winter olympics – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Feb 2022 13:14:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png winter olympics – malayalees.ch https://malayalees.ch 32 32 ബീജിംഗ് ഒളിമ്പിക്‌സ്; ഉദ്ഘാടന, സമാപന ചടങ്ങുകളിൽ ഇന്ത്യ പങ്കെടുക്കില്ല https://malayalees.ch/indian-will-not-attend-opening-closing-ceremony-of-beijing-olympics/ Thu, 03 Feb 2022 13:13:50 +0000 https://malayalees.ch/?p=56448 ചൈനക്കെതിരെ പ്രതിഷേധവുമായി ഇന്ത്യ. ശൈത്യകാല ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും. ഇന്ത്യക്കെതിരെ ഗല്‍വാനില്‍ ചൈനീസ് നീക്കം നയിച്ച ക്വി ഫാബോയെ ദീപശിഖാവാഹകനായി നിശ്ചയിച്ചതിലാണ് പ്രതിഷേധം. അതേസമയം നയതന്ത്ര ബഹിഷ്‌കരണം തെറ്റാണെന്നും ഒളിമ്പിക് തത്വങ്ങൾക്ക് വിരുദ്ധമാണെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രതികരിച്ചു

സൈനികരെ അപമാനിച്ചയാളെ ആദരിക്കുന്ന ചൈനീസ് നിലപാട് അംഗീകരിക്കില്ല എന്ന നിലപാടിലാണ് ഇന്ത്യ. ഒളിമ്പിക്‌സിനെ രാഷ്ട്രീയവത്കരിക്കാനുള്ള ചൈനീസ് നീക്കം ഖേദകരമാണ്. ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുക്കില്ല. നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ച രാജ്യങ്ങളിൽ യുഎസ്, യുകെ, കാനഡ എന്നിവയും ഉൾപ്പെടുന്നു. കൊവിഡ് ആശങ്കകള്‍ക്കിടെ ഫെബ്രുവരി 4 മുതൽ 20 വരെയാണ് ശീതകാല ഒളിമ്പിക്‌സ് നടക്കുക.

നേരത്തെ ക്വി ഫാബോയെ ദീപശിഖാവാഹകനായി നിശ്ചയിച്ച തീരുമാനത്തിനെതിരെ യുഎസ് രംഗത്തെത്തിയിരുന്നു. ചൈനീസ് തീരുമാനം ലജ്ജാകരമാണ്. ഉയ്ഗൂർ സ്വാതന്ത്ര്യത്തിനും ഇന്ത്യയുടെ പരമാധികാരത്തിനും യുഎസ് പിന്തുണ നൽകുന്നത് തുടരും – യുഎസ് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിലെ റാങ്കിംഗ് അംഗമായ റിപ്പബ്ലിക്കൻ സെനറ്റർ ജിം റിഷ് പറഞ്ഞു. ഇന്ത്യയുമായുള്ള ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിലെ നഷ്ടം ചൈന മറച്ചുവെക്കുകയാണെന്ന് ഓസ്‌ട്രേലിയൻ അന്വേഷണാത്മക പത്രത്തിന്റെ റിപ്പോർട്ട്. പുതിയ ഗവേഷണം കാണിക്കുന്നത് പി‌എൽ‌എയ്ക്ക് ഔദ്യോഗിക എണ്ണത്തേക്കാൾ ഒമ്പത് മടങ്ങ് കൂടുതൽ സൈനികരെ നഷ്ടപ്പെട്ടുവെന്നാണ്.

]]>
ശീതകാല ഒളിമ്പിക്സ്; അത്‌ലീറ്റിനു കൊവിഡ് https://malayalees.ch/athlete-covid-beijing-winter-olympics/ Tue, 25 Jan 2022 04:20:47 +0000 https://malayalees.ch/?p=55977 ബീജിംഗ് ശീതകാല ഒളിമ്പിക്സിനെത്തിയ അത്‌ലീറ്റിനു കൊവിഡ്. ഒളിമ്പിക്സിനെത്തിയ അത്‌ലീറ്റുകളിൽ കൊവിഡ് സ്ഥിരീകരിക്കുന്ന ആദ്യ അത്‌ലീറ്റാണ് ഇത്. കഴിഞ്ഞ ദിവസം ബീജിങ് വിമാനത്താവളത്തിൽ വച്ച് നടത്തിയ കൊവിഡ് ടെസ്റ്റിലാണ് ഈ അത്‌ലീറ്റിനു കൊവിഡ് പോസിറ്റീവായത്. ഒരു അത്‌ലീറ്റിനൊപ്പം അത്‌ലീറ്റുകളല്ലാത്ത, ഒളിമ്പിക് സംഘത്തിൽ പെട്ട മറ്റ് മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒളിമ്പിക്സ് ബയോ ബബിളിൽ ഇന്നലെ ആകെ നടത്തിയത് 38,000 കൊവിഡ് ടെസ്റ്റുകളാണ്. ഇവരിൽ രണ്ട് പേർക്ക് കൊവിഡ് പോസിറ്റീവായി.

അതേസമയം, ചൈനീസ് തലസ്ഥാനമായ ബീജിംഗിലെ താമസക്കാർക്കെല്ലാം കൊവിഡ് ടെസ്റ്റ് നടത്താൻ അധികൃതർ തീരുമാനിച്ചിരുന്നു. 20 ലക്ഷം പേരാണ് ഇവിടെയുള്ളത്. ഇവർക്കെല്ലാവർക്കും ടെസ്റ്റ് നടത്തും. ശീതകാല ഒളിമ്പിക്സ് ആരംഭിക്കാൻ വെറും രണ്ട് ആഴ്ച കൂടി അവശേഷിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതുവരെ 43 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നതിനൊപ്പം ഹൈ റിസ്ക് പ്രദേശങ്ങളിൽ ഉള്ളവർ നഗരം വിടുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി നാലിനാണ് ശീതകാല ഒളിമ്പിക്സ് ആരംഭിക്കുക. അത്‌ലീറ്റുകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർ ഇതിനകം സ്ഥലത്ത് എത്താൻ ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ എത്തിയവരിൽ 72 പേർക്ക് കൊവിഡ് പോസിറ്റീവായെന്ന് അധികൃതർ അറിയിച്ചു.

]]>