woman killed – malayalees.ch https://malayalees.ch Malayalam Online News Portal Thu, 30 Mar 2023 04:40:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png woman killed – malayalees.ch https://malayalees.ch 32 32 കുട്ടിയെ തല്ലിയതിൽ തർക്കം; യുപിയിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി https://malayalees.ch/up-man-allegedly-murders-wife-after-she-thrashes-their-child/ Thu, 30 Mar 2023 04:39:30 +0000 https://malayalees.ch/?p=78848 കുട്ടിയെ തല്ലിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ രത്തൻപുരി ഗ്രാമത്തിലാണ് സംഭവം. പ്രതി നയീം അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.

നർഗീസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച രത്തൻപുരി ഗ്രാമത്തിലാണ് സംഭവം. കുട്ടിയെ മർദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് നർഗീസിനെ ഭർത്താവ് നയീം അലി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് രത്തൻപുരി പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷൻ ഹൗസ് ഓഫീസർ പങ്കജ് റായ് പറഞ്ഞു.

നയീമിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് ഇക്കാര്യം അന്വേഷിക്കുകയാണെന്നും പങ്കജ് റായ് കൂട്ടിച്ചേർത്തു.

]]>
സംസാരിക്കാൻ വിസമ്മതിച്ച യുവതിയെ 51 തവണ കുത്തി കൊലപ്പെടുത്തി https://malayalees.ch/man-stabs-woman-51-times-with-screwdriver-for-refusing-to-talk-to-him/ Thu, 29 Dec 2022 04:34:46 +0000 https://malayalees.ch/?p=73578 20 കാരിയെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് 51 തവണ കുത്തി കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. പ്രതിയോട് സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ്.

സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ പമ്പ് ഹൗസ് കോളനിയിൽ ഡിസംബർ 24 നാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് (കോർബ) വിശ്വദീപക് ത്രിപാഠി പറഞ്ഞു. യുവതി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയയാണ് പ്രതി അവിടെയെത്തിയത്. വീടിനുള്ളിൽ അതിക്രമിച്ച് കയറിയ യുവാവ് യുവതിയെ 51 തവണ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തുകയായിരുന്നു.

നിലവിളി അടക്കാനായി തലയണ കൊണ്ട് ഇരയുടെ വായ പൊത്തിപ്പിടിച്ചിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. ഇരയുടെ സഹോദരൻ പിന്നീട് വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ജഷ്പൂർ ജില്ലക്കാരനായ പ്രതി മൂന്ന് വർഷം മുമ്പ് ഒരു പാസഞ്ചർ ബസിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന സമയത്ത് ഇരയുമായി സൗഹൃദം സ്ഥാപിച്ചിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഇതിന് ശേഷം പ്രതി ജോലിയുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലേക്ക് പോയെന്നും ഇരുവരും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതി ഇയാളോട് ഫോണിൽ സംസാരിക്കുന്നത് നിർത്തിയതോടെ പ്രതി മാതാപിതാക്കളെയും ഭീഷണിപ്പെടുത്തി. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ നാല് പൊലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും ത്രിപാഠി കൂട്ടിച്ചേർത്തു.

]]>