Woman dead – malayalees.ch https://malayalees.ch Malayalam Online News Portal Mon, 13 Mar 2023 04:39:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Woman dead – malayalees.ch https://malayalees.ch 32 32 പുനലൂരിൽ വീട്ടമ്മയെ വീടിനുള്ളിൽ പൊളളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി https://malayalees.ch/punalur-women-found-dead/ Mon, 13 Mar 2023 04:39:11 +0000 https://malayalees.ch/?p=77890 വീട്ടമ്മയെ വീടിനുള്ളിൽ പൊളളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കരവാളൂർ സ്വദേശിനി മിൽക്കി കുഞ്ഞുമോനാണ് മരിച്ചത്. 

പുനലൂർ കരവാളൂർ തുമ്പശ്ശേരി പാടം ചൂട്ടയിൽകുന്ന് ഷിന്റു നിവാസിൽ മിൽക്കി കുഞ്ഞുമോനെയാണ് വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ കട്ടിലിൽ ആയിരിന്നു മൃതദേഹം കിടന്നത്. മകനും മകളും രാവിലെ പ്രാർഥനയ്ക്കായി പളളിയിൽ പോയ സമയത്ത് 58 വയസുള്ള മിൽക്കി സ്വയം തീ കൊളുത്തി മരിച്ചെന്നാണ് നിഗമനം. വീട്ടിൽ നിന്ന് പുക ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് സ്ഥലത്ത് ആദ്യം എത്തിയത്.

ജനാലയും കതകും പൊളിച്ച് അകത്ത് കടന്നവർ മിൽക്കിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് പുനലൂർ അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു. മിൽക്കി കുഞ്ഞുമോൻ സർക്കാർ ആരോഗ്യവകുപ്പിലെ നഴ്‌സിംഗ് സൂപ്രണ്ടായി വിരമിച്ച വ്യക്തിയാണ്.

പക്ഷാഘാതം വന്നതിനെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു. ഭർത്താവ് മരിച്ചിട്ട് വർഷങ്ങളേറെയായി. കടുത്ത മാനസിക വിഷമത്തിൽ ആത്മഹത്യ ചെയ്തതാകാം എന്നതാണ് പൊലീസിന്റെ പ്രാധമിക നിഗമനം.

]]>
തലയോട്ടിയുടെ അടിഭാഗം പൊട്ടി, തലച്ചോറിന്റ ഒരു ഭാഗം നഷ്ടപ്പെട്ടിരുന്നു; തൊലി ഉരിഞ്ഞ് പോയി; അഞ്ജലിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് https://malayalees.ch/anjali-kanjhawala-accident-postmortem-report/ Thu, 05 Jan 2023 04:57:19 +0000 https://malayalees.ch/?p=73970 കഞ്ചവാല അപകടത്തിൽ കൊല്ലപ്പെട്ട അഞ്ജലിയുടെ ശരീരത്തിൽ 40 മുറിവുകളുണ്ടായിരുന്നുവെന്ന്ന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയോട്ടി തകർന്നിരുന്നു. അഞ്ജലിയുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു.

അഞ്ജലി കൊല്ലപ്പെട്ട അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ. അഞ്ജലി സിങ്ങിന്റെ ശരീരത്തിൽ 40 മുറിവുകളുണ്ടായിരുന്നുവെന്നും ശരീരത്തിലെ തൊലി ഉരിഞ്ഞ് പോയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശരീരം റോഡിൽ ഉരഞ്ഞു വാരിയെല്ലുകൾ പുറത്ത് വന്ന നിലയിലായിരുന്നു. തലയോട്ടിയുടെ അടിഭാഗം പൊട്ടി, തലച്ചോറിന്റ ഒരു ഭാഗം നഷ്ടപ്പെട്ടിരുന്നു. ഇടിയുടെ ആഘാതവും രക്തസ്രാവവുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അഞ്ജലി ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടില്ല എന്ന വിവരം നേരത്തെ പുറത്ത് വന്നിരിന്നു. അഞ്ജലി മദ്യപിച്ചിരുന്നു എന്ന സുഹൃത്ത് നിധിയുടെ ആരോപണത്തെ തള്ളുന്നതാണ് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്.

]]>