woman attacked – malayalees.ch https://malayalees.ch Malayalam Online News Portal Tue, 21 Mar 2023 10:46:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png woman attacked – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരം പേട്ടയിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ് https://malayalees.ch/thiruvananthapuram-pettah-attack/ Tue, 21 Mar 2023 10:46:00 +0000 https://malayalees.ch/?p=78342 തിരുവനന്തപുരം പേട്ടയിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പൊലീസ് വീഴ്ചയടക്കം ചർച്ചയായ സാഹചര്യത്തിൽ പ്രതിയെ പിടികൂടാൻ സിസിറ്റിവി ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ച് വരികയാണ്.പ്രതിയെ ഉടൻ പിടികൂടണമെന്നു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. 

ആദ്യ ഘട്ട വീഴ്ചയെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നു പേട്ട സ്റ്റേഷനിലെ രണ്ടു സിവിൽ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. പരാതി കൃത്യ സമയത്തു ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അതേ സമയം പോലീസിനെ ന്യായീകരിച്ചു രംഗത്തെത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ പിന്നീട് നിലപാട് മാറ്റി.

കഴിഞ്ഞ 13ന് രാത്രി 11മണിക്കായിരുന്നു സംഭവം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ആക്രമിച്ചത്. മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജംഗഷ്‌നിൽ നിന്നും അജ്ഞാതനായ ഒരാൾ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തുകായിരുന്നു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ട പൊലീസ് മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ് കേസെടുത്തത്.

]]>
മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടിയുടെ കരണത്തടിച്ചു; യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു https://malayalees.ch/man-attacks-girl-in-thiruvananthapuram/ Tue, 28 Feb 2023 08:19:23 +0000 https://malayalees.ch/?p=77028 തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനിക്ക് യുവാവിന്റെ മര്‍ദനം. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടിയുടെ കരണത്തടിച്ചു. ആനാവൂര്‍ സ്വദേശിയായ ഷിനോജ് ആണ് മര്‍ദിച്ചത്. മര്‍ദിച്ച ശേഷം കാറില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു.

യുവാവിനെയും ഒപ്പമുണ്ടായിരുന്നയാളെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മർദന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

]]>
വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം: കണ്ടക്ടർ അറസ്റ്റിൽ https://malayalees.ch/conductor-arrested-for-sexually-assaulting-a-woman-inside-a-bus-in-varkala/ Tue, 21 Feb 2023 10:46:38 +0000 https://malayalees.ch/?p=76642 തിരുവനന്തപുരം വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ പിടിയിൽ. മേൽവെട്ടൂർ സ്വദേശിയായ ആദർശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിൻ മേലാണ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്

ഈ മാസം പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. എന്നാൽ കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വർക്കലയിൽ സർവീസ് നടത്തുന്ന ശ്രീനന്ദ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് 24 കാരനായ ആദർശ്. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

]]>
കൊച്ചി നഗരമധ്യത്തില്‍ യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് മുന്‍ കാമുകന്‍; ബൈക്കില്‍ രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ https://malayalees.ch/man-stabbed-woman-in-kochi/ Sat, 03 Dec 2022 09:51:48 +0000 https://malayalees.ch/?p=72285 കൊച്ചി നഗര മധ്യത്തില്‍ യുവതിക്ക് നേരെ ആക്രമണം. ബംഗാള്‍ സ്വദേശിനിയായ യുവതിയുടെ കൈയില്‍ വെട്ടേറ്റു. മുന്‍ കാമുകന്‍ ഫറൂഖ് ആണ് യുവതിയെ വെട്ടിയത്. യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കലൂര്‍ ആസാദ് റോഡില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. സന്ധ്യയും സുഹൃത്തായ യുവതിയും നടന്നു വരുന്നതിനിടെ ബൈക്കില്‍ എത്തി ഫറൂഖ് ഇവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സന്ധ്യയെ വെട്ടാന്‍ ശ്രമിച്ചു. സന്ധ്യക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരി തടഞ്ഞതിനാല്‍ ആദ്യം വെട്ട് കൊണ്ടില്ല. വീണ്ടും നടത്തിയ ആക്രമണത്തില്‍ സന്ധ്യയുടെ കൈക്ക് വെട്ടേറ്റു.

പരിക്കേറ്റ സന്ധ്യയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് ശേഷം പ്രതി ഫറൂഖ് ബൈക്കില്‍ രക്ഷപ്പെട്ടു. പ്രണയബന്ധത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് എത്തിച്ചതെന്നാണ് പോലീസ് നിഗമനം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരിക്കേറ്റ സന്ധ്യ.

]]>
വിവാഹാഭ്യർത്ഥന നിരസിച്ചു; മഹാരാഷ്ട്രയിൽ കാമുകൻ സ്വയം തീകൊളുത്തി യുവതിയെ കെട്ടിപ്പിടിച്ചു https://malayalees.ch/spurned-lover-sets-self-on-fire-hugs-woman-in-maharashtra/ Tue, 22 Nov 2022 10:26:12 +0000 https://malayalees.ch/?p=71681 വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കാമുകൻ സ്വയം തീകൊളുത്തിയ ശേഷം യുവതിയെ കെട്ടിപ്പിടിച്ചു. പൊള്ളലേറ്റ ഇരുവരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഡോ. ബാബാസാഹെബ് അംബേദ്കർ മറാത്ത്‌വാഡ സർവകലാശാലയിൽ പഠിച്ച ഇരുവരും സുവോളജിയിൽ പിഎച്ച്‌ഡി വിദ്യാർഥികളാണ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗവൺമെന്റ് ഫോറൻസിക് കോളജിലെ ബയോഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ക്യാബിനിൽ പ്രൊജക്റ്റ് ചെയ്യുകയായിരുന്നു വിദ്യാർഥിനി. ഇതിനിടെ ഉള്ളിൽ കടന്ന പ്രതി യുവതിയോട് വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. എന്തുകൊണ്ടാണ് തന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതെന്ന് ഇയാൾ യുവതിയോട് ചോദിക്കാൻ തുടങ്ങി.

ഇതേത്തുടർന്ന് ഇയാൾ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് യുവാവ് യുവതിയെ കെട്ടിപ്പിടിച്ചു. ഇരുവരെയും ഔറംഗബാദിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. പുരുഷന് 90% പൊള്ളലേറ്റപ്പോൾ സ്ത്രീയും 55% പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്. യുവതിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 307, 326 എ, 354 ഡി, 506, 34 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

]]>