WhatsApp – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Dec 2022 13:41:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png WhatsApp – malayalees.ch https://malayalees.ch 32 32 ‘കെണി’യാകുന്ന ഫീച്ചറുമായി വാട്ട്‌സ് ആപ്പ്; ഇനി ടെക്സ്റ്റ് മെസേജും വ്യൂ വൺസ് ആക്കാം https://malayalees.ch/whatsapp-view-once-text-feature/ Mon, 12 Dec 2022 13:41:28 +0000 https://malayalees.ch/?p=72722 ഓരോ തവണയും വ്യത്യസ്ത ഫീച്ചറുകൾ അവതരിപ്പിച്ച് ഉപയോക്താക്കളെ വിസ്മയിപ്പിക്കുന്ന ജനപ്രിയ ആപ്ലിക്കേഷനാണ് വാട്ട്‌സ് ആപ്പ്. വാട്ട്‌സ് ആപ്പ് അടുത്തിടെയായി തുടരെ തുടരെ പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച ജനങ്ങളെ തങ്ങളിലേക്ക് ആകർഷിക്കുകയാണ്. ഇപ്പോഴിതാ വീണ്ടുമൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പ്.

നമ്മൾ അയക്കുന്ന ചിത്രങ്ങൾ മാത്രമാണ് ‘വ്യൂ വൺസ്’ ഓപ്ഷൻ സെറ്റ് ചെയ്ത് അയക്കാൻ സാധിക്കുമായിരുന്നത്. ഇപ്പോഴിതാ ടെക്‌സ്റ്റ് മെസേജും അത്തരത്തിൽ ‘വ്യൂ വൺസ്’ ആക്കി മാറ്റാൻ സാധിക്കുന്ന ഫീച്ചർ അണിയറയിൽ ഒരുങ്ങുകയാണ്.

ഒറ്റത്തവണ മാത്രമേ കാണാനാകൂ എന്നതാണ് വ്യൂ വൺസ് ഫീച്ചറിന്റെ ഉപയോഗം. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരുന്ന ഇക്കാലത്ത് ടെക്‌സ്റ്റ് മെസേജ് വ്യൂവൺസ് ആകുന്നതിന് ദോഷങ്ങളേറെയാണ്. ഈ മെസേജുകൾ സ്‌ക്രീൻ ഷോട്ട് എടുക്കാനോ, ഫോർവേഡ് ചെയ്യാനോ സാധിക്കില്ല.

]]>
‘വാട്ട്‌സ് ആപ്പ് മെസേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നു’; വിചിത്ര പരാതിയുമായി ഒരു കുടുംബം https://malayalees.ch/kollam-strange-happenings-in-home/ Tue, 22 Nov 2022 04:00:57 +0000 https://malayalees.ch/?p=71644 കൊല്ലം ജില്ലയിലെ കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്ന് അതി വിചിത്രമായ ഒരു പരാതിയാണ് ഉയരുന്നത്. വാട്‌സാപ്പിൽ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നു എന്നാണ് പരാതി. സൈബർ സെല്ലിലും പൊലീസിലും പരാതി നൽകിയിട്ടും ഗുണമുണ്ടായിട്ടില്ല.

പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത ചില സംഭവങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി ഈ വീട്ടിൽ നടക്കുന്നത്. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങി.

കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്തെ രാജൻ ഇലക്ട്രീഷ്യൻ ആണ്. എന്നിട്ടും സ്വന്തം വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡുകളും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഈ വീട്ടിലെ വൈദ്യുത ബോർഡുകൾ എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്.

മാതാവ് വിലാസിനിയുടെ ഫോണിൽ നിന്ന് സജിതയ്ക്ക് ഓരോ ദിവസവും വാട്‌സാപ്പ് സന്ദേശങ്ങൾ വരാൻ തുടങ്ങി. സജിതയ്ക്ക് വാട്‌സാപ്പിൽ നിന്ന് മുറിയിലെ ഫാൻ ഇപ്പോൾ ഓഫ് ആകും എന്ന് മെസ്സേജ് വന്നതിനു തൊട്ടുപിന്നാലെ അങ്ങനെ തന്നെ സംഭവിച്ചു. ടാങ്ക് നിറഞ്ഞ് വെള്ളം വെള്ളം പോകുമെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെ അങ്ങനെ തന്നെയുണ്ടായി.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് സൈബർ സെൽ പറയുന്നത്. എന്നാൽ മറ്റു കാര്യങ്ങളൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് വ്യക്തതയില്ല.

]]>
ഈ മൊബൈൽ ഫോണുകളിൽ അടുത്ത മാസം മുതൽ വാട്ട്‌സ് ആപ്പ് ലഭ്യമാകില്ല https://malayalees.ch/whatsapp-wont-be-available-in-some-phones/ Sat, 03 Sep 2022 04:39:14 +0000 https://malayalees.ch/?p=67531 പഴയ ഓപറ്റേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വാട്ട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ഒക്ടോബർ 24 മുതൽ ആപ്പിൾ ഐഒഎസ് 10, ഐഒഎസ് 11 എന്നീ വേർഷനുകളിലാണ് വാട്ട്‌സ് ആപ്പ് പ്രവർത്തനം നിർത്തുന്നത്.

പഴയ ഓപറ്റേറ്റിംഗ് സിസ്റ്റമുള്ള ഉപയോക്താക്കൾ ഐഒഎസ് 12 ലേക്കെ മറ്റ് അപ്‌ഡേറ്റഡ് വേർഷനുകളിലേക്കോ മാറണം. ഐഫോൺ 5, ഐഫോൺ 5സി ഉപയോക്താക്കളെയാണ് ഇത് കൂടുതലായി ബാധിക്കുക. ഇവർക്ക് വാട്ട്‌സ് ആപ്പ് സപ്പോർട്ട് ചെയ്യുന്ന ഒഎസിലേക്ക് മാറുക അസാധ്യമായിരിക്കും. അതുകൊണ്ട് തന്നെ പുതിയ സെറ്റ് വാങ്ങേണ്ടി വരും. ഐഫോൺ 5എസ് അല്ലെങ്കിൽ അതിലും പുതിയ മോഡലുകൾ ഉള്ളവർക്ക് ഐഒഎസ് 12 ലേക്ക് മാറ്റാൻ സാധിക്കും.

ആപ്പിൾ പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം 89 ശതമാനം ഐഫോൺ ഉപഭോക്താക്കളും ഐഒഎസ് 15 ലേക്ക് മാറി. വെറും 4 ശതമാനം പേര് മാത്രമാണ് ഐഒഎസ് 13 ലോ അതിലും താഴെയുള്ള വേർഷനിലോ നിൽക്കുന്നത്.

]]>
വാട്ട്‌സ് ആപ്പിൽ അജ്ഞാതന്റെ സന്ദേശം; റിട്ട.അധ്യാപികയ്ക്ക് 21 ലക്ഷം രൂപ നഷ്ടമായി https://malayalees.ch/retired-teacher-lost-21-lakhs/ Wed, 24 Aug 2022 04:27:54 +0000 https://malayalees.ch/?p=66949 അജ്ഞാതന്റെ വാട്ട്‌സ് ആപ്പ് സന്ദേശത്തിൽ കുരുങ്ങി റിട്ടയേർഡ് സ്‌കൂൾ അധ്യാപിക. വാട്ട്‌സ് ആപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെ 21 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത്. 

ആന്ധ്രാ പ്രദേശ് അന്നമയ്യ ജില്ല സ്വദേശിനി വരലക്ഷ്മിയാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. അജ്ഞാതനിൽ നിന്ന് വാട്ട്‌സ് ആപ്പ് സന്ദേശം ലഭിച്ചതാണ് തട്ടിപ്പിന്റെ തുടക്കം. സന്ദേശത്തിനൊപ്പം ലഭിച്ച ലിങ്കിൽ വരലക്ഷ്മി ക്ലിക്ക് ചെയ്തു. പിന്നാലെ സൈബർ ക്രിമിനലുകൾക്ക് വരലക്ഷ്മിയുടെ ഫോൺ ഹാക്ക് ചെയ്യാൻ സാധിച്ചു. ആദ്യം 20,000 രൂപ, പിന്നീട് 40,000, 80, 000 എന്നിങ്ങനെ 21 ലക്ഷം രൂപയാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്.

പണം നഷ്ടപ്പെട്ടുവെന്ന് ബാങ്ക് സന്ദേശം വന്നപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് വരലക്ഷ്മി അറിയുന്നത്. വരലക്ഷ്മി സൈബർ പൊലീസിൽ പരാതിപ്പെടുന്നതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.

അടുത്തിടെയാണ് സമാന രീതിയിൽ സോഫ്‌റ്റ്വെയർ എഞ്ചിനിയറിൽ നിന്നും പണം നഷ്ടപ്പെട്ടത്. മാഡാനപള്ളി സ്വദേശിയായ ജ്ഞാനപ്രകാശിൽ നിന്ന് 12 ലക്ഷം രൂപയാണ് തട്ടിപ്പുകാർ നേടിയത്.

]]>
വീണ്ടും 3 ഫീച്ചറുകൾ കൂടി വാട്ട്‌സ് ആപ്പിൽ വരുന്നു; പ്രഖ്യാപിച്ച് മാർക്ക് സക്കർബർഗ് https://malayalees.ch/whatsapp-adds-ew-features/ Tue, 09 Aug 2022 08:36:20 +0000 https://malayalees.ch/?p=66146 വാട്‌സ് ആപ്പ് കൂടുതൽ ഉപഭോക്തൃ സൗഹൃദമാകുന്നു. ഉപയോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ് എന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

‘ഗ്രൂപ്പ് അംഗങ്ങൾക്ക് മുഴുവൻ നോട്ടിഫിക്കേഷൻ നൽകാതെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാം. നമ്മൾ വാട്ട്‌സ് ആപ്പിൽ ഓൺലൈനാണെന്ന് ആർക്കെല്ലാം കാണാൻ സാധിക്കും. ഒറ്റത്തവണ മാത്രം കാണാനാവുന്ന സന്ദേശങ്ങൾക്ക് സ്‌ക്രീൻഷോട്ട് എടുക്കുന്നത് തടയുക, എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് വാട്ട്‌സ് ആപ്പിൽ ഇനി വരാനിരിക്കുന്നത് ‘- മാർക്കിന്റെ പോസ്റ്റ് ഇങ്ങനെ.

ഇതിന് പുറമെ വാട്ട്‌സ് ആപ്പ് മെസേജ് രണ്ട് ദിവസം കഴിഞ്ഞ ശേഷവും ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്ന് വാട്ട്‌സ് ആപ്പ് ഔദ്യോഗികമായി അറിയിച്ചു.

വാട്ട്‌സ് ആപ്പ് പുതിയ ഏഴ് ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. അതിൽ മൂന്നെണ്ണത്തെ കുറിച്ച് മാത്രമേ മാർക്ക് സക്കർബർഗ് പറഞ്ഞിട്ടുള്ളു. മറ്റ് നാലെണ്ണം അണിയറയിൽ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.

]]>
പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ് https://malayalees.ch/whatsapp-introduces-7-new-feature/ Mon, 08 Aug 2022 12:40:21 +0000 https://malayalees.ch/?p=66095 വാട്ട്‌സ് ആപ്പ് പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ചു. ബീറ്റാ വേർഷനിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ( whatsapp introduces 7 new feature )

  • വാട്ട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഒരു ഫീച്ചർ. ഗ്രൂപ്പ് പാർട്ടിസിപന്റ്‌സിന് ഗ്രൂപ്പിൽ നിന്ന് ആരെല്ലാം പോയി ആരെയെല്ലാം പുറത്താക്കി എന്ന് കൃത്യമായി അറിയാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിലെ ഡേറ്റയാണ് ഇത്തരത്തിൽ ലഭ്യമാവുക.
  • ഒരാൾ ഗ്രൂപ്പ് ലീവ് ചെയ്താൽ അതാരാണെന്ന് ഗ്രൂപ്പ് അഡ്മിന് മാത്രമേ മനസിലാകൂ.
  • വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾക്കും ഇനി റിയാക്ഷൻ നൽകാൻ സാധിക്കും. ചിരിക്കുന്ന മുഖം, കരയുന്ന മുഖം, കണ്ണിൽ ഹൃദയചിഹ്നം, കൂപ്പുകൈ, കയ്യടി, പൂർട്ടി പോപ്പർ എന്നിങ്ങനെ എട്ട് ഇമോജികളാണ് ലഭിക്കുക.
  • സ്‌പ്പെല്ലിംഗ് ആക്ഷന് വേണ്ടി വാട്ട്‌സ് ആപ്പ് വിൻഡോസിലും പുതിയ ഫീച്ചർ വരും.
  • വാട്ട്‌സ് ആപ്പ് സ്റ്റോറേജ് മെച്ചപ്പെടുത്താനുള്ളതാണ് അഞ്ചാം ഫീച്ചർ.
  • വാട്ട്‌സ് ആപ്പ് സുരക്ഷ കൂട്ടാനും പുതിയ ഫീച്ചർ വരുന്നുണ്ട്. ലോഗിൻ അപ്രൂവൽ എന്ന സെക്യൂരിറ്റി ഫീച്ചറാകും കൊണ്ടുവരിക.
  • ഫോൺ നമ്പറുകൾ മറച്ചുവയ്ക്കാനാണ് മറ്റൊരു ഫീച്ചർ. വാട്ട്‌സ് ആപ്പിലുള്ളവരിൽ ആർക്കെല്ലാം തങ്ങളുടെ ഫോൺ നമ്പർ കാണാമെന്നത് ഇനി സ്വയം തീരുമാനിക്കാം.
]]>
ഇനി വിളിച്ചുപറയാതെ സ്ഥലം വിടാം; ഗ്രൂപ്പിൽ നിന്ന് പുറത്തുപോകാൻ പുതിയ സംവിധാനവുമായി വാട്സപ്പ് https://malayalees.ch/whatsapp-leave-groups-silently/ Tue, 17 May 2022 11:56:03 +0000 https://malayalees.ch/?p=61955 ഗ്രൂപ്പിൽ നിന്ന് പുറത്തുപോകാൻ പുതിയ സംവിധാനവുമായി വാട്സപ്പ്. ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റ് ആവുമ്പോൾ അവിടെ മറ്റുള്ള എല്ലാ അംഗങ്ങൾക്കും നിലവിൽ അത് അറിയാൻ കഴിയും. പുതിയ സംവിധാനത്തിൽ ആരും അറിയാതെ ഗ്രൂപ്പ് വിടാൻ സാധിക്കും. ഈ ഫീച്ചർ നിലവിൽ നിർമാണത്തിലാണെന്നും ഏറെ വൈകാതെ ഉപയോക്താക്കൾക്ക് ലഭ്യമാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ സംവിധാനം അനുസരിച്ച് ഒരു അംഗം ഗ്രൂപ്പ് വിടുമ്പോൾ അഡ്മിന്മാർക്ക് മാത്രമേ അത് അറിയാൻ കഴിയൂ. വാട്സപ്പ് ഡെസ്ക്ടോപ്പ് ബീറ്റ വേർഷനുകളിലും ഇത് ലഭ്യമായേക്കും. എന്നാൽ, ആൻഡ്രോയ്ഡ്, ആപ്പിൾ വാട്സപ്പ് ബീറ്റ വേർഷനിലാവും ആദ്യം ഈ ഫീച്ചർ ലഭ്യമാവുക.

]]>
പണമയച്ചാൽ ക്യാഷ് ബാക്ക്; ഗൂഗിൾ പേയുടെ വഴിയിൽ വാട്ട്‌സ് ആപ്പും https://malayalees.ch/cashback-from-whatsapp-payment/ Sat, 30 Apr 2022 04:18:13 +0000 https://malayalees.ch/?p=61003 വാട്ട്‌സ് ആപ്പിൽ പേയ്‌മെന്റ് ഫീച്ചർ അവതരിപ്പിച്ചിട്ടും മറ്റ് പേയ്‌മെന്റ് ആപ്പുകൾക്ക് ലഭിച്ച സ്വീകാര്യത വാട്ട്‌സ് ആപ്പിന് ലഭിച്ചില്ല. ഗൂഗിൾ പേ, പേയ്ടിഎം, ഫോൺ പേ എന്നിവർ അരങ്ങ് വാഴുമ്പോൾ പേയ്‌മെന്റ് രംഗത്ത് വാട്ട്‌സ് ആപ്പ് ഇപ്പോഴും പുറത്ത് തന്നെ. ഈ പ്രതിസന്ധി മറികടക്കാൻ ക്യാഷ് ബാക്ക് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സ് ആപ്പ്.

വാട്ട്‌സ് ആപ്പിലൂടെ പണം അയക്കുന്ന ഉപഭോക്താവിന് ഓരോ ട്രാൻസാക്ഷനും 11 രൂപ വീതമാണ് ലഭിക്കുക. ഇതിന് മിനിമം ട്രാൻസാക്ഷൻ പരിധിയില്ല എന്നതും പ്രത്യേകതയാണ്. കുറഞ്ഞത് 30 ദിവസമായി വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്ന വ്യക്തികൾ ക്യാഷ് ബാക്കിന് അർഹരാണ്. പക്ഷേ എല്ലാ ഉപഭോക്താക്കൾക്കും ട്രാൻസാക്ഷനിലൂടെ ക്യാഷ് ബാക്ക് ലഭിക്കുന്നില്ല.

പണമിടപാട് നടത്തുമ്പോൾ പ്രമോഷൻ ബാനർ കാണാൻ സാധിക്കുന്നവർക്ക് മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളു. വാട്ട്‌സ് ആപ്പ് ബിസിനസ് പ്രൊഫൈൽ ഉള്ളവർക്ക് ക്യാഷ് ബാക്ക് ലഭിക്കില്ല.

]]>
കൊച്ചി മെട്രൊ ഇനി വാട്സാപ്പിലും https://malayalees.ch/kochi-metro-whatsapp/ Tue, 15 Mar 2022 04:57:26 +0000 https://malayalees.ch/?p=58598 കൊച്ചി മെട്രോയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കാന്‍ വാട്സാപ് സേവനം ആരംഭിച്ചു. പൊതുവായ അന്വേഷണങ്ങള്‍, പുതിയ വിവരങ്ങള്‍ എന്നിവ അറിയാന്‍ മാത്രമല്ല നിങ്ങള്‍ക്ക് മെട്രോ സേവനങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങളോ പരാതിയോ ഉണ്ടെങ്കില്‍ അതും വളരെ വേഗത്തില്‍ അറിയാന്‍ വാട്സാപ് സേവനം ഉപയോഗിക്കാം.

9188957488 എന്ന നമ്പരിലേക്ക് ഒരു വാട്സാപ് മെസേജ് അയച്ചാല്‍ കൊച്ചി മെട്രോയെ കുറിച്ചുള്ള വിവരങ്ങളുടെ മെനു വരും, അതില്‍ നിന്ന് നിങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ തെരഞ്ഞെടുത്ത് അറിയാം.

കെ.എം.ആര്‍.എല്‍ നല്‍കുന്ന മികച്ച ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ അറിയാം. ഈ സേവന ശൃംഖല വരും ദിവസങ്ങളില്‍ വര്‍ധിപ്പിക്കും. മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുന്നതിന് പകരം ഇതോടൊപ്പമുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ചെയ്തും ഈ സേവനം ഉപയോഗിക്കാം. ഫോണിലൂടെ നേരിട്ടും, ഇമെയില്‍ വഴിയും, കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ വഴിയും ലഭിക്കുന്ന ഉപഭോക്തൃസേവനത്തിന് പുറമെയാണ് കൊച്ചി മെട്രോ നവീന സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

]]>
ആറുമാസത്തിനിടെ വാട്‌സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 1.32 കോടി അക്കൗണ്ടുകൾ https://malayalees.ch/whatsapp-banned-over-132-crore-indian-accounts-in-6-months-without-seeing-your-messages/ Mon, 07 Feb 2022 04:32:00 +0000 https://malayalees.ch/?p=56585 ആറുമാസത്തിനിടെ 1.32 കോടി അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ്. പുതിയ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് മാസംതോറും നൽകുന്ന റിപ്പോർട്ടിലെ കണക്കാണിത്. കഴിഞ്ഞവർഷം ജൂലൈയിലാണ് ആദ്യമായി ഇത്തരത്തിൽ കണക്കുകൾ നൽകി തുടങ്ങിയത്. വ്യാജ പ്രചാരണം തടയുന്നതിനും മറ്റും സ്വീകരിച്ച നടപടികളെ കുറിച്ച് സമൂഹമാധ്യമങ്ങൾ മാസംതോറും അറിയിക്കണമെന്നാണ് പുതിയ ഐടി നിയമത്തിൽ പറയുന്നത്. മാസംതോറും ശരാശരി 20ലക്ഷം അക്കൗണ്ടുകൾ ഇത്തരത്തിൽ നിരോധിക്കുന്നതായാണ് വാട്സ്ആപ്പ് കേന്ദ്രസർക്കാരിന് നൽകിയ റിപ്പോർട്ടുകളിൽ പറയുന്നത്.

സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ രീതിയാണ് വാട്സ്ആപ്പ് പിന്തുടരുന്നത്.വാട്സ്ആപ്പിൽ വ്യാജ പ്രചാരണമോ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതോ നടക്കുന്നതായി കണ്ടെത്താൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

ഐപി അഡ്രസ്,ടെലികോം കമ്പനികളുടെ വിവരങ്ങൾ തുടങ്ങി അടിസ്ഥാനപരമായ അക്കൗണ്ട് വിവരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവഴിയാണ് വ്യാജ പ്രചാരണം അടക്കം കണ്ടെത്തുന്നത്. വ്യാജ പ്രചാരണം നടത്താൻ വീണ്ടും ഒരേ നമ്പർ തന്നെ ഉപയോഗിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ അത്തരം അക്കൗണ്ടുകൾ നിരോധിക്കും. രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ഇവ നിരോധിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

]]>