്യൂവില്‍ നില്‍ക്കാതെ ബഹളം വയ്ക്കുകയും വനിതാ ജീവനക്കാരെ അടക്കം മര്‍ദ്ദിക്കുകയായിരുന്നു. ആക്രമാസക്തനായ പ്രതി കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ നശിപ്പിക്കുകയും മദ്യക്കുപ്പികള്‍ പൊട്ടിക്കുകയും ചെയ്തു.

ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

]]>