well – malayalees.ch https://malayalees.ch Malayalam Online News Portal Thu, 15 Jun 2023 04:46:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png well – malayalees.ch https://malayalees.ch 32 32 തൃശൂരിൽ കിണറിടിഞ്ഞ് രണ്ട് പേർ ഉള്ളിൽ വീണു; ഒരാൾ മരിച്ചു https://malayalees.ch/thrissur-well-collapsed-death/ Thu, 15 Jun 2023 04:46:05 +0000 https://malayalees.ch/?p=82771 തൃശ്ശൂർ ചേർപ്പിൽ കിണർ ഇടിഞ്ഞ് അപകടം. സിഎൻഎൻ സ്കൂളിന് സമീപം കിണർ ഇടിഞ്ഞ് രണ്ടുപേർ കിണറ്റിൽ വീണു. വത്സല (55), ഭർത്താവ് പ്രഭാകരൻ (64) എന്നിവരാണ് കിണറ്റിൽ വീണത്. വത്സലയെ നാട്ടുകാർ രക്ഷപ്പെടുത്തി. പ്രതാപനെ ഏറെ സമയമെടുത്ത് ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയെങ്കിലും അദ്ദേഹം മരണപ്പെട്ടു. ഭാര്യ വത്സലയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

]]>
കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി https://malayalees.ch/kodungallur-ancient-well-found/ Mon, 12 Jun 2023 04:30:09 +0000 https://malayalees.ch/?p=82568 കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. അഞ്ചാംപരുത്തിയിൽ പാർത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തിലാണ് അതിപുരാതന നിർമ്മിതി കണ്ടെത്തിയത്. വിവരമറിഞ്ഞതോടെ നിരവധി പേരാണ് കിണർ കാണാൻ ഇവിടെ എത്തുന്നത്. 

മാലിന്യം നിക്ഷേപിക്കാൻ പുരയിടത്തിൽ കുഴിയെടുക്കുമ്പോഴാണ് കിണർ കണ്ടെത്തിയത്. കളിമൺ റിംഗുകൾ ഉപയോഗിച്ച് നിർമ്മിച്ച കിണറിന് കാലപ്പഴക്കത്തിലും കേടുപാടുകളില്ല. അടുത്തിടെ തമിഴ്‌നാട് കീലടിയിലെ ഉദ്ഖനനത്തിൽ കണ്ടെത്തിയ ടെറാക്കോട്ട റിംഗ് വെല്ലിനോട് സാമ്യമുണ്ട്. ടെറാക്കോട്ട റിംഗ് വെല്ലിന് 2,000 വർഷം പഴക്കം ഉണ്ടെന്നാണ് കാർബൺ ഏജ് ടെസ്റ്റിൽ വ്യക്തമായത്.

കളിമണ്ണിൽ ചുട്ടെടുത്ത 80 സെന്റീമീറ്റർ വ്യാസമുള്ള എട്ട് റിങ്ങുകൾ കൊണ്ടാണ് കിണർ നിർമ്മിച്ചിരിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് ഏഴടി താഴ്ചയിൽ ആരംഭിക്കുന്ന കിണറിന് കാലപ്പഴക്കം ഏറുമെന്നാണ് നിഗമനം. അഡ്വാൻസ് കാർബൺ ഏജ് ടെസ്റ്റ് വഴി കൃത്യമായ പഴക്കം നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. തൃക്കണാ മതിലകവും, മുസിരിസും ഉൾപ്പെടുന്ന പ്രദേശത്തിന്റെ ചരിത്ര പ്രാധാന്യം പരിഗണിച്ചാൽ പ്രാചീന-പരിഷ്‌കൃത സമൂഹം ഇവിടെ താമസിച്ചിരുന്നതിന്റെ സൂചനയാണ് കളിമൺ കിണറെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡിസ് ഡയറക്ടർ എം.ആർ രാഘവ വാര്യർ ഉൾപ്പെടെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയും സ്ഥലം സന്ദർശിച്ചു. അതിപ്രാചീനമായ മനുഷ്യവാസത്തിന്റെ ശേഷിപ്പ്, ഭാവി തലമുറയ്ക്കും ചരിത്ര ഗവേഷകർക്കും ഏറെ ഉപകാരപ്പെടും. പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ, കണ്ടെടുത്ത സ്ഥലത്തുതന്നെ കിണർ സംരക്ഷിക്കണമെന്നാണ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ പാർത്ഥസാരഥി മാസ്റ്ററുടെ ആഗ്രഹം.

]]>
അൽ അമീന്റെ മരണം: അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം https://malayalees.ch/chief-ministers-office-orders-investigation-on-al-ameen-death/ Mon, 24 Apr 2023 04:06:06 +0000 https://malayalees.ch/?p=80097 കോഴിക്കോട് ഇയ്യാട് സ്വദേശി അൽ അമീന്റെ മരണത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശ പ്രകാരം താമരശ്ശേരി ഡിവൈഎസ്പിക്കാണ് പ്രത്യേക അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അൽ അമീന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു. സുഹൃത്തുക്കളെ കാണാനായി വീട്ടിൽ നിന്നുപോയ മകൻ കൊല്ലപ്പെട്ടതാണെന്ന് കുടുംബം ആരോപിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 26 ന് വൈകിട്ട് 7 മണിയോടെയാണ് കോഴിക്കോട് ഉണ്ണികുളം ഈയ്യാട് സ്വദേശിയായ അൽ അമീൻ വീട്ടിൽ നിന്നും പോകുന്നത്. സുഹൃത്തുകൾക്കൊപ്പം പുറത്ത് പോകുന്നുവെന്നാണ് മാതാപിതാക്കളോട് പറഞ്ഞത്. ഏറെ വൈകിയും അൽ അമീനെ കാണാതായതോടെ മാതാവ് ഫോണിൽ ബന്ധപ്പെട്ടു. കാണാതായതിന്റെ പിറ്റേ ദിവസം മുതൽ അമീനിന്റെ ഫോൺ പ്രവർത്തന രഹിതമായി. സുഹൃത്തിനു വിളിച്ചപ്പോൾ ഒപ്പം ഉണ്ടെന്ന് പറഞ്ഞു. പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സമീപമത്തെ വീടിന്റെ കിണറ്റിൽ മൃതദേഹം കണ്ടെത്തുന്നത്.

പൊലീസ് അന്വേഷണത്തിൽ അസ്വഭാവികമായ ഒന്നും കണ്ടെത്തിയില്ല. എന്നാൽ ആത്മഹത്യക്കോ അപകടത്തിൽ കിണറ്റിൽ വീണ് മരിക്കാനോ സാധ്യത ഇല്ലെന്നു കുടുംബം ഉറപ്പിച്ചു പറയുന്നു. മകന്റെ മരണം കൊലപാതകമാണ് എന്നതാണ് ഈ കുടുംബത്തിന്റെ ആരോപണം. പോലീസ് അന്വേഷിച്ചു കൊലക്കു പിന്നിലെ ആളുകളെ കണ്ടെത്തി നടപടി എടുക്കണം എന്നതാണ് അവശ്യം.

]]>
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം https://malayalees.ch/two-year-old-girl-died-after-falling-into-well/ Fri, 20 Jan 2023 04:15:31 +0000 https://malayalees.ch/?p=74729 വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. മാങ്ങാനം ലക്ഷംവീട് കോളനിയിൽ ഒളവാപ്പറമ്പിൽ ശാലു സുരഷ് നിബിൻ ബിജു ദമ്പതികളുടെ മകൾ നൈസാ മോൾ ആണ് മരിച്ചത്.

കിണറിനു സമീപത്തെ മണൽക്കൂനയിൽ കയറിനിന്നു കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

]]>
എരുമേലിയിൽ 5 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു https://malayalees.ch/kid-fall-in-well-brought-dead/ Sat, 16 Apr 2022 08:22:54 +0000 https://malayalees.ch/?p=60194 എരുമേലി മുട്ടപ്പള്ളിയിൽ അഞ്ചു വയസുള്ള ആൺകുട്ടി കിണറ്റിൽ വീണ് മരിച്ചു. മുട്ടപ്പള്ളി കരിമ്പിൻന്തോട്ടിൽ ഷിജോയുടെയും സുമോളിൻ്റെയും മകൻ ധ്യാൻ രതീഷാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ മുറ്റത്ത് കളിക്കുന്നതിനിടയിൽ വാടകവീടിനോട് ചേർന്ന കിണറ്റിൽ വീഴുകയായിരുന്നു.

നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തി മുക്കൂട്ടുതറയിലെ അസ്സീസ്സി ആശുപത്രിയിലെത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു. കുട്ടി ഇരുപത് മിനിറ്റോളം കിണറ്റിലകപ്പെട്ടു. ധ്യാനിൻ്റെ തലയിൽ മുറിവേറ്റിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

]]>