west bengal election 2021 – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 Jan 2023 10:38:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png west bengal election 2021 – malayalees.ch https://malayalees.ch 32 32 10ആം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പശ്ചിമ ബംഗാളിൽ കുറ്റാരോപിതരുടെ വീടുകൾ തകർത്ത് നാട്ടുകാർ https://malayalees.ch/girl-gang-raped-west-bengal-house-destroyed/ Tue, 03 Jan 2023 10:37:33 +0000 https://malayalees.ch/?p=73845 പശ്ചിമ ബംഗാളിൽ 10ആം ക്ലാസുകാരിയെ 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. പുതുവർഷത്തലേന്ന് ജൽപായ്ഗുരിയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഇതിനു പിന്നാലെ രോഷാകുലരായ നാട്ടുകാർ കുറ്റാരോപിതരുടെ വീടുകൾ തകർത്തു. കുറ്റാരോപിതരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. മകളുടെ മരണത്തെക്കുറിച്ച് പ്രതികളിൽ ഒരാൾ തന്നെയാണ് വിളിച്ച് അറിയിച്ചതെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. വീട്ടിൽ വന്നുനോക്കുമ്പോൾ മൃതദേഹമാണ് കണ്ടത്. ദേഹത്ത് പരുക്കേറ്റ പാടുകളുണ്ടായിരുന്നു. മകളെ യുവാക്കൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്നും പരാതിയിൽ പറയുന്നു. സംഭവം പുറത്തുവന്നതിനു പിന്നാലെ നാട്ടുകാർ തടിച്ചുകൂടി പ്രതികളുടെ വീടുകൾ അടിച്ചുതകർത്തു. സ്ഥലത്ത് പൊലീസിനെ വിന്യസിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊലീസ് സ്റ്റേഷനിലും പ്രതിഷേധിച്ചു.

]]>
“പശ്ചിമ ബംഗാളിൽ കോൺഗ്രസ് സഖ്യം അത്ഭുതം കാഴ്ചവെക്കും”: ബി.കെ ഹരിപ്രസാദ് https://malayalees.ch/congress-will-spring-surprise-in-polls-bk-hariprasad/ Tue, 13 Apr 2021 12:16:44 +0000 https://malayalees.ch/?p=42880 പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കും എതിരായി ജനവികാരമുണ്ടെന്ന് പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തമുള്ള കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദ്. സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ജനങ്ങൾ ഇടത് – കോൺഗ്രസ് – ഐ.എസ്.എഫ് സഖ്യത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമല്ലെന്ന ആരോപണം നാഗ്പൂർ യൂണിവേഴ്സിറ്റിയുടെ ഉത്പന്നമാണെന്നും ഹരിപ്രസാദ് പറഞ്ഞു. രാഹുൽ ഗാന്ധി ആദ്യമായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ എത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം. ബി.ജെ.പി അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ തൃണമൂൽ കോൺഗ്രസുമായും കൂട്ടുചേരേണ്ട അവസ്ഥ ഉണ്ടായാൽ അവരെ പിന്തുണക്കുമോ എന്ന ചോദ്യത്തിന് അത് വെറും സാങ്കല്പിക ചോദ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനെ ബി.ജെ.പി യും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കുന്നത് മാധ്യമ നിർമ്മിതിയാണെന്നും അദ്ദേഹം പറഞ്ഞു. പാവങ്ങളുടെയും അഭയാർഥികളുടെയും സഹായത്തിന് വേണ്ടി ബി.ജെ.പി യോ തൃണമൂൽ കോൺഗ്രസോ ഒന്നും ചെയ്തിട്ടില്ല.അതിനാൽ തന്നെ തങ്ങൾക്ക് അനുകൂലമായ ജനവികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

]]>
‘കേന്ദ്രസേന വോട്ടര്‍മാരെ തടയുന്നു’; പോളിങ് ബൂത്തില്‍ കുത്തിയിരുന്ന് മമതയുടെ പ്രതിഷേധം https://malayalees.ch/mamata-banerjee-protest-infront-of-polling-booth/ Thu, 01 Apr 2021 12:09:17 +0000 https://malayalees.ch/?p=42380 പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടയിലും പരക്കെ അക്രമ സംഭവങ്ങൾ. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമിലെ പോളിങ് ബൂത്തിന് മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്. വോട്ടർമാരെ വോട്ട് ചെയ്യാൻ സിആർപിഎഫ് അനുവദിക്കില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. പുറത്ത് നിന്ന് വന്ന ആളുകൾ ബിജെപിക്ക് വേണ്ടി അക്രമം ഉണ്ടാക്കുകയാണ്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മമത ഗവര്‍ണറെ വിളിച്ച് ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

“ഏത് നിമിഷവും എന്തും സംഭവിക്കാം. ക്രമസമാധാനം തകര്‍ന്നു. ഇടപെടണം”- ഗവര്‍ണര്‍ ജയ്ദീപ് ധന്‍കറിനെ ഫോണില്‍ വിളിച്ച് മമത ബാനര്‍ജി അറിയിച്ചു.

'കേന്ദ്രസേന വോട്ടര്‍മാരെ തടയുന്നു'; പോളിങ് ബൂത്തില്‍ കുത്തിയിരുന്ന് മമതയുടെ പ്രതിഷേധം

ബിജെപി പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെന്ന് ആരോപിച്ച് തൃണമൂല്‍ എംപി ഡെറക് ഒബ്രിയാനും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 150ഓളം വോട്ടിങ് മെഷീനുകള്‍ തകരാറിലായതായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ച ഉത്സാഹത്തിന്റെ പകുതിയെങ്കിലും ഇവിഎമ്മിന്‍റെ കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നെന്നും മഹുവ പറഞ്ഞു.

വോട്ടെടുപ്പ് പുരോഗമിക്കവേ ഒരു തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകൻ വെട്ടേറ്റു മരിക്കുകയും ഒരു ബിജെപി പ്രവത്തകനെ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തു. അക്രമ സംഭവങ്ങൾക്കിടയിലും മികച്ച പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്.

തൃണമൂൽ കോൺഗ്രസ്‌ പോളിങ് സ്റ്റേഷനുകളിൽ അടക്കം അക്രമം നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ ബിജെപി വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിക്കുന്നുവെന്നും കേന്ദ്ര സേന അംഗങ്ങൾ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നും ടിഎംസി തിരിച്ചടിച്ചു.

]]>
ആദ്യഘട്ട വോട്ടെടുപ്പിനിടെ അക്രമം; ബംഗാളില്‍ വെടിവെപ്പിനിടെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് https://malayalees.ch/first-phase-of-polling-for-assam-and-west-bengal-assembly-elections-are-being-conducted-today-2/ Sat, 27 Mar 2021 07:54:44 +0000 https://malayalees.ch/?p=42124 അസമിലെയും പശ്ചിമ ബംഗാളിലെയും ആദ്യഘട്ട പോളിങ് പുരോഗമിക്കുന്നു. ബംഗാളിൽ വ്യാപക അനിഷ്ട സംഭവങ്ങളാണ് അരങ്ങേറുന്നത്. ഈസ്റ്റ് മിഡ്നാപൂരിലുണ്ടായ വെടിവെപ്പിൽ 2 സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവർത്തകർ ഇ.വി.എമ്മിൽ ക്രമക്കേട് നടത്തിയെന്നും കേന്ദ്ര സേന വോട്ടർമാരെ സ്വാധീനിക്കുന്നു എന്നും ചൂണ്ടിക്കാണിച്ച് തൃണമൂലിന്‍റെ എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടർമാരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടയുകയാണെന്ന് ബി.ജെ.പിയും ആരോപിച്ചു.

രാവിലെ ഏഴ് മുതൽ ആറര വരെയാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ്. അസമിൽ ആറ് വരെയും. ബംഗാളിൽ ആദിവാസികൾ തിങ്ങിത്താമസിക്കുന്ന പുരുലിയ, പശ്ചിമ മിഡ്നാപൂര്‍, കിഴക്കൻ മിഡ്നാപൂര്‍, ബങ്കുര, ജാര്‍ഗ്രം ജില്ലകളിലെ മുപ്പത് മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. 2016ൽ ഈ മുപ്പതിൽ 27 സീറ്റും ടിഎംസിയോടൊപ്പമായിരുന്നെങ്കിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പോടെ ബി.ജെ.പി തൂത്തുവാരി. പുറമെ ബിജെപിയിലേക്ക് ചേക്കേറിയ ടി.എം.സി എം.പി സിസിര്‍ അധികാരി വിജയിച്ച ലോക്സഭ മണ്ഡലമായ കാന്തിക്ക് കീഴിലെ നിയമസഭ മണ്ഡലങ്ങളും ഇവയിലുൾപ്പെടും.

ആദിവാസികളെയും ദലിതരെയും മറന്ന് വോട്ട് നേടാൻ മറ്റുള്ളവരെ പ്രീണിപ്പിക്കുകയാണ് മമതയെന്ന് പുരുലിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ മോദി വിമര്‍ശിച്ചിരുന്നു. ഈ വെല്ലുവിളികളെല്ലാം മറികടന്ന് പഴയ വിജയം ആവര്‍ത്തിച്ചില്ലെങ്കിൽ തൃണമൂലിന് തിരിച്ചടിയായേക്കും. അസമിൽ ഭരണത്തുടര്‍ച്ച തേടുന്ന ബിജെപിയുടെ സ്ഥിതിയും സമാനം.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളിൽ തേയില തൊഴിലാളികളായ ആദിവാസി ജനതക്കാണ് മേൽക്കൈ. ഇതിൽ 35 മണ്ഡലങ്ങളും ബിജെപി എജിപി സഖ്യം വിജയിച്ചിരുന്നെങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രചാരണം ആദിവാസി വിഭാഗങ്ങളെ മാറ്റി ചിന്തിപ്പിച്ചേക്കും. ഇത് മറികടക്കാൻ ബിജെപിക്ക് ആകുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. പൗരത്വ നിയമത്തിനെതിരായ പ്രചാരണം തന്നെയാണ് ഈ മേഖലയിൽ കോൺഗ്രസിന്‍റെയും തുറുപ്പുചീട്ട്.

]]>