WHO – malayalees.ch https://malayalees.ch Malayalam Online News Portal Sat, 27 May 2023 04:41:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png WHO – malayalees.ch https://malayalees.ch 32 32 വരാനിരിക്കുന്നത് ഡിസീസ് X എന്ന മഹാമാരി; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന https://malayalees.ch/who-warns-of-disease-x/ Sat, 27 May 2023 04:19:30 +0000 https://malayalees.ch/?p=81807 കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം മുന്നറിയിപ്പ് നൽകിയത്. 

മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്. 2018 ലാണ് ഈ പേരിന് രൂപം നൽകിയത്. കൊവിഡിനേക്കാൾ മാരകമായിരിക്കും ഡിസീസ് എക്‌സ് എന്നാണ് വിലയിരുത്തൽ.

2017 ലാണ് ലോകം കാണാനിരിക്കുന്ന മഹാമാരികൾ എന്ന പേരിൽ ലോകാരോഗ്യ സംഘടന പട്ടികയിറക്കിയത്. അതിൽ കൊവിഡ്-19, എബോള, മാർബർഗ്, ലാസ ഫീവർ, മെർസ്, സാർസ്, നിപ്പ, സിക്ക എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ഏറ്റവും ഒടുവിലായി ഉൾപ്പെട്ട അസുഖമാണ് ഡിസീസ് എക്‌സ്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കാകും ഡിസീസ് എക്‌സ് പകരുകയെന്നാണ് നിലവിലെ വിലയിരുത്തൽ. ഒപ്പം സോമ്പി വൈറസിനെ കുറിച്ചും ശാസ്ത്ര ലോകം ആശങ്കപ്പെടുന്നുണ്ട്.

]]>
കുരങ്ങുപനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന എം പോക്സിനെ മഹാമാരി പട്ടികയിൽ നിന്ന് നീക്കി ലോകാരോ​ഗ്യ സംഘടന https://malayalees.ch/mpox-no-longer-a-global-emergency-who-says/ Fri, 12 May 2023 04:24:57 +0000 https://malayalees.ch/?p=81108 കുരങ്ങുപനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന എം പോക്സിനെ മഹാമാരി പട്ടികയിൽ നിന്ന് നീക്കി ലോകാരോ​ഗ്യ സംഘടന. കഴിഞ്ഞ വർഷം 100ലധികം രാജ്യങ്ങളിലേക്ക് പടർന്നപ്പോഴാണ് എം പോക്സിനെ മഹാമാരി പട്ടികയിൽ ഉൾപ്പെടുത്തിയത്. എം പോക്സ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് മഹാമാരി പട്ടികയിൽ നിന്ന് ഈ രോ​ഗത്തെ ഒഴിവാക്കിയത്. 

കഴിഞ്ഞ വർഷം ജൂലൈയിലാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ Tedros Adhanom Ghebreyesus എം പോക്സിനെ മഹാമാരി പട്ടികയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസങ്ങളായി എം പോക്സ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും ഇതി പേടിക്കേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 1970 ലാണ് മങ്കിപോക്സ് അണുബാധ കേസുകൾ ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത്.

രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളിൽ വേദന തുടങ്ങിയവയാണ് മങ്കി പോക്‌സിന്റെ ലക്ഷണങ്ങൾ. മുഖത്ത് പ്രത്യക്ഷപ്പെട്ട കുരുക്കൾ ഉടൻ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ വ്യാപിക്കും. പിന്നീട് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി പരിണമിക്കുകയും ചെയ്യും.

]]>
Polio: വീണ്ടും പോളിയോ?; ലണ്ടനില്‍ നിന്ന് വൈറസ് സാമ്പിളുകള്‍ ലഭിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന https://malayalees.ch/polio-virus-detected-in-london-sewage-samples-says-who/ Thu, 23 Jun 2022 04:37:31 +0000 https://malayalees.ch/?p=63772 ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. വാക്‌സിനുകളില്‍ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന ഒരുതരം പോളിയോ വൈറസാണ് മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ചത്. ലണ്ടനില്‍ നിന്നും ടൈപ്പ് 2 വാക്‌സിന്‍ഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്. എങ്കിലും ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം.

അഞ്ച് വയസില്‍ താഴെയുളള കുട്ടികളെ മാരകമായി ബാധിക്കുന്ന പോളിയോ രോഗത്തെ ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തുടച്ചുനീക്കിയത്. 125 രാജ്യങ്ങളില്‍ പോളിയോ വ്യാപിക്കുകയും ലോകമെമ്പാടും 350,000 പോളിയോ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ വാക്‌സിനേഷന് ശേഷം 1988 മുതലിങ്ങോട്ട് പോളിയോ വൈറസിനെ 99 ശതമാനം പ്രതിരോധിക്കാന്‍ സാധിച്ചിരുന്നു.

പോളിയോ വൈറസിന്റെ ചെറിയ ചില വകഭേദങ്ങള്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലും മാത്രമായിരുന്നു 1988ന് ശേഷം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അവയും അത്ര ഗുരുതരമായിരുന്നില്ല. ഓറല്‍ പോളിയോ വാക്‌സിനേഷന് ശേഷം കുഞ്ഞിന്റെ മലവിസര്‍ജനങ്ങള്‍ കലര്‍ന്ന മലിനജലം വഴി വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ എന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.

]]>
ഒമിക്രോൺ വ്യാപനം; പല രാജ്യങ്ങളിലും ആരോഗ്യ സംവിധാനം തകർന്നേക്കും;മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന https://malayalees.ch/omicron-who-directions/ Thu, 30 Dec 2021 04:19:22 +0000 https://malayalees.ch/?p=54776 ഒമിക്രോൺ വ്യാപനത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകം ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി. പല രാജ്യങ്ങളിലും ആരോഗ്യ സംവിധാനം തകർന്നേക്കുമെന്ന് എച്ച് ഒ തലവൻ വ്യക്തമാക്കി.

ഒമിക്രോൺ വ്യാപനത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകം ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി. പല രാജ്യങ്ങളിലും ആരോഗ്യ സംവിധാനം തകർന്നേക്കുമെന്ന് എച്ച് ഒ തലവൻ വ്യക്തമാക്കി.

ഇപ്പോൾ തന്നെ മന്ദഗതിയിൽ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്തവരിൽ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെ‍ഡ്രോസ് പറഞ്ഞു. ഒമിക്രോൺ വകഭേദം വാക്‌സിൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

]]>
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ https://malayalees.ch/covaxin-got-permission-from-who-for-emergency-use/ Wed, 03 Nov 2021 12:22:27 +0000 https://malayalees.ch/?p=51971 ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. ടെക്നിക്കല്‍ അഡൈ്വസറിയുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

കഴിഞ്ഞ മാസം 26 ന് ചേര്‍ന്ന യോഗത്തില്‍ വാക്സിന്‍ പ്രതിരോധശേഷി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.വാക്സിന്റെ സാങ്കേതിക വിവരങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ അംഗീകാരം നല്‍കു എന്ന നിലപാടിലായിരുന്നു ലോകാരോഗ്യ സംഘടന.

കോവാക്സിന് കഴിഞ്ഞ ദിവസം ഓസ്ട്രേലിയ അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനി ഓസ്ട്രേലിയയില്‍ ക്വാറന്റീന്‍ ഉണ്ടാകില്ല. ഓസ്ട്രേലിയയില്‍ ഉപരിപഠനം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ജോലിക്കാര്‍ക്കും ഈ നീക്കം ഗുണം ചെയ്യും. നേരത്തെ ഓസ്ട്രേലിയയില്‍ അനുമതി ലഭിച്ച വാക്സിനുകള്‍, ഇന്ത്യയില്‍ വികസിപ്പിച്ച കൊവിഷീല്‍ഡ്, ചൈനയുടെ സിനോവാക് എന്നീ വാക്സിനുകള്‍ക്കാണ് അംഗീകാരമുണ്ടായിരുന്നത്.

]]>
ബൂസ്റ്റർ ഡോസുകൾ നിർത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന https://malayalees.ch/who-for-halting-booster/ Thu, 05 Aug 2021 04:06:09 +0000 https://malayalees.ch/?p=47691 കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്ക് പുറമെ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിന് മൊറട്ടോറിയം ഏർപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം. ദരിദ്ര രാജ്യങ്ങളിൽ വാക്‌സിന്റെ ദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സെപ്റ്റംബർ വരെയെങ്കിലും ബൂസ്റ്റർ ഡോസ് വിതരണം നിർത്തി വയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. മരുന്നുകമ്പനികൾ സന്പന്നരാഷ്ടങ്ങൾക്ക് കൂടുതൽ വാക്സിൻ നൽകുന്നത് നിയന്ത്രിക്കണമെന്നും ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

“ഡെൽറ്റ വേരിയന്റിൽ നിന്ന് തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സർക്കാരുകളുടെയും ഉത്കണ്ഠ ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, വാക്സിനുകളുടെ ആഗോള വിതരണത്തിൽ ഭൂരിഭാഗവും ഇതിനകം ഉപയോഗിച്ച രാജ്യങ്ങൾ വീണ്ടും അത് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല,” ടെഡ്രോസ് കൂട്ടിച്ചേർത്തു. വാക്സീൻ ഡോസുകൾ ഭൂരിപക്ഷവും സമ്പന്ന രാജ്യങ്ങളിലേക്കു മാത്രം പോകുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച്, ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ മെയ് മാസത്തിൽ ഓരോ 100 ആളുകൾക്കും 50 ഡോസുകൾ നൽകി, അതിനുശേഷം ആ എണ്ണം ഇരട്ടിയായി. എന്നാൽ വാക്‌സിനുകളുടെ വിതരണത്തിന്റെ അഭാവം മൂലം, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് ഓരോ 100 ആളുകൾക്കും 1.5 ഡോസുകൾ മാത്രമേ നൽകാൻ കഴിയൂ.

ഡെൽറ്റ വേരിയന്റിന്റെ വ്യാപനം തടയാൻ, അധിക ഷോട്ടുകൾ ആവശ്യമുണ്ടോ ഇല്ലയോ എന്ന് ശാസ്ത്രജ്ഞർ ചർച്ച ചെയ്യുമ്പോഴും ചില രാജ്യങ്ങൾ ബൂസ്റ്റർ ഡോസുകൾ ഉപയോഗിക്കാൻ തുടങ്ങി.

രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് സെപ്റ്റംബർ മുതൽ വീണ്ടും ബൂസ്റ്റർ വാക്സീൻ (മൂന്നാം ഡോസ്) നൽകുമെന്ന് ജർമനിയും രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് രണ്ടാം ഡോസിന് മൂന്നു മാസത്തിനുശേഷവും മറ്റുള്ളവർക്ക് ആറു മാസത്തിനുശേഷവും ബൂസ്റ്റർ വാക്സീൻ നൽകുമെന്ന് യു.എ.ഇ.യും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ച, ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന് കൊവിഡ് വാക്സിന്റെ മൂന്നാമത്തെ ഷോട്ട് ലഭിച്ചു, രാജ്യത്ത് 60 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകാനുള്ള പ്രചാരണവും അവർ ആരംഭിച്ചു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന.

]]>
കൊവിഡ്‌ മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന https://malayalees.ch/early-stages-of-covi-d-third-wave-amid-delta-surge-who/ Thu, 15 Jul 2021 07:53:21 +0000 https://malayalees.ch/?p=46818 കൊവിഡ്‌ മഹാമാരി ഇപ്പോൾ മൂന്നാം തരംഗത്തിൻറെ പ്രാരംഭ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ്‌ ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്.

‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്‌ത്‌ കൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

111 രാജ്യങ്ങളിലാണ് ഇതിനോടകം ഡെൽറ്റ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ഇതിനോടകം തന്നെ അത് വ്യാപിച്ച് കഴിഞ്ഞു’ യു.എൻ. റിപ്പോർട്ടുകളെ ഉദ്ധരിച്ച് കൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി വ്യകത്മാക്കി.

കൊറോണ വൈറസ് വികസിച്ച് കൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതൽ വ്യാപനശേഷിയുള്ള വകഭേദങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്പിലും വടക്കന്‍ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയര്‍ത്തിയത് കാരണം കൊവിഡ് കേസുകളും മരണങ്ങളും കുറച്ചുകാലമായി കുറഞ്ഞുവരികയാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. എന്നാല്‍ ആഗോള പ്രവണത നേരെ വിപരീതമാണ്. കേസുകള്‍ വീണ്ടും ഉയരുന്നു.

ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലൊഴികെ മറ്റെല്ലായിടത്തും കഴിഞ്ഞ തുടര്‍ച്ചയായി നാല് ആഴ്ചകളായി കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. 10 ആഴ്ചയോളമായി ക്രമാനുഗതമായ ഇടിവിന് ശേഷമാണ് മരണവും ഉയരുന്നത്. ഡെല്‍റ്റ വകഭേദമാണ് വ്യാപനത്തിന് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

കൊവിഡ്‌ വാക്‌സിനേഷൻ സ്വീകരിക്കണമെന്നത് പ്രധാനമാണ്. എന്നാൽ അത് കൊണ്ട് മാത്രം കൊവിഡിനെ തടയാനാകില്ല. സമഗ്രമായ റിസ്‌ക് മാനേജ്മെന്റ് സമീപനമാണ് വേണ്ടതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

]]>
കൊവിഡ് കേസുകൾ 10 ശതമാനം വർദ്ധിച്ചു; യൂറോ കപ്പിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന https://malayalees.ch/euro-cup-impact-coronavirus-cases-across-europe-rise-by-10-over-last-week/ Fri, 02 Jul 2021 08:09:15 +0000 https://malayalees.ch/?p=46312 യൂറോ കപ്പിൽ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൂടുതല്‍ പേരെ സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് സംഘടന പറഞ്ഞു. യൂറോപില്‍ കൊവിഡ് വ്യാപനം ഉയരുന്നത് ചൂണ്ടിയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ എത്തിയ നിരവധി പേര്‍ കൊവിഡ് ബാധിതരായതായി ലോകാരോഗ്യ സംഘടന കണ്ടെത്തി. നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് തരംഗമുണ്ടാവും. കഴിഞ്ഞ ആഴ്ചയില്‍ കേസുകളില്‍ 10 ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. കോപ്പന്‍ഹേഗനില്‍ കളി കണ്ട് മടങ്ങിയവരില്‍ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യൂറോ കപ്പ് സെമി ഫൈനലും ഫൈനലും ബ്രിട്ടനിലാണ് നടക്കുക. ഇവിടെ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഉക്രെയ്‌നിന് എതിരായ ഇംഗ്ലണ്ട് മത്സരത്തിനായി യുകെയില്‍ താമസമാക്കിയവര്‍ക്ക് വിറ്റ ടിക്കറ്റുകളെല്ലാം യുവേഫ കാന്‍സല്‍ ചെയ്തു.

]]>
കോവാക്സിന് അടിയന്തരാനുമതി നിഷേധിച്ച് ലോകാരോഗ്യ സംഘടന https://malayalees.ch/mehul-choksi-goes-missing-may-have-fled-antigua-and-reached-cuba-local-police-launch-probe-141210/ Tue, 25 May 2021 05:06:11 +0000 https://malayalees.ch/?p=44568 കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ബ്ലാക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയേക്കാൾ അപകടകരമാണ് ഈ ഫംഗസ് എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മറ്റ് രണ്ട് അണുബാധകളിൽ നിന്ന് വ്യത്യസ്തമായി യെല്ലോ ഫംഗസ് ആന്തരികാവയവങ്ങളെയാണ് ആദ്യം ബാധിക്കുന്നതെന്നും വിദഗ്ദ്ധർ പറയുന്നു. വൃത്തിയില്ലാത്ത ഭക്ഷണം, ആന്‍റി ബാക്ടീരിയൽ മരുന്നുകളുടേയും സ്റ്റിറോയിഡുകളുടേയും അമിത ഉപയോഗം, ശുചിത്വമില്ലായ്മ എന്നിവയെല്ലാം ഫംഗസ് ബാധക്ക് കാരണമാണെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. രോഗപ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് അണുബാധ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

യെല്ലാ ഫംഗസ് ഉരഗവര്‍ഗങ്ങളിലാണ് സാധാരണയായി കാണപ്പെടുക. ആദ്യമായാണ് യെല്ലോ ഫംഗസ് രാജ്യത്ത് മനുഷ്യരില്‍ കാണുന്നതെന്ന് ഡോക്ടര്‍ ബിപി ത്യാഗി പറഞ്ഞു. എന്‍ഡോസ്‌കോപ്പിയിലൂടെയാണ് അണുബാധ കണ്ടെത്തിയത്. ബ്ലാക്ക്ഫംഗസ്, വൈറ്റ് ഫംഗസ് രോഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നായ ആംഫോട്ടെറിമിസിന്‍ ഇതിന് ഫലപ്രദമല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കടുത്ത ക്ഷീണം, ഭാരം കുറയുക, അമിതമായ വിശപ്പ്‌ എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങള്‍. മുറിവുകളില്‍ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകള്‍ ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക എന്നതും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.

]]>
ആഴ്ചയില്‍ 55 മണിക്കൂറിലധികം ജോലി ചെയ്യുന്നവരാണോ; സൂക്ഷിക്കണമെന്ന് ലോകാരോഗ്യ സംഘടന https://malayalees.ch/long-working-hours-are-a-killer-who-study-shows/ Mon, 17 May 2021 07:04:47 +0000 https://malayalees.ch/?p=44223 ദീര്‍ഘസമയം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ലക്ഷക്കണക്കിന് പേരാണ് പ്രതിവര്‍ഷം ലോകത്ത് മരണത്തിന് കീഴടങ്ങുന്നതെങ്കില്‍ കോവിഡ് 19 മഹാമാരിക്ക് ശേഷം ആ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യസംഘടന. 2016 ല്‍ ദീര്‍ഘസമയത്തെ ജോലിഭാരം കാരണം പക്ഷാഘാതം വന്നും ഹൃദയാഘാതം വന്നും മരിച്ചത് 745000പേരാണ്. എന്‍വിയോണ്‍മെന്‍റ് ഇന്‍റര്‍നാഷണല്‍ ജേര്‍ണലിലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത് സംബന്ധിച്ചുള്ള വിവരമുള്ളത്. 2000ല്‍ നിന്ന് 30 ശതമാനം വര്‍ധനവാണ് 2016 ആയപ്പോഴും ഈ രീതിയിലുള്ള മരണനിരക്കിലുണ്ടായിരിക്കുന്നത്.

ആഴ്ചയില്‍ 55 മണിക്കൂറോ അതിലധികമോ സമയം ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാവാന്‍ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി, കാലാവസ്ഥ, ആരോഗ്യവിഭാഗത്തിന്‍റെ മേധാവി മരിയ നെയ്റ പറയുന്നു. പുറത്തുവന്ന പുതിയ പഠനത്തിന്‍റെ ഭാഗമായി ജോലിക്കാരുടെ സംരക്ഷണത്തിനായി കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് പഠനം നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ മരണത്തിന് കീഴ്പ്പെടുന്ന 72 ശതമാനം പേരും പുരുഷന്മാരാണെന്നും മധ്യവയസ്കരാണെന്നും പഠനം പറയുന്നു. ചൈന, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലുള്ള ജോലിക്കാരാണ് ഇത്തരത്തില്‍ മരണത്തിന് പെട്ടെന്ന് കീഴടങ്ങുന്നതെന്നും പഠനം വെളിപ്പെടുത്തുന്നു.

194 രാജ്യങ്ങളിലുള്ളവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ആഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവരില്‍ പക്ഷാഘാതം സംഭവിക്കാന്‍ 35 ശതമാനം അധികം സാധ്യതയുണ്ട്. കൂടാതെ ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യത 35മുതല്‍ 40മണിക്കൂര്‍ വരെ ജോലിയെടുക്കുന്നവരെ അപേക്ഷിച്ച് 17 ശതമാനവും കൂടുതലാണെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

2000 മുതല്‍ 2016 വരെയുള്ള കാലയളവാണ് പഠനത്തിന് പരിഗണിച്ചിട്ടുള്ളത്. എന്നാല്‍ കോവിഡാനന്തര ലോകത്ത് ഇത്തരത്തിലുള്ള മരണനിരക്ക് കൂടുതല്‍ ഉയരുമെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവെക്കുന്നത്. കോവിഡാനന്തര ലോകത്ത് ജോലിക്കാരുടെ ജോലിസമയം വല്ലാതെ കൂടിയിട്ടുണ്ട്. 9 ശതമാനം ആളുകളെങ്കിലും കൂടുതല്‍ മണിക്കൂര്‍ ജോലിചെയ്യുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

]]>