woman-doctor – malayalees.ch https://malayalees.ch Malayalam Online News Portal Wed, 15 Dec 2021 04:24:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png woman-doctor – malayalees.ch https://malayalees.ch 32 32 വനിതാ ഡോക്ടറെ ആക്രമിച്ച മന്ത്രിയുടെ ജീവനക്കാരനെ അറസ്റ്റ് ചെയ്യണം: പ്രതിപക്ഷ നേതാവ് https://malayalees.ch/opposition-leader-on-attacking-woman-doctor/ Wed, 15 Dec 2021 04:24:44 +0000 https://malayalees.ch/?p=54047 ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിച്ച മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രി സജി ചെറിയാന്റെ സുരക്ഷാ ജീവനക്കാരനായ അനീഷ് എന്നയാൾക്കെതിരെയാണ് ആരോപണം. ഈ മാസം പതിനൊന്നിന്ന് രാത്രിയാണ് വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടത്.

വനിതാ ഡോക്ടറെ തള്ളിയിടുകയും തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി. ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പ്രതിക്ക് ജാമ്യം നേടാനുള്ള സാവകാശം പൊലീസ് ഒരുക്കുന്നു. നഗ്നമായ അധികാര ദുർവിനിയോഗവും നീതി നിഷേധവും അംഗീകരിക്കാനാകില്ല. ആക്രമിക്കപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

]]>
വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍ https://malayalees.ch/woman-doctor-attacked-in-thiruvananthapuram/ Fri, 06 Aug 2021 04:24:14 +0000 https://malayalees.ch/?p=47754 സംസ്ഥാനത്ത് ഡോക്ടര്‍ക്കെതിരെ വീണ്ടും ആക്രമണം. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.മർദ്ദനമേറ്റത് അത്യാഹിത വിഭാഗത്തിലെ ഡോക്ടർ മാളുവിനാണ്.

ചികില്‍സ തേടിയെത്തിയ രണ്ട് പേരാണ് ഡോക്ടറെയും സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടര്‍ ജനറല്‍ ആശുപത്രിയല്‍ ചികില്‍സ തേടി. ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം ഉണ്ടായ സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുകയാണ്. ഒപി ബഹിഷ്‌കരിച്ചാണ് പ്രതിഷേധം.

അതിനിടെ ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് വിവരം. കരിമഠം സ്വദേശി റഷീദ് ആണ് കസ്റ്റഡിയിലുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

]]>