west-indies – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Feb 2022 13:18:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png west-indies – malayalees.ch https://malayalees.ch 32 32 ഇന്ത്യയുടെ 1000ാമത് ഏകദിനം ഫെബ്രുവരി ആറിന്; പരമ്പരക്കായി വിൻഡീസെത്തി https://malayalees.ch/indias-1000th-odi-will-be-played-on-february-6-against-west-indies/ Wed, 02 Feb 2022 13:18:07 +0000 https://malayalees.ch/?p=56403 ഇന്ത്യയുടെ 1000ാമത് ഏകദിന മത്സരം ഫെബ്രുവരി ആറിന് നടക്കും. 1000 ഏകദിനം കളിക്കുന്ന ലോകത്തിലെ ആദ്യ ടീമാണ് ഇന്ത്യ. പരമ്പരയിലെ എതിരാളികളായ വെസ്റ്റിൻഡീസ് അഹമ്മദാബാദിലെത്തി. മൂന്നു ഏകദിനങ്ങളും ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായുള്ള കീറൺ പൊള്ളാർഡിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ചയാണ് എത്തിയത്. ഫെബ്രുവരി ആറിനാണ് ആദ്യ ഏകദിന മത്സരം. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം തിങ്കളാഴ്ച അഹമ്മദാബാദിലെത്തിയിട്ടുണ്ട്.

അതേസമയം, ഏകദിന മത്സരങ്ങൾ നേരിട്ട് കാണാൻ ക്രിക്കറ്റ്‌പ്രേമികൾക്ക് അവസരമുണ്ടാകില്ലെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. യഥാർത്ഥ ഷെഡ്യൂൾ പ്രകാരം അഹമ്മദാബാദ്, ജയ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഏകദിന മത്സരങ്ങളും കട്ടക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ടി20 മത്സരങ്ങളും നടക്കേണ്ടിയിരുന്നു. എന്നാൽ കോവിഡ് സാഹചര്യം പരിഗണിച്ച് ഏകദിനം അഹമ്മദാബാദിലും ടി20 കൊൽക്കത്തയിലും നടത്താൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

ടി20 പരമ്പരയിൽ 75 ശതമാനം കാണികൾക്ക് പ്രവേശനം നൽകുമെന്നാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. ഇന്ത്യ-വിൻഡിസ് പരമ്പരയിലെ മൂന്ന് ടി 20 മത്സരങ്ങളും ഈഡൻ ഗാർഡനിലാണ് നടക്കുന്നത്. ഇൻഡോർ, ഔട്ട്ഡോർ കായിക മത്സരങ്ങൾക്കായി 75 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ ബംഗാൾ സർക്കാർ തിങ്കളാഴ്ച അനുവാദം നൽകിയിരുന്നു. ഇതോടെ ഈഡൻ ഗാർഡനിൽ 50,000ത്തോളം കാണികൾക്ക് പ്രവേശനം ലഭിക്കും. ഏറെ നാളുകൾക്ക് ശേഷമാണ് ഇത്രയും കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. കോവിഡ് തരംഗം ഇന്ത്യയിൽ കുറഞ്ഞുവരുന്നതിന്റെ പശ്ചാതലത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരുന്നത്.

ഇന്ത്യയിലെ പരമ്പരക്കായി കെമർറോച്ച്, എക്രുമാ ബോന്നെർ എന്നിവരെ വെസ്റ്റിൻഡീസ് തിരിച്ചുവിളിച്ചിരിക്കുകയാണ്. ഫാബിയൻ അലെൻ, ഡാരൺ ബ്രാവേ, ഷർമാ ബ്രൂക്‌സ്, ജാസൺ ഹോൾഡർ, ഷായ് ഹോപ്, അകീൽ ഹൊസൈൻ, അൽസരി ജോസഫ്, ബ്രാൻഡൻ കിംഗ്, നികോളാസ് പൂരാൻ, റൊമാരിയോ ഷെപേർഡ്, ഒഡിയൻ സ്മിത്ത്, ഹെയ്ഡൻ വാൽഷ് ജൂനിയർ എന്നിവരും പൊള്ളാർഡിന്റെ സംഘത്തിലുണ്ട്.

]]>
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം https://malayalees.ch/icc-under-19-world-cup-2022-west-indies-u19-vs-australia-u19/ Fri, 14 Jan 2022 08:38:46 +0000 https://malayalees.ch/?p=55504 അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം. ആദ്യ ദിവസത്തെ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയയെയും ശ്രീലങ്ക, സ്കോട്‍ലന്‍ഡിനെയും നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്. 50 ഓവര്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.

ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ഉഗാണ്ട ടീമുകള്‍ക്കൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ. 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ ഫെബ്രുവരി അഞ്ചിന് നടക്കും. ബംഗ്ലാദേശ് ആണ് നിലവിലെ ജേതാക്കള്‍.

ഇന്ത്യന്‍ ടീമിനെ യഷ് ദുല്‍ ആണ് നയിക്കുന്നത്. 17 അംഗ സംഘത്തെയാണ് സെലക്റ്റര്‍മാര്‍ പ്രഖ്യാപിച്ചത്. നാല് തവണ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായിരുന്നു. 2000, 2008, 2012, 2018 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ കപ്പുയര്‍ത്തിയത്.

ഇന്ത്യന്‍ ടീം: യഷ് ദുല്‍ (ക്യാപ്റ്റന്‍), ഹര്‍നൂര്‍ സിംഗ്, ആഗ്രിഷ് രഘുവന്‍ഷി, എസ് കെ റഷീദ് (വൈസ് ക്യാപ്റ്റന്‍), നിശാന്ത് സിദ്ദു, സിദ്ധാര്‍ത്ഥ് യാദവ്, അനീഷ്വര്‍ ഗൗതം, ദിനേഷ് ബന (വിക്കറ്റ് കീപ്പര്‍), ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), രാജ് അങ്കത് ബാവ, മാനവ് പ്രകാശ്, കൗശല്‍ താംബെ, ആര്‍ എസ് ഹംഗര്‍ഗേക്കര്‍, വാസു വാട്‌സ്, വിക്കി ഒസ്ത്വല്‍, രവികുമാര്‍, ഗാര്‍വ് സാങ്‌വാന്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: റിഷിത് റെഡ്ഡി, ഉദയ് സഹരണ്‍, അന്‍ഷ് ഗോസായ്, അമൃത് രാജ് ഉപാദ്യായ്, പി എം സിംഗ് റാത്തോര്‍.

]]>
ടി20 ലോകകപ്പ്: ആവേശപ്പോരാട്ടത്തിൽ വിൻഡീസ് ജയം https://malayalees.ch/west-indies-vs-bangladesh-23rd-match-super-12-group-1/ Sat, 30 Oct 2021 04:18:15 +0000 https://malayalees.ch/?p=51768 ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ജയം. മൂന്ന് റൺസിനാണ് വിൻഡീസ് സൂപ്പർ 12ലെ ആദ്യവിജയം. രണ്ടാമത് ബാറ്റു ചെയ്യുന്നവരെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചുകളുടെ പതിവ് രീതി മാറി ആദ്യം ബാറ്റ് ചെയ്ത ടീമിനയിരുന്നു ഇത്തവണ വിജയം.

ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനാണ് സാധിച്ചത്.

ഇതോടെ വിൻഡീസ് സെമി സാധ്യതകൾ സജീവമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണ് നേടിയത്. നിക്കോളാസ് പുരാനാണ് (22 പന്തിൽ 40) അവരുടെ ടോപ് സ്‌കോറർ. ബംഗ്ലാദേശ് ബാറ്റിംഗ് നിരയിൽ ലിറ്റൺ ദാസ് (44), മഹ്മുദുള്ള (31) എന്നിവർ പ്രതീക്ഷ നൽകിയെങ്കിലും വിജയിപ്പിക്കാനായില്ല. ആന്ദ്രേ റസ്സൽ എറിഞ്ഞ അവസാന ഓവറിൽ 13 റൺസാണ് ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 10 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

]]>