woman died – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Feb 2023 07:24:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png woman died – malayalees.ch https://malayalees.ch 32 32 തൃശ്ശൂരിൽ സ്ത്രീയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി https://malayalees.ch/woman-was-found-dead-in-husbands-house-thrissur-pazhuvil/ Mon, 06 Feb 2023 07:24:04 +0000 https://malayalees.ch/?p=75717 തൃശ്ശൂർ പഴുവിൽ വെസ്റ്റ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം സ്ത്രീയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്. ഇവർക്ക് നാല്പത്തിയഞ്ച് വയസായിരുന്നു. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. കോഴിക്കോട് സ്വദേശിനിയാണ് മരിച്ച സ്മിത.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച സ്മിത ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

]]>
പാലക്കാട് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചു; കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തു; ചികിത്സാപിഴവെന്ന് ആരോപണം https://malayalees.ch/woman-and-infant-died-during-delivery-thankam-hospital/ Mon, 04 Jul 2022 07:56:40 +0000 https://malayalees.ch/?p=64280 പാലക്കാട് ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.

പൂർണ ആരോഗ്യവതിയായ പെൺകുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയൻ നടത്താൻ തങ്ങൾ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഐശ്വര്യയുടെ ആരോഗ്യനില വഷളയാപ്പോൾ പോലും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്.

ആശുപത്രി പരിസരത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. ബന്ധുക്കൾ ബോധരഹിതരായി വീണു. ഇതിന് മുൻപും ആശുപത്രിയിൽ സമാന മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.

]]>