wild boars – malayalees.ch https://malayalees.ch Malayalam Online News Portal Sat, 11 Mar 2023 04:56:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png wild boars – malayalees.ch https://malayalees.ch 32 32 കാട്ടുപന്നി കുറുകേ ചാടിയപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തു; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം https://malayalees.ch/wild-boar-jumped-across-auto-overturned-and-the-driver-died-in-palakkad/ Sat, 11 Mar 2023 04:56:16 +0000 https://malayalees.ch/?p=77825 പാലക്കാട് വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ ഹക്കീമാണ് മരിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് യാത്രക്കാര്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്നു. ഇവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം നടന്നത്. ആയക്കാട് സ്‌കൂളിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകേ ചാടിയപ്പോള്‍ ഓട്ടോ പെട്ടെന്ന് ഡ്രൈവര്‍ ബ്രേക്ക് ചെയ്യുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.

കൊല്ലങ്കോട് സ്വദേശി വാസന്തി, വാസന്തിയുടെ സഹോദരന്‍ ഹരിദാസിന്റെ മക്കളായ 15 വയസുകാരന്‍ ആദര്‍ശ് രാജ്, പത്ത് വയസുകാരന്‍ ആദിദേവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂവരും ചികിത്സയിലാണ്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് മുന്‍പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

]]>
രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു https://malayalees.ch/two-wild-boar-were-shot-dead-by-forest-officials/ Mon, 06 Jun 2022 04:33:25 +0000 https://malayalees.ch/?p=62940 നാട്ടുകാരുടെ പരാതിയെ തുടർന്ന് ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. കോഴിക്കോട് കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടുപന്നി ആക്രമണത്തിൽ രണ്ടാഴ്ച മുമ്പ് ഒരാൾക്ക് പരുക്കേറ്റിരുന്നു.

എന്നാൽ തദ്ദേശസ്ഥാപനങ്ങൾക്ക് കാട്ടുപന്നികളെ വെടിവെയ്ക്കാൻ അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന ആക്ഷേപം ശക്തമാവുകയാണ്. കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി തേടുന്നത് മുതൽ ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാർഗനിർദേശം ഉത്തരവിലില്ലെന്നാണ് ആക്ഷേപം. പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നുമായിരുന്നു വനം മന്ത്രിയുടെ പ്രതികരണം.

നാല് ദിവസം മുമ്പ് തൃക്കൂര്‍ പഞ്ചായത്തിലെ ആലേങ്ങാട് സെന്ററിനുസമീപം കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നിരുന്നു. 4 കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ നിന്നാണ് പന്നികളെത്തിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടനാണ് വനപാലകരെ വിവരമറിയിച്ചത്. പാലപ്പിള്ളി റേഞ്ച് ഓഫിസര്‍ കെ.പി. പ്രേംഷമീറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വി.പി. പ്രജീഷാണ് പന്നിയെ വെടിവച്ചത്.

ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് മലയോര മേഖലയ്ക്ക് ആശ്വാസമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് അനുമതിക്കായി നീണ്ടകാലം കാത്തിരിക്കേണ്ടിയിരുന്ന സ്ഥാനത്താണ് ഈ അധികാരം പഞ്ചായത്ത് പ്രസിഡന്റുമാരിലേക്ക് എത്തുന്നത്. അപേക്ഷ പരിഗണിച്ച് ശല്യക്കാരായ പന്നികളെ വെടിവയ്ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനോ സെക്രട്ടറിക്കോ അനുമതി നൽകാമെന്നാണ് ഉത്തരവിലുള്ളത്.

]]>