wild buffalo attack – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Jun 2023 04:44:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png wild buffalo attack – malayalees.ch https://malayalees.ch 32 32 കേരളത്തിൽ വീണ്ടും പരിഭ്രാന്തി പരത്തി കാട്ടുപോത്ത്; കണ്ണൂരിൽ ഓട്ടോറിക്ഷക്ക് നേരേ ആക്രമണം https://malayalees.ch/wild-buffaloe-attack-auto-rickshaw-in-kannur/ Sat, 10 Jun 2023 04:15:20 +0000 https://malayalees.ch/?p=82458 കേരളത്തിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം. ഇന്നലെ രാത്രി കണ്ണൂരിലെ കോളയാഡിൽ ചങ്ങലഗേറ്റ് – പെരുവ റോഡിലാണ് ആക്രമണം. ഓട്ടോറിക്ഷക്ക് നേരേയാണ് ആക്രമണമുണ്ടയത്. ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. കാട്ടുപോത്ത് വാഹനത്തിൽ ഇടിച്ചതോടെ ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മറ്റ് വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം മൂലം കാട്ടുപോത്ത് കാടുകയറിയത് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കി.കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ പ്രദേശത്തു രണ്ട് ഇരുചക്രവാഹന യാത്രക്കാർക്ക് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ മാസം പ്രദേശത്ത് മുപ്പതിലധികം കാട്ടുപോത്തുകൾ തമ്പടിച്ചിരുന്നു. 

മെയ് അവസാന വാരം കൊല്ലം ആയൂരിൽ‌ കണ്ട കാട്ടുപോത്ത് വനത്തിൽ കയറിയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കുടുക്കത്ത് പാറ മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് കയറിയത്. കാട്ടുപോത്തിന്റെ കാൽപാദം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടോടെ ആയൂരിലെ ജനവാസമേഖലയിൽ എത്തിയ കാട്ടുപോത്തിൽ ഒരെണ്ണം ചത്തിരുന്നു.

ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിളവീട്ടിൽ സാമുവൽ വർഗീസിനെ റബ്ബർതോട്ടത്തിൽവെച്ച് കാട്ടുപോത്ത് കുത്തിക്കൊന്നതോടെ പ്രദേശമാകെ ഭീതിയിലായിരുന്നു സാമുവലിനെ കുത്തിയ പോത്തിനെ പിന്നീട് ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെക്കൂടാതെ മറ്റൊരു പോത്തുകൂടി പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ വനപാലകരെ അറിയിച്ചതോടെയാണ് തിരച്ചിൽ തുടങ്ങിയത്.

]]>
കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ https://malayalees.ch/wild-buffalo-presence-in-kannur/ Tue, 23 May 2023 04:14:51 +0000 https://malayalees.ch/?p=81584 കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ. കണ്ണവം വനമേഖലയോട് ചേർന്ന പെരുവയിലാണ് കട്ടുപോത്തുകളിറങ്ങിയത്. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, മേഖലകളിലാണ് കാട്ടുപോത്തുകളുടെ സന്നിധ്യം.

മേഖലയിൽ ആശങ്കയെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടുപോത്ത് ആക്രമണത്തിൽ കഴിഞ്ഞ വർഷം കോളയാട് ഒരാൾ കൊല്ലപ്പെട്ടിരുന്നു.

അതേസമയം ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി ഇ​ട​മു​ള​യ്ക്ക​ൽ, ഇ​ട്ടി​വ, ച​ട​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ വ​നം വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​നൊ​ടു​വി​ൽ കു​ള​ത്തൂ​പ്പു​ഴ വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു.

]]>
വനംമന്ത്രി എ.കെ ശശീന്ദ്രൻ നാടിന്റെ ശാപവും വന്യമൃഗങ്ങളുടെ ഐശ്വര്യവും; പരിഹാസവുമായി കെ സുധാകരന്‍ https://malayalees.ch/wild-buffalo-attack-k-sudhakaran-criticizes-ak-saseendran/ Tue, 23 May 2023 04:08:35 +0000 https://malayalees.ch/?p=81575 പിണറായി സര്‍ക്കാരിന്റെ വനംവകുപ്പും റവന്യൂവകുപ്പും തമ്മിലടിക്കുന്നക് മൂലം കാട്ടുപോത്തിന്റെ ആക്രമത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാനാവാത്ത അവസ്ഥയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നാട്ടുകാരുടെ വെടിയേറ്റ കാട്ടുപോത്താണ് ജനവാസമേഖലയില്‍ കടന്നുകയറി 3 പേരെ കൊന്നതെന്നു പ്രചരിപ്പിക്കുകയും വനംവകുപ്പിനെ വെള്ളപൂശുകയും നിലപാടുകളില്‍ മലക്കംമറിയുകയും വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്ത വനംമന്ത്രി നാടിന്റെ ശാപവും വന്യമൃഗങ്ങളുടെ ഐശ്വര്യവുമാണ്.

കണമലയില്‍ രണ്ടു പേരെ കൊന്ന കാട്ടുപോത്തിനെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് വെടിവച്ചു കൊല്ലാനായിരുന്നു ജില്ലാ കളക്ടറുടെ പരസ്യമായ തീരുമാനം. പരിഭ്രാന്തരായിരുന്ന ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യമായ ഈ തീരുമാനം ഉടനേ അട്ടിമറിച്ച് മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ചത് വനംവകുപ്പാണ്. വകുപ്പുകള്‍ തമ്മിലടിക്കുമ്പോള്‍ മുഖ്യമന്ത്രി ഇടപെടാതെ ഒളിച്ചുകളിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ക്ലിഫ് ഹൗസില്‍ മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെ 42.90 ലക്ഷം രൂപ മുടക്കിയ തൊഴുത്തില്‍ കന്നുകാലികള്‍ക്കു നല്കുന്നത്ര പരിഗണനയെങ്കിലും മുഖ്യമന്ത്രി നാട്ടിലെ ജനങ്ങള്‍ക്ക് നല്കണമെന്നു സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

Read Also:

രണ്ടുപേര്‍ അതിദാരുണമായി കൊല്ലപ്പെട്ടിട്ടും സംഭവസ്ഥലം സന്ദര്‍ശിക്കാനും മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും വനമന്ത്രിയോ വനംവകുപ്പ് ഉദ്യോഗസ്ഥരോ തയാറാകാത്തതില്‍ ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ട്. അവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര പ്രഖ്യാപനവും നീണ്ടുപോകുന്നു. വൈകാരികമായ അന്തരീക്ഷം ഉണ്ടായിട്ടും മുഖ്യമന്ത്രി ഉന്നതതലയോഗം പോലും വിളിച്ചില്ല. വനംമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പന്ത് കേന്ദ്രത്തിലേക്ക് നീട്ടിയടിക്കുകയാണു ചെയ്തത്. ചക്കിക്കൊത്ത ചങ്കരനെപ്പോലെ കേരളം കണ്ട ട്രാജഡിയാണ് വനംമന്ത്രിയും മുഖ്യമന്ത്രിയും.

യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നത് അദ്ദേഹത്തിൻ്റെ പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ്. കണ്ണൂരില്‍ സിപിഎം രക്തസാക്ഷികളായി കൊണ്ടാടുന്നവരെ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകളും അവരെ ബലികൊടുത്തത് ആരാണെന്നും എന്തിനാണെന്നും അറിയാം. ഇതു സംബന്ധിച്ച് ഒരു പരസ്യസംവാദത്തിന് സിപിഎം തയാറാണോയെന്നും സുധാകരന്‍ ചോദിച്ചു.

]]>