west indies – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Aug 2023 04:38:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png west indies – malayalees.ch https://malayalees.ch 32 32 വിൻഡീസ് പര്യടനം ഇന്ന് മുതൽ അമേരിക്കയിൽ; സമനില ലക്ഷ്യമിട്ട് ഇന്ത്യ, പരമ്പര നേടാൻ വിൻഡീസ് https://malayalees.ch/india-west-indies-4th-t20-today/ Sat, 12 Aug 2023 04:38:39 +0000 https://malayalees.ch/?p=86032 വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന് അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ഫ്ലോറിഡയിലെ ലൗഡർഹില്ലിലാണ് മത്സരം. മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 1-2നു പിന്നിലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കളി വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ പരമ്പര നേടാൻ വെസ്റ്റ് ഇൻഡീസ് കളത്തിലിറങ്ങും.

ഏകദിന പരമ്പരയിലെയും ആദ്യ രണ്ട് ടി-20യിലെയും മോശം പ്രകടനങ്ങൾക്ക് ശേഷം സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ് ഫോമിലേക്ക് തിരികെയെത്തിയത് ഇന്ത്യയ്ക്ക് ഊർജമായിട്ടുണ്ട്. ഇതോടൊപ്പം മധ്യനിരയിൽ തിലക് വർമയുടെ പ്രകടനങ്ങളും ഇന്ത്യയെ തുണയ്ക്കുന്നു. ടോപ്പ് ഓർഡറിൽ ശുഭ്മൻ ഗില്ലിൻ്റെ ഫോം ഇന്ത്യയെ വലയ്ക്കുന്നുണ്ട്. മലയാളി താരം സഞ്ജു സാംസണും പരമ്പരയിൽ ഇതുവരെ ഒരു നല്ല ഇന്നിംഗ്സ് കളിച്ചിട്ടില്ല. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയും ആറ്റിറ്റ്യൂഡും വിമർശനവിധേയമാകുന്നതും ഇന്ത്യക്ക് തിരിച്ചടിയാണ്.

കഴിഞ്ഞ കളി അരങ്ങേറിയ യുവതാരം യശസ്വി ജയ്സ്വാൾ നിരാശപ്പെടുത്തിയെങ്കിലും താരം ടീമിൽ തുടരും. കഴിഞ്ഞ കളിയിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിർത്താനാണ് സാധ്യത. പ്രത്യേകിച്ച്, പരമ്പര നഷ്ടപ്പെടാൻ സാധ്യത നിലനിൽക്കുമ്പോൾ.

]]>
ഇന്ത്യ വിൻഡീസ് രണ്ടാം ഏകദിനം ഇന്ന്; സൂര്യകുമാർ യാദവിനെ പുറത്താക്കുമോ? https://malayalees.ch/west-indies-vs-india/ Sat, 29 Jul 2023 05:36:16 +0000 https://malayalees.ch/?p=85233 ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കെൻസിംഗ്ടൺ ഓവലിൽ വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം ടീമിൽ മാറ്റം വരുത്താൻ ക്യാപ്റ്റൻ രോഹിത് ശർമ തയ്യാറാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരം 5 വിക്കറ്റിന് ജയിച്ച ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. മത്സരം ജയിച്ചെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിര വളരെ മോശം പ്രകടനമാണ് കാഴ്ച്ച വെച്ചത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടേണ്ടി വന്നു. ചെറിയ സ്‌കോറായതിനാൽ വിരാട്‌ കോലി ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. രോഹിത്‌ ശർമ ഏഴാമനായാണ്‌ എത്തിയത്‌. ബൗണ്ടറി പായിച്ച്‌ ക്യാപ്‌റ്റൻ ജയമൊരുക്കുകയായിരുന്നു. 22.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 118 റൺസാണ് ടീം നേടിയത്.

അതേസമയം ടി20 ക്രിക്കറ്റിൽ തന്റെ കഴിവ് തെളിയിച്ച സൂര്യകുമാർ യാദവ് ഇതുവരെ ഏകദിന ക്രിക്കറ്റിൽ തന്റെ മുദ്ര പതിപ്പിച്ചിട്ടില്ല. 50 ഓവർ ഫോർമാറ്റിൽ സൂര്യയുടെ പ്രകടനം തികച്ചും നിരാശാജനകമാണ്. മോശം റെക്കോർഡ് ഉണ്ടായിരുന്നിട്ടും, വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ രോഹിത് ശർമ സൂര്യയ്ക്ക് അവസരം നൽകി. ഈ അവസരം മുതലെടുക്കാൻ ടി20യിലെ നമ്പർ-1 ബാറ്റ്സ്മാന് കഴിഞ്ഞില്ല.

ഇത്തരമൊരു സാഹചര്യത്തിൽ രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ കളിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ അടുത്തുനിൽക്കെ കൂടുതൽ പരീക്ഷണങ്ങളിലേക്ക്‌ ഇന്ത്യ കടന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ടി20 ക്രിക്കറ്റിൽ സൂര്യ സാംസണേക്കാൾ മുന്നിലായിരിക്കാം, എന്നാൽ ഏകദിന ക്രിക്കറ്റിൽ സാംസണിന്റെ കണക്കുകൾ അദ്ദേഹത്തെക്കാൾ മികച്ചതാണ്. വേഗത കുറഞ്ഞ വെസ്റ്റ് ഇൻഡീസ് പിച്ചിൽ സ്പിന്നർമാരാണ് രോഹിത്തിന്റെ ആയുധം.

രണ്ടാം ഏകദിനത്തിൽ മൂന്നാം സ്പിന്നർക്ക് അവസരം ലഭിച്ചേക്കും. അങ്ങനെയെങ്കിൽ ശാർദുൽ താക്കൂറിനെ പുറത്തിരുത്തി യുസ്വേന്ദ്ര ചാഹലിന് അവസരം ലഭിക്കും. ആദ്യ ഏകദിനത്തിൽ മുഹമ്മദ് സിറാജിന്റെ അഭാവത്തിൽ മുകേഷ് കുമാറിനും ഉംറാൻ മാലിക്കിനുമൊപ്പം ഹാർദിക് പാണ്ഡ്യയും ഷാർദുൽ താക്കൂറും ചേർന്നാണ് ഇന്ത്യൻ പേസ് ആക്രമണം കൈകാര്യം ചെയ്തത്. ഇവരെല്ലാം ടീമിന് മികച്ച തുടക്കം നൽകിയെങ്കിലും സ്പിന്നർമാർ എത്തിയതോടെ വിൻഡീസിന്റെ ഇന്നിങ്‌സ് തകർച്ചയിൽ അവസാനിച്ചു. ജഡേജ മൂന്നും കുൽദീപ് നാലും വിക്കറ്റ് വീഴ്ത്തി.

]]>
ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു; വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിക്കും https://malayalees.ch/sanju-returns-to-indian-team-will-play-in-odi-series-against-west-indies-2/ Sat, 24 Jun 2023 04:30:20 +0000 https://malayalees.ch/?p=83256 വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്-ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഏകദിന ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 ന് ആരംഭിക്കുന്ന പരമ്പരയിൽ റുതുരാജ് ഗെയ്‌ക്‌വാദും മുകേഷ് കുമാറും ഇടം നേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ കളിച്ചതിന് ശേഷം ഇതാദ്യമായാണ് സഞ്ജു ടീമിൽ ഇടംപിടിക്കുന്നത്. ഈ മത്സരത്തിൽ 38 പന്തിൽ 36 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലും സഞ്ജു കളിച്ചിരുന്നു. ഇഷാന്‍ കിഷാനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള അവസരം കൂടിയാണിത്.

റിപ്പോർട്ടുകൾക്ക് വിരുദ്ധമായി രോഹിത് ശർമ്മയ്ക്ക് വിശ്രമം നൽകിയിട്ടില്ല. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഡെപ്യൂട്ടി ആയി ടീമിനെ നയിക്കും. പരുക്കിൽ നിന്നും കരകയറുന്ന കെ.എൽ രാഹുൽ, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ എന്നിവരെ ഒഴിവാക്കി. റിതുരാജ് ഗെയ്ക്വാദിനെ ഏകദിന ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉമ്രാന്‍ മാലിക് ഏകദിന ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ പേസർ മുകേഷ് കുമാറും ടീമില്‍ ഇടം നേടി. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

ജൂലൈ 12 മുതലാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രോഹിത് ശർമ്മയാകും ടീം ഇന്ത്യയുടെ നായകൻ. രോഹിത്തിനൊപ്പം അജിങ്ക്യ രഹാനെയ്ക്കും സുപ്രധാനമായ ഉത്തരവാദിത്തം ലഭിച്ചു. രഹാനെയെ വൈസ് ക്യാപ്റ്റൻ ആക്കി. മികച്ച തിരിച്ചുവരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചുകൊണ്ടാണ് രഹാനെയുടെ തിരിച്ചുവരവ്. മോശം പ്രകടനം കാഴ്ചവച്ച ചേതേശ്വര്‍ പൂജാരയെയും ഉമേഷ് യാദവിനെയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കി. പുതുമുഖ താരങ്ങളായ യശ്വസി ജയ്‌സ്വാളും ഗെയ്ക്വാദും ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടി. പേസര്‍ നവ്ദീപ് സെയ്‌നിയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു.

]]>
ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു; വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിക്കും https://malayalees.ch/sanju-returns-to-indian-team-will-play-in-odi-series-against-west-indies/ Fri, 23 Jun 2023 12:33:29 +0000 https://malayalees.ch/?p=83214 വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്-ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഏകദിന ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 ന് ആരംഭിക്കുന്ന പരമ്പരയിൽ റുതുരാജ് ഗെയ്‌ക്‌വാദും മുകേഷ് കുമാറും ഇടം നേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ കളിച്ചതിന് ശേഷം ഇതാദ്യമായാണ് സഞ്ജു ടീമിൽ ഇടംപിടിക്കുന്നത്. ഈ മത്സരത്തിൽ 38 പന്തിൽ 36 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലും സഞ്ജു കളിച്ചിരുന്നു. ഇഷാന്‍ കിഷാനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള അവസരം കൂടിയാണിത്.

റിപ്പോർട്ടുകൾക്ക് വിരുദ്ധമായി രോഹിത് ശർമ്മയ്ക്ക് വിശ്രമം നൽകിയിട്ടില്ല. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഡെപ്യൂട്ടി ആയി ടീമിനെ നയിക്കും. പരുക്കിൽ നിന്നും കരകയറുന്ന കെ.എൽ രാഹുൽ, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ എന്നിവരെ ഒഴിവാക്കി. റിതുരാജ് ഗെയ്ക്വാദിനെ ഏകദിന ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉമ്രാന്‍ മാലിക് ഏകദിന ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ പേസർ മുകേഷ് കുമാറും ടീമില്‍ ഇടം നേടി. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

ജൂലൈ 12 മുതലാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രോഹിത് ശർമ്മയാകും ടീം ഇന്ത്യയുടെ നായകൻ. രോഹിത്തിനൊപ്പം അജിങ്ക്യ രഹാനെയ്ക്കും സുപ്രധാനമായ ഉത്തരവാദിത്തം ലഭിച്ചു. രഹാനെയെ വൈസ് ക്യാപ്റ്റൻ ആക്കി. മികച്ച തിരിച്ചുവരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചുകൊണ്ടാണ് രഹാനെയുടെ തിരിച്ചുവരവ്. മോശം പ്രകടനം കാഴ്ചവച്ച ചേതേശ്വര്‍ പൂജാരയെയും ഉമേഷ് യാദവിനെയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കി. പുതുമുഖ താരങ്ങളായ യശ്വസി ജയ്‌സ്വാളും ഗെയ്ക്വാദും ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടി. പേസര്‍ നവ്ദീപ് സെയ്‌നിയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു.

]]>
സഞ്ജു ഏകദിന, ടി-20 ടീമുകളിലേക്ക് തിരികെയെത്തുന്നു; യശസ്വി ടെസ്റ്റിൽ അരങ്ങേറുമെന്ന് റിപ്പോർട്ട് https://malayalees.ch/sanju-samson-west-indies-yashasvi-jaiswal/ Thu, 15 Jun 2023 07:10:37 +0000 https://malayalees.ch/?p=82779 മലയാളി താരം സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു എന്ന് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി-20 പരമ്പരയിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഏകദിനത്തിൽ തകർത്തുകളിച്ചിട്ടും ശ്രീലങ്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരായ പരിമിത ഓവർ പരമ്പരകളിൽ നിന്ന് താരത്തെ മാറ്റിനിർത്തിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പരിമിത ഓവർ മത്സരങ്ങളിൽ സഞ്ജുവിന് ന്യായമായ അവസരം കൊടുക്കാത്തതും വിമർശിക്കപ്പെട്ടിരുന്നു. ഋഷഭ് പന്ത് ഉടൻ തിരികെയെത്തില്ല എന്നതിനാൽ സഞ്ജു വിക്കറ്റ് കീപ്പറായി ടീമിലെത്തുമെന്നാണ് റിപ്പോർട്ട്.

മുംബൈ യുവതാരം യശസ്വി ജയ്സ്വാൾ ടെസ്റ്റ് ടീമിൽ അരങ്ങേറുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഏതാനും സീസണുകളായി ആഭ്യന്തര ക്രിക്കറ്റിൽ തകർത്ത് കളിക്കുന്ന താരമാണ് ജയ്സ്വാൾ. കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായും ഗംഭീര പ്രകടനമാണ് നടത്തിയത്. സമീപകാലത്തായി ടെസ്റ്റിൽ നിരാശപ്പെടുത്തുന്ന ചേതേശ്വർ പൂജാരയ്ക്ക് പകരം യശസ്വി എത്തുമെന്നാണ് റിപ്പോർട്ട്. ടെസ്റ്റ് പരമ്പരയിൽ നിന്ന് പേസർ മുഹമ്മദ് ഷമിയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഉമ്രാൻ മാലിക്ക്, അർഷ്ദീപ് സിംഗ് എന്നിവർ ടീമിൽ ഇടം നേടും. വിക്കറ്റ് കീപ്പറായി കെഎസ് ഭരത് തുടരും.

അടുത്ത മാസം 12 മുതലാണ് വിൻഡീസ് പര്യടനം. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 24ന് അവസാനിക്കും. ജൂലായ് 27, 29, ഓഗസ്റ്റ് 1 എന്നീ തീയതികളിൽ ഏകദിന മത്സരങ്ങളും ഓഗസ്റ്റ് 3, 6, 8, 12, 13 എന്നീ തീയതികളിൽ ടി-20 മത്സരങ്ങളും നടക്കും. ഇതിൽ അവസാനത്തെ രണ്ട് ടി-20കൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ് നടക്കുക.

]]>
77 പന്തുകളിൽ 205 നോട്ടൗട്ട്; അസാമാന്യ പ്രകടനവുമായി വിൻഡീസ് താരം: വിഡിയോ https://malayalees.ch/rahkeem-cornwall-77-ball-205-atlanta-open/ Thu, 06 Oct 2022 13:00:13 +0000 https://malayalees.ch/?p=69139 അവിശ്വസനീയ ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റ് ഇൻഡീസ് താരം റഖീം കോൺവാൾ. അമേരിക്കയിലെ അറ്റ്ലാൻ്റ ഓപ്പൺ 2022 ടി-20 ടൂർണമെൻ്റിൽ അറ്റ്ലാൻ്റ ഫയറിനു വേണ്ടി ഇറങ്ങിയ താരം 77 പന്തുകളിൽ 205 റൺസ് നേടി പുറത്താവാതെ നിന്നു. വിൻഡീസിനായി ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചിട്ടുള്ളത്.

സ്ക്വയർ ഡ്രൈവ് ടീമിനെതിരെയായിരുന്നു കോൺവാളിൻ്റെ പ്രകടനം. കോൺവാളിൻ്റെ അവിശ്വസനീയ പ്രകടനത്തിൻ്റെ മികവിൽ അറ്റ്ലാൻ്റ ഫയർ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടി. മത്സരത്തിൽ അറ്റ്ലാൻ്റ ഫയർ 172 റൺസിനു വിജയിക്കുകയും ചെയ്തു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അറ്റ്ലാൻ്റയ്ക്കായി കോൺവാളും സ്റ്റീവൻ ടെയ്ലറും ചേർന്നാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 101 റൺസ് കൂട്ടിച്ചേർത്തു. 18 പന്തുകളിൽ 53 റൺസെടുത്ത ടെയ്ലർ ഏഴാം ഓവറിൽ പുറത്തായി. മൂന്നാം നമ്പറിൽ മുൻ പാകിസ്താൻ താരം സമി അസ്ലം എത്തി. പിന്നീട് സമി അസ്ലമിനെ കാഴ്ചക്കാരനാക്കി കോൺവാൾ കത്തിക്കയറി. 17 ബൗണ്ടറിയും 22 സിക്സറും സഹിതമായിരുന്നു കോൺവാളിൻ്റെ ഇന്നിംഗ്സ്. 29 പന്തിൽ 53 റൺസെടുത്ത അസ്ലവുമൊത്ത് അപരാജിതമായ 225 റൺസിനാണ് കോൺവാൾ പങ്കാളി ആയത്. മറുപടി ബാറ്റിംഗിൽ സ്ക്വയർ ഡ്രൈവിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ.

]]>
വെസ്റ്റ് ഇൻഡീസ്-ഇന്ത്യ മൂന്നാം ടി-20 ഇന്ന്; സഞ്ജുവിനു സാധ്യത https://malayalees.ch/west-indies-india-3rd-t20-today/ Tue, 02 Aug 2022 12:28:43 +0000 https://malayalees.ch/?p=65781 വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടി-20 ഇന്ന്. സെൻ്റ് കിറ്റ്സിലെ വാർണർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ കളി വീതം വിജയിച്ച് പരമ്പര സമനിലയിലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കളി ജയിച്ച് പരമ്പരയിൽ ലീഡെടുക്കുകയാവും ഇരു ടീമുകളുടെയും ലക്ഷ്യം.

പരമ്പരയിൽ ഇതുവരെ അവസരം ലഭിക്കാത്ത മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ഓപ്പണിംഗിൽ സൂര്യകുമാർ യാദവിനെത്തന്നെ പരീക്ഷിച്ചാൽ ശ്രേയാസ് അയ്യർക്ക് പകരം സഞ്ജു ഇലവനിലെത്തും. അതേസമയം, ഓപ്പണിംഗിൽ നിരാശപ്പെടുത്തുന്ന സൂര്യകുമാറിനെ മധ്യനിരയിലേക്ക് മാറ്റിയാൽ ഇഷാൻ കിഷന് അവസരം ലഭിച്ചേക്കും. ശ്രേയാസിനു പകരം ദീപക് ഹൂഡയ്ക്കും സാധ്യതയുണ്ട്. മധ്യനിരയിൽ ഋഷഭ് പന്തിൻ്റെ ഫോമും ആശങ്കയാണ്. 22 ശരാശരിയും 125 സ്ട്രൈക്ക് റേറ്റുമുള്ള പന്തിന് ടി-20യിൽ ഒരു ഫിഫ്റ്റി പോലുമില്ല. എന്നാൽ, പന്തിനെത്തന്നെ വിക്കറ്റ് കീപ്പറാക്കിയുള്ള പരീക്ഷണം ഇന്ത്യ തുടരുകയാണ്. ഇതുവരെ 52 ടി-20കളാണ് പന്ത് കളിച്ചത്. കണക്കുകൾ പരിശോധിക്കുമ്പോൾ പന്തിനെ ടി-20യിൽ നിന്ന് മാറ്റി മറ്റാരെയെങ്കിലും കളിപ്പിക്കുക എന്നതാണ് ന്യായമെങ്കിലും ഭാവി ക്യാപ്റ്റനായിപ്പോലും പരിഗണിക്കപ്പെടുന്നത് താരത്തിന് അനുകൂലമാണ്.

ബിഷ്ണോയ്ക്ക് പകരം രണ്ടാം മത്സരത്തിൽ കളിച്ച ആവേശ് ഖാന് പുറത്തായേക്കും. കളിയിൽ നിരാശപ്പെടുത്തിയ താരത്തിനു പകരം ഹർഷൽ പട്ടേലിനു സാധ്യതയുണ്ട്.

രണ്ടാം ടി-20യിൽ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസ് 5 വിക്കറ്റ് ജയമാണ് കുറിച്ചത്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 4 പന്ത് ശേഷിക്കെ വെസ്റ്റിൻഡീസ് വിജയിക്കുകയായിരുന്നു. ഓപ്പണർ ബ്രണ്ടൻ കിംഗ് നേടിയ അർധ സെഞ്ചുറിയാണ് ആതിഥേയരെ ജയത്തിലേക്ക് നയിച്ചത്.

ബ്രണ്ടൻ കിംഗ് 52 പന്തിൽ 68 റൺസെടുത്ത് പുറത്തായി. 19 പന്തിൽ 31 റൺസെടുത്ത് പുറത്തകാതെ നിന്ന ഡെവോൻ സ്മിത്തും വിൻഡീസിനായി മികച്ചുനിന്നു. രവീന്ദ്ര ജഡേജ, ആർഷദീപ് സിങ്, ആവേശ് ഖാൻ, അശ്വിൻ, പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് നേടി. സ്കോർ ഇന്ത്യ, 19.4 ഓവർ 138 ഓൾ ഔട്ട്. വെസ്റ്റിൻഡീസ്, 19.2 ഓവർ 141/ 5.

]]>
വെസ്റ്റ് ഇൻഡീസ്-ഇന്ത്യ രണ്ടാം ടി-20 ഇന്ന്; സഞ്ജുവിന്റെ സാധ്യതകൾ ഇങ്ങനെ https://malayalees.ch/west-indies-india-2nd-t20/ Mon, 01 Aug 2022 08:32:10 +0000 https://malayalees.ch/?p=65718 വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടി-20 ഇന്ന്. സെൻ്റ് കിറ്റ്സിലെ വാർണർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്ക് മത്സരം ആരംഭിക്കും. ആദ്യ കളി വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0നു മുന്നിട്ടുനിൽക്കുകയാണ്. ഇന്നത്തെ കളി വിജയിച്ച് പരമ്പരയിലേക്ക് തിരികെവരാനാണ് വെസ്റ്റ് ഇൻഡീസിൻ്റെ ശ്രമം.

ടി-20യ്ക്ക് ചേരാത്ത ശ്രേയാർ അയ്യർക്ക് ടീമിൽ വീണ്ടും വീണ്ടും അവസരം നൽകുന്നതിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് രണ്ടാം മത്സരം നടക്കുന്നത്. ശ്രേയാസിനു പകരം സഞ്ജുവിനെ പരിഗണിക്കണമെന്ന് ക്രിക്കറ്റ് നിരീക്ഷകർ അടക്കം വിവിധ കോണുകളിൽ നിന്ന് അഭിപ്രായമുയരുന്നുണ്ട്. എന്നാൽ, പകരക്കാരനായി എത്തിയതിനാൽ സഞ്ജുവിൻ്റെ സാധ്യതകൾ വളരെ വിരളമാണ്. പ്രധാന സ്ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്ക് പരുക്കേറ്റെങ്കിലേ സാധാരണ ഗതിയിൽ പകരം താരങ്ങൾക്ക് അവസരം ലഭിക്കാറുള്ളൂ. എന്നാൽ, ഏഷ്യാ കപ്പ്, ടി-20 ലോകകപ്പ് എന്നീ പ്രധാന ടൂർണമെൻ്റുകൾ മുന്നിൽ കണ്ട് ടീം ഒരുക്കുന്നതിനാൽ സഞ്ജുവിനെ പരീക്ഷിച്ചേക്കാനും ഇടയുണ്ട്.

അശ്വിൻ, ജഡേജ, ബിഷ്ണോയ് എന്നീ മൂന്ന് സ്പിൻ ഓപ്ഷനുകളുമായാണ് ഇന്ത്യ ആദ്യ കളിയിൽ ഇറങ്ങിയത്. ഇവരിൽ ബിഷ്ണോയിയെയോ അശ്വിനെയോ പുറത്തിരുത്തി അക്സർ പട്ടേൽ കളിച്ചേക്കും. എന്നാൽ, ആദ്യ കളിയിൽ ഇരു താരങ്ങളും മികച്ച പ്രകടനം നടത്തിയതിനാൽ ഇവരെ ടീമിൽ നിലനിർത്താനും സാധ്യതയുണ്ട്. സൂര്യകുമാർ യാദവിനെ ഓപ്പണറായി പരീക്ഷിച്ചത് വിജയിച്ചില്ലെങ്കിലും ഇന്നത്തെ കളിയിൽ അതിനു മാറ്റമുണ്ടാവാനിടയില്ല.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അമേരിക്കയിലേക്കുള്ള വീസ ലഭിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇതോടെ, പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിൽ തന്നെ നടന്നേക്കും. അവസാന രണ്ട് മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ മത്സരത്തിനായി പോകാനുള്ള രണ്ട് ടീം അംഗങ്ങളുടെയും വീസ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ട്വന്റി 20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ 68 റൺസിന് പരാജയപ്പെടുത്തിയിരുന്നു.

]]>
ഇന്ത്യ- വിൻഡീസ് പര്യടനം നാളെ മുതൽ; സഞ്ജുവിന്റെ സാധ്യതകൾ വിരളം https://malayalees.ch/india-west-indies-odi-from-tomorrow/ Thu, 21 Jul 2022 04:37:02 +0000 https://malayalees.ch/?p=65178 ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം നാളെ മുതൽ. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം നാളെ ഇന്ത്യൻ സമയം രാത്രി ഏഴിന് ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ആരംഭിക്കും. മലയാളി താരം സഞ്ജു സാംസൺ 16 അംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലായ് മാസത്തിൽ ശ്രീലങ്കക്കെതിരെയാണ് സഞ്ജു ആദ്യമായും അവസാനമായും കളിച്ച ഏകദിന മത്സരം. കളിയിൽ താരം 46 റൺസെടുത്ത് പുറത്തായിരുന്നു.

ശിഖർ ധവാൻ ക്യാപ്റ്റനാവുമ്പോൾ താരം തന്നെ ഒരു ഓപ്പണറാവും. ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മൻ ഗിൽ എന്നീ മൂന്ന് ഓപ്പണർമാരിൽ ഒരാൾ ധവാനൊപ്പം ഇറങ്ങും. കിഷന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. ശുഭ്മൻ ഗിൽ മൂന്നാം നമ്പറിലും ശ്രേയാസ് അയ്യർ നാലാം നമ്പറിലും കളിച്ചേക്കും. ദീപക് ഹൂഡയോ സഞ്ജുവോ ആകും അഞ്ചാം നമ്പറിൽ. സമീപകാല ഫോം പരിഗണിക്കുമ്പോൾ ഹൂഡയ്ക്ക് നറുക്ക് വീഴാനാണ് കൂടുതൽ സാധ്യത. സൂര്യകുമാർ യാദവ് ആറാം നമ്പറിലും രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും കളിച്ചേക്കും. സൂര്യ അഞ്ചാം നമ്പറിൽ കളിച്ച് ഹൂഡ ആറാം നമ്പറിൽ ഇറങ്ങാനും ഇടയുണ്ട്. അക്സർ പട്ടേലിനെയും പരിഗണിച്ചേക്കും. ശാർദ്ദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ അല്ലെങ്കിൽ പ്രസിദ്ധ് കൃഷ്ണ എന്നീ പേസർമാർക്കൊപ്പം യുസ്‌വേന്ദ്ര ചഹാൽ ആവും സ്പെഷ്യലിസ്റ്റ് സ്പിന്നർ.

സഞ്ജുവിനുള്ള സാധ്യത നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിലാണ്. പാക്ക്ഡായ ടോപ്പ് ഓർഡറിൽ സഞ്ജു ഇടംപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇഷാൻ കിഷൻ്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് മലയാളി താരം ടീമിലെത്തിയത് എന്നതുകൂടി പരിഗണിക്കുമ്പോൾ കരിയറിലെ രണ്ടാം ഏകദിനം കളിക്കുക എന്നത് സഞ്ജുവിന് എളുപ്പമാവില്ല. മൂന്നാം നമ്പറിൽ സഞ്ജുവിന് നേരിയ സാധ്യത ഉണ്ടെങ്കിലും യുവതാരങ്ങളിൽ ഏറ്റവും ടാലൻ്റഡായ ശുഭ്മൻ ഗില്ലിനെ ഒഴിവാക്കി നിർത്താൻ മാനേജ്മെൻ്റ് തയ്യാറായേക്കില്ല. ഏകദിന സെറ്റപ്പിൽ കൂടി ഗിൽ കഴിവ് തെളിയിക്കേണ്ടത് ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെയും ആവശ്യമാണ്. ഗില്ലിനെ ഓപ്പണറാക്കിയാൽ കിഷൻ്റെ അവസരം നഷ്ടമാവും. അതുകൊണ്ട് തന്നെ കിഷൻ ഓപ്പണറായും ഗിൽ മൂന്നാം നമ്പറിലും കളിക്കുകയാണ് യുക്തി. ഷോർട്ട് ബോൾ ദൗർബല്യമുള്ള ശ്രേയാസ് അയ്യർക്ക് മുകളിൽ സഞ്ജുവിനെ പരിഗണിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ടെങ്കിലും അത് നടക്കാനിടയില്ല. ശ്രേയാസ് തന്നെ നാലാം നമ്പറിൽ കളിക്കാനാണ് സാധ്യത. മിന്നും ഫോമിലുള്ള ദീപക് ഹൂഡയെ ഒഴിവാക്കിയേക്കില്ല. സൂര്യകുമാർ യാദവും പുറത്തിരിക്കില്ല. അതുകൊണ്ട് തന്നെ സഞ്ജു പുറത്തിരിക്കേണ്ടിവന്നേക്കും.

]]>
ഇന്ത്യയുടെ വിൻഡീസ് പര്യടനം ജൂലായ് 22 മുതൽ https://malayalees.ch/india-west-indies-tour-july/ Sat, 07 May 2022 09:10:22 +0000 https://malayalees.ch/?p=61460 ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ. അഞ്ച് ടി-20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. ടി-20 മത്സരങ്ങൾ മൂന്ന് സ്റ്റേഡിയങ്ങളിലായാണ്. അവസാന രണ്ട് ടി-20 മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ്.

ജൂലായ് 22, 24, 27 തീയതികളിലാവും ഏകദിന മത്സരങ്ങൾ. 29ന് ആദ്യ ടി-20 നടക്കും. പുതുതായി നിർമിച്ച ബ്രയാൻ ചാൾസ് ലാറ സ്റ്റേഡിയത്തിലാവും മത്സരം. ഓഗസ്റ്റ് 1, 2 തീയതികളിലായ സെൻ്റ് കിറ്റ്സ് ആൻഡ് നെവിസിലെ വാർണർ പാർക്കിൽ അടുത്ത രണ്ട് മത്സരങ്ങൾ നടക്കും. ഓഗസ്റ്റ് 6, 7 തീയതികളിൽ ഫ്ലോറിഡയിലെ ഫോർട്ട് ലോഡെർഡെയിലിലാവും അവസാനത്തെ രണ്ട് മത്സരങ്ങൾ.

ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ജൂലായ് 18നാണ് ഇന്ത്യൻ ടീം ട്രിനിഡാഡിലേക്ക് തിരിക്കുക.

]]>