West bengal – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Jul 2023 09:49:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png West bengal – malayalees.ch https://malayalees.ch 32 32 റീൽസെടുക്കാൻ ഐ ഫോൺ വേണം, പണത്തിനായി സ്വന്തം കുഞ്ഞിനെ വിറ്റ് ദമ്പതികൾ https://malayalees.ch/west-bengal-couple-sell-baby-boy-to-buy-iphone/ Fri, 28 Jul 2023 09:49:53 +0000 https://malayalees.ch/?p=85210 ഒരു ഇൻസ്റ്റാഗ്രാം റീൽസിനായി ഏതറ്റം വരെയും പോകാൻ ഇന്നത്തെ തലമുറ തയ്യാറാണ്. പ്രേക്ഷകരെ ആകർഷിക്കാൻ എടുക്കുന്ന റീലുകൾ ഉയർന്ന നിലവാരമുള്ളതായിരിക്കണമെന്ന് ചിലർ ശഠിക്കുന്നു. ലക്ഷ്യങ്ങൾ വിലമതിക്കുന്ന ക്യാമറകളിലും ഐഫോണുകളിലുമാണ് ഇത്തരക്കാർ റീലുകൾ നിർമ്മിക്കുന്നത്. എന്നാൽ എല്ലാവർക്കും ഐഫോൺ വാങ്ങാൻ സാധിക്കണമെന്നില്ല. ലോണും ഇഎംഐയും എടുത്താണ് പലരും ഐഫോൺ വാങ്ങുന്നത്. പക്ഷേ ഐഫോൺ വാങ്ങാനായി നൊന്തു പ്രസവിച്ച കുഞ്ഞിനെ വിൽക്കുന്ന മനുഷ്യരെ നിങ്ങൾ കണ്ടിട്ടുണ്ടോ?

പശ്ചിമ ബംഗാളിലാണ് ഞെട്ടിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ സംഭവം അരങ്ങേറിയത്. ഐഫോൺ വാങ്ങാനുള്ള പണം കണ്ടെത്താനായി ദമ്പതികൾ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. നോർത്ത് 24 പാർഗാന ജില്ലയിലാണ് സംഭവം. സതി-ജയദേവ് ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിറ്റത്. ഇൻസ്റ്റഗ്രാം റീൽസ് ചെയ്യാനാണ് ദമ്പതികൾ ഐഫോൺ സ്വന്തമാക്കിയത്. ഇവരുടെ അയൽവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. കുട്ടിയെ പെട്ടെന്ന് കാണാതായത് അയൽക്കാരിൽ സംശയമുളവാക്കിയിരുന്നു. അതിന് ശേഷം വിചിത്രമായ രീതിയിലാണ് ദമ്പതികൾ പെരുമാറിയത്. ഇതും അയൽക്കാരുടെ സംശയത്തിന് ബലമേകി.

സാമ്പത്തിക ഞെരുക്കത്തിലായിരുന്ന കുടുംബമായിരുന്നു ഈ ദമ്പതികളുടേത്. എന്നാൽ പെട്ടെന്നാണ് ഇവരുടെ കൈയ്യിൽ വില കൂടി ഐഫോൺ കണ്ടത്. തുടർന്ന് കുട്ടിയെപ്പറ്റി നാട്ടുകാർ ഇവരോട് ചോദിച്ചതോടെയാണ് പണത്തിനായി കുട്ടിയെ വിറ്റ വിവരം ദമ്പതികൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ സതി കുഞ്ഞിനെ വാങ്ങിയ യുവതി പ്രിയങ്ക ഘോഷ് എന്നിവർ അറസ്റ്റിലായി. അച്ഛൻ ജയദേവ് ഒളിവിലാണ്. പിതാവിന് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. 8 വയസ്സ് പ്രായമുള്ള മകളെയും ഇവർ വിൽക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ്. ദമ്പതികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ആരോപണമുണ്ട്.

]]>
പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ നാളെ റീ-പോളിംഗ് https://malayalees.ch/west-bengal-election-re-polling/ Mon, 10 Jul 2023 04:35:01 +0000 https://malayalees.ch/?p=84097
പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ നാളെ റീ-പോളിംഗ്. പുരുലിയ, ബിർഭും, ജൽപായ്ഗുഡി, നഡിയ, സൗത്ത് 24 പർഗാന എന്നീ അഞ്ച് ജില്ലകളിലെ 697 ബൂത്തുകളിലായാണ് റീ പോളിംഗ്. വ്യാപകമായി സംഘർഷം ഉണ്ടായ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക.

പിസിസി അധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. അക്രമ സംഭവങ്ങളിൽ ആശങ്ക അറിയിച്ചാണ് കത്ത്. റീപോളിങ്ങിനിടെ അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ എടുക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു.

ജൂലൈ 8ന് നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തിൽ 10 പേരാണ് കൊല്ലപ്പെട്ടത്. പലയിടങ്ങളിലും ബാലറ്റ് പെട്ടികൾ തകർപ്പെടുകയും, മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. പ്രിസൈഡിംഗ് ഓഫിസർമാർക്കും മർദനമേറ്റു.

ഇന്ന് വൈകീട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് തടസപ്പെട്ടയിടങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റീപോളിംഗ് നടത്താനുള്ള തീരുമാനം.

]]>
കടം വാങ്ങിയ 500 രൂപ നൽകിയില്ല; 40 വയസുകാരനെ തല്ലിക്കൊന്ന് അയൽവാസി https://malayalees.ch/failed-return-500-rs-man-beaten-death/ Tue, 21 Mar 2023 12:33:31 +0000 https://malayalees.ch/?p=78357 കടം വാങ്ങിയ 500 രൂപ തിരികെ നൽകാതിരുന്നതിനെ തുടർന്ന് 40 വയസുകാരനെ തല്ലിക്കൊന്ന് അയൽവാസി. പശ്ചിമ ബംഗാളിലെ ഗംഗപ്രസാദ് കോളനിയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ബന്മലി പ്രമാണിക് എന്നയാളെയാണ് പ്രഫുല്ല റോയ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രഫുല്ല റോയിൽ നിന്ന് ബന്മലി പ്രമാണിക് 500 രൂപ കടം വാങ്ങിയിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ പ്രമാണികിന് പണം തിരികെ കൊടുക്കാനായില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. ഞായറാഴ്ച വൈകുന്നേരം റോയ് പ്രമാണികിൻ്റെ വീട്ടിലെത്തി പണം തിരികെ ചോദിച്ചു. വീട്ടിൽ ഇയാളെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് റോയ് ആളെ തിരക്കിയിറങ്ങി. ചായക്കടയിലിരിക്കുകയായിരുന്ന പ്രമാണികിനോട് റോയ് പണം തിരികെ ചോദിച്ചു. എന്നാൽ, ഇയാൾക്ക് പണം തിരികെ നൽകാനായില്ല. തുടർന്ന് മുളവടി കൊണ്ട് പ്രമാണിക് റോയിയെ മർദിക്കാൻ തുടങ്ങി. മർദ്ദനത്തിനിടെ തലയ്ക്ക് അടിയേറ്റ പ്രമാണിക്ക് കുഴഞ്ഞുവീണു. അല്പസമയത്തിനു ശേഷം ബോധം വീണ ഇയാൾ വീട്ടിലേക്ക് തിരികെനടന്നു. എന്നാൽ, പിറ്റേന്ന് പ്രമാണിക് രക്തം ഛർദ്ദിക്കാ തുടങ്ങി. ഇതേ തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മരണപ്പെടുകയായിരുന്നു.

]]>
ഡിഎ കുടിശ്ശിക: ബംഗാളിൽ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും; തലവെട്ടിയാലും നൽകില്ലെന്ന് മമത https://malayalees.ch/govt-employees-call-for-strike-in-bengal-mamata-warns-action-against-protestors/ Fri, 10 Mar 2023 04:44:14 +0000 https://malayalees.ch/?p=77731 പശ്ചിമ ബംഗാളിൽ സംസ്ഥാന വ്യാപകമായി സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. ക്ഷാമബത്ത (ഡിഎ) കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതേസമയം സമരത്തെ നേരിടാൻ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

2020ൽ ആറാം ശമ്പള കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കിയതിനുശേഷം 32 ശതമാനം ഡിഎ കുടിശ്ശികയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സംഘടനകൾ സംയുക്ത പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാർ ഭീഷണിയെ അവഗണിച്ച് സമരവുമായി മുന്നോട്ടുപോകുമെന്ന് സംയുക്ത ഫോറം പ്രതിനിധികൾ അറിയിച്ചു.

സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച അവധി അനുവദിക്കില്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നു. മെഡിക്കൽ ലീവുകൾ, കുടുംബത്തിലെ മരണം, ഗുരുതരമായ അസുഖം, ശിശു സംരക്ഷണം, പ്രസവം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് അവധിയെടുത്തവർക്ക് വിജ്ഞാപനം ബാധകമല്ല. വെള്ളിയാഴ്ച ഡ്യൂട്ടിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വിശദീകരണം തൃപ്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ധനകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

“തലവെട്ടിയാലും” സർക്കാർ ജീവനക്കാർക്ക് അധിക ക്ഷാമബത്ത നൽകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. മാർച്ച് 6 ന് നടന്ന നിയമസഭാ സമ്മേളനത്തിലായിരുന്നു പ്രതികരണം. ജീവനകാർക്ക് മറ്റ്‌ സംസ്ഥാനങ്ങളെക്കാളും കേന്ദ്ര ജീവനകാരേക്കാളും കൂടുതൽ അവധി ലഭിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തൃപ്തിപ്പെടണമെന്നും മമത നിയമസഭയിൽ പ്രസ്താവിച്ചു.

]]>
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചതായി പരാതി; സുവേന്ദു അധികാരിക്കെതിരെ കേസ് https://malayalees.ch/bjp-leader-suvendu-adhikari-accused-of-stealing-relief-materials-2/ Mon, 06 Mar 2023 09:01:09 +0000 https://malayalees.ch/?p=77453 പശ്ചിമ ബംഗാളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചു എന്ന പരാതിയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസെടുത്ത് പൊലീസ്. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ കാന്തി മുനിസിപ്പൽ ഗോഡൗണിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിച്ച ലക്ഷങ്ങൾ വിലയുള്ള വസ്തുക്കൾ കടത്തിയെന്നാണ് പരാതി. മുൻസിപ്പൽ അഡ്മിനിസ്‌ട്രേറ്റവ് ബോർഡ് അംഗം റാത്‌നയാണ് പരാതി നൽകിയത്.

സുവേന്ദു അധികാരിയുടെ നിർദേശപ്രകാരം കഴിഞ്ഞ മേയ് 29ന് സുവേന്ദുവിന്റെ സഹോദരനും മുൻ മുൻസിപ്പൽ ചെയർമാനുമായ സൗമേന്ദു അധികാരി ഗോഡൗണിന്റെ പൂട്ട് തകർത്ത് സാധനങ്ങൾ മോഷ്ടിച്ചുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഇത് ആരോപണം സംബന്ധിച്ച് സുവേന്ദു അധികാരി ഇതുവരെ പ്രതികരിച്ചിട്ടില്ല.

]]>
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചതായി പരാതി; സുവേന്ദു അധികാരിക്കെതിരെ കേസ് https://malayalees.ch/bjp-leader-suvendu-adhikari-accused-of-stealing-relief-materials/ Sat, 04 Mar 2023 11:02:40 +0000 https://malayalees.ch/?p=77387 പശ്ചിമ ബംഗാളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചു എന്ന പരാതിയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസെടുത്ത് പൊലീസ്. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ കാന്തി മുനിസിപ്പൽ ഗോഡൗണിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിച്ച ലക്ഷങ്ങൾ വിലയുള്ള വസ്തുക്കൾ കടത്തിയെന്നാണ് പരാതി. മുൻസിപ്പൽ അഡ്മിനിസ്‌ട്രേറ്റവ് ബോർഡ് അംഗം റാത്‌നയാണ് പരാതി നൽകിയത്.

സുവേന്ദു അധികാരിയുടെ നിർദേശപ്രകാരം കഴിഞ്ഞ മേയ് 29ന് സുവേന്ദുവിന്റെ സഹോദരനും മുൻ മുൻസിപ്പൽ ചെയർമാനുമായ സൗമേന്ദു അധികാരി ഗോഡൗണിന്റെ പൂട്ട് തകർത്ത് സാധനങ്ങൾ മോഷ്ടിച്ചുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ഇത് ആരോപണം സംബന്ധിച്ച് സുവേന്ദു അധികാരി ഇതുവരെ പ്രതികരിച്ചിട്ടില്ല.

]]>
ബംഗാളിന്റെ കുടിശിക കേന്ദ്രം തീർത്തില്ലെങ്കിൽ ജി.എസ്.ടി. അടയ്ക്കില്ല; മമത ബാനർജി https://malayalees.ch/centre-should-do-away-with-gst-if-it-cant-clear-our-dues-mamata-banerjee/ Wed, 16 Nov 2022 04:09:51 +0000 https://malayalees.ch/?p=71339 പശ്ചിമ ബംഗാളിന് ലഭിക്കേണ്ട ചരക്ക്- സേവന നികുതിയുടെ വിഹിതം കൃത്യമായി നൽകുന്നില്ലെങ്കിൽ ജി.എസ്.ടി. നൽകുന്നത് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി മുന്നറിയിപ്പ് നൽകി. നികുതിവിഹിതം നൽകാൻ പറ്റുന്നില്ലെങ്കിൽ കേന്ദ്ര സർക്കാർ രാജിവെച്ചു പോകട്ടെയെന്നും മമത പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിൽ വിതരണം ചെയ്യേണ്ട തുക കേന്ദ്രസർക്കാർ മനപൂർവം വൈകിക്കുകയാണെന്നും ഇതിനെതിരേ ആദിവാസി വിഭാഗങ്ങൾ തെരുവിലിറങ്ങണമെന്നും മമത പറഞ്ഞു. കൂലി കുടിശിക കിട്ടാൻ തൊഴിലാളികൾ കേന്ദ്രസർക്കാരിന്റെ കാലു പിടിക്കണമെന്നാണോ അവർ കരുതുന്നതെന്നും മമത ചോദിച്ചു. ഝാർഗ്രാം ജില്ലയിലെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് മമത ബാനർജി ഇക്കാര്യങ്ങൾ പറഞ്ഞത്.

]]>
ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുര്‍ഗാ പൂജ ആഘോഷത്തില്‍ മഹിഷാസുരന് പകരം ഗാന്ധിയുടെ സാദൃശ്യമുള്ള രൂപം; വിവാദം https://malayalees.ch/%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81-%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b8%e0%b4%ad-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d/ Mon, 03 Oct 2022 11:33:06 +0000 https://malayalees.ch/?p=68946 ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മഹിഷാസുര ബൊമ്മക്കുലുവിന് പകരമായി മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു ഗാന്ധിജയന്തി ദിനത്തില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. തെക്കുപടിഞ്ഞാറന്‍ കൊല്‍ക്കത്തയിലെ റൂബി ക്രോസിംഗിന് സമീപം ചടങ്ങിലാണ് സംഭവം. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ബൊമ്മക്കുലു നീക്കം ചെയ്യാന്‍ പൊലീസ് അഖില ഭാരതീയ ഹിന്ദു മഹാസഭയ്ക്ക് നിര്‍ദേശം നല്‍കി. പ്രതിമകള്‍ക്ക് ഗാന്ധിയോട് രൂപസാദൃശ്യം തോന്നിയത് യാദൃശ്ചികമാണെന്ന് ഹിന്ദു മഹാസഭ പ്രതിനിധികള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. (Gandhi look alike as Asura in Kolkata puja pandal stokes controversy)

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്, പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപി, സിപിഐഎം, കോണ്‍ഗ്രസ് മുതലായവര്‍ സംഭവത്തില്‍ എതിര്‍പ്പറിയിച്ചിട്ടുണ്ട്. തല മുണ്ഡനം ചെയ്ത, കണ്ണട വച്ച ഒരു രൂപം ഗാന്ധിയാകണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഹിന്ദു മഹാസഭ പശ്ചിമ ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രചുര്‍ ഗോസ്വാമി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്. വിഗ്രഹം ഒരു പരിചയുമേന്തിയിട്ടുള്ളതായി ശ്രദ്ധിച്ചാല്‍ മനസിലാക്കാം. ഗാന്ധി പരിച ഉപയോഗിക്കാറില്ലല്ലോ. ദുര്‍ഗ മാതാ കൊന്ന അസുരകന് ഗാന്ധിയോട് സാദൃശ്യമുണ്ടായത് യാദൃശ്ചികമാണ്. ഗാന്ധി വിമര്‍ശിക്കപ്പെടണം എന്നുള്ളത് വസ്തുതയുമാണെന്നും ചന്ദ്രചുര്‍ ഗോസ്വാമി കൂട്ടിച്ചേര്‍ത്തു.

ഇത് അസഭ്യതയുടെ അങ്ങേയറ്റമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബംഗാള്‍ ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പ്രതികരിച്ചത്. ബിജെപിയുടെ നാടകം പൊളിഞ്ഞെന്നും ഇതാണ് അവരുടെ യഥാര്‍ഥ മുഖമെന്നും അദ്ദേഹം പ്രതികരിച്ചു. മഹാത്മാ ഗാന്ധി നമ്മുടെ രാഷ്ട്രപിതാവാണ്. ലോകം ഗാന്ധിയെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും ബഹുമാനിക്കുന്നു. മഹാത്മാഗാന്ധിയെ ഇത്തരത്തില്‍ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഘോഷ് കൂട്ടിച്ചേര്‍ത്തു.

]]>
പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന് https://malayalees.ch/west-bengal-cabinet-reshuffle-today/ Wed, 03 Aug 2022 04:25:36 +0000 https://malayalees.ch/?p=65826 പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന്. വൈകീട്ട് നാലിനു പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. മുൻ കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ അടക്കം 5 പുതുമുഖങ്ങളെ മന്ത്രി സഭയിൽ ഉൾപ്പെടുത്തും എന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരി അടക്കം രണ്ട് പേരെ മന്ത്രി സഭയിൽ നിന്നും ഒഴിവാക്കും എന്നും റിപ്പോർട്ടുണ്ട്.

2011 ബംഗാളിൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭ അഴിച്ചു പണിയാണ് ഇന്ന് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിലെയും മന്ത്രിസഭയിലെയും രണ്ടാമൻ പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിലും കോടികൾ പിടിച്ചെടുത്തതിലും ഉണ്ടായ പ്രതിച്ഛായ നഷ്ടം മറികടക്കാൻ ആണ് മന്ത്രിസഭ അഴിച്ചുപണി.

വൈകീട്ട് നാലിന് പുതിയ അഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. ബിജെപി വിട്ടെത്തിയ ബാബുൽ സുപ്രിയോയെ മന്ത്രി സഭയിൽ ഉൾപ്പെപ്പെടുത്തുമെന്നാണ് സൂചന. കൂടാതെ തപസ് റേ, പാർത്ഥ ഭൗമിക്, സ്‌നേഹസിസ് ചക്രവർത്തി, ഉദയൻ ഗുഹ എന്നി നാല് പേരുകളാണ് അന്തിമ പട്ടികയിൽ ഉള്ളത്. പ്രദീപ് മജുംദാർ,ബിപ്ലബ് റോയ് ചൗധരി, തജ്മുൽ ഹുസൈൻ, സത്യജിത് ബർമൻ എന്നിവരെ സഹമന്ത്രിമാരാക്കിയേക്കും എന്നും റിപ്പോർട്ടുണ്ട്.

അധ്യാപക നിയമന അഴിമതിയിൽ അന്വേഷണം നേരിടുന്ന നിലവിലെ വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരി യെ മന്ത്രി സഭയിൽ നിന്നും ഒഴിവാക്കിയേക്കും.
പൂർവ മേദിനി പൂരിന്റെ ചുമതലയുള്ള മന്ത്രി സൗമെൻ മഹപാത്രയെയും മന്ത്രി സഭയിൽ നിന്നും ഒഴിവാക്കുമെന്നാണ് തൃണമൂൽ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

]]>
എസ്എസ്‌സി അഴിമതി: ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ പുറത്താക്കി https://malayalees.ch/amid-cash-pile-up-bengal-minister-partha-chatterjee-is-finally-sacked/ Thu, 28 Jul 2022 12:40:24 +0000 https://malayalees.ch/?p=65560 പശ്ചിമ ബംഗാൾ സ്‌കൂൾ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രി പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ചാറ്റർജി വഹിച്ചിരുന്ന വകുപ്പുകൾ മമത ഏറ്റെടുത്തു. തൃണമൂൽ സർക്കാരിൽ വ്യവസായം, വാണിജ്യം, സംരംഭങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് മന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി.

പശ്ചിമ ബംഗാളിൽ സ്കൂൾ സർവീസ് കമ്മീഷൻ അഴിമതിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാൻ തൃണമൂൽ കോൺഗ്രസിനുള്ളിൽ നിന്നും ശബ്ദമുയർന്നു. പാർത്ഥ ചാറ്റർജിയെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചാറ്റർജിക്കെതിരെ നടപടിയെടുക്കാത്തതിന് പ്രതിപക്ഷമായ ബിജെപിയും സിപിഐഎമ്മും മമത സർക്കാരിനെ വിമർശിച്ചിരുന്നു.

അതേസമയം പാർത്ഥ ചാറ്റർജിയുടെ അടുത്ത സഹായിയായ അർപ്പിത മുഖർജിയുടെ ഫ്‌ളാറ്റുകളിൽ നിന്ന് ഇതുവരെ 50 കോടി രൂപയും, 6 കിലോയോളം സ്വർണവും കണ്ടെടുത്തു. കൂടാതെ ചില സ്വത്തുക്കളും വിദേശ കറൻസിയുമായി ബന്ധപ്പെട്ട രേഖകളും റെയ്ഡിൽ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

]]>